Saturday, July 3, 2010

കാഴ്ചകള്‍










പൊതുജനത്തിന്റെ
കരിഞ്ഞ സ്വപ്നങ്ങളില്‍
പെട്രോളൊഴിച്ചു 'ഗവര്‍മേണ്ട്'
തീ കത്തിക്കുമ്പോള്‍
മറക്കു  പിറകില്‍
പാവം വമ്പന്മാരും
കോര്‍പറേറ്റുകളും
കുലുങ്ങിക്കരയുന്നു

ചെക്ക് പോസ്റ്റില്‍
പാണ്ടി ലോറിയിലിരുന്നു
വി ഐ പി തക്കാളി
ഇങ്കുലാബു വിളിക്കെ
വെണ്ടയ്ക്കയുടെയും
പാവക്കയുടെയും കണ്ണില്‍
പ്രതിപക്ഷത്തിന്റെ ഉശിര്

മകളുടെ കല്യാണത്തിനു
സ്ത്രീധനമായി
അഞ്ചു കിലോ ചെറുപയറും
നാലുകിലോ പരിപ്പും
വേണമെന്നാ ഡിമാന്റ്
അറ്റാക്കുവന്ന തന്തയെ
അലമാരയില്‍ വെച്ചിട്ടുണ്ട്
ഹര്‍ത്താലു കഴിഞ്ഞു
ഡോക്ടറെ കാണിക്കാന്‍

പാലില്ലാത്ത ചായ കുടിച്ച്‌
ചോരവറ്റിയ നാട്ടുകാരെ കണ്ട്
പോകരിന്റെ ചായക്കടയില്‍
ഓട്ടവീണ് പഴകിയ
പരുത്ത പരുത്ത
മുക്കാലി ബെഞ്ചിനുള്ളിലെ
താമസക്കാരായ മൂട്ടകള്‍
ഉറക്കെ പ്രതിഷേധിച്ചു

ഒരു കാര്യത്തില്‍
നമുക്ക് തന്തോയം
പുതിയ കുറ്റി വാങ്ങാന്‍
കാശു തികയാത്തതിനാല്‍
ഗ്യാസ് പൊട്ടിത്തെറിച്ചു
ഒരു കുടുംബത്തിലും
മരുമക്കളിനി മരിക്കില്ല

തേങ്ങകൊണ്ട് ചോറും
കറിയും ഉപ്പേരിയും
അച്ചാറും ചമ്മന്തിയും
പിന്നെ അപ്പവുമുണ്ടാക്കി
നമുക്ക് കേരളത്തനിമ കാക്കാം
അടുത്ത വോട്ടിങ്ങിലും
ചിഹ്നത്തിലാഞ്ഞു കുത്തി
നമുക്കീ ജനായത്ത-
ക്കൊടി പാറിക്കാം!!
(11.07.10 നു മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചു)

28 comments:

  1. ഇതാണല്ലോ(ജന)ആധിപത്യം

    ReplyDelete
  2. ഒരു കാര്യത്തില്‍
    നമുക്ക് തന്തോയം
    പുതിയ കുറ്റി വാങ്ങാന്‍
    കാശു തികയാത്തതിനാല്‍
    ഗ്യാസ് പൊട്ടിത്തെറിച്ചു
    ഒരു കുടുംബത്തിലും
    മരുമക്കളിനി മരിക്കില്ല

    ഇങ്ങനയെങ്കിലും ഒരു സമാധാനം ഉണ്ടല്ലോ.....

    അല്ല അപ്പോല്‍ ഇനി സ്ത്രീധനമായി ചെറുപയറും പരിപ്പുമൊക്കെ ചോദിക്കുമോ...

    ReplyDelete
  3. >> മകളുടെ കല്യാണത്തിനു
    സ്ത്രീധനമായി
    അഞ്ചു കിലോ ചെറുപയറും
    നാലുകിലോ പരിപ്പും
    വേണമെന്നാ ഡിമാന്റ്
    അറ്റാകുവന്ന തന്തയെ
    അലമാരയില്‍ വെച്ചിട്ടുണ്ട്
    ഹര്‍ത്താലു കഴിഞ്ഞു
    ഡോക്ടറെ കാണിക്കാന്‍ <<

    എന്റള്ളോ...!

    ഒടുക്കത്തെ വിലക്കയറ്റത്തെ
    ഇങ്ങനെ സരസമായി വിമര്‍ശിക്കാന്‍
    ബൂലോകത്ത് മനാഫ് മാഷിനേ കഴിയൂ..

    കലക്കന്‍ വരികള്‍.

