Sunday, May 23, 2010

ഞങ്ങളും വിതുമ്പുന്നു; പ്രാര്‍ത്ഥിക്കുന്നു


ഈ വാര്‍ത്ത ഒരിടിനാദമായ്
പ്രതിധ്വനിക്കുന്നു
വല്ലാത്ത തീക്ഷ്ണതയില്‍
മിന്നലായ് പെയ്തിറങ്ങുന്നു
കനത്ത നൊമ്പരം 
നമ്മെ ഉലച്ചു മറിക്കുന്നു
നമ്മുടെ പ്രിയപെട്ടവര്‍
ഈ കുത്തൊഴുക്കില്‍
അസ്തമിച്ചു പോകുന്നു

നിറം മങ്ങിയ മോഹങ്ങള്‍
മിനുക്കാന്‍ പറന്നുവന്നവര്‍
കാതങ്ങള്‍ക്കപ്പുറെ നിന്നും
ധൃതിയില്‍ ‍ഓടിയടുത്തവര്‍
പെട്ടിയില്‍ നിറക്കാന്‍
കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍
അതിലേറെ, സ്വപ്‌നങ്ങള്‍ 
അടുക്കിയടുക്കിവെച്ചവര്‍
ഈ ദുരന്ത പര്യവസാനം
അഗ്നിയില്‍ നെയ്‌ത പരീക്ഷണം !!

പിഞ്ചോമനകളെ പുണര്‍ന്ന്
കത്തിയമര്‍ന്ന മാതാക്കളേ...
കാത്തിരുന്നവരെ തനിച്ചാക്കി
വിടപറഞ്ഞ നിഷ്കളങ്കരേ...
മക്കള്‍ക്ക്‌ വേണ്ടി കരുതിയ
മുത്തം വഴിക്കുവെച്ച്
വിനഷ്ടമായ ഹതഭാഗ്യരേ...
പെറ്റുമ്മയെ മാറോടു ചേര്‍ക്കാന്‍
കഴിയാതെ പോയ ദു:ഖപുത്രരേ...
ഈ മതിലിനിപ്പുറമുള്ള
ഞങ്ങളോട് കൈവീശാതെ
തിരിച്ചുപോയ പ്രിയരേ...

മറഞ്ഞു പോകാന്‍
അഗ്നിച്ചിറകിലേറി
നിങ്ങളെന്തിനു വന്നു
നിങ്ങളോടൊപ്പം ഞങ്ങളുടെ
മനസ്സും കത്തിയെരിയുന്നു
വല്ലാതെ തപിക്കുന്നു
അകത്തളം തേങ്ങുന്നു
ഉള്ളം വിതുമ്പുന്നു
ആകെ നീറിപ്പുകയുന്നു
ഈ ദു:ഖം ഞങ്ങള്‍
പകുത്തെടുക്കുന്നു
ഹൃദയത്തില്‍ പ്രാര്‍ത്ഥന
അലയടിച്ചുയരുന്നു
ഇത്, നമ്മുടെ
നിസ്സഹായതയുടെ വിളംബരം
നിസ്സാരതയുടെ പ്രതിബിംബം
ഓര്‍മയില്‍ കത്തിയാളുന്ന
ജീവന്‍ മണക്കും അദ്ധ്യായം
പാവം കുടുംബങ്ങളുടെ
ദീനവിലാപം ചേര്‍ത്ത കഥനം
ആഴത്തില്‍ ചിന്തിക്കാന്‍
ബാക്കിയായ നമുക്കൊരു പാഠം

നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
കാത്തു രക്ഷിക്കണേ...നാഥാ...

22 comments:

 1. നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
  കാത്തു രക്ഷിക്കണേ...നാഥാ

  ReplyDelete
 2. ellam allahuvinte pareekshanam
  kshamikkunnavark avante swargavum.......

  ReplyDelete
 3. പെട്ടെന്ന്നുള്ള നൊമ്പരത്തെ തങ്ങളുടെ ഭാവന ശ്രിഷ്ട്ടിയില്‍ കൊണ്ടുവന്നതിനെ അഭിനന്ദിക്കുന്നു...

  ReplyDelete
 4. >> നിറം മങ്ങിയ മോഹങ്ങള്‍
  മിനുക്കാന്‍ പറന്നുവന്നവര്‍
  കാതങ്ങള്‍ക്കപ്പുറെ നിന്നും
  ധൃതിയില്‍ ‍ഓടിയടുത്തവര്‍
  പെട്ടിയില്‍ നിറക്കാന്‍
  കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍
  അതിലേറെ, മോഹങ്ങള്‍
  അടുക്കിയടുക്കിവെച്ചവര്‍
  വല്ലാത്ത ദുരന്ത പര്യവസാനം
  അഗ്നിയില്‍ നെയ്‌ത പരീക്ഷണം !! <<

  പ്രാർഥനയിൽ ഞാനും പങ്കുചേരുന്നു.
  ഒരു തുള്ളി കണ്ണുനീർ, അവർക്കായി..
  ദുഖിതരായ കുടുംബങ്ങൾക്കായ്..

  >> നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
  കാത്തു രക്ഷിക്കണേ...നാഥാ <<

  ReplyDelete
 5. അള്ളാഹു തരുന്നതിനെ തടയാനും , അവന്‍ തടഞ്ഹതിനെ തരാനും ആര്‍ക്കും സാദ്യമല്ല.....!

  ReplyDelete
 6. കണ്ണു നനയുന്നു
  ഞങ്ങളും വിതുമ്പുന്നു; പ്രാര്‍തഥിക്കുന്നു
  "ആഴത്തില്‍ ചിന്തിക്കാന്‍
  ബാക്കിയായ നമുക്കൊരു പാഠം"
  അതെ

  ReplyDelete
 7. മരണം നമ്മോടൊപ്പം സഞ്ചരിക്കുന്ന സഹ യാത്രികന്‍...
  മരിച്ചവര്‍ മരിച്ചു - closed ഫയല്‍ - ട്രാജഡി ഓഫ് ബാജ്പേ എയര്‍പോര്‍ട്ട്
  മരിക്കാതവര്‍ക്കിതില്‍ നിന്ന് ഒരു പാട് ഇനിയും പഠിക്കാനുണ്ട്.
  മരിച്ചതിനു ശേഷം ഒരു ജീവിതമില്ലേല്‍ എല്ലാം നിരര്‍ഥകം
  ദുഖത്തിലും നിങ്ങളുടെ കവിതകള