Tuesday, June 1, 2010

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക


ഈ കിരാതമായ കൂട്ടക്കൊല ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുന്നു. ലോകത്തെമ്പാടും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ പുതിയ മുഖം. അന്താരാഷ്ട്ര സമാധാനശ്രമങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്ന കടുത്ത വെല്ലുവിളിയാണിത്‌. പശ്ചിമേഷ്യയില്‍ യുദ്ധപ്രതീതി സൃഷ്ടിക്കുന്നതാണ്  ഈ പുതിയ നരനായാട്ട്. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ചാണ്  ഈ പേക്കൂത്ത് നടത്തിയിരിക്കുന്നത് എന്നത് വിഷയത്തിന്‍റെ ഗൌരവം ഏറ്റുന്നുണ്ട്.

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക

ഇസ്രായേല് ഉപരോധം പട്ടിണിക്കിട്ട ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോടില' സമാധാന കപ്പല്‍ വ്യൂഹത്തിനുനേരെ ഇസ്രായേല് സൈന്യം നടത്തിയ ആക്രമണത്തില് 16 ലേറെ പേര് കൊല്ലപ്പെട്ടിരിക്കുന്നു. 60ലേറെ പേര്ക്ക് ഗുരുതരമായി പരിക്കേററ്റിട്ടുണ്ട്. വിവിധ രാജ്യങ്ങളില്നിന്നുള്ള 700ലേറെ സമാധാന പ്രവര്ത്തകരാണ് ആറു കപ്പലുകളിലായി ഉണ്ടായിരുന്നത്.കുവൈറ്റ്‌, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച പതിനായിരം ടണ്‍ ഭകഷ്യധാന്യങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍  എന്നിവ അടങ്ങിയ മൂന്ന് കാര്‍ഗോ കപ്പലുകളും എഴുനൂറോളം യാത്രക്കാരുള്ള മറ്റു മൂന്ന് കപ്പലുകളുമടങ്ങിയ വ്യൂഹം. വ്യൂഹത്തിന്റെ മുന്നണിയില് ഉണ്ടായിരുന്ന തുര്ക്കിയില് നിന്നുള്ള മാവി മര്മറ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായ മാവി മര്മറയില് അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു. ആക്രമണത്തെതുടര്ന്ന് കപ്പലുമായുള്ള വാര്ത്താ വിനിമയ ബന്ധം മുറിഞ്ഞു. കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം ഇസ്രായേലിലെ ഹൈഫയിലേക്ക് തിരിച്ചുവിട്ടു.

കപ്പല്‍ വ്യൂഹത്തെ  തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഇസ്രായേല് യുദ്ധക്കപ്പലുകളെ തയാറാക്കി നിര്ത്തിയിരുന്നു. ഗസ്സ തീരത്തുനിന്ന് 65 കിലോമീറ്റര് അകലെ അന്താരാഷ്ട്ര ജലാതിര്ത്തിയില്‍ വെച്ച്  കപ്പലിനെ വളഞ്ഞ ഇസ്രായേല് നാവികസേന വെടിവെക്കുകയായിരുന്നു. ഇതിനിടെ, ഹെലികോപ്റ്റര് വഴി കൂടുതല് സൈനികര് കപ്പലിനുള്ളില് പ്രവേശിച്ചു. കപ്പല്‍വ്യൂഹത്തില്‍  കടന്നുകയറിയ സൈന്യം ഉടന് വെടിയുതിര്ക്കുകയായിരുന്നെന്ന് കപ്പലിലുണ്ടായിരുന്ന സമാധാനപ്രവര്ത്തകര് പറഞ്ഞു.

ഞായറാഴ്ച സൈപ്രസില് നിന്നാണ് ഇവര്‍ ഗസ്സയിലേക്ക് പുറപ്പെട്ടത്.സമാധാന നൊബേല് വിജയി മോറിയഡ് കൊറിഗനും ഏതാനും മാധ്യമപ്രവര്ത്തകരും ഉള്പ്പെടെ 50 രാഷ്ട്രങ്ങളില് നിന്നുള്ളവര് സംഘത്തിലുണ്ട്.

