
വാര്‍ത്ത (28.06.10)
ടെലിവിഷന്‍ കാണാന്‍ അടുത്ത വീട്ടില്‍ പോകാന്‍ അനുവാദം നല്‍കാത്തതിനാല്‍
ആത്മഹത്യ ചയ്ത മകനെക്കുറിച്ചും തന്റെ വളര്‍ത്തുതത്ത കൂട്ടില്‍ നിന്ന്
പാറിപ്പോയതില്‍ മനംനൊന്തു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെക്കുറിച്ചും
വായിച്ചവരാന് നാം. പരീക്ഷ റിസള്‍ട്ടു വരുമ്പോഴും അഡ്മിഷന്‍
കിട്ടാതിരിക്കുമ്പോഴും ചാക്ക് കണക്കിനു ആത്മഹത്യകള്‍ വേറെ! കമിതാക്കളും
കാമാര്‍ത്തരും മരക്കൊമ്പിലും ജലാശയങ്ങളിലും റെയില്‍പാളത്തിലു മൊക്കെ
ഹൈജംപും ലോങ്ങ്‌ജംപും പഠിക്കുന്നത് ഇതിനു പുറമെ. മക്കളെ കൊന്നു
ജീവന്റെ തിരി സ്വയം തല്ലിക്കെടുത്തുന്ന മാതാക്കളും, കുടുംബ സമേതം
ജീവനൊടുക്കുന്ന കൂട്ടങ്ങളും മറ്റൊരു വശത്ത്.പുറം ലോകത്തെ ത്രസിപ്പിച്ചും
അസൂയപ്പെടുത്തിയും പളപളപ്പില്‍ ജീവിക്കുമ്പോഴും ഉള്ളില്‍ എരിതീയുമായി
അവസാനം ഒരു തുള്ളി വിഷത്തിലോ ഒരു കഷ്ണം കയറിലോ ഫുള്‍ സ്റ്റോപ്പിടുന്ന
താര മങ്കകളും ഹീറോകളും; അങ്ങിനെ... അങ്ങിനെ... അങ്ങിനെ...
തങ്ങള്‍ ആരാധ്യരായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുടെയും
നേതാക്കളുടെയുമൊക്കെ വിയോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്ന അന്യ സംസ്ഥാനക്കാരെക്കുറിച്ച് നമുക്ക് പരിചയമുണ്ട്. ഇത്തരം വിഷയങ്ങളില്‍
മലയാളിയുടെ മനോനില അല്പംകൂടി ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇമ്മാതിരി
സംഭവങ്ങള്‍ ആ ധാരണയെ പലപ്പോഴും തകിടംമറിക്കുന്നു.
Dale Carnegie എന്ന അമേരിക്കന്‍ എഴുത്തുകാരനെക്കുറിച്ച് വായിച്ചിട്ടുണ്ട്.
How to stop worrying and Start Living എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട
ഒരു രചനയാണ്. ജീവിതത്തിലെ അസ്വാസ്ത്യങ്ങള്‍ അവസാനിപ്പിച്ച്
നിര്‍മലമായി എങ്ങിനെ മുന്നോട്ടു പോകാം എന്നാണ് അതിലെ പ്രതിപാദ്യം.
പക്ഷെ ഗ്രന്ഥകാരന് അവസാനം ആത്മഹത്യാ ചോദനയും ജീവിതവിരക്തിയും
ഉണ്ടായിരുന്നതായി സൂചനയുണ്ട്. അത് മറ്റൊരു സമസ്യ!
ആത്മഹത്യയെ കുറിച്ച് പ്രധാനമായും രണ്ടു പക്ഷമുണ്ട്
1) മഹാ ഭീരുക്കളാണ് ഇത് ചെയ്യുക (ജീവിത യാഥാര്‍ത്യങ്ങളെ നേരിടാന്‍
കഴിയാത്ത ഒളിച്ചോട്ടം)
2) അതീവ ധൈര്യമുള്ളവരാനു ആത്മാഹുതി ചെയ്യുന്നവര്‍ (ജീവന്‍ അവസാനിപ്പിക്കാനുള്ള ധൈര്യമാണത്രെ ഉദ്ദേശ്യം)
വ്യാഖ്യാനങ്ങള്‍ എന്തുമാവാം. ഒരു കാര്യം ഉറപ്പ്; ഒരിക്കല്‍ ആത്മഹത്യാ ശ്രമം
നടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ വീണ്ടും അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം. അതത്ര സുഖമുള്ള എര്പാടല്ല എന്നര്‍ത്ഥം. പ്രധാന
മതങ്ങളെല്ലാം ആത്മാഹുതി വന്‍പാപമായാണ് പരിചയപ്പെടുത്തുന്നത്.
