Monday, January 14, 2013

ന്നാ...ശരി

നല്ല കുടമായിരുന്നു...
പറഞ്ഞിട്ടെന്താ! ആടിന്റെ തല അതില്‍ കുടുങ്ങി..വാ വട്ടം കുറവായാല്‍ അങ്ങിനെയാ.
എല്ലാവരും കൂടി 'തന്ത്രശാലി' യായ വല്ല്യുമ്മാനെ സമീപിച്ചു...ഒരു പ്രശ്നം വരുമ്പോള്‍ അതാ അവിടെ പതിവ്.

ഞി പ്പോ... ന്താ ചെജ്ജാ?
വല്ല്യുമ്മ ചിന്തയില്‍ മുഴുകി
"ആട്ന്റെ തല ബെട്ടിക്കാളി... ബേറെ യാതൊരു ബജ്ജും ല്യ!"
ഉപദേശം കിട്ടേണ്ട താമസം, അവര്‍ അത് നടപ്പാക്കി ...ആടിന്റെ തല കുടത്തിനകത്തേക്ക് വീണു!
പ്രശ്നം രൂക്ഷമായി !!
അവര്‍ വല്ല്യുമ്മാന്റെ അടുത്തേക്ക്‌ തന്നെ ഓടി...
"തല എങ്ങിനെ എടുക്കും?"
വല്ല്യുമ്മ ചുണ്ടുകള്‍ അങ്ങോട്ടു- മിങ്ങോട്ടും ചലിപ്പിച്ചു. ആടിക്കളിക്കുന്ന വലിയ ഒറ്റപ്പല്ല് നാവു കൊണ്ട് പല തവണ തള്ളി നോക്കി. പിന്നെ കാലുകള്‍ രണ്ടും നീട്ടി വളഞ്ഞിരുന്നു.
നേരിയ മൌനത്തിനു ശേഷം അവര്‍ മൊഴിഞ്ഞു
"കൊടം പൊട്ടിച്ചാളി ...ബേറെ യാതൊരു ബജ്ജും ല്യ!"
അവര്‍ക്ക് സമാധാനമായി...

തിരിഞ്ഞു നടക്കുമ്പോള്‍ പിറകില്‍ വല്ല്യുമ്മയുടെ പതിഞ്ഞ തേങ്ങല്‍ കേട്ട് കൂട്ടത്തില്‍ ആരോ ചോദിച്ചു
"ന്തേ...ന്താ ണ്ടായത്?"
"ഒന്നുല്ല്യ..." (അവര്‍ പിന്നേം തേങ്ങി!)
"ന്നാലും...?"
"ന്റെ കാലം കൈഞ്ഞാ... ഇങ്ങനെ ഉപദേസം തെരാന്‍...... ങ്ങക്ക് ആരാ ള്ളത്?"
വല്ല്യുമ്മ നിര്‍ത്താതെ വിങ്ങി!


31 comments:

 1. ആടിന്റെ കാലം കൈഞ്ഞിട്ടും-കലത്തിന്റെ(കൊടം)കാലം കൈഞ്ഞിട്ടും വല്ല്യുമ്മാന്റെ കാലംമാത്രം കയ്യാതെ കൈച്ചിലായി. ന്നാ...ശരി

  ReplyDelete
 2. ന്നാലും ബല്ലാത്ത ഉപദേസായി... കലോം പോയി... ആടും പോയീ...

  ReplyDelete
 3. ന്റെ ബല്ലിമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ
  ങ്ങള് പോയാ ഞമ്മള് എടങ്ങേറിന്റെ ഔലുംകഞ്ഞി കുടിക്കൂലോ, ന്റെ റബ്ബേ! :)

  ReplyDelete
 4. കൂടോത്രം ചെയ്യണ കുടം പോയാലും വേണ്ടില്ല, നല്ലോണം പാല് നൽകുന്ന ആടിനെ വെട്ടീതാ.. ന്നാലും തീരോ??

  ReplyDelete
 5. A small thread with the scope of different interpretations. പലയിടത്തേക്കും തറച്ചു ചെല്ലാവുന്ന ഒരു കൊച്ചു കഥ..

  ReplyDelete
 6. മണ്‍കുടം ആയതു ആടിന്റെം വല്യുമ്മാന്റെ ഭാഗ്യം.

  ReplyDelete
 7. ഇത് നമ്മുടെ ഔദ്യോകിക വിഭാകത്തെ ഒന്ന് കുത്തിയോ ....എന്നൊരു സംശയം...(ഏതായാലും അവസരത്തിനോത്ത ഒരു കഥ ),ഗുഡ് ലക്ക് .........

