അകവും
പുറവും
ചിതറി
നശിക്കാത്ത
കനല്‍പഥങ്ങളെന്‍
ചങ്കു തകര്‍ക്കാത്ത
കാഴ്ചകള്‍
ഒന്നൊന്നായ്
കരളു
പിളര്‍ക്കാത്ത
നല്ല
നാളെ വരുമോ?
അറിവു നശിക്കാത്ത
അഴകസ്തമിക്കാത്ത
മാതൃത്വം
ഉടയാത്ത
മാനം
കവരാത്ത
മാനവ
ഹൃദയം
വിഷലിപ്തമാവാത്ത
നല്ല
നാളെ വരുമോ ?
നന്മയുടെ
വേരറ്റു
കാലം തളരാത്ത
കണ്ണുകള്‍
നിറയാത്ത
കനവു
നിലക്കാത്ത
'കള്ളന്മാര്‍' കയ്യൂക്കു
കാണിച്ചു
വാഴാത്ത
നല്ല
നാളെ വരുമോ?
പുഴയും
മലയും
മണ്ണും
മരങ്ങളും
മരണം വരിക്കാത്ത;
കടലും
കരയും
അരയന്റെ
തോണിയും
ഇഴ പിരിഞ്ഞകലാത്ത;
നല്ല നാളെ വരുമോ
നല്ല
നാളെ വരുമോ?