സ്രഷ്ടാവ് കനിഞ്ഞരുളിയ ആത്മാവിനെ ഹനിക്കാന്‍ നമുക്ക്
അവകാശമില്ലെന്നാണ് കൃസ്തുമത ശാസന. ആത്മഹത്യ ചെയ്യുന്നവന്‍ നിത്യ നരകവാസിയാകുമെന്നാണ് ഇസ്ലാമിക അധ്യാപനം.ജീവിതത്തെ കുറിച്ചുള്ള
കൃത്യമായ കാഴ്ചപ്പാടും ലക്ഷ്യബോധവും അന്യം നില്‍ക്കുമ്പോഴാണ് ഈ ക്രൂരത
അരങ്ങേറുക. ഏതായാലും, നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെട്ട് ഊതി
യണക്കുവാനും കീറിക്കളയുവാനും മാത്രം നിസ്സാരമല്ല മനുഷ്യജന്മം എന്നു നാം
തിരിച്ചറിഞ്ഞേ മതിയാവൂ! .
ആത്മാവിനെ കീറിക്കളയരുത് ...
ReplyDeleteകളി തലയില്‍ കേറിയാല്‍ ഇങ്ങനിരിക്കും. മാതാപിതാക്കള്‍ ജാഗ്രതൈ. കളിയേത് കാര്യമേത് എന്നൊക്കെ ചെറുപ്പത്തിലെ പഠിപ്പിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അവര്‍ 'ജീവന്‍ കൊണ്ട് 'കളിക്കും
ReplyDeleteThis comment has been removed by the author.
ReplyDeleteഅർജന്റീന ജയിച്ചതിലും കേമമായി ബ്രസീല് ജയിച്ചു, പക്ഷെ അതു കാണാൻ അരാധകനുണ്ടായില്ല!! ആളുകൾ സ്വന്തം വിജയത്തിനപ്പുറം മറ്റുള്ളവരുടെ പരാജയത്തെ ഇഷ്ടപെടുന്നു! ഇവിടെ ആരെങ്കിലും തോൽക്കുക എന്നത് നിർബന്ധമാണ്. തോൽവി വിജയത്തിലേക്കുള്ള മുന്നോടിയാവട്ടെ എന്ന് പ്രത്യാശിക്കുന്നതിനപ്പുറം തോൽവിക്ക് മനുഷ്യൻ കീഴടങ്ങുന്നു!! ലക്ഷ്യബോധമില്ലാത്തവർ!!
ReplyDeleteകളി ആരു ജയിച്ചാലും തോറ്റാലും ആത്മഹത്യ ചെയ്തത് ഒരു മനോരോഗമായെ കാണാന്‍ കഴിയുന്നുള്ളൂ..
ReplyDelete"ഒരു കാര്യം ഉറപ്പ്. ഒരിക്കല്‍ ആത്മഹത്യാ ശ്രമം
ReplyDeleteനടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം".
ഈ പ്രസ്താവന തിരുത്തണം. എന്റെ അയല്‍വാസിയായ കുഞ്ഞാത്തന്‍ നാല് തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. നന്നായി തണ്ണിയടിച്ച് വരുമ്പോള്‍ എന്റെ വല്ലിമ്മ ചീത്ത പറയും. ഉടനെ ആത്മഹത്യാ ശ്രമം നടത്തും. ഭാര്യ കാരിച്ചിയും മക്കളും എല്ലാം കൂടി അത് തടയും. കോഴിക്കോട് ട്രെയിനിംഗ് കോളേജു മാഗസിനില്‍ കുഞ്ഞാച്ചനെ കഥാപാത്രമാക്കി ഞാന്‍ ഒരു ചെറുകഥ എഴുതിയിരുന്നു!!!!!!. (ഞാന്‍ ഒരു കഥാകൃത്തും ആണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു ) കുഞ്ഞാത്തന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കളി കാര്യമാകാം..
ReplyDeleteപക്ഷേ കാര്യം കളി ആയിക്കൂട..
ന്തേയ്...!
@Vallikkunnu
ReplyDeleteഅപൂര്‍വമായി ഇത്തരം കുഞ്ഞാതന്മാര്‍ മുതിര്‍ന്നേക്കാം
അതില്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അത് കൊണ്ട് പ്രസ്താവനയില്‍
കരിമ്പാറ പോലെ ഉറച്ചുതന്നെ നില്‍ക്കുന്നു.
ഇത്പോലെ ഒരു കൂലിപ്പണിക്കാരന്‍ മണിയനെ എനിക്കുമറിയാം.
കക്ഷി ഒരിക്കല്‍ രക്ഷപെട്ടതാ...!
