Monday, June 21, 2010

കാലചക്രം

പണ്ടൊരിക്കല്‍
ചേമ്പിലയില്‍ വീണ
മഴത്തുള്ളി ചോദിച്ചു
നിന്റെ ജന്മം സഫലമായില്ലേ?
ചേമ്പില തലയാട്ടി
മഴത്തുള്ളി മണ്ണില്‍
വീണ് അപ്രത്യക്ഷമായി

വര്‍ഷങ്ങള്‍ക്കിപ്പുറം
വിണ്ടു കീറിയ
മണ്‍കട്ടയില്‍ നിന്നൊരു
ജലകണമുയര്‍ന്ന്
വാടിത്തളര്‍ന്ന
തളിരിലയെ തഴുകി
അന്തരീക്ഷത്തില്‍  വിലയിച്ചു

ഇന്നിപ്പോള്‍
ചുട്ടു പൊള്ളുന്ന
മണലിനെ തലോടി
തീനാളങ്ങളെ ചുമലിലിരുത്തി
കുതിച്ചുവരുന്ന
കാറ്റെന്നെ വന്യമായി
ചുംബിക്കുന്നു

കാതങ്ങള്‍ക്കകലെ
ഹരിതാഭയുടെ വിണ്ണും 
നല്ല മനസ്സുകളും
കൈവീശി വിളിക്കുന്നുണ്ട്
തല്‍ക്കാലം
വളരുന്ന കഷണ്ടിയും
വരളുന്ന ഭൂതവും നോക്കി
ഞാനോന്നു നിശ്വസിച്ചോട്ടെ;
അല്പം ചുടുകാറ്റിനെ!.

20 comments:

 1. അകത്തും പുറത്തും പൊള്ളുന്നു...

  ReplyDelete
 2. അകത്തെരിയും കൊടും ചൂടിന്‍ കടുപ്പമോര്‍ത്താല്‍
  നിന്റെ അടുപ്പിലെ തീയിന്നു തണുപ്പാണല്ലോ

  ReplyDelete
 3. കനലെരിയട്ടെ ....
  കനലില്‍ ചുട്ടതൊന്നും..............

  ReplyDelete
 4. ഭൂമിയുടെ നല്ല കാലം കഴിഞ്ഞു തുടങ്ങി....

  ReplyDelete
 5. കാതങ്ങള്‍ക്കകലെ
  ഹരിതാഭയുടെ വിണ്ണും
  നല്ല മനസ്സുകളും
  കൈവീശി വിളിക്കുന്നുണ്ട്

  ആ വിളികേട്ടു ഞാന്‍ നാട്ടില്‍ പോയി. അവിടെ ഇതിനേക്കാള്‍ കഠിനമായ ചൂട്. കാട് വെട്ടിത്തെളിച്ച് കൊണ്ക്രീറ്റു കാടുകള്‍ നിര്‍മിച്ചു എസി വെച്ച് ഓസോണ്‍ പാളികള്‍ തകര്‍ത്ത് നമ്മളും നല്‍കി ഗ്ലോബല്‍ വാര്മിങ്ങിനു നമ്മുടെതായ സംഭാവന.

  ReplyDelete
 6. >> കാതങ്ങള്‍ക്കകലെ
  ഹരിതാഭയുടെ വിണ്ണും
  നല്ല മനസ്സുകളും
  കൈവീശി വിളിക്കുന്നുണ്ട്
  തല്‍ക്കാലം
  വളരുന്ന കഷണ്ടിയും
  വരളുന്ന ഭൂതവും നോക്കി
  ഞാനോന്നു നിശ്വസിച്ചോട്ടെ;
  അല്പം ചുടുകാറ്റിനെ! <<

  നല്ല കവിത.
  നല്ല വരികള്‍..

  ഉസാറായി കോയാ ഉസാറായി!

