Tuesday, May 4, 2010

യാത്രികന്‍റെ സംസാരം

ജിദ്ദയില്‍ 3 വര്‍ഷക്കാലത്തെ താമസം വിശാല സൗഹൃദം സമ്മാനിച്ചു.
ജോലിസ്ഥലം മാറല്‍ അനിവാര്യതയായി ഒരുഭാഗത്ത്.
സ്വഗൃഹം പോലെ ജിദ്ദയും സ്നേഹവലയവും മറു ഭാഗത്ത്
ഒടുവില്‍ എന്‍റെ സംസാരം കഴിഞ്ഞ  മാര്‍ച്ച് 28 നു












ഭാണ്ഡമൊരുക്കുമ്പോള്‍
അരുതെന്നു പറയാം
സ്നേഹം തേനില്‍ ചാലിച്ചു
ചുണ്ടില്‍ പുരട്ടാം
കരള്‍ വലിച്ചു വേര്പെടുത്താം
എന്‍റെ വിയര്‍പ്പു പുരണ്ട വസ്ത്രം
അലമാരയില്‍ തൂക്കാം
കുറിച്ചിട്ട താളുകള്‍
പൊടിതട്ടിയെടുക്കാം
ആള്‍കൂട്ടത്തില്‍
അമരനായി പ്രതിഷ്ടിക്കാം
വിറങ്ങലിച്ച കവിളില്‍
അമര്ത്തിച്ചുംബിക്കാം
ആലിംഗനം ചെയ്തു
വീര്‍പ്പു മുട്ടിക്കാം
നനുത്ത ഓര്‍മ്മകള്‍ക്ക്
തിരി കൊളുത്താം
കണ്ണീരുവീണു നിറം മങ്ങിയ
കടലാസു തുണ്ടില്‍
അക്ഷരക്കവിത തീര്‍ക്കാം
വാക്കുകളുടെ അസ്ത്രം തൊടുത്ത്
എന്‍റെ നെഞ്ചകം പിളര്‍ക്കാം
എല്ലാം നിങ്ങളുടെ അവകാശം
പകരം ഞാനെന്‍റെ
ചങ്കു പറിച്ചു നല്‍കുന്നു
അതു നിങ്ങള്‍
ഏറ്റു വാങ്ങിയെ തീരൂ
കാരണം...
അതുകൂടെ നിറച്ചാല്‍
എന്‍റെ ഭാണ്ഡം
എരിഞ്ഞു വെണ്ണീറാകും !

11 comments:

  1. "യാതികന്‍റെ സംസാരം"
    വായിക്കാത്തവര്‍ക്കു വേണ്ടിയും
    വായിച്ചവര്‍ക്കു വീണ്ടും

    ReplyDelete
  2. അരുത് പോകരുത്..
    എന്നു ഞാനെങ്ങിനെ പറയും സുഹൃത്തേ

    ജീവിത യാത്രയില്‍
    സത്രത്തില്‍ ഒത്തുകൂടിയ യാത്രികരെല്ലെ നാം

    ഓര്‍ത്തിടണം ഞങ്ങളെ
    അധരങ്ങള്‍ പ്രാര്‍ത്ഥന നിര്‍ബരമായിടുമ്പോള്‍

    ....................
    ..............

    അറിഞ്ഞിടുന്നു ഞാന്‍
    വിതുമ്പുന്ന ആ ഹൃദയ സ്പന്ദനങ്ങള്‍

    അരുത് പോകരുത്..
    എന്നു ഞാനെങ്ങിനെ പറയും സുഹൃത്തേ

    ജീവിത യാത്രയില്‍
    സത്രത്തില്‍ ഒത്തുകൂടിയ യാത്രികരെല്ലെ നാം


    കര്‍മ്മവീഥിയില്‍
    തുണയായി തെളിഞ്ഞിടും ഫുര്‍ക്കനിന്റെ പ്രകാശം

    രചിക്കണം രണഭൂവില്‍
    പുതു വിജയഗാഥകള്‍...

    ReplyDelete
  3. നെഞ്ചു പിളര്‍ക്കും തീഷ്ണമാം വരികള്‍. പ്രത്യേകിച്ച് അവസാന വരികള്‍.
    അന്ന് എം.പി പോള്‍ ബഷീറിന്‍റെ ബാല്യകാലസഖിയുടെ ആമുഖത്തില്‍ കുറിച്ചപോലെ, വക്കില്‍ രക്തം പുരണ്ടിരിക്കുന്നു.
    As most often happens, it’s hard for me to write lines for my own blog. But when I read you, words come into my mind in rhythmic waves. Here is what I feel now:

    We are but mere travelers who pass this way only once where we get together for a while at occasional inns and sometimes we stay here for a moment or two, only to say good bye the next day or the day after.

    ReplyDelete
  4. മനസ്സില്‍ തോന്നിയ ഒരു തമാശ ചുവടെ...

    ഒടുവില്‍ എന്‍റെ സംസാരം കഴിഞ്ഞ മാര്‍ച്ച് 28 നു
    'മലയാളം ന്യൂസ്' സപ്ലിമെന്റില്‍...

    സംസാരത്തിന് ഭാര്യ എന്ന് അര്‍ത്ഥമുണ്ട് തമിഴില്‍ ...

    നിന്റെ സംസാരം ശരിയില്ല എന്ന് പറഞ്ഞ മലയാളിയെ
    തമിഴന്‍ ചെകിട്ടതടിച്ചത്രേ ...

    കവിത നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍

    ReplyDelete
  5. "കണ്ണീരുവീണു നിറം മങ്ങിയ
    കടലാസു തുണ്ടില്‍
    അക്ഷരക്കവിത തീര്‍ക്കാം"
    whole poem is touching !

    ReplyDelete
  6. പ്രിയ കവീ
    തിരിച്ചു വരൂ
    കവിതയ്ക്ക് നല്ല വളക്കൂറുള്ള
    മണ്ണാണ് ജിദ്ദ

    ReplyDelete
  7. Thank you
    @Prinsad for nice lines
    @Sunil for innocent smile
    @Salam for thrilling comment
    @Ibn Koyakutty for nice witty remarks. I enjoyed...
    @Fasil for the quote
    @ Areekkodan for the visit
    @ Vallikkunnu for all boosting!

    ReplyDelete
  8. മലയാളം ന്യൂസില്‍ വായിച്ചിരുന്നു..
    നല്ല വരികള്‍..
    നല്ല കവിത..

    സംസാരം
    എന്റേതു കൂടിയാണ്..

    ReplyDelete
  9. നനുത്ത ഓര്‍മ്മകള്‍ക്ക്
    തിരി കൊളുത്താം
    കണ്ണീരുവീണു നിറം മങ്ങിയ
    കടലാസു തുണ്ടില്‍
    അക്ഷരക്കവിത തീര്‍ക്കാം
    വാക്കുകളുടെ അസ്ത്രം തൊടുത്ത്
    എന്‍റെ നെഞ്ചകം പിളര്‍ക്കാം

    കവിത ഗംഭീരം!!!

    ReplyDelete