Sunday, June 13, 2010

ജൊഹാനസ്ബര്‍ഗന്‍


ചുരുണ്ട് കൂടി
കൂനിക്കിടക്കാന്‍
എന്ത് സുഖമാണെന്നോ
ലോക കപ്പിന്റെ ആരവം
മാത്രമാണൊരു പ്രശ്നം
കണ്ണ് ചവര്‍ക്കുവോളം
പന്തുകളി കാണണം
പിന്നെ....
ചെവിയും കണ്ണും
വാര്‍ത്തക്ക് കൊടുക്കണം
പത്രത്തിലെ സ്പോര്‍ട്സ്
കോളം തിന്നുതീര്‍ക്കണം
എങ്കിലേ ധൈര്യമായി
പുറത്തിറങ്ങാനാവൂ
സമൂഹത്തില്‍
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ പെടുന്ന ഈ പാട്
ആരോട് പറയാന്‍
ഏതായാലും 
ഞാനെന്റെ ശിരസ്സ്‌
ടി വി ക്ക് മുന്‍പില്‍
അഴിച്ചു വെക്കുന്നു
ശരീരം കിടക്കയിലും
കണ്ണുകള്‍
പത്രത്താളിന്റെ
അരികില്‍ ഘനം
വെക്കുകയും ചെയ്യാം
ഇനി ഒറ്റ കാര്യം
മാത്രം ബാക്കി
ഒരു തോര്‍ത്ത്‌ വാങ്ങണം
ശബ്ദമുണ്ടാക്കുന്ന
ഇളയ മകന്റെ
വായില്‍ തിരുകാന്‍!


18 comments:

 1. സത്യം, ഫുട്ബോള്‍ അറിയാത്ത കൊഞ്ഞാണന്‍ എന്ന് ആളുകള്‍ വിളിക്കാതിരിക്കാന്‍ ഞാനും ഏറെ പാട് പെട്ടു. പിടിച്ചു നില്‍ക്കാന്‍ ഏറ്റവും എളുപ്പം ബ്രസീലിന്റെ കൂടെ കൂടുകയാണെന്ന് ഒരാള്‍ പറഞ്ഞു. അങ്ങനെ ഒരു പോസ്റ്റ് ഞാനും കാച്ചി. നമ്മളോടാ കളി..

  ReplyDelete
 2. എന്നാലും ക്രിക്കറ്റ് ഭ്രാന്തിനേക്കാള്‍ നല്ലതാ രണ്ട് മണിക്കൂര്‍ കൊണ്ട് കളി തീരുമല്ലോ..

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഭ്രാന്തന്‍മാര്‍ക്കിടയില്‍ മുഴു ബ്രാന്തനായി മാറുക. അതെ നിവൃത്തിയുള്ളൂ.

  ReplyDelete
 5. ഗോ ഗോ ഗോള്‍.........

  അങ്ങനെ മാഷിന്റ്റെ ഗോളും പോസ്റ്റിലായി (ബ്ലോഗ് പോസ്റ്റില്)

  ReplyDelete
 6. Life is an opportunity, benefit from it.
  Life is a challenge, meet it.
  Life is a promise, fulfill it.
  Life is sorrow, overcome it.
  Life is a struggle, accept it.
  And finally,
  Life is a game, play it
  ജീവിതം ഒരുണ്ട കളി പോലെ കാണേണം
  കല്കട്ടെലെമ്മായി തെരേസ പറഞ്ഞോവര്‍
  ചുരുണ്ട് കൂടി ക്കിട ക്കുന്ന മടിയന്മാരെല്ലരും
  ജോഹന്നാസ് ബര്‍ഗിന്റെ ആരവം കേള്‍ക്കണം

  ReplyDelete
 7. @ അഷ്‌റഫ്‌ ഉണ്ണീന്‍
  കമ്മന്റ് കലക്കി.. പക്ഷെ ഹലുവയും മത്തിക്കറിയും നല്ല കോമ്പിനേഷനാ എന്ന് പറഞ്ഞ പോലെ ഇംഗ്ലീഷും മലയാളവും വല്ലാത്തൊരു കോമ്പി..