    ReplyDelete
  4. മനാഫ് മാഷെ കലക്കിട്ടോ
    വോട്ട് ബഹികരിച്ചു പ്രതിഷേതിക്കൂ...... ഇതു ജനാതിപത്യമല്ല , ഭരനാതിപത്യമാണ്‌ ......

    ReplyDelete
  5. "ചെക്ക് പോസ്റ്റില്‍
    പാണ്ടി ലോറിയിലിരുന്നു
    വി ഐ പി തക്കാളി
    ഇങ്കുലാബു വിളിക്കെ
    വെണ്ടയ്ക്കയുടെയും
    പാവക്കയുടെയും കണ്ണില്‍
    പ്രതിപക്ഷത്തിന്റെ ഉശിര് "

    മാനിഫ്ക്കാ, നല്ല ദേശ്യത്തിലാണല്ലോ..!

    കലക്കി കേട്ടോ.

    ReplyDelete
  6. കുറെ ദിവസമായി
    വിലക്കയറ്റം തലയില്‍
    ചോറ് വെക്കാന്‍ തുടങ്ങിയിട്ട്
    അതിന്റെ ആവി പൊന്തിയതാ .....

    ReplyDelete
  7. അയ്യോ..... അഞ്ചാരുമാസം മുന്നേ ആയിരുന്നേല്‍ എനിക്കും കിട്ടിയേനെ.അഞ്ചു കിലോ പയറും പരിപ്പും.

    ReplyDelete
  8. aadyamaaya evide...
    vilakkayatam...hoo...enthu cheyaam...

    ReplyDelete
  9. ഹ ഹ ഹ സന്തോഷമായി. ഇവിടെ ഇത് വരെ ആരും ഒന്നും പറഞ്ഞില്ല വിലക്കയറ്റത്തെ പറ്റി. ഇത് ഗൊള്ളാം!!.

    ReplyDelete
  10. "ആളുകളുടെ കയ്യില്‍ കാശുണ്ട്. അവര്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കട്ടെ".
    അപ്പൊ പരിഹാരമായില്ലേ. ഞാനല്ല ഈയിടെ ഒരു മന്ത്രിയാണ് ഈ സാമ്പത്തിക ശാസ്ത്രം കണ്ടു പിടിച്ചത്. കേന്ദ്രം വില്ലനാകുമ്പോള്‍ കേരളം നായകനാകുന്നു. കേരളം വില്ലനാകുമ്പോള്‍ തിരിച്ചും. തോല്‍ക്കാന്‍ എന്നും ജനങ്ങള്‍ മാത്രം.

    ReplyDelete
  11. മഷേ... ഈ വിലക്കയറ്റത്തെ എങ്ങനെ പ്രതിരോധിക്കാം യെന്ന് കൂടി പറഞ്ഞ് തരാമോ ?

    "കലക്കന് വരികള്"

    ReplyDelete
  12. ശരിക്കും ആരാ കഴുത
    പൊതുജനമോ അതോ...........?

    ReplyDelete
  13. Satire always has its relevance. And Manaf Mash has done it here with beauty.

    The unbridled capitalism unleashed by Manmohan Singh along with Chidambaram has brought India into a boiling pot. It has created two types of Indians; one is a rich minority who can afford any fuel price hike. Then, there is the majority whose everyday life itself is a struggle for mere survival. This lot has got yet another blow on the head and certainly more is expected to come without delay.

    When the conventional left too has become admirers of the corporate, religious fundamentalism and extremism is finding the most fertile field. And that's the saddest part them all.

    ReplyDelete
  14. നന്നായി ഇഷ്ടപ്പെട്ടു. ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന ഏതാനും വരികള്‍. മലയാളം ന്യൂസ്‌ലേക്ക് അയച്ചു കൊടുക്കുക. എന്നാല്‍ കൂടുതല്‍ ആളുകള്‍ക് വായിച്ചു രസിക്കാമല്ലോ.

    ReplyDelete
  15. ഇനി ഞമ്മന്റെ വീടരേം കൂടി വീട്ടിന്റെ പരിസരത്തോക്കെ തന്നെ വല്ലതും വെച് പിടിപ്പിക്കാന്‍ നോക്കണം... (സെല്‍ഫ് reliance / mini adukala thottam ). മനാഫ് മാഷും കുട്ട്യാളും കവിത ചൊല്ലി തീരുമ്പോള്‍ നമ്മടെ അടുത്ത് വന്നു അതോകെ കാണണം. ... ഇങ്ങനെ ബാണം പോലെ വില ഉയരുമ്പോള്‍ ഞമ്മള്‍ പിന്നെ എന്താ ചെയ്യാ...വിശന്നിരിക്കുമ്പോള്‍ കവിത ചൊല്ലി കൂടാനോക്കുമോ സാറേ