അതെ,
ലോക മനസ്സാക്ഷി യോടൊപ്പം നമ്മളും പ്രതിഷേധിക്കുക!


20 comments:

  1. എന്ത് പറയാന്‍. നിസ്സഹായരായ ഒരു ജനതയുടെ അവസാന നിലവിളിയാണോ നാം കേള്‍ക്കുന്നത്?. കടലില്‍ വീണ ഈ ചോര പട്ടിണി കിടന്നു മരിച്ചോളൂ എന്ന സന്ദേശമാണോ ഗസ്സ മുനമ്പിലെ പതിനായിരങ്ങള്‍ക്ക് നല്‍കുന്നത്?.

    ReplyDelete
  2. ലോകത്തിന്റെ സമാധാനം ഇന്ന് സമാധാനപ്രേമികളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്ത ‘സമാധാനത്തിന്റെ‘ ആളുകൾക്ക്’ ‘ലോകം‘ തീറെഴുതി കൊടുത്തിരിക്കുന്നു. അറബ് ഉച്ചകോടിയും ഒ.ഐ.സിയുമെല്ലാം ചായകൊപ്പയിലെ കൊടുങ്കാറ്റഅവുമെന്നതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല. ഓമനിച്ചുണ്ടാക്കിയ തെമ്മാടി സ്വന്തം പയ്യനായതിനാൽ ചെറ്റത്തരം കണ്ടു യൂറോപ്യൻ യൂണിയൻ അക്രമത്തിന്റെ ഞെട്ടലിൽ കോളത്തി പിടിച്ചിരിക്കും… ലോക ഗുണ്ട അമേരിക്കക്ക് എണ്ണരാജാക്കന്മാരിൽ പൊളിറ്റിക്സ് കളിക്കാൻ ഇങ്ങിനെ ഒരു തെമ്മാടിയെ ആവശ്യമാണ് ആയതിനാൽ സംഭവത്തിൽ ദുഖം രേഖപെടുത്തി തെമ്മാടിചെക്കന് ശാസനയെന്നോളം ആയുധങ്ങളും സമ്പത്തിക സഹായവും നൽകും…പിന്നെ രണ്ട് നല്ല വാക്ക് പറയാൻ ആകെയുള്ളത് ഇറാനാ.. അവരും രണ്ട് നല്ല കമന്റിലൂടെ പൊളിട്രിക്സ് തുടങ്ങും… തുർക്കിയുടെ കപ്പൽ പട്ടിണിപാവങ്ങളെ രക്ഷിക്കാൻ വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാന പ്രേമികൾ അവർക്കിടയിലെ ചാരന്മാർ… ഇതൊന്നും ഗാസക്ക് വേണ്ട.. കപ്പലിലുള്ള ഭക്ഷണവും മരുന്നുമല്ലാതെ…. അല്ലാഹുവേ.. എല്ലാം നിന്നിലേക്ക്.. നീയാണധിപൻ, മറ്റാരുമല്ല!

    ReplyDelete
  3. മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്ത ക്രൂരക്രത്യം.

    ദൈവം പീഡിതന്റ്റെ പ്രാറ്ത്ഥന കേള്കാതിരിക്കുമോ...?

    ReplyDelete
  4. ഇതിനു യോജിക്കുക താങ്കളുടെ കഴിഞ്ഞ പോസ്റ്റിന്റെ തലക്കെട്ട്‌ ആയിരുന്നു.

    ReplyDelete
  5. മൈപ് ന്‍റെ അഭിപ്രായത്തിനടിയില്‍ എന്‍റെ ഒരു ഒപ്പ് കൂടി.!!

    ReplyDelete
  6. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍............
    അവനു എന്തും ആവാം..........

    ReplyDelete
  7. ഇവിടെ ചെകുത്താന്റെ നീതി ശാസ്ത്രം.

