Saturday, June 26, 2010

അതുല്യമായ മാതൃക


ചില മനുഷ്യരിങ്ങനെയാണ്...
അവരുടെ വിട്ടുവീഴ്ചക്ക് മുന്‍പില്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞുപോകും,
തൊണ്ടയിടറും, നമ്മുടെ കരങ്ങള്‍ പ്രാര്ത്ഥനാനിര്‍ഭരമായ മനസ്സോടൊപ്പം
അവര്‍ക്കായി ഉയരും.ഫിദയുടെ മാതാപിതാക്കളും അടുത്തവരും കാണിച്ച
മഹാമനസ്കത കാരുണ്യത്തിന്റെ അതുല്യമായ മാതൃകയാണ് നമുക്ക്
സമ്മാനിച്ചിരിക്കുന്നത്. സ്നേഹം വഴിഞ്ഞൊഴുകിയ പ്രഖ്യാപനമാണ് അവര്‍
നടത്തിയത്. ഉള്ളുനീറി പിടയുമ്പോഴും തെളിനീരുപോലെ ഒഴുകുന്ന
നിസ്വാര്‍ഥമായ മനുഷ്യസ്നേഹം!. അതെ, ജൂണ്‍ 13നു നമ്മോടു യാത്രപറഞ്ഞ
ഫിദയുടെ കാര്യം തന്നെ. സംഭവത്തിന്‌ പൂര്‍ണ ഉത്തരവാദിയായ ഡ്രൈവര്‍
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നൌഷാദിന്റെ ജീവന്‍ തിരിച്ചുനല്‍കാനുള്ള
മഹാമനസ്കത കാണിച്ച ഈ മാതാപിതാക്കളെയും കുടുംബത്തെയും
അവരുടെ വിശ്വാസത്തിന്റെ കരുത്തിനെയും   നാം അംഗീകരിച്ചേ മതിയാകൂ.
"ഇത് അല്ലാഹുവിന്റെ വിധിയാണ്...ഞങ്ങളുടെ മകള്‍ പോയി. അത് കാരണം
മറ്റൊരു കുടുംബം ദുഃഖം പേറുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല..." ഇതായിരുന്നു
ഫിദയുടെ പിതാവ് ഹാരിസിന്റെയും അവളുടെ വല്യുപ്പയുടെയും പ്രതികരണം.

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍
നിങ്ങളോടു കരുണ കാണിക്കും" എന്ന പ്രവാചകവചനം നാം ചില്ലിട്ടു സൂക്ഷിക്കുക.
ഫിദയുടെ മാതാപിതാക്കള്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക്
പോകുന്നതിനാല്‍  നൌഷാദിന്റെ ജയില്‍ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍
ധ്രുതഗതിയിലാണ്നടന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ആവശ്യമായ
രേഖകള്‍ ശരിയാക്കിയ ശേഷം ഫിദയുടെ പിതാവ് കോബാര്‍ സ്റ്റേഷനില്‍
എത്തി ജാമ്യപേപ്പറില്‍ ഒപ്പുവെക്കുകയായിരുന്നു.
"മന: പൂര്‍വ്വം ചെയ്തതല്ല. ജീവിതത്തില്‍ ഒരിക്കലും വരാന്‍ പാടില്ലാത്ത കുറ്റം
സംഭവിച്ചിരിക്കുന്നു...ഫിദയുടെ കുടുംബവും സമൂഹവും എന്നോട് പൊറുക്കണം...
മാപ്പാക്കണം..... "
നൌഷാദിന്റെ സ്വരത്തില്‍ ജിവിതം തിരിച്ചു കിട്ടിയതിലുള്ള വൈകാരികമായ
വിങ്ങല്‍...ഒപ്പം താങ്ങാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ നിഴലും  നീറ്റലും.
എതായാലും ഈ വിട്ടുവീഴ്ചയില്‍ നമുക്ക്  വല്ലാത്ത മാതൃകയുണ്ട്‌
പ്രാര്‍ഥിക്കാം നമുക്ക്; പ്രത്യേകിച്ച് ഫിദക്കും അവളുടെ കുടുംബത്തിനും വേണ്ടി
കരഞ്ഞു തീര്‍ന്ന ആ കുടുംബത്തിന്റെ കണ്ണീരും ഫിദയുടെ മായാത്ത മുഖവും
പെട്ടെന്ന് മറക്കാനാവില്ലല്ലോ!

17 comments:

 1. "നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും"

  ReplyDelete
 2. "നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍
  നിങ്ങളോടും കരുണ കാണിക്കും" എന്ന പ്രവാചകവചനം നാം ചില്ലിട്ടു സൂക്ഷിക്കുക.

  ReplyDelete
 3. ഫിദയുടെ മാതാപിതാക്കള്‍ നമ്മുക്ക് മാതൃകയാണ്

  ReplyDelete
 4. ഞാൻ കേട്ടത് ആ മാതാവ് മാനസികമായി വിശമത്തിലാണ് എന്ന്.. ഈ കടുത്ത ചൂടിലും റൂമിൽ ഏ.സിയിടാതെയിരിക്കാണെന്ന്.