  ReplyDelete
 8. പ്രതിശേതിച്ചിട്ടു കാര്യമില്ല. നമ്മുടെ അടുക്കള വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. നാല് കൊല്ലത്തില്‍ ഒരു മാസമല്ലേ ഉള്ളൂ. മിണ്ടാതിരിക്കാം. നാലായിരം അയ്യായിരം രൂപ മുടക്കി നമ്മുടെ നാടിന്‍ പുറങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ വെക്കുന്നത് കണ്ടിട്ടില്ലേ. ഓരോ ടീമിലെയും നല്ല കളിക്കാരെ കുറിച്ച് ചോതിച്ചാല്‍ ഏതു നഴ്സറി കുട്ടിക്കും അറിയാം. അറിയാത്ത നമ്മളാണ് പൊട്ടന്മാര്‍.

  ReplyDelete
 9. കാല്‍ പന്ത്കളിയുടെ ഹരം ഒന്ന് വേറെതന്നെ ഇക്കാ
  അതില്‍ ഞമ്മള്‍ compromise ചെയ്യൂല.

  ReplyDelete
 10. എന്റമ്മോ കളിയുടെ ആരവം മാത്രം എവിടെയും എനിക്കിതിനെ പറ്റി ഒന്നും അറിയില്ല എന്നു പറയുന്നതു ഒരു കൊറച്ചിൽ തന്നെ അറിയുന്നത് വെച്ച് കാച്ചാനും പറ്റില്ലല്ലോ.. ബാക്കിയുള്ളവരെ കളിക്കാരേക്കാൾ കേമരല്ലെ ഒരുതരം അടിമപ്പെടൽ.. അല്ലാതെന്തു പറയാൻ...

  ReplyDelete
 11. ഒട്ടനവധി ദുരന്തങ്ങളെ ഓര്‍മകളില്‍ നിന്ന് മായ്ച്ച് ഇപ്പോള്‍ മഴക്കെടുതികളാണ് നാടു വിറപ്പിക്കുന്നത്. കൂട്ടിന് പകര്‍ച്ച വ്യാധികളും പുതിയതും പഴയതുമായ മാരക രോഗങ്ങളും.
  കിടപ്പാടങ്ങളും കൃഷിയും നഷ്ട്ടപ്പെട്ടവരും നഷ്ട്ടപ്പെടാനിരിക്കുന്നവരും ഒരു ഭാഗത്ത് സമര ഗോദയില്‍. പട്ടിണിയും രോഗങ്ങളുമായി മല്ലടിക്കുന്നവര്‍ മറുഭാഗത്ത്‌ തീരാ ദുരിതത്തില്‍...
  പരസ്യവാചകം പോലെ ''അതെല്ലാം മറന്നേക്കൂ..''
  ജോറായി ആടിത്തിമര്‍ക്കാന്‍ ജോഹാനസ്ബര്‍ഗില്‍ ലോകകപ്പുണ്ടല്ലോ!

  ReplyDelete
 12. അപ്പൊ കാണണം ണ്ട എന്നാണോ?
  എന്നാ ശരി, അങ്ങിനെയാവട്ടെ

  ReplyDelete
 13. അര്‍ജന്റീനയുടെ കൂടെ കൂടണം എന്നുണ്ട്.
  പകേഷേ, ആ ടീം ജയിച്ചാല്‍ ഗ്രൌണ്ടിലൂടെ കോച്ച് മറഡോണ
  നഗ്നായി ഓടും എന്ന ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ട്.
  ടിയാണ് പഴയ ഹാന്ഗ് ഓവര്‍ വിട്ടില്ലെന്നു തോന്നുന്നു.

  ReplyDelete
 14. എന്റെ തല ഒരു പന്തായി..
  ടി വിക്കുള്ളില്‍
  ഓളിപ്പിച്ചു വെച്ചു...

  ഇനി ജൊഹാനസ്ബര്‍ഗനിലെ
  ആരവം കഴിയുന്നതു വരെ
  ഞാന്‍ ബിസിയാ..

  ReplyDelete
 15. ഒരു ജബുലാനി വാങ്ങിയിട്ടുവേണം
  വുവൂസേല സംഘടിപ്പിക്കാന്‍

  ReplyDelete
 16. Due to changed work environment I haven’t been to this blog or any other for the last couple of months. Still in a hurry, but I see what I have been missing.

  Anyway, talking of football, I see it in two different aspects, one is as described here. Artificially manufactured interest out of sheer hypocrisy.

  However, there has always been a genuine community of football lovers among all age groups. Unlike cricket, football is a globally celebrated real sport as everyone knows.

  ReplyDelete