Wednesday, June 9, 2010

ആഞ്ഞു നടക്കട്ടെ ഞാന്‍

അല്പം വെളുത്ത
തുണി വാങ്ങണം
കുറച്ചു പഞ്ഞിയും
സുഗന്ധത്തിനു കര്‍പൂരവും
യാത്രയ്ക്കതു മതിയാകും
അതും ദ്രവിച്ചു നുരുമ്പി
ഞാനെന്ന ദേഹവും
മണ്ണോടു ചേര്‍ന്നാല്‍
'ആത്മ'രക്ഷക്ക് കൂട്ട് ?
...................................
...................................
ആഞ്ഞു നടക്കട്ടെ ഞാന്‍
കര്‍മ്മങ്ങളുടെ തെളിനീര്‍
കോരിയേടുക്കാനും
ഒഴുകിപ്പോയതത്രയും നോക്കി
കണ്ണു നനയാനും
കാരണം;
മരണം നിഴല്‍പോലെ
കൂടെ തന്നെയുണ്ട്
അന്ത്യ കാഹളം
മുഴ്ക്കേണ്ട ദൂതന്‍
അത് ചുണ്ടോടു ചേര്‍ത്ത്
ചെവി കൂര്‍പിച്ച്
പാദം മുന്നോട്ടാഞ്ഞു
നില്‍ക്കുന്നുമുണ്ട് !


see this video

17 comments:

 1. ആഞ്ഞു നടക്കട്ടെ....

  ReplyDelete
 2. >> ആഞ്ഞു നടക്കട്ടെ ഞാന്‍
  കര്‍മ്മങ്ങളുടെ തെളിനീര്‍
  കോരിയേടുക്കാനും
  ഒഴുകിപ്പോയതത്രയും നോക്കി
  കണ്ണു നനയാനും <<


  മരണം മണക്കുന്നു..
  ആഞ്ഞു നടക്കാന്‍ കാലുകള്‍ ചലിക്കുന്നില്ല..

  യാ റബ്ബ്!

  ReplyDelete
 3. يا من بدنياه إنشغل وغرهـ طول الأمل

  الموت يأتي فجأة والقبر صندوق العمل

  ReplyDelete
 4. Leave me then, friends - leave me and depart on mute feet,
  As the silence walks in the deserted valley;
  Leave me to God and disperse yourselves slowly, as the almond
  And apple blossoms disperse under the vibration of Nisan's breeze.
  Go back to the joy of your dwellings and you will find there
  That which Death cannot remove from you and me.
  Leave with place, for what you see here is far away in meaning
  From the earthly world. Leave me.

  By: Kahlil Gibran

  ReplyDelete
 5. @അഷ്‌റഫ്‌
  പ്രിയ സുഹൃത്ത് അഷറഫ് കോറിയിട്ട അര്‍ത്ഥ ഗര്‍ഭമായ
  അറബിക്കവിതയുടെ മൊഴിമാറ്റം മറ്റുള്ളവര്‍ക്ക് വേണ്ടി
  (എന്റെ സ്വന്തം വിവര്‍ത്തനശൈലിയില്‍ )

  "വന്‍ പ്രതീക്ഷകള്‍ പേറുന്ന മാനവാ
  ജീവിതപ്പാച്ചിലെ'പ്പോഴും നിലച്ചിടാം
  മൃത്യു സത്യമായ് പാഞ്ഞടുത്തീടും
  മണ്ണറ കര്‍മ്മത്തിന്‍ ഭണ്ഡാരമായീടും"

  ReplyDelete
 6. 'ആത്മ'രക്ഷക്ക് കൂട്ട് ?

  കര്‍മ്മനിരതരാവം ഈമാനിന്റ്റെ മാര്‍ഗ്ഗത്തില്.

  ReplyDelete
 7. കാലമിനിയുമുരുളും, വിഷു വരും, വര്ഷം വരും
  പിന്നെ പെരുന്നാള്‍ വരും,
  ഓരോ തളിരിനും, പൂ വരും, കായ് വരും,
  അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം....