  ക്ഷമിക്കാനുള്ള കരുത്തവർക്കുണ്ടാവട്ടെ...

  ReplyDelete
 5. പ്രതീക്ഷകള്‍ ബാക്കിയുണ്ട്

  ReplyDelete
 6. പിടികിട്ടാത്ത സമസ്യകള്‍
  പരീക്ഷണങ്ങള്‍
  യാ ഇലാഹ്

  ReplyDelete
 7. Tarek Ahmed Said:
  െതററുകുററങ്ങള് മനുഷൃസഹജമാണ്.......അത് വന്നുേപാകും വിധമാണ് അവെ൯റ സൃഷ്ടി...പശ്ചാതപിച്ചുമടങ്ങുംേബാള് അവ൯ മാലാഖെയക്കാളുന്നതിയിെലത്തുന്നു•..................പിണക്കവും നീരസവും പരസ്പരമുണ്ടാേയക്കാം•..........അതു പക്െഷ ആജീവനാന്തം നീട്ടിവള൪ത്തി മനസ്സിെന നീററി സ്വയം നശിക്കുകയല്ല മറിച്ച് പരസ്പരം ക്ഷമിച്ചും െപാറുത്തും ആത്മാവിെന രക്ഷിക്കുകയാണ് െചയ്േയണ്ടത്. ക്ഷമികാനും സഹികാനുമുള്ള മനസ്സ് പകപെടുതിയെടുകുമ്പോള്‍ നഷ്ടങ്ങള്‍ സ്വാഭാവികം............ ഭാവിയില്‍ ഒരു നല്ല കാലം ........ഈ നഷ്ടങ്ങള്‍ക്ക് സ്വാന്തനമാകും ...........

  ReplyDelete
 8. ഫിധയുടെ മാതാപിതാക്കള്‍ കാണിച്ച കാരുണ്യം ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും . അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവര്‍ക്കെ അങ്ങിനെ കാരുണ്യം കാണിക്കാന്‍ കഴിയൂ. മനപ്പൂര്‍വമല്ലാത്ത കൊലക്കും പ്രായശ്ചിത്തം നല്‍കണമല്ലോ. ഓരോരുത്തരും അവരവരുടെ ജോലീ കൃത്യമായി ചെയ്യാന്‍ ഇത്തരം അപകടങ്ങള്‍ വരുമ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട് .

  ReplyDelete
 9. താങ്ങാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ നിഴലും നീറ്റലും.
  എതായാലും ഈ വിട്ടുവീഴ്ചയില്‍ നമ്മുക്ക് വല്ലാത്ത മാതൃകയുണ്ട്‌
  പ്രാര്‍ഥിക്കാം നമുക്ക്; പ്രത്യേകിച്ച് ഫിദക്കും അവളുടെ കുടുംബത്തിനും വേണ്ടി
  കരഞ്ഞു തീര്‍ന്ന ആ കുടുംബത്തിന്റെ കണ്ണീരും ഫിദയുടെ മായാത്ത മുഖവും
  നമുക്ക് പെട്ടെന്ന് മറക്കാനാവില്ലല്ലോ!
  ............................................
  "നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും"

  ReplyDelete
 10. الللهم لانسالك رد القضاء وانما نسالك اللطف فيه

  ReplyDelete
 11. A moment’s carelessness sometimes may bring a disaster that will haunt you lifelong.

  Noushad may have been forgiven by these benevolent parents of that unfortunate child. Yet, Noushad can never forgive himself for sure.

  If it disturbs our minds so much, can anyone imagine how nightmarish it could be for those parents, or Noushad for that matter.

  One can only seek refuge in the altar of Allah. May all of them find peace and the strength to carry on.

  ReplyDelete
 12. പ്രാര്‍ഥിക്കാം നമുക്ക്
  പ്രാര്‍ഥിക്കാം

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍
  നിങ്ങളോടു കരുണ കാണിക്കും" എന്ന പ്രവാചകവചനം നാം ചില്ലിട്ടു സൂക്ഷിക്കുക.

  പ്രാര്‍ഥിക്കുന്നു. ഫിദക്കും കുടുംബത്തിനും വേണ്ടി

  ReplyDelete
 15. ലോകത്ത് പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ ഒരു ദിവസം മരിക്കുന്നുണ്ട്. പക്ഷെ ഇത് പോലുള്ള ഒരു മരണം ഒരു കുഞ്ഞിനും ഇനി ഉണ്ടായിക്കൂട. ഫിദയുടെ ഓര്മക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ഞാന്‍ അര്‍പ്പിക്കുന്നു. അവളുടെ മാതാപിതാക്കള്‍ക്ക് ദൈവം മനക്കരുത്ത് നല്കട്ടെ എന്ന പ്രാര്‍ഥനയും.

  ReplyDelete
 16. പ്രാര്‍ത്ഥനകള്‍

  ReplyDelete