Sunday, June 6, 2010

ഗാസയിലെ കുരുന്നുകള്‍ക്ക്

ഗാസയില്‍ കൊലചെയ്യപ്പെട്ട പരശ്ശതം പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രവും അവരുടെ കുടുംബങ്ങളുടെ ദീനവിലാപവും മാധ്യമങ്ങളിലൂടെ വന്നലച്ചപ്പോള്‍ 2009 ജനുവരിയില്‍ എഴുതിയത്. ജിദ്ദയില്‍ നിന്നുള്ള പടവുകള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും വേണ്ടി എന്‍റെ ചില്ലുജാലകത്തില്‍...




സ്നേഹം ചാലിച്ച കരങ്ങളെന്നെ
തലോടിയപ്പോള്‍ ഞാന്‍ കൊഞ്ചിച്ചിരിച്ചു
ചുടുമുത്തങ്ങള്‍ എനിക്കു പ്രതീക്ഷനല്‍കി
മാതാവിന്‍റെ താരാട്ടില്‍
ഞാന്‍ ഭാവിയുടെ ചിത്രംവരച്ചു
ആഗ്രഹങ്ങളെ താലോലിച്ചു
സങ്കല്പങ്ങള്‍ക്കു ചിറകുതുന്നി

ഞാന്‍:
ഗാസയുടെ സ്വന്തം കുരുന്ന്
നിങ്ങളെന്നെ ചുടുചോരയില്‍ മുക്കിക്കൊന്നു
മാതൃമാറിടത്തില്‍നിന്ന് പറിച്ചെറിഞ്ഞു
ക്ലസ്റ്റര്‍ ബോംബുകള്‍കൊണ്ട് കരിച്ചു
യുറേനിയം ബുളളറ്റുകളാല്‍ പിളര്‍ന്നു
വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് നശിപ്പിച്ചു
എനിക്ക് പിറന്നു വളരാന്‍ അവകാശപ്പെട്ട
എന്‍റെ മണ്ണില്‍ നിങ്ങളെന്നെ ചുട്ടുകൊന്നു
സ്നേഹവൃന്തം.. കളിക്കൂട്ടുകാര്‍..
പൂന്തോട്ടങ്ങള്‍.. എല്ലാം തകര്‍ത്തു

ഇവിടെ:
വളരാന്‍ എന്നെ അനുവദിച്ചില്ല
വിദ്യ നുകരാന്‍ അവസരം തന്നില്ല
എന്‍റെ കര്‍മ്മ മണ്ഡലം നിഷേധിക്കപ്പെട്ടു
വാതിലുകളും മേല്‍കൂരയും തകര്‍ത്തു
ചോരയുടെ ഗന്ധം സമ്മാനിച്ചു
നിങ്ങളെന്നെ മണ്ണറയിലേക്കയച്ചു
എന്‍റെ ചോരക്കുപകരം നിങ്ങളെന്തുനേടി?















നാളെ:
ഞാന്‍ തീര്‍ത്ത കനല്‍പഥം
നിങ്ങളെ നിദ്രാവിഹീനരാക്കും
എന്‍റെ ഓരോ രക്തകണവും
അലകടലായ്‌ ഇരമ്പും
എന്‍റെ ദുരന്തത്തിനു സാക്ഷികളായ
നക്ഷത്രങ്ങള്‍ നിങ്ങളെ ആക്ഷേപിക്കും
എന്നെ പുണര്‍ന്നു വാവിട്ടലറിയ
കളിക്കൂട്ടുകാരന്‍റെ നിശ്വാസം
നിങ്ങളെ ഭസ്മമാക്കും

അവസാനം :
ന്യായവിധിനാളില്‍ ഞാനുമെഴുന്നേറ്റുവരും
കൊടും ക്രൂരതക്കെതിരില്‍ മൊഴിനല്‍കും
നീതി എന്‍റെ പക്ഷത്തായിരിക്കും
വിധി നിങ്ങള്‍ക്കെതിരിലും
ഞാന്‍ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍
കൊച്ചു പരിചാരകനായേക്കും
നിങ്ങള്‍ ശക്തമായ വിചാരണക്കൊടുവില്‍
നീറി നീറി വെന്തുരുകും!