    ReplyDelete
  8. അറബ് രാജ്യങ്ങള്‍ ഇതില്‍ നിന്നും പാഠം ഉള്കൊള്ളുന്നില്ല, അവര്‍ പിന്നെയും സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് എണ്ണ കൊടുത്തു സഹായിക്കുന്നു....
    എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക, അവന്‍റെ സഹായം ഉണ്ടാകും..........

    ReplyDelete
  9. I request Shareef NK & Shareef Paramban to suffix something with their display name just to avoid similarity.

    ReplyDelete
  10. എന്തു പറയാൻ..
    ഗസ്സയിലെ പാ‍വങ്ങൾക്കായി
    ഒരിറ്റ് കണ്ണുനീർ..
    പ്രാർഥനകൾ..

    ചെകുത്താൻമാർ ചിരിക്കട്ടെ
    ചോരകുടിച്ച് അട്ടഹസിക്കട്ടെ..

    അല്ലാഹുവേ നീ മാത്രമാണു രക്ഷ.

    ReplyDelete
  11. "സമാധാന നൊബേല് വിജയി മോറിയഡ് കൊറിഗനും ഏതാനും മാധ്യമപ്രവര്ത്തകരും ഉള്പ്പെടെ 50 രാഷ്ട്രങ്ങളില് നിന്നുള്ളവര് സംഘത്തിലുണ്ട്"
    ഇനിയും തുറക്കാത്ത ഊച്ചാളി കണ്ണുകള്‍ നമുക്ക് കുത്തിപ്പൊട്ടിക്കാം
    എമ്പോക്കികള്‍, സമാധാനം പ്രസംഗിച്ചു വരട്ടെ

    ReplyDelete
  12. വെറുതെയല്ല ഹിറ്റ്‌ലര്‍ കുറച് യഹൂദരെ കൊല്ലാതെ വിട്ടത്... എത്രത്തോളം അധമന്‍ മാര്‍ ‍എന്ന് ലോകത്തിനു മനസ്സിലാവാന്‍...
    ഇതൊന്നും കാണാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോകുന്നല്ലോ... കഷ്ടം ..മനസാക്ഷി ഇല്ലാത്ത ലോകരെ , കാലം സാക്ഷി .. നിങ്ങടെ ഈ അര്‍ത്ഥ ഗര്‍ഭമായ ഈ മൌനം ... വരാനിരിക്കുന്ന ലോകം കൂടുതല്‍ കലുഷമാകനെ ഉപകരിക്കൂ....
    ഇന്ന് ഘാസാ ചീന്തിലെങ്കില്‍ നാളെ നിങ്ങളുടെ നെഞ്ഞത്ത്... ഈ കാപാലികര്‍ അത് വാഷിംഗ്ടന്നിലും നടപ്പാക്കും.. അപ്പോഴേക്കും നിങ്ങളുടെ ഈ ലോക പോലീസെന്ന വീര്യം പാടെ നശിച്ചിരിക്കും ....

    ReplyDelete
  13. പ്രാർഥനകൾ മാത്രം

    ReplyDelete
  14. മനുഷ്യ രക്തം കൊണ്ട് കൈ കഴുകുന്ന നീച ജൂതരാഷ്ട്രം
    അതല്ലേ ശരി?
    ഇതൊന്നു കാണാതെ കൂര്‍ക്കം വലിച്ചുറങ്ങുന്ന
    മേലാളന്മാര്‍ക്ക് ഈ ശവങ്ങള്‍ കാണിക്ക വെക്കൂ
    പ്രതിഷേധംമാത്രം ബാക്കിയാവും. അതല്ലേ ചരിത്രം

