Sunday, February 17, 2013

പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു വിളിക്കുന്നു

എഴാമത് പുഷ്പപ്രദര്‍ശന മേളക്ക് യാമ്പു ഒരുങ്ങിക്കഴിഞ്ഞു. ചെങ്കടലിന്റെ തീരത്ത്  ഇനി പുഷ്പ വസന്തത്തിന്റെമനോഹര ദിനരാത്രങ്ങള്‍. സുന്ദര പുഷ്പങ്ങള്‍ തലയിൽ ചുമന്ന് കൊച്ചു ചെടികള്‍ താളം പിടിച്ചു തുടങ്ങി. നമ്മെ കാണുമ്പോള്‍ ആ താളം കൂടുതൽ ചടുലമാകാതിരിക്കില്ല!. വ്യാവസായികക്കുതിപ്പിനിടയിലും ഗ്രാമ്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന ജനകീയ ആഘോഷമാണ് യാമ്പുവിലെ പുഷ്പ പ്രദര്‍ശനം.സൗദി അറേബ്യയില്‍ ജിദ്ദ മഹാനഗരത്തില്‍ നിന്ന് 350 കി. മി  വടക്ക് പടിഞ്ഞാറ് മാറി  സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക  നഗരമാണ് യാമ്പു. ചെങ്കടല്‍ തീരത്ത്‌ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്രത്താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും. ചരിത്രമുറങ്ങുന്ന ബദ്റിനും യാമ്പുവിനുമിടയില്‍ വെറും 90 കി. മി മാത്രമാണ് ദൂരമുള്ളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 230 ഉം പരിശുദ്ധ മക്കയിലേക്ക് 370 കി മി ദൂരം.

യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയുടെ വ്യാപാരത്തില്‍ പുരാതന കാലം മുതലേ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിന്റെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതല്‍ തന്നെ മദീനയിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്-അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു.1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെയും പെട്രോ കെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്‌ട്ര കയറ്റുമതിയില്‍  മധ്യപൂര്‍വ ദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ 'റോയല്‍ കമ്മീഷന്‍' ഈ കുതിപ്പിന് ഊർജ്ജം പകരുന്നു. വ്യാവസായിക നഗരങ്ങളായ ജുബൈല്‍, യാമ്പു എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഭരണ വിഭാഗം പ്രവര്‍ത്തിക്കുന്നത് (Royal Commission for Yanbu and Jubail). പെട്രോളിയം- പെട്രോ കെമിക്കല്‍ മേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, വ്യാവസായിക ഊര്‍ജ്ജ മുന്നേറ്റം സാധ്യമാക്കുക എന്നിവ റോയല്‍ കമ്മീഷന്‍റെ പ്രധാന ലകഷ്യങ്ങളാണ്. യാമ്പു അല്‍ -സനാഇയ്യ എന്ന പേരിലാണ് വ്യാവസായിക ഏരിയ അറിയപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും റോയല്‍ കമ്മീഷന്‍റെ നിയന്ത്രണത്തിലാണ്. ചേര്‍ന്നു നില്‍ക്കുന്ന റസിഡന്‍സ് ഏരിയ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നു. എല്ലാത്തിലും ഉന്നത നിലവാരം പുലർത്തി  മുപ്പതോളം ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ ഇത്  വ്യാപിച്ചു കിടക്കുന്നു. റോയല്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തിലാണ് ഓരോ വര്‍ഷവും യാമ്പു പുഷ്പ പ്രദര്‍ശനമേള നടക്കുന്നത്. ഏഴാമത് മേള ഫെബ്രു 18 മുതല്‍ മാര്‍ച്ച് 7 വരെയാണ് തികച്ചും സൗജന്യമായി ഒരുക്കുന്ന മേളയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി  വിവിധയിനം മത്സര പരിപാടികളും കലാ പ്രകടനങ്ങളും അരങ്ങേറും. നിരത്തുകളും വിദ്യാലയങ്ങളും ഓഫീസുകളും ഉദ്യാനങ്ങളും വര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ്ഞ ചെടികള്‍ കൊണ്ട് അലങ്കരിച്ചു  കഴിഞ്ഞു. പ്രധാന വീഥികളുടെയെല്ലാം വശങ്ങളില്‍ കിലോ മീറ്ററുകള്‍ നീളുന്ന പുഷ്പ പരവതാനികള്‍ തയ്യാറായി.യാമ്പു ജിദ്ദ ഹൈവേയോടു  ചേര്‍ന്ന് നില്‍ക്കുന്ന അതിവിശാലമായ ഒക്കേഷന്‍ പാര്‍ക്കാണ് പ്രദര്‍ശനത്തിന്റെ പ്രധാന കേന്ദ്രം. എഴായിരത്തില്‍ പരം ഇനം ചെടികളില്‍ വിരിഞ്ഞു പുഞ്ചിരി തൂകി  നില്‍ക്കുന്ന ലക്ഷക്കണക്കിന്‌ പൂക്കള്‍ തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം വാക്കുകളില്‍ ഒതുങ്ങാത്ത വര്‍ണ്ണനയാണ്. പ്രത്യേക കലാ ചാരുതയോടെ നൂറുക്കണക്കിന് ച്തുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ ചെടികള്‍ നട്ടാണ് പുഷ്പപരവതാനി ഒരുക്കുന്നത്.കരകൌശല വസ്തുക്കള്‍അറേബ്യന്‍ പഴമ വിളിച്ചോതുന്ന ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍വിവിധയിനം പക്ഷികള്‍അലങ്കാര മത്സ്യങ്ങള്‍പൂക്കളുടെയും ചെടികളുടെയും പ്രദര്‍ശനംവില്പന തുടങ്ങിയ വൈവിധ്യങ്ങള്‍ പുഷ്പമേളക്ക് കൊഴുപ്പേകും. മരുഭൂമിയുടെ മുഴുവന്‍ വരള്ച്ചക്കും വിരസതക്കും വിട നല്‍കി സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍  വര്‍ണ്ണങ്ങളുടെയും  സുഗന്ധത്തിന്റെയും  പുഷ്പവൃഷ്ടിയുടെയും  വിസ്മയക്കാഴ്ചകൾ നിറക്കുന്ന  പതിനഞ്ചു ദിനങ്ങളിനി യാമ്പുവിന്റെ രാപ്പകലുകളെ എറെ ധന്യമാക്കും!സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ വന്ന് ഓരോവര്‍ഷവും ഈ വസന്തോല്‍സവത്തില്‍  പങ്കാളികളാകുന്നു. കഴിഞ്ഞ വര്ഷം ആറാമത് പുഷ്പമേളയില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ്  കണക്ക്. 

എങ്കില്‍ പുറപ്പെട്ടോളൂ ... ഇനി വൈകിക്കേണ്ട!പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു കാത്തിരിക്കുന്നു...

29 comments:

 1. പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു കാത്തിരിക്കുന്നു

  ReplyDelete
 2. മനോഹരം.... അടുത്ത ട്രിപ്പ് യാമ്പൂവിലേക്കാക്കണോ?...

  ReplyDelete
 3. എന്കിൽ ഞങ്ങളിതാപുറപ്പട്ടു കഴിഞ്ഞു....

  യാംബുവിനെ പരിചയപ്പെടുത്തിയ പോസ്റ്റിന് നന്ദി...

  ReplyDelete
 4. ഹാ...യാന്‍ബൂ..നീ എത്ര സുന്ദരം.

  വെറുതെയാണോ ഞാനും മനാഫ് മാഷും ഇവിടെ തന്നെ കൂടിയത്. :)

  ReplyDelete
 5. യാമ്പു ടൂറിസം ഡയറക്ടര്‍മാരായി രണ്ടു മലയാളി ബ്ലോഗര്‍മാരെ നിയമിച്ചതായി വാര്‍ത്ത കണ്ടിരുന്നു.

  ReplyDelete
  Replies
  1. ഹ ഹ ഹ പത്രത്തില്‍ മാത്രമല്ല. ടീവിയിലും വരും ബഷീര്‍ ജി.
   അമ്മാതിരി ബ്ലോഗര്‍മാര്‍ ആണ് ഈ രണ്ടു പേരും. :)

   Delete
 6. മരുഭൂമനസ്സുകളില്‍ കുളിര്‍വര്‍ഷം...ചേതോഹരം...