  ReplyDelete
 8. സ്വർഗ്ഗത്തിലേക്കൊരൂ ഷോർട്ട്കട്ടുണ്ടോ… തൊള്ളയിലേക്ക് കൊണ്ട് പോയ കാരക്ക ചീള് വലിച്ചെറിഞ്ഞ് സ്വർഗ്ഗത്തിന്റെ സുഗന്ധം ആസ്വദിച്ചോടിയവരെവിടെ…നാമം എവിടെ.. ! കൂടുതലൊന്നും ആഗ്രഹിക്കാനില്ല… ആകെയുള്ള പ്രാർത്ഥന നരകാഗ്നിയിൽ നിന്നുള്ള മോചനം!! യാ റബ്ബ്! സന്തോഷം അറിയിക്കുന്ന മാലായിഖമാരെ മാത്രം … ഞങ്ങളിലേക്കയക്ക്

  ReplyDelete
 9. നല്ല കര്‍മങ്ങള്‍ കൂടെയുണ്ടാകും

  ReplyDelete
 10. ആഞ്ഞു നടക്കാം
  ഞ്ഞാനുമുണ്ട് കൂടെ

  ReplyDelete
 11. ഉറ്റവര്‍ ആരെങ്കിലും മരികുംബോഴോ മരണത്തെ കുറിച്ചുള്ള ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ വായികുംബോഴോ മാത്രം നാം മരിക്കെണ്ടവരാനെന്നും നമ്മെയും മൂന്ന് കണ്ഠം തുണിയില്‍ പൊതിഞ്ഞു മൂക്കില്‍ പഞ്ഞിയും വെച്ച് മറ്റുള്ളവര്‍ ചുമലില്‍ വെച്ച് കൊണ്ട് പോകുന്ന രംഗം മനസ്സില്‍ വരും. കേവലം കുറച്ചു സമയം മാത്രം. പിന്നേ അത് മറക്കും. മരണം നമ്മുടെ ചെരുപ്പിന്റെ വാര്‍ കണക്കെ നമ്മോടോട്ടി നില്കുന്നു എന്ന ചിന്ത എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാകട്ടെ. എങ്കില്‍ ആരോടും പകയോ വിദ്വാശാമോ ഇല്ലാതെ നമുക്ക് ജീവിക്കാം. റബ് അനുഗ്രഹിക്കട്ടെ ആമീന്‍.

  ReplyDelete
 12. ഞാനും മണ്ണടിഞ്ഞാല്‍...
  'ആത്മ'രക്ഷക്ക് കൂട്ട് ?
  ചെയ്ത് പോയ പ്രവര്‍ത്തികള്‍ മാത്രം കൂട്ടായി ഉണ്ടാവും

  ReplyDelete
 13. ഇന്നല്ലെങ്കില്‍ നാളെ എന്നാണല്ലോ
  ശരിയാണ് ആഞ്ഞു നടക്കാം. അല്ലെങ്കില്‍ പിന്നിലായിപ്പോകും

  ReplyDelete
 14. മടക്കമില്ലാത്ത അനിവാര്യമായ അവസാന യാത്ര. താന്‍ ചെയ്ത കര്മങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അനുധാവനം ചെയ്യാനാവാത്ത ഏകാന്ത യാത്ര. ഓര്‍ത്താല്‍ ഭയപ്പെടേണ്ടവര്‍ പക്ഷെ മരണത്തിന്റെ നിഴലിലും ജീവിതത്തിന്‍ പച്ചപ്പില്‍ മതിമറക്കുന്നു. ലളിതമായ വരികളിലെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.

  ReplyDelete
 15. മരണ ചിന്ത ഉണര്‍ത്തുന്ന വരികള്‍....
  @ മനാഫ് സര്‍ : കമന്‍റ് കോളത്തില്‍ കാണുന്ന കുട്ടി കവിയുടെ മകനാണോ?

  ReplyDelete
 16. "ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാച്ചഞ്ചാലം

  വേഗേനെ നഷ്ടമാം ആയുസുമോര്‍ക്ക നീ

  വഹ്നി സന്തപ്ത ലോഹസ്താംബു് ബിന്ദുനാം

  സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം

  ചക്ഷു ശ്രവണ ഗളസ്തമാം ദര്ദ്ധുരം

  ഭക്ഷണത്തിന്നപേക്ഷിക്കുന്നത്‌ പോലെ

  കാലാഹിനാ പരിഗ്രസ്തമാം ലോകവും

  ആലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു

  താന്തര്‍ പെരുവഴിയമ്പലം തന്നിലെ

  താന്തരായ് കൂടി വിയോഗം വരുംപോലെ"

  ReplyDelete