  ReplyDelete
 7. അവിടെ ചുറ്റി തിരിയാതെ ഇങ്ങാട്ട് പോര് മാഷേ

  ReplyDelete
 8. @Akbar
  ന്നാ അടുത്ത അവധിക്കു പോകുമ്പൊ ഓസോണ്‍ വിള്ളലടക്കാന്‍ ഇച്ചിരി കുമ്മായം കൂടെ വാങ്ങാം. കോട്ടക്കല്‍ വഴി വന്നാല്‍ ഓസോണാദി ലേഹ്യവും കഷായവും കിട്ടും.... ന്തേയ്?

  ReplyDelete
 9. കവിത ഇഷ്ടപ്പെട്ടു. അതിലേറെ ഇഷ്ടപ്പെട്ടു അക്ബറിന്റെ കമന്റ്‌.
  ആ ഇഷ്ടത്തെയും കടത്തി വെട്ടി കവിയുടെ മറുപടി. അല്പം ലേഹ്യം എനിക്കും വേണം

  ReplyDelete
 10. @Vallikkunnu
  വള്ളിക്കുന്നിനു തല്‍കാലം ത്ര്‍പ്ര്‍ ലേഹ്യവും ഗുലുഗുലു തിത്തകവും തരാം... അതു മതിയാകും!

  ReplyDelete
 11. കാതങ്ങള്‍ക്കകലെ
  ഹരിതാഭയുടെ വിണ്ണും
  നല്ല മനസ്സുകളും
  കൈവീശി വിളിക്കുന്നുണ്ട്
  തല്‍ക്കാലം
  വളരുന്ന കഷണ്ടിയും
  വരളുന്ന ഭൂതവും നോക്കി
  ഞാനോന്നു നിശ്വസിച്ചോട്ടെ;
  അല്പം ചുടുകാറ്റിനെ!.

  ആ ഹ ഹാ....!

  ReplyDelete
 12. "വളരുന്ന കഷണ്ടിയും
  വരളുന്ന ഭൂതവും നോക്കി
  ഞാനോന്നു നിശ്വസിച്ചോട്ടെ;
  അല്പം ചുടുകാറ്റിനെ!."
  നിശ്വസിക്ക...ചുടു കാറ്റെങ്കില്‍ ചുടു കാറ്റ് ...നാളെ അതും നമ്മള്‍ക്ക് അന്യമായാല്‍ ....വരികള്‍ അര്‍ത്ഥ സംപുഷ്ട്ടം....