    ReplyDelete
  15. ശേഷം:
    ഇസ്രായേലിന്റെ ഈ ധാര്‍ഷ്ട്യത്തിന്റെയും ഔദ്ധത്യത്തിന്റെയും സ്രോതസ്സ് അമേരിക്കയുടെ രക്ഷകര്‍തൃത്വമാണെന്നത് സുവിദിതമാണ്. തങ്ങളെന്ത് ചട്ടമ്പിത്തരം കാട്ടിയാലും അമേരിക്കയുടെ സംരക്ഷണം അതിനുണ്ടാവുമെന്ന് ഇസ്രായേലിന്നറിയാം. അമേരിക്കയുടെ പിടിയിലമര്‍ന്ന ഐക്യരാഷ്ട്രസഭക്കാവട്ടെ ഒന്നും ചെയ്യാനാവില്ലെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ദുരിതാശ്വാസ കപ്പല്‍ ആക്രമിച്ച സംഭവത്തിലും ചരിത്രം ആവര്‍ത്തിക്കുകയേ ചെയ്തിട്ടുള്ളൂ. 'അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഗസ്സയിലേക്കുള്ള കപ്പല്‍ വ്യൂഹയാത്രക്കെതിരെ ഇസ്രായേല്‍ നടത്തിയ സൈനിക ഓപറേഷനിടെ ഉണ്ടായ ജീവഹാനിയിലും പരിക്കിലും' സെക്യൂരിറ്റി കൌണ്‍സില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ചു. ചെയ്തികളെ രക്ഷാസമിതി അപലപിക്കുകയും പീഡിതരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരായതും നിഷ്പക്ഷവും വിശ്വാസ്യവും സുതാര്യവുമായ ഒരന്വേഷണത്തിനും സമിതി ആവശ്യപ്പെട്ടിരിക്കുന്നു. ഇസ്രായേല്‍ നടത്തിയ നഗ്നമായ ആക്രമണത്തെപ്പറ്റി രക്ഷാസമിതി പറഞ്ഞത് 'സൈനിക ഓപറേഷന്‍' എന്നു മാത്രമാണ്. ആ രാജ്യത്തെ അസന്ദിഗ്ധമായി അപലപിച്ചതുമില്ല. അന്വേഷണം ആര്‍ നടത്തണമെന്നും പറഞ്ഞില്ല.. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍, അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യ രാഷ്ട്രമായ തുര്‍ക്കിയുടെ നിര്‍ബന്ധത്തിനു വഴങ്ങി, വാക്കുകള്‍ വേണ്ടത്ര മയപ്പെടുത്തി ഒരു പ്രസ്താവന രക്ഷാസമിതി മനമില്ലാ മനസ്സോടെ ഇറക്കുകയായിരുന്നു. കപ്പല്‍ യാത്രക്കാരെ മുഴുവന്‍ ഇസ്രായേല്‍ ബന്ദികളായി പിടിച്ചിട്ടുണ്ട്. അവരെ വിട്ടയപ്പിക്കാനുള്ള ശക്തമായ ഒരിടപെടലും ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അതേയവസരത്തില്‍ നിരാശരും രോഷാകുലരുമായ ഫലസ്തീന്‍ കുട്ടികളില്‍ വല്ലവരും ജൂതപ്പടയുടെ നേരെ കല്ലെറിഞ്ഞാല്‍ 'കൊടുംഭീകരത'ക്കെതിരെ യാങ്കികളുടെ ഇടപെടലുണ്ടാവും, രക്ഷാസമിതി കഠിനമായി അപലപിക്കും! മാനവികതയും നീതിയും ഇത്രമേല്‍ നോക്കുകുത്തിയായ ഒരു കാലം ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല.. വൈറ്റ് ഹൌസ് യഹൂദ അധിനിവേശത്തില്‍നിന്ന് മോചിതമാവാതെ ഐക്യരാഷ്ട്രസഭക്കു മുക്തിയോ സ്വാതന്ത്യ്രമോ സമീപഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല

    ReplyDelete
  16. വായിച്ചറിഞ്ഞു. സങ്കടം തോന്നുന്നു. how cruel our world!
    മനുഷ്യനെ help ചെയ്യാന്‍ മനുഷ്യന് കഴിയുന്നില്ല. അല്ലെ?

