Monday, December 31, 2012

നല്ല നാളെ വരുമോ...?

അകവും പുറവും
ചിതറി നശിക്കാത്ത
കനല്‍പഥങ്ങളെന്‍
ചങ്കു തകര്‍ക്കാത്ത  
കാഴ്ചകള്‍ ഒന്നൊന്നായ്
കരളു പിളര്‍ക്കാത്ത
നല്ല നാളെ വരുമോ?

അറിവു നശിക്കാത്ത
അഴകസ്തമിക്കാത്ത
മാതൃത്വം ഉടയാത്ത
മാനം കവരാത്ത
മാനവ ഹൃദയം
വിഷലിപ്തമാവാത്ത
നല്ല നാളെ വരുമോ ?

നന്മയുടെ വേരറ്റു
കാലം തളരാത്ത
കണ്ണുകള്‍ നിറയാത്ത
കനവു നിലക്കാത്ത
'കള്ളന്മാര്‍'  കയ്യൂക്കു
കാണിച്ചു വാഴാത്ത
നല്ല നാളെ വരുമോ?

പുഴയും മലയും
മണ്ണും മരങ്ങളും
മരണം വരിക്കാത്ത;
കടലും കരയും
അരയന്റെ തോണിയും
ഇഴ പിരിഞ്ഞകലാത്ത;
നല്ല നാളെ വരുമോ
നല്ല നാളെ വരുമോ?

19 comments:

  1. നല്ല നാളെ വരട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. തീര്‍ച്ചയായും, നന്മ പൂര്‍ണമായും നശിക്കില്ല, നമുക്ക് പ്രാര്‍ത്ഥിക്കാം മാഷേ ! ഐശ്വര്യത്തിന്റെയും നന്മയുടയും പുതു വത്സരാശംസകള്‍ !!

      be pessimistic !!

      Zainkaliyadan

      Delete
  2. നന്മയുടേ നീതിയുടെ ധർമ്മത്തിന്റ് നല്ല നാളുകളാവട്ടേ എന്ന പ്രാർത്ഥനയോടെ.... നല്ല നാളുകൾ ആശംസിക്കുന്നു.....

    ReplyDelete
  3. ഒരുനല്ല നാളെ വരുമെന്ന .. പര്തീക്ഷയാല്‍.. ഇന്നലെകളെ മറക്കാം ... ആ അഴകസ്തമിക്കാത്ത ...

    ReplyDelete
  4. whole of India would have been shut down because in India every 22 minutes a woman is raped. But those aren’t subjected due to cast system. how cud change attitude by changing days..? i think it is possible only through changing living culture.

    ReplyDelete
  5. ഇന്നലെകളെ നന്നായി വിലയിരുത്തി നന്മയുടെ നാളെയിലേക്ക് ശുഭപ്രതീക്ഷയോടെ...നാഥന്‍ തുണക്കട്ടെ!

    ReplyDelete
  6. എന്നും നാളെകള്‍ ഇന്നത്തെക്കാള്‍ നല്ലതാവട്ടെ...

    ReplyDelete
  7. നല്ല നാളെ വരിക തന്നെ ചെയ്യും. എന്തിനു സംശയിക്കണം?

    ReplyDelete
  8. വരും വരാതിരിയ്ക്കുമോ
    പ്രതീക്ഷ മാത്രമാശ്രയം

    ReplyDelete
  9. നല്ല നാളെ വരിക തന്നെ ചെയ്യും..... നാഥന്‍ അനുഗ്രഹികട്ടെ ......

    ReplyDelete
  10. പ്രതീക്ഷകള്‍ കൈവിടാതെ
    കാത്തിരിക്കാം
    ഒരു നല്ല നാളേക്ക് വേണ്ടി...

    ReplyDelete
  11. നല്ല നാളങ്ങള്‍ മുള പൊട്ടുമെങ്കില്‍ നല്ല നാളെ തീര്‍ച്ചയാണ്.

    ReplyDelete
  12. nalla nalekku vendi namukku allaahuvinodu prarthikkaaam

    ReplyDelete
  13. SWAYAM MAARAN MANUSHYAR THAYYARAKATHOLAM KALAM NALLA NAALE VARILLA....

    ReplyDelete
  14. നല്ല നാളെ വരിക തന്നെ ചെയ്യും..... Insha allah

    ReplyDelete
  15. പി എം എ ഗഫൂർJanuary 1, 2013 at 2:01 PM

    ഹൃദ്യം...

    ReplyDelete
  16. oru nalla naale namukku pratheekshikkam

    ReplyDelete
  17. നല്ല നാളെ വരുമെന്ന് പ്രത്യാശിക്കാം. നല്ല വരികള്‍.ക്ക് ആശംസകള്‍

    ReplyDelete
  18. good lines
    Congrats!

    ReplyDelete