  ReplyDelete
 8. ആ ബല്യമ്മയാണോ ഈ പാത്തുമ്മാ?

  ReplyDelete
 9. അല്ല, ഈ കഥയിലെ ബല്ലിമ്മാക്ക് തടീം താടീം ഉണ്ടോ? ബെറ്‌തെ ചോയ്‌ച്ചതാട്ടാ....

  ReplyDelete
  Replies
  1. ബല്ലിമ്മ സൂപ്പറല്ലേ ...ന്റെ മോനെ ..സകീറെ ..

   Delete
  2. @ അബൂഹിമ അതന്നാണ് ഞമ്മളെ സംസയവും

   Delete
 10. നര്‍മ്മത്തില്‍ ചാലിച്ച ബാല്യരു സത്യം.....!

  ReplyDelete
 11. നന്നാലും ഇതിപ്പോ എത്രമത്തെ കുടമാ പൊട്ടിക്ക്ണത്

  ReplyDelete
 12. ആടി൯െ തലയറുത്തവരിപ്പോൾ കുടുക്കയും പൊട്ടിച്ച് എല്ലാം സ്വ൯തമാക്കി യവരെ പോലെ ചിരിക്കുന്നു...വലൃുമ്മ ഇനിയും ബാക്കി....

  ReplyDelete
 13. ഇന്നത്തെ പത്രവാര്‍ത്തയെ കുടം പൊട്ടിക്കലായും പത്ത്കൊല്ലം മുമ്പുള്ള മറ്റൊരു പത്രവാര്‍ത്തയെ കഴുത്തുവെട്ടായും തോന്നുന്നു. ന്റെ റബ്ബേ ഈ കുടം അന്നേ അങ്ങ് പൊട്ടിച്ചിരുന്നെങ്കില്‍ ആ ആട് ഇന്ന് രണ്ട് ലിറ്റര്‍ പാലും പത്ത് പതിനഞ്ച് കുട്ടികളേയും തന്നേനേം. പക്ഷേ അന്ന് മട്ടന്‍ തിന്നാന്‍ കൊതിച്ച് നടന്നവര്‍ എന്തു തിന്നുമായിരുന്നു??

  ReplyDelete
 14. "ന്റെ കാലം കൈഞ്ഞാ... ഇങ്ങനെ ഉപദേസം തെരാന്‍...... ങ്ങക്ക് ആരാ ള്ളത്?"

  ReplyDelete
 15. ഹഹ
  ഇങ്ങനത്തെ നല്ല ഉപദേശം തരാനിനിയാരുണ്ട്

  ReplyDelete
 16. പിളരുന്ന സംഘങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് ..............അതിമനോഹരം ...
  ഭാവുകങ്ങള്‍

  ReplyDelete
 17. "കൊടം പൊട്ടിച്ചാളി ...ബേറെ യാതൊരു ബജ്ജും ല്യ!"............
  അങ്ങിനെ എല്ലാം കുളമാക്കിയവര്‍കെതിരിലുള്ള ഒരു സര്‍ഗ്ഗസിദ്ദിയുടെ കൂരമ്പുകള്‍.
  നന്നായിട്ടുണ്ട്..

  ReplyDelete
 18. aynte kaalam kayinjaa pinne njammakkum aaraa? !! ballaatha bingal alle?

  ReplyDelete
 19. കഥ കലക്കി..വല്യുമ്മയല്ല വല്യുപ്പ ആയിരുന്നു ആ ഉപദേശകന്‍! !

  ReplyDelete
  Replies
  1. ദുര്‍വ്യാഖ്യാനം കൂടണ്ടാ ന്നു വെച്ചു..അതാ വല്ല്യുമ്മാനെ പിട്ചെ :D

   Delete
 20. കൊള്ളാം..നല്ല ഉപദേശങ്ങൾ :)

  ReplyDelete
 21. ന്നാലും ന്റെ ബല്ല്യുമ്മാ..
  ങ്ങളെ ഉപദേസം കേക്കാന്‍ ഞ്ഞും ആളുണ്ടല്ലോ ന്നാലോയ്ച്ചപ്പം...

  ReplyDelete
 22. എന്തായാലും വല്യുംമയുടെ കാല ശേഷം ആരുണ്ട് ഇങ്ങനെ ഉപദേശം നല്കാന്‍ ..നര്‍മത്തില്‍ ചാലിച്ച എന്നാല്‍ ഒരു ചെറിയ മുന്നറിയിപ്പോടെ .....):

  ReplyDelete