21 comments:

  1. 2009 ജനുവരിയില്‍ എഴുതിയത്...

    ReplyDelete
  2. പലസ്തീന്‍..
    നീയെന്റെ ഹൃദയത്തിനേറ്റ മുറിവ്..
    പീരങ്കി പടക്ക് നേരെ കല്ലെടുത്തെറിയുന്ന നിന്റെ മക്കള്‍
    എന്നെ ലജ്ജിപ്പിക്കുന്നു...

    ഞാനെന്റെ മക്കളെ അങ്കിള്‍സാമിന്റെ നാട്ടില്‍
    സയണിസ്റ്റ് കോടീശ്വരന്റെ അധീനതയിലെ
    ഉപരിപഠനശാലയിലയക്കുമ്പോള്‍
    നീ നിന്റെ മക്കളെ കല്ലെടുത്തെറിയാന്‍ പഠിപ്പിക്കുന്നു...
    ഭയം വറ്റിയ കണ്ണുള്ള പിഞ്ചുപൈതലിന്റെ നേരെ
    എണ്ണമറ്റുയരുന്ന വെടിയുണ്ടകള്‍
    ഞാനെണ്ണിക്കൊടുത്ത
    റിയാലിന്റെ പുതുരൂപമെന്നറിഞ്ഞിട്ടും
    ഞാന്‍ മൗനം പൂണ്ടിരിക്കുന്നു...

    പലസ്തീന്‍...
    കുരുതി കണ്ട് ശാന്തി മന്ത്രമുതിര്‍ക്കുന്ന ഞങ്ങളുടെ
    കണക്കെടുക്കാന്‍ എന്നിട്ടും നിന്റെ മക്കള്‍ വരില്ല..
    അവര്‍ ഞങ്ങളെക്കുറിച്ചാവും ലജ്ജിക്കുക.
    --------------------------------
    കവിത വളരെ നന്നായി മാഷേ..
    ഹൃദയത്തില്‍ തട്ടുന്ന വരികള്‍....!

    ReplyDelete
  3. ഖുദ്സിന്റെ പുണ്യമാം നാട്
    ഫലസ്തീനിൻ മണ്ണ് ...
    പുഞ്ചിരി തൂകുന്നൊരു വദനമില്ലിവിടെ
    പട്ടിണി കോലങ്ങള്‍ മാത്രമീ മണ്ണില്‍
    പകലന്തി നേരം പോരാടിടുന്നു ...
    നല്ലൊരു നാളെ കണികണ്ടുണരുവാന്‍
    കരുത്തോടെ ഇന്നവർ പോരടിടുന്നൂ സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയാത്ത ജനം ... പ്രാർത്തിക്കം നമുക്ക്.

    ReplyDelete
  4. നമുക്ക് നല്കാം ആത്മാറ്ഥമായ പ്രാറ്ഥന.

    മഹ കവിക്കും, കവിതക്കും ഭാവുകങ്ങള്

    ReplyDelete
  5. ന്യായവിധിനാളില്‍ ഞാനുമെഴുന്നേറ്റുവരും
    കൊടും ക്രൂരതക്കെതിരില്‍ മൊഴിനല്‍കും
    നീതി എന്‍റെ പക്ഷത്തായിരിക്കും
    വിധി നിങ്ങള്‍ക്കെതിരിലും
    ഞാന്‍ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍
    കൊച്ചു പരിചാരകനായേക്കും
    നിങ്ങള്‍ ശക്തമായ വിചാരണക്കൊടുവില്‍
    നീറി നീറി വെന്തുരുകും!

    ReplyDelete
  6. ഈ ലോകത്ത് എന്തായാലും നമുക്ക് നീതി കിട്ടുന്നില്ല....നമ്മുടെ സഹോദരങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പീഡനങ്ങളും മര്‍ദനങ്ങളും സഹിച്ചു ജീവിക്കുന്നു. സ്വന്തം വീട്ടില്‍ നിന്ന് പോലും കുടിയിരക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ കണ്ണീരും കരച്ചിലും കാണുമ്പോള്‍ ചിന്നി ചിതറിയ ജഡങ്ങള്‍ കാണുമ്പോള്‍ പടച്ചവനെ ഈ അക്രമികളായ ജനതയെ വേഗത്തില്‍ നശിപ്പിക്കേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.