  ReplyDelete
 7. അപ്പൊ യാന്ബോവിലെക്ക് ഒരു യാത്ര ഒപ്പിച്ചാലോ

  നിങ്ങളിപ്പോ ഇവിടെ രാജാവിന്‍റെ ആളായോ

  ReplyDelete
 8. നന്നായിട്ടുണ്ട്.. ഊട്ടി പുഷ്പമേളയെ കമച്ചു വെക്കുന്നല്ലോ, അടുത്ത തൃപ്പുണ്ടങ്കില്‍ ഞാനുമുണ്ട്

  ReplyDelete
 9. ഫുഡ് ആന്‍ഡ്‌ അക്കമടെഷന്‍ ഫ്രീ ആയാല്‍ ഒരു ബ്ലോഗറും കുടുമ്പവും വരാം

  ReplyDelete
 10. പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു(K.S.A)വിളിക്കുന്നു ....:)

  ReplyDelete
 11. Replies
  1. ഒന്നാഞ്ഞു പിടിച്ചോളൂ 'Prins'

   Delete
 12. സൌദിയിലെ ഈ യാമ്പുവിനെ പരിചപ്പെട്ടതിൽ സന്തോഷം

  ReplyDelete
 13. ഗള്‍ഫ് രാജ്യങ്ങളിലെ നേതാവായ സൌദി അറേബ്യയുടെ മറ്റൊരു സുന്ദര മുഖം പുറം ലോകത്തെ അറിയിച്ച മനാഫ് മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ !!.പുഷ്പം ഇട്ടു കൊടുക്കുന്നത് കൊടിയ തെറ്റാണ് എന്ന് പറയുന്ന കാലത്താണ് കണ്ണഞ്ചിപ്പിക്കുന്ന ഈ മനോഹര ദ്ര്ശ്യങ്ങള്‍ !!!

  ReplyDelete
 14. റൂമും ജോലിയും പിന്നെ ടി വിയും മാത്രം ജീവിതമാക്കിയ എത്രയോ യാമ്പു പ്രവാസികള്‍ ഈ പുഷ്പമേള അറിയാതെ പോവുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. മുറ്റത്തെ പൂക്കള്‍ക്ക് മണമില്ല എന്നാണല്ലോ!

  ReplyDelete
 15. manaoharamaaya vivaranam.. chithrangalum sooper..

  ReplyDelete
 16. മനാഫ്‌ ജി ജാഗ്രതൈ........ഞങ്ങള്‍ ഇതാ പുറപ്പെട്ടു കഴിഞ്ഞു..........

  ReplyDelete
 17. അക്ബര്‍ ചാലിയാര്‍ എപ്പോഴും പറയും ഇതൊരു എടങ്ങേറിലെ സ്ഥലമാണ് എന്ന്.
  ഞങ്ങളെങ്ങാനും വഴി തെറ്റി അതുവഴി വരുമോ എന്ന പേടിയായിരുന്നു അതെന്നു ഇപ്പോള്‍ മനസ്സിലായി .
  ഒരു കൊച്ചു പ്രദേശത്തിനും ഇങ്ങിനെ കുറച്ച് കഥകള്‍ ഉണ്ടല്ലേ .
  കൂടെ പൂക്കളുടെ ഉത്സവവും . നന്നായി പറഞ്ഞു വിശേഷങ്ങള്‍ .

  ReplyDelete
 18. യാമ്പു പുഷ്പമേളയിൽ നിന്നുള്ള കുറച്ച് പോട്ടംസ്... https://www.facebook.com/media/set/?set=a.490963277628689.112696.100001450631273&type=3

  ReplyDelete
 19. മറക്കാനാവാത്ത കാഴ്ചകൾ ഈ പൂക്കൾ തരുന്നു...!
  ആശംസകൾ...

  ReplyDelete
 20. യാമ്പുവിന്റെയും മനാഫ് മാസ്റ്ററുടെയും വിളി കേട്ടു...
  വന്നു, കണ്ടു, ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു..
  നന്ദി, മനാഫ് മാസ്റ്റര്‍....

  ReplyDelete