Monday, July 12, 2010

ബിസിയാണ്
ആരവങ്ങളൊതുങ്ങി                                                                               
ജബുലാനിയുടെ കാറ്റൊഴിച്ചു
വുവുസേല അട്ടത്തേക്കെറിഞ്ഞു
വിഡ്ഢിപ്പെട്ടിക്കു മുന്നില്‍
കാലൊടിഞ്ഞ കസേരകള്‍
വക്കാ വക്കാ  കളിക്കുന്നു
ഇനി പുറത്തേക്കിറങ്ങാം
എന്തോരം കാര്യങ്ങളാ...                                                  
ധനമന്ത്രിയെ കാണണം
പതിനാലായിരത്തി മുന്നൂറ്റിപ്പത്ത്
കുഴി അടച്ചെന്നാ അങ്ങോര്                                               
പതിനോന്നായിരത്തി മുപ്പത്തി
ആറെണ്ണം ബാക്കിയെന്നും
നമ്മളെണ്ണിയപ്പൊ നാലെണ്ണം കൂടുതലാ      
ഭകഷ്യ മന്ത്രിയെ കണ്ടിട്ടു വേണം
മുട്ടയും പാലും എവിടെക്കിട്ടുമെന്നറിയാന്‍                 
ഹോട്ടലിലേക്കുള്ള വഴിയും ചോദിക്കണം
ഖത്തറിലെ വിശേഷങ്ങളറിയാന്‍                                           
തച്ചിങ്കരിവരെ പോകാനുണ്ട്
ഫോണ്‍ നമ്പരു കിട്ടിയാ
ആ നസീറിനെ വിളിക്കണം
തടി കുറക്കാനുള്ള മരുന്നു ചോദിക്കാനാ
കുടകിലേക്കുള്ള ബസ്സ്‌ ടിക്കറ്റ്
ചാര്‍ജ്ജെത്ര യാണാവോ...?
ഏതായാലും ആന്‍വാറുശ്ശേരിയില്‍                                                      
തൂക്കിയിട്ടു  കാണും!
ശ്രീമതി ടീച്ചര്‍ ഉത്ഘാടനത്തിനു വരുന്നുണ്ട്
ഇംഗ്ലീഷില്‍ നാല് ഹെല്‍ത് ടിപ്പു കേക്കണം
തിരിച്ചു നിലമ്പൂരു വഴി പോന്നാല്‍
പ്ലംബിങ്ങിനു പറ്റിയ നല്ല
ബ്രേക്ക്‌ പമ്പുകളും കാണും
പോപുലറായ ഏതെങ്കിലും
ഫ്രണ്ടിനെ കണ്ടാല്‍
കുറഞ്ഞ വിലയില്‍ കൈപത്തികള്‍                                   
നാലെണ്ണം മേടിക്കണം
പഞ്ചായത്ത് ഇലക്ഷനാ  വരുന്നത്
ദയവായി  'ശുംഭന്മാര്‍'
ഞങ്ങടെ വഴി തടയരുത്
ജലാറ്റിന്‍ സ്റ്റിക്കുകളും
വടിവാളും കുറുവടിയും
നാടന്‍ ബോംബുകളും                                        
ആര്‍ ഡി എക്സും പാര്‍സലു ചെയ്യും
പറഞ്ഞില്ലാന്നു വേണ്ട!                                        
എതായിരുന്നാലും
ഇത്തവണ ക്ഷമിക്കുന്നു
കാരണം;ഇപ്പൊ 'ഞങ്ങള്‍'
ബഹൂത്  ബിസിയാ!!

15 comments:

 1. അദ്ദാണ് എന്‍റെ നാട്.. ദൈവത്തിന്‍റെ സ്വന്തം നാട് എന്‍റെ കേരളം .... വല്ലവന്‍റെയും കേരളം ...

  ReplyDelete
 2. Welcome to Incredible Kerala.....

  ReplyDelete
 3. "പോപുലറായ ഏതെങ്കിലും
  ഫ്രണ്ടിനെ കണ്ടാല്‍
  കുറഞ്ഞ വിലയില്‍ കൈപത്തികള്‍
  നാലെണ്ണം മേടിക്കണം
  പഞ്ചായത്ത് ഇലക്ഷനാ വരുന്നത് "

  അതു ശരി
  കോണ്‍ഗ്രെസ്സാണല്ലേ?