    ReplyDelete
  7. ഇപ്പോഴാണ് വായിക്കാനായത്
    ഒരു ജനതയുടെ കണ്ണീരിന്‍റെ കഥ; അനീതിയുടെയും

    ReplyDelete
  8. എല്ലാ കാലത്തും പ്രസക്തം

    ReplyDelete
  9. നല്ല വരികളാണ്…വേദനയുണ്ട് മനസ്സില്‍ പ്രാര്‍ത്ഥനയും

    ReplyDelete
  10. Gaza Poem for Gaza Children

    Loay my dear, still 6 u didn’t turn,
    Ur pretty eyes are burn….
    Sorry child, your sight will never return
    “You mean I wont ever run
    with my friends and play?
    Why is that? Tell me if you may? ”
    Its collateral damage, boldly they say

    And you Jamila my love, your only ten,
    Helpless laying in your bed…
    Sorry child, u will walk never again
    “You mean my dream to be a reporter has just vanished away?
    Why is that? Tell me if you may? ”
    Its collateral damage, boldly they say

    And you my little angel with no name
    Screaming “If you have mercy, spare me the pain! ”
    Doctors surprised…”White phosphorous! Cluster bombs! Uranium bullets in his vein!
    Forbidden weapons against civilians are used? This is insane! ! ! ”
    “Death is my fate? Why is that? Tell me if you may? ”
    Its collateral damage, boldly they say

    Noor Alkhatib

    ReplyDelete
  11. പിറന്ന മണ്ണില്‍ ജീവിതം നിഷേധിക്കപ്പെട്ടവരുടെ നിസ്സഹായതയുടെ നിലവിളി വരികള്‍ക്കിടയില്‍ വായിച്ചെടുക്കാം. നല്ല ചിന്തകള്‍ ഉണ്ടാവട്ടെ. ഒപ്പം നല്ല സൃഷ്ടികളും, ആശംസകളോടെ.

    ReplyDelete
  12. nice.......heart touching................

    ReplyDelete
  13. പ്രാര്‍ത്ഥനകള്‍

    ReplyDelete
  14. നാളെ:
    ഞാന്‍ തീര്‍ത്ത കനല്‍പഥം
    നിങ്ങളെ നിദ്രാവിഹീനരാക്കും
    എന്‍റെ ഓരോ രക്തകണവും
    അലകടലായ്‌ ഇരമ്പും
    എന്‍റെ ദുരന്തത്തിനു സാക്ഷികളായ
    നക്ഷത്രങ്ങള്‍ നിങ്ങളെ ആക്ഷേപിക്കും
    എന്നെ പുണര്‍ന്നു വാവിട്ടലറിയ
    കളിക്കൂട്ടുകാരന്‍റെ നിശ്വാസം
    നിങ്ങളെ ഭസ്മമാക്കും...

    കവിതയിലൊതുങ്ങാത്ത വേദനകള്‍‍..
    അതെ,
    ന്യായവിധി നാളില്‍ മാത്രമാണിനി പ്രതീക്ഷ!
    യാ അല്ലാഹ്!

    ReplyDelete
  15. മാന്യ സുഹുര്ത് MT , ഹ്യര്‍ദയത്തില്‍ തട്ടി,ചിന്താര്‍ഹം പുതിയ കവിത. അഭിനന്ദിക്കുന്നു

    ReplyDelete
  16. പലസ്തീനികളെ മാത്രമാണ് നരമേധര്‍
    നിഗ്രഹിച്ചിരുന്നതെങ്കില്‍
    ഇപ്പോള്‍ സമാധാന സംഘത്തിനു നേരെയും കണ്ണില്ലാത്ത വംശീയ ഭ്രാന്തന്മാര്‍
    നിര ഒഴിച്ചിരിക്കുന്നു. കൈറോയില്‍ താരാട്ട് പാടിയവന്റെ ഒത്താശയോടെ!!

    ReplyDelete
  17. Israeli leader’s gene might be altered by Nazis with own gene..

    ReplyDelete
  18. Rajathirajanaya Thamburane nee thanne thuna............

    ReplyDelete