Thursday, February 7, 2013

വരള്‍ച്ച

                                                        പുല്‍ച്ചാടികള്‍ മരിച്ചു
തവളകള്‍ ചത്തുണങ്ങി
സൂര്യന്‍റെ കനലില്‍
ഗ്രാമ മനസ്സു വെന്തു
നിശ്വാസങ്ങളില്‍ നിന്ന്
തീ പടര്‍ന്നു
കുഞ്ഞു കാലുകളില്‍
വാര്‍ധക്യം വിണ്ടുകീറി

റവകള്‍ ശ്രുതി
ചങ്കില്‍ കുരുങ്ങി
മെല്ലെ നിലംപൊത്തി
അകിടിനു  താഴെ 
പാല്പാത്രങ്ങളില്‍
രക്തകണങ്ങള്‍ നേര്‍ത്ത
ചിത്രങ്ങള്‍ വരച്ചു

രയുന്ന പാടവരമ്പില്‍
വൃദ്ധന്‍
ഗതകാലം നുണഞ്ഞു
അയാളുടെ കണ്ണുനീര്‍
പൊട്ടിയ നിലം
അമൃതായി ഏറ്റുവാങ്ങി!

14 comments:

  1. "കരയുന്ന പാടവരമ്പില്‍
    വൃദ്ധന്‍
    ഗതകാലം നുണഞ്ഞു
    അയാളുടെ കണ്ണുനീര്‍
    പൊട്ടിയ നിലം
    അമൃതായി ഏറ്റുവാങ്ങി"

    നന്നായി വരികള്‍

    ReplyDelete
  2. ചുറ്റും താളം പിഴക്കുന്ന കാലം
    പുറത്തും അകത്തും വരള്‍ച്ച!

    ReplyDelete
  3. രണ്ടു സായാഹ്നങ്ങളുടെ സ്പന്ദനങ്ങള്‍...ചിന്തനീയമായ കാവ്യഭാവം..അഭിനന്ദനങ്ങള്‍...

    ReplyDelete
  4. നല്ല വരള്‍ച്ച
    അഭിനന്ദനങ്ങള്‍
    SAMEER

    ReplyDelete
  5. വരാനിരിക്കുന്ന ഒരു മഹാ വിപത്തിലേക്കുള്ള മുന്നറിയിപ്പ് ,എല്ലാമറിഞ്ഞിട്ടും പുല്ലു വില കല്പിക്കുന്ന മനുഷ്യര്‍

    ReplyDelete
  6. വരാനിരിക്കുന്ന ഒരു മഹാ വിപത്തിലേക്കുള്ള മുന്നറിയിപ്പ് ,എല്ലാമറിഞ്ഞിട്ടും പുല്ലു വില കല്പിക്കുന്ന മനുഷ്യര്‍

    ReplyDelete
  7. അകത്തും പുറത്തും വരൾച്ചതന്നെ..

    ReplyDelete
  8. എവിടെയും വരള്‍ച്ച ....വരാനിരിക്കുന്ന തലമുറയ്ക്ക് ആയി നാം കരുതി വെച്ചിരിക്കുന്ന സമ്മാനം ,നമ്മുടെ തന്നെ സൃഷ്ടി

    ReplyDelete
  9. വരള്‍ച്ചയുടെ വരികള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  10. മനുഷ്യ മനസ്സുകളുടെ "അകത്തും പുറത്തും" വരള്‍ച്ച...

    ReplyDelete
  11. വരള്‍ച്ചയുടെ വളര്‍ച്ച

    തളര്‍ച്ചയുടെ തുടിതാളം,

    വിളറിയ മണ്ണും മനവും

    തളരാതെ അടയാളപെടുത്തിയതിനു

    നന്ദി.



    ReplyDelete