    ReplyDelete
  16. വിലക്കയറ്റത്തില്‍
    ഏതായാലും നമ്മള്‍ തന്നെ മാതൃക
    ഇനിയുള്ള കാലം വിഴുങ്ങാന്‍ ഓക്സിജനും
    കുടിക്കാന്‍ കടല്‍ വെള്ളവുമാക്കാം

    ReplyDelete
  17. കൊള്ളാം .നന്നായിരിക്കുന്നു. ദാര്‍ശനികന്റെ തീഷ്ണമായ നോട്ടവും , തിരുത്തല്‍ വാദിയുടെ പരിഹാസച്ചിരിയും ഭരണാര്‍ത്ഥികള്‍ക്ക് നേരെയുള്ള കൂരമ്പുകളും കാലത്തിന്റെ വെല്ലുവിളികളും എല്ലാം നന്നായി തെളിയുന്ന വരികള്‍ .

    ReplyDelete
  18. മാഷേ ,
    കലക്കന്‍...
    വാക്കുകള്‍ക്കു വല്ലാത്ത എരിവും ചൂടും !
    കുറഞ്ഞ വാക്കുകളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നു!
    ഇനി അങ്ങോട്ട്‌ കുറച്ചു കൊണ്ട് മതിയാക്കേണ്ടി വരും
    എന്നൊരു സന്ദേശം പോലെ....

    ReplyDelete
  19. നല്ല കുറിക്ക് കൊള്ളുന്ന വരികള്‍ തന്നെ മാഷേ!

    വിലക്കയറ്റത്തെക്കുറിച്ച് കേല്‍ക്കുമ്പോള്‍ നാട്ടിലേക്ക്
    പോവാന്‍ തന്നെ പേടിയായിത്തുടങ്ങിയിരിക്കുന്നു!

    ReplyDelete
  20. "മകളുടെ കല്യാണത്തിനു
    സ്ത്രീധനമായി
    അഞ്ചു കിലോ ചെറുപയറും
    നാലുകിലോ പരിപ്പും
    വേണമെന്നാ ഡിമാന്റ്
    അറ്റാകുവന്ന തന്തയെ
    അലമാരയില്‍ വെച്ചിട്ടുണ്ട്
    ഹര്‍ത്താലു കഴിഞ്ഞു
    ഡോക്ടറെ കാണിക്കാന്‍ "

    നല്ല ആക്ഷേപ ഹാസ്യം... ആശംസകള്‍ മനാഫ് മാഷ്‌

    ReplyDelete
  21. വില കയറുന്നതൊക്കെ കഴിച്ചിട്ടും മനുഷ്യന്‍റെ വില കുറയുകയാണല്ലോ, മാഷേ..!

    ReplyDelete
  22. "അറ്റാക്കുവന്ന തന്തയെ
    അലമാരയില്‍ വെച്ചിട്ടുണ്ട്
    ഹര്‍ത്താലു കഴിഞ്ഞു
    ഡോക്ടറെ കാണിക്കാന്‍"

    നര്‍മ്മം അതിന്റെ മര്‍മ്മത്തില്‍ എത്തിയിരിക്കുന്നു!

    ReplyDelete
  23. ചെക്ക് പോസ്റ്റില്‍
    പാണ്ടി ലോറിയിലിരുന്നു
    വി ഐ പി തക്കാളി
    ഇങ്കുലാബു വിളിക്കെ

    ചെക്ക്‌ (ബ്ലോഗ്‌) "പോസ്റ്റില്‍" ഇരുന്നു തക്കാളി ചീഞ്ഞു. പുതിയ പോസ്റ്റ് ഇടൂ

    ReplyDelete
  24. @ Akbar
    ക്ഷമി
    ചീഞ്ഞ തക്കാളിക്കും വില കൂടാന്‍ സാധ്യത
    (ബ്ലോഗ)ങ്ങാടി നിലവാരം ഇപ്പൊ അതാ....

    ReplyDelete
  25. കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യം.

    ReplyDelete
  26. പാവം വമ്പന്‍മാരും കോര്‍പറേറ്റുകളും കലുങ്ങിക്കരയുകയാണല്ലേ...മുതലക്കണ്ണീര്‍ തന്നെ!
    ന്നാ അങ്ങ്ട്ട് സത്യം പറയ്വാ,കവിത കേമായീ ട്ടോ..

    ReplyDelete
  27. ഇറക്കത്തിന് കയറ്റവും വേണ്ടെ, സാധാരണക്കാരനിപ്പോ തീരെ വിലയില്ല…

    ReplyDelete