കയര്‍ ഏതാണ്ട് കുരുങ്ങിയപ്പോള്‍ കട്ടപിടിച്ച അന്തകാരത്തിന്റെ ഗര്‍ത്തത്തിലൂടെ അതിവേഗം പോകുന്ന പോലെ അനുഭവപ്പെട്ടു പോല്‍. പിന്നീട് മുകളിലേക്ക്... വളരെ ഉയരത്തിലെത്തിയപ്പോള്‍ ആരോ താഴോട്ടു തള്ളി പോലും!. അതാകിടക്കുന്നു കയര്‍ പൊട്ടി തറയില്‍. പിന്നെ ഒരിക്കലും കക്ഷി അതിനെ കുറിച്ച്
ചിന്തിച്ചിട്ട് പോലുമില്ല. ഓര്‍ക്കാന്‍ പോലും വയ്യത്രെ!
ഇതോ?
ജീവിതം ഒരു കളിപ്പന്തല്ലല്ലോ
ReplyDeleteathmahathya oru fasion ayirikkunno ennoru thonnal.....
ReplyDeleteആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍. മദ്യപാനത്തിലെന്നപോലെ ആത്മഹത്യാ നിരക്കിലും കേരള സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. അഭിമാനിയാണവന്‍ . കളി തോറ്റാലും അവന്‍ ആത്മഹത്യ ചെയ്തു കളയും.
ReplyDeleteപ്രസക്തമായ വിഷയം.
കേരളം ഇപ്പോള്‍ തമിഴന്മാരെ കടത്തിവെട്ടും ഇത്തരം കാര്യങ്ങളില്‍.
ReplyDeleteഎന്തുകൊണ്ട് നമ്മുടെ യുവത ഇങ്ങനെ...
ReplyDeleteഒരു കാലത്ത് പാണ്ടിരാജ്യക്കാരെ കുറിച്ചായിരുന്നു ഇത്തരം ഒരു ധാരണ,
താരാരധന പരിതികള്‍ കടക്കുന്നതാണ് ഒരു കാരണം.
അണുകുടുബത്തില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടത്ര മാനസികാരോഗ്യമില്ല എന്നുള്ളതാണ് വസ്തുത. പ്രതിസന്ധികളെ നേരിടാന്‍ അവര്‍ക്കാവുന്നില്ല.
ദാ ഇവിടെ വരു കുറച്ച് പോസിറ്റീവ് എനര്‍ജി തരാം
@മനാഫ് സര്‍, ഒരു ചെറിയ നിര്‍ദേശം ആ ചിത്രം മാറ്റിയാല്‍ നന്നായിരുന്നു.
@ Prinsad
ReplyDeleteThe Picture is Changed
Thank you
മനുഷ്യ മനസ്സ് അതീവ sensitive ആണ്
ReplyDeleteവിശ്വാസത്തിന്റെ കരുത്ത് അതിനെ പാകപ്പെടുത്തണം
ഇല്ലെങ്കില്‍ എന്തും ചെയ്തേക്കും
പക്ഷെ മനോവിഭ്രാന്തി വക വേറെ
ലോകകപ്പില്‍ ഇനിന്‍ രണ്ടു നാള്‍ കളിയില്ല
ReplyDeleteഅതിന്റെ പേരില്‍ ഇനി ആര്‍കെങ്കിലും
വല്ല വിഭ്രാന്തിയും തോന്നുമോ ആവോ?
ഒരു ചെറിയ English proverb: A lightening before death.
ReplyDeleteSuicide is a kind of protest from the point of view of the one who commits it. Sometimes the reason can be as silly as denying watching a match on TV, sometimes it can be as grave as deep, inconsolable and terrible realities of life. Faced with the second instance, even the most confident guy may jump down into that unfathomable dark valley of silence.
ReplyDeleteDefinitely, it needs courage, though it's a kind of escape mechanism chosen by a shaken dude whose confidence level has touched the bottom. Needs unshakable faith in god to withstand the fatal temptation.
ബഷീർക്കാ, ആത്മഹത്യ ചെയാൻ ശ്രമിച്ച് പരാജയപെട്ടവര് പിന്നീടും ചെയ്യാൻ ശ്രമിച്ചെന്നിരിക്കും. എന്നാൽ ആത്മഹത്യയിൽ ചില്ലറ മരണ വേദന അനുഭവിച്ച മരണത്തിലേക്കെത്തിപെടാതെ ജീവിതത്തിലേക്ക് തിരിച്ച് വന്നവർ പിന്നീട് ആത്മഹത്യയിലേക്ക് ‘കൊന്നാലും‘ പോവില്ല. മരണത്തിന്റെയത്ര വേദന ലോകത്ത് ഒന്നിനുമില്ല.
ReplyDelete