  ReplyDelete
 13. ഇമ്പമായി ഇളംതെന്നലീണമീട്ടിയപ്പൊ ഇടതടവില്ലാതെ ഇലപൊഴിഞ്ഞു.. ചുവപ്പിന്റെ പലവിധ പ്രഭയുള്ള പകിട്ടേറിയ പുതപ്പ് പതിവായി പടർന്നെന്നെ പ്രസന്നയാക്കി ..പകലൊളിയൊഴിഞ്ഞപ്പോൾ ഇളം തണുപ്പിൽ വരൾച്ചയോ വിളർച്ചയോ ഇല്ലെങ്കിലുമവരിൽ കുമിഞ്ഞ് കൂടിയ മഞ്ഞ് തുള്ളികളെന്നെ കുടിപ്പിച്ചു.. ദാഹമില്ലെങ്കിലും ദാഹാർത്തിയോടെ കുടിച്ചു ഞാനിറക്കി.  ചലപിലശബ്ദങ്ങളെന്നെയുണർത്തി പുതപ്പിച്ചവയെ തട്ടിനീക്കികൊണ്ടതാ ചില കാലടികൾ.. പുതപ്പിനെ ചവിട്ടി മെതിച്ചവർ വേറെയൊരുത്തനെ പിടിച്ചിരിക്കുന്നു.. കൊല്ലിമുറിയുന്ന അലർച്ച എന്റെ പുതപ്പിനെ നനയിച്ചു.. പുതപ്പിനെ തട്ടിമറ്റിയിടത്ത് പൊടുന്നനേ ചൂട് ഞാനറിഞ്ഞു, ചുവന്ന വിരിപ്പ് തെന്നിമാറിയവിടെ ഉറ്റിവീണതന്നെ കൂടുതൽ ചുകപ്പിച്ചു…കടും ചുകപ്പ് ചീറ്റി ചിതറി… ഭയം കൊണ്ട് ദാഹിച്ച എന്നെയാ ചുടുചോര കുടിപ്പിച്ചു.. ചൂടുള്ള ചുടുചോര വേണ്ടെങ്കിലുമവ തടുക്കുവാനാവാതെ ഒലിച്ചിറങ്ങി…  ചുകന്നെന്റെ മാറിൽ ചവിട്ടിയ പഴിയെ വിഴുങ്ങാനായി സടകുടഞ്ഞെഴുന്നേൽകാൻ ശ്രമിച്ചു.. പുതപ്പ് നൽകിയവന്റെ വേരുകളെന്നെ പിടിച്ചുനിർത്തി.. കൂടാതെ പലരും പുറകിലുണ്ടെന്നതും ഞാനറിഞ്ഞു , ഞാനെണീറ്റാൽ കൂടുതൽ ചുകപ്പാകുമെന്നവർക്ക് പേടിയുള്ളത് കൊണ്ടല്ല…അക്രമികളുടെ കൂടെ സ്നേഹിക്കുന്നവരും താലോലിക്കുന്നവരും പെട്ട്പോകുമെന്നതിനാലാണത്.  പിടിച്ചുവെച്ചവർ സ്നേഹിച്ചവരായി.. എന്നിലെ കോപത്തെ തണുപ്പിക്കാനവരില്ലായിരുന്നെങ്കിൽ പുതപ്പിനെ അടിയിലാക്കി പുറംതിരിഞ്ഞ് കിടന്നേനെ… അതുമല്ലെങ്കിൽ കോപം ചുകപ്പ് നാളങ്ങളായ് വോൾക്കാനയായ് ഒഴുക്കിയേനെ.

  ReplyDelete
 14. @മൈപ്
  നിങ്ങളുടെ കമെന്റ് കവിതയും എന്റെ കവിത കമെന്റുമായി മാറിയല്ലോ
  'വിപ്ലവ ചുവപ്പിന്റെ' കിരണങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട് വരികള്‍ക്കിടയില്‍
  അതോ എന്റെ തോന്നലോ?
  എന്താണാവോ ഉദ്ധ്യേശ്യം...!

  ReplyDelete
 15. മുമ്പ് എഴുതിയ പോയത്തങ്ങൾ കട്ടൻ പേസ്റ്റിട്ടതാ.. തുള്ളികളെ കുറിച്ച് പറഞ്ഞപോ ആ പോയത്തം ഓർത്ത്... dialogue.blog.com

  ReplyDelete
 16. MT Manaf said...
  @Akbar
  ന്നാ അടുത്ത അവധിക്കു പോകുമ്പൊ ഓസോണ്‍ വിള്ളലടക്കാന്‍ ഇച്ചിരി കുമ്മായം കൂടെ വാങ്ങാം.
  ----------------------------
  കുമ്മായം കൊണ്ട് ഓസോണ്‍ പാളികളിലെ വിള്ളല്‍ അടച്ചാല്‍ ഇടി വെട്ടുമ്പോ അടര്‍ന്നു വീഴില്ലേ. എനിക്ക് ഒടുക്കത്തെ സംശയമാണ്

  ReplyDelete
 17. അക്ബര്‍ ബായ്,
  ഇടി ഇങ്ങു താഴെയല്യോ വെട്ട്ന്നേ
  ഓസോണ്‍ ഒത്തിരി മേളിലല്യോ ഇരിക്ക്യുന്നേ
  നീ ഇങ്ങു മേടിച്ചോണ്ട് പോര്

  ReplyDelete
 18. The time is flying
  and we?

  ReplyDelete