Monday, February 4, 2013

ചുറ്റുവട്ടം

                                                   ആള്‍ മരം 
ബോണ്‍സായ് 
എന്നു കരുതി 
ചട്ടിയില്‍ നട്ട് 
റൂമില്‍ വെച്ചത്
ആല്‍മരമായി 
വളര്‍ന്നാല്‍
മോന്തായം 
മൂര്‍ദ്ധാവില്‍ 
അമ്പും; പിന്നെ
നട്ടവര്‌ ബൌണ്‍സാകും!



മുറിപ്പാവാട 
ചിലര്‍ 
ബോബനും മോളിയും
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
അതേ മുറിപ്പാവാട
അതേ വള്ളിട്രൌസറും
വിക്രിയകളും!



പല്ലിക്കാലം 
പള്ളി പണിതു
പുണ്യം തേടിയവര്
പല്ലികള്‍ക്ക് 
കാതോര്‍ക്കുന്നു
പള്ളിയേക്കാള്‍
പല്ലി വലുതായാല്‍
പിന്നെ ഒരു കെട്ട്
പുല്ലു തിന്നലാ ഭേദം

21 comments:

  1. ചുറ്റുവട്ടം

    ReplyDelete
  2. ചില മരങ്ങള്‍ വളര്‍ന്ന് നട്ടവനെ പുറത്താക്കും


    ചിലര്‍ വളരുന്നതേയില്ല

    ചില പല്ലികള്‍ ഉത്തരം താങ്ങുന്നതിനാല്‍ മന്ദിരം നില്‍ക്കുന്നു


    ഗ്രേറ്റ്

    ReplyDelete
  3. പിന്നെ…
    നട്ടവര്‌ ബൌണ്‍സാകും! great..

    ആൽമരമെന്നു കരുതി നട്ടുവളർത്തിയത് ബോൺസായ് ആയിപ്പോയാൽ..

    ReplyDelete
  4. ചട്ടിയില്‍ നട്ട്
    റൂമില്‍ വെച്ചത്
    ആല്‍മരമായി
    വളര്‍ന്നാല്‍
    വെട്ടി നുറുക്കി
    വിറകായി ഉപയോഗിക്കാമല്ലോ മാഷെ?... എപ്പോള്‍ വിറകിനൊക്കെ എന്താ വില!!

    ReplyDelete
  5. എല്ലാം
    വളരാത്ത
    കഥാപാത്രങ്ങള്‍ ..

    ReplyDelete
  6. ബോൺസായി നട്ട ബോബനും മോളിയും പല്ലിയായ് രൂപമാറ്റം... ഇതൊക്കെ ഇതാണോപ്രമാണത്തിന്റ് പരിണാമം ;)

    ReplyDelete
  7. ബോണ്‍സായ് "പടവലങ്ങ"പോലെ വളര്‍ന്നു ........ :)

    ReplyDelete
  8. ഒരു കെട്ട്
    പുല്ലു തിന്നലാ ഭേദം
    HA HA HA

    ReplyDelete
  9. ബോണസായി അനധിക്രതമായി കൊണ്ടു വന്നതിനാലും ഫോറിന്‍ വിഷം കലര്‍ന്ന വെള്ളവും വെളിച്ചവും നന്നായി ഒഴിച്ച് കൊടുത്തതിനാലും അത് ആള്മരമായി വളര്‍ന്നു .അതിനെ വെട്ടി മാറ്റിയിട്ടും കൈ കടയുക എന്നല്ലാതെ ശരിയായ ഫലം കണ്ടില്ല ..നാട്ടുകാരകട്ടെ ഇതൊക്കെ കണ്ടു പരിഹസിക്കുന്നു ..

    ReplyDelete
  10. Maaaaaaashe kidilan ennu parayunnila. Idivettu

    ReplyDelete
  11. ee pachmarathanailil ethiri neram irunnotte.
    Shajid

    ReplyDelete
  12. നുറുങ്ങുകള്‍ കൊള്ളാം .. കൂടെ ഓടുന്ന പൂച്ചയുടെ പ്രായവും മാറുന്നില്ല !

    ReplyDelete
  13. പല്ലി വളര്‍ത്തല് കേന്ദ്രം തുടങ്ങേടി വരും അതിന്റെ വംശനാശം സംഭവിച്ച ജീവികൾ ആകുമോ എന്ന എന്നപെടിയുണ്ട്

    ReplyDelete
  14. ആദ്യം എഫ് ബി യില്‍ വായിച്ചു
    പിന്നെ ഇവിടെ .
    സന്തോഷം

    ReplyDelete
  15. പ്രിയപ്പെട്ട സുഹൃത്തേ,

    ബോബനും മോളിയും വളരാത്തത് കൊണ്ട്,ഇന്നും ജനപ്രിയര്‍ !

    ബോണ്‍സായ് മരം ഒരിക്കലും വലുതാകില്ല. ആ പേടി വേണ്ട നര്‍മരസം കൈവിടാതിരിക്കട്ടെ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
  16. പിന്നെ…
    നട്ടവര്‌ ബൌണ്‍സാകും!
    :)

    ReplyDelete
  17. ANGINE PALLHI (MASJID)YEKKALAETHI PALLI (WAZAG)

    ReplyDelete
  18. വള്ളിട്രൌസറും
    വിക്രിയകളും!

    ReplyDelete