Saturday, January 26, 2013

ഒന്നുണ്ട്














ആചാരം കൊണ്ടല്ല
സദാചാരം വിളയുക
വസ്ത്ര-മുരിഞ്ഞാലല്ല
സ്ത്രീത്വം വളരുക

മദ്യക്കസര്ത്തു കൊണ്ടല്ല
ആതിഥേയ പ്രഭുവാകുക
തീറ്റയും വിരിപ്പും പകുത്തല്ല
കുട്ടിയും പട്ടിയും പോറ്റുക

പരസ്യപ്പലകകള്‍ എണ്ണിയല്ല
പുരോഗമനത്തിന്റെ ഗ്രാഫിടുക
മൂല്യങ്ങള്‍ നിരാകാരിച്ചല്ല
മഹാ പരിഷ്കാരിയാവുക

അകം പുഴുത്തവനെ ചേര്‍ത്തല്ല
സൗഹൃദം പണിയുക
ബോധം മരവിച്ച ചുഴിയിലല്ല 
രക്ഷാകര്‍തൃത്വം നടുക  

മുടിയും മണ്ണും കലക്കിക്കുടിച്ചല്ല
'ഭക്തി' വളര്ത്തുക
ഭ്രാന്തും ഭ്രമവും കൂട്ടിക്കുഴച്ചല്ല
ആത്മീയ വാദിയാവുക

ഒന്നുണ്ട്...
പെരും കള്ളന്മാരെ
വെള്ള പൂശിയാണ്
സ്വയം നശിക്കുന്നത്!

22 comments:

  1. പെരും കള്ളന്മാരെ
    വെള്ള പൂശിയാണ്
    സ്വയം നശിക്കുന്നത്!

    ReplyDelete
  2. സ്വയം നശിക്കുന്നവര്‍ വായിയ്ക്കണം

    ReplyDelete
  3. എല്ലാര്‍ക്കിട്ടും ഒരു പൂശല് അല്ലെ മാഷെ..
    ഇടയ്ക്കിങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാ - കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  4. "മുടിയും മണ്ണും കലക്കിക്കുടിച്ചല്ല
    'ഭക്തി' വളര്ത്തുക
    ഭ്രാന്തും ഭ്രമവും കൂട്ടിക്കുഴച്ചല്ല
    ആത്മീയ വാദിയാവുക"

    "പെരും കള്ളന്മാരെ
    വെള്ള പൂശിയാണ്
    സ്വയം നശിക്കുന്നത്!"

    അതെ, സ്വയം നശിച്ചും നശിപ്പിച്ചും മുന്നേറുന്നവര്‍ക്ക് ലക്‌ഷ്യം ഒന്നുമാത്രം. ദുന്‍യാവിന്റെ പളപളപ്പ്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇടക്ക്' പുത്തന്‍ വാദവും കൂട്ടിക്കുഴച്ചിട്ടുണ്ട്

    ReplyDelete
  7. Kunhunni Masherk oru pakarakkaran..... Manaf mash....
    Masha Allah.... churungiya vakkil.. valiya ashayam...
    Keep writing..
    Mohammad Ali Chundakkadan.

    ReplyDelete
  8. ആമാശയം കൊൺടല്ല
    ആദർശം വ ളരുക...

    ReplyDelete
  9. thettenthu ennu ariyatheyalla
    pradhishedhikkentathu..

    ReplyDelete
  10. ഒന്നുണ്ട്...
    പെരും കള്ളന്മാരെ
    വെള്ള പൂശിയാണ്
    സ്വയം നശിക്കുന്നത്!

    ReplyDelete
  11. പി എം എ ഗഫൂർJanuary 28, 2013 at 10:28 AM

    കവിത്വം തുളുമ്പുന്ന കുഞ്ഞക്ഷരങ്ങൾ..

    ReplyDelete
  12. ishtappettu.......aashyangal niranja kavitha........aashamsakal.....

    ReplyDelete
  13. ആദ്യമായിട്ട് ആണ് ഈ വഴി .കവിത കലക്കി ,ഇനി പിന്നാലെ ഉണ്ട് ഞാന്‍

    ReplyDelete
  14. സ്വയം നശിച്ചും നശിപ്പിച്ചും മുന്നേറുന്നവര്‍ക്ക് ലക്‌ഷ്യം ഒന്നുമാത്രം. ദുന്‍യാവിന്റെ പളപളപ്പ്.


    ReplyDelete
  15. അകം പുഴുത്തവനെ ചേര്‍ത്തല്ല
    സൗഹൃദം പണിയുക
    ബോധം മരവിച്ച ചുഴിയിലല്ല
    രക്ഷാകര്‍തൃത്വം നടുക

    ReplyDelete