Saturday, February 23, 2013

രണ്ടു ചിത്രങ്ങള്‍


ചക്രവാളത്തിൽ
ചെഞ്ചായം പൂശി 
സമുദ്രപ്പരപ്പിലേക്ക് 
ഊര്‍ന്നിറങ്ങി 
കൈവീശി മറയുന്ന 
സൂര്യനെ നോക്കി 
മെഴുകുതിരി പറഞ്ഞു ;
പോയ്‌ വരൂ... 
ഞാന്‍ 
ഏറ്റെടുത്തോളാം!

പറയുന്ന നാവും 
കേള്‍ക്കുന്ന കാതും 
കാണുന്ന കണ്ണും 
അരുതായ്മകളില്‍ 
ഉടക്കി ഉഴലുമ്പോള്‍ 
മൂകനും ബധിരനും 
പിന്നെ അന്ധനും 
എന്നെ എപ്പഴോ 
അതിജയിക്കുന്നു!

17 comments:

  1. രണ്ടു
    ചിത്രങ്ങള്‍...

    ReplyDelete
  2. ആശയത്തിന്റെ ആഴക്കടലുള്ള കുഞ്ഞുവരികള്‍ ..

    ReplyDelete
  3. മെഴുകുതിരിയുടെ അധികാരക്കൊതിയാണ് പലര്‍ക്കും .കസേരയിലുള്ള ആള്‍ പോകുന്നതിന് മുമ്പ് പൊയ്ക്കോളൂ ഞാന്‍ നോക്കാം എന്നത് അധികാരത്തോടുള്ള വര്‍ദ്ധിച്ച ത്വര കവി വരച്ചു കാണിക്കുകയും അധികാരക്കൊതിക്കാരെ നന്നായി പരിഹസിക്കുകയും ചെയ്യുന്നു .

    ReplyDelete
  4. ഇല്ലാത്ത സൂര്യനെക്കാള്‍ ഉള്ള മെഴുകുതിരി ഉത്തമം
    പ്രവര്‍ത്തിക്കാത്ത ഇന്ദ്രിയങ്ങളുള്ളവനെക്കാള്‍ ഇന്ദ്രിയങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നവന്‍ ഉത്തമന്‍

    ReplyDelete
  5. നമിക്കുന്നു,
    സൂര്യനോളം വരില്ല
    തന്‍ പ്രകാശമെന്നറിഞ്ഞിട്ടും
    ഏറ്റെടുക്കാന്‍ കാണിച്ച
    മെഴുകുതിരിയുടെ ചങ്കൂറ്റത്തെ!!

    ReplyDelete
  6. മെഴുകുതിരിക്കെങ്കിലും ഏറ്റെടുക്കാനുള്ള സന്നദ്ധത ഉണ്ടായതില്‍ ആശ്വസിക്കുക.
    ആശംസകള്‍

    ReplyDelete
  7. അജിതേട്ടന്‍ കേറി സസ്പ്പെന്‍സ് പൊട്ടിച്ചില്ലേ.
    ഇനി ഒന്നും പറയുന്നില്ല.

    ReplyDelete
  8. :)
    ആദ്യത്തെ വരികള്‍ ആണ് കൂടുതല്‍ നല്ലത് ( എന്‍റെ കാര്യമാ )

    ReplyDelete
  9. candle is great!
    Congrats

    Jahfar

    ReplyDelete
  10. നല്ല ചിത്രങ്ങള്‍.. വരികളും മനോഹരം

    ReplyDelete
  11. അല്‍പനേരത്തേക്കെങ്കിലും ഒരു ദൌത്യം ഏറ്റെടുക്കാനുള്ള ആര്‍ജവം അഭിനന്ദനീയം , അനുകരണീയം ...!

    ReplyDelete
  12. നല്ല വരയും വരികളും !ആശംസകള്‍ !

    ReplyDelete
  13. 1- മെഴുകുതിരി മനസ്സിൽ നിറയുന്നത് അതിജയിക്കുന്നത് കൊണ്ടല്ല. ഉരുകി ത്തീരുന്നതിന്റെ ക്ഷണമാത്ര വെളിച്ചത്തിന്റെ വിവേകം വിനയത്തോടെ രേഖപ്പെടുത്തുന്നതിനാലാണ്. കർബലയിലെ പോരാളിയെ പോലെ.

    2- വെളിച്ചം തെളിച്ചമാവാതെ ചെളിയിൽ പതിക്കുമ്പോൾ കാഴ്ചകളും കേൾവികളും തിരിച്ചെടുക്കാൻ മനസ്സ് മന്ത്രിയ്ക്കും.

    ReplyDelete
  14. ആദ്യത്തെ കവിത അതിമനോഹരം.

    ReplyDelete