  ReplyDelete
 4. ആക്ഷേപ ഹാസ്യം നന്നായി. ഒരു ഓട്ടംതുള്ളലിനു വകുപ്പുണ്ട്.

  ReplyDelete
 5. "ജലാറ്റിന്‍ സ്റ്റിക്കുകളും
  വടിവാളും കുറുവടിയും
  നാടന്‍ ബോംബുകളും
  ആര്‍ ഡി എക്സും പാര്‍സലു ചെയ്യും
  പറഞ്ഞില്ലാന്നു വേണ്ട!"

  Fabulous.

  While religious fundamentalism or chauvinism of all kind, Hindu, Muslim or Christian (not only Islamic one as put forward by the media) threatens to tear away the social fabric of our nation, the more worrying fact is our unashamed eagerness to hug the neo-liberal economic values. It’s in this context that even a hired thug becomes the symbol of a society in collapse.

  ReplyDelete
 6. പഹയാ
  ഒരൊന്നൊന്നര വെടിക്കെട്ട്!

  ഓരോ വരിക്കുള്ളിലും
  ഓരോ നാടന്‍ബോംബ്.

  'ആക്ഷേപഹാസ്യം'

  ഉസാറായി കോയാ..
  ഉസ്‌വാറായി.

  ReplyDelete
 7. ഗള്‍ഫില്‍ അകത്തിരുന്നു ജോലിചെയ്തു നാട്ടില്‍ പോയി പുറത്തൊക്കെ ഒന്ന് കറങ്ങാന്‍ ആശ വെച്ചപ്പം ഒരു കൂട്ടുകാരന്‍ ഉവാച :
  'അധികം പുറത്തു കറങ്ങണ്ട പഹയാ അകത്തായിപ്പോവും'

  ReplyDelete
 8. കൈപത്തിക്കുള്ള ഡിമാന്റെ!! കാണും, ഇലക്ഷനല്ലെ വരുന്നത്..

  ReplyDelete
 9. എന്‍റെ കേരളം .... എത്രസുന്ദരം... star siger ലെ ദീദിയുടെ പാട്ട് പാടികോണ്ട് നടക്കാം.

  ReplyDelete
 10. ശരിയാണ് കേരളം ഒരു ഭ്രാന്താലയം ആയിക്കൊണ്ടിരിക്കുന്നു. ഉള്ള സ്വസ്ഥത കൂടി നശിച്ചു കൊണ്ടിരിക്കുന്നു. ക്വാട്ടഷന്‍ സങ്കങ്ങളും കൈ വെട്ടു വീരന്മാരും ഗുണ്ടാ മോഡലും അരങ്ങു തകര്‍ക്കുന്നു. സര്‍ക്കാര്‍ കേവലം കാഴ്ചക്കാരനായി എല്ലാം നോക്കി നില്കുന്നു. പ്രസ്താവനകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. പാവം ജനങ്ങള്‍ എല്ലാം സഹിക്കുന്നു.

  ReplyDelete
 11. വള്ളിക്കുന്ന് വഴി വന്നാല്‍ ഒരു കുപ്പി എന്‍ഡോസല്ഫാനും തരാം. കുടിച്ചു പണ്ടാരമടങ്ങട്ടെ..

  ReplyDelete
 12. കേരളം എന്നാല്‍ 'ഖൈരുള്ള'- (അല്ലാഹുവിന്‍റെ അനുഗ്രഹ നാട്) എന്ന പദത്തില്‍ നിന്നു വന്നതാണെന്ന്
  അറബികള്‍ക്കൊരു വാദമുണ്ട്.
  നമ്മുടെ 'വാതം' അവര്‍ക്കറിയില്ലല്ലോ!

  ReplyDelete
 13. wow
  the present scenario alerts something!
  we have to protect ourselves

  ReplyDelete
 14. akshepa hasyathilude sathyathine mukham thirichariyappedunnu.... aashamsakal.....................

  ReplyDelete