    ReplyDelete
  17. ഗസ്സയിലേക്ക് പുറപ്പെട്ട സന്നദ്ധ സംഘം സഞ്ചരിച്ച സഹായക്കപ്പല്‍ തടഞ്ഞ് ഇസ്രായേല്‍ കൊലപ്പെടുത്തിയ ഒന്‍പതു പേരുടെ മൃതദേഹങ്ങളില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു. മരിച്ചവര്‍ക്ക് 30 ലധികം തവണ വെടിയേറ്റിട്ടുണ്ടെന്നും അഞ്ചു പേര്‍ തലയില്‍ വെടിയുണ്ടയേറ്റാണ് കൊലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete
  18. ഫലസ്തീന്‍ മക്കളുടെ ദുസ്ഥിതിയോര്‍ത്തു മനസ്സ് പിടയുന്നുണ്ട്‌,
    കണ്ണുകള്‍ നനയൂന്നുണ്ട് , ഇവിടെ ഇത്ര ദൂരെ ആയിട്ട് പോലും
    ചോര മണക്കുന്നുണ്ട്....... പക്ഷെ , ഇസ്രായേലിന്റെ കാട്ടാളന്മാരെ
    ഒരു പിടി ചരല്‍ വരി എറിയാന്‍ പോലും എന്റെ ഈ കൈകള്‍ക്ക് ആവില്ലല്ലോ എന്ന നിസ്സഹായത ...!
    എന്നാലും ,പ്രാര്‍ഥിക്കാന്‍ ,ആവലാതി പറയാന്‍ മുകളില്‍ ഒരാളുണ്ടല്ലോ എന്ന ധൈര്യം ....!
    എന്നും എല്ലാവരും ലോകം അടക്കി ഭരിച്ചിട്ടില്ല ! ചരിത്രം കാത്തു വെച്ച തിരിച്ചടി ഈ കാട്ടാളന്മാര്‍
    ഏറ്റു വാങ്ങുന്നത് വൈകാതെ കാണാന്‍ കഴിയുമെന്നൊരു തോന്നല്‍..!
    റബ്ബേ, انك على كل شيئ قدير

    ReplyDelete
  19. കാലിക വിഷയത്തെക്കുറിച്ചുള്ള കുറിപ്പ് നന്നായി.
    തീവ്രമായ പദങ്ങളെക്കാള്‍ ശാന്തമായ പ്രയോഗങ്ങളായിരുന്നു കരണീയം. വിഷയത്തിന്‍റെ വൈകാരികത ഉള്‍ക്കൊള്ളാഞ്ഞിട്ടല്ല, മറിച്ച് അല്‍പം കൂടി ആധികാരികതയും മൂല്യവും തോന്നിപ്പിക്കും അത്തരം എഴുത്തുകള്‍ക്ക്. ഒരു മലയാള പത്രത്തിന്‍റെ വാര്‍ത്താ വരികള്‍ അതേപടി പകര്‍ത്തുമ്പോള്‍ ' കടപ്പാട്' കൂടി നല്‍കാമായിരുന്നു.

    ReplyDelete
  20. പ്രതിഷേധ സ്വരങ്ങളുമായി വന്ന എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി
    ഒരു ജനതയുടെ ഉണങ്ങാത്ത മുറിവില്‍ വീണ്ടും എരിവു തേക്കുകയാണ്
    നമ്മുടെ 'നവലോക ക്രമം'

    @ റഫീക്ക്:
    നിര്‍ദേശത്തിനു നന്ദി
    വസ്തുത കള്‍ കൈമാറാന്‍ മലയാള പത്രങ്ങളെ ആശ്രയിച്ചു എന്നേ ഉള്ളൂ ...ആ കൈമാറ്റമാവും ഏറ്റവും വലിയ 'കടപ്പാട്' എന്നേ വിചാരിച്ചുള്ളൂ .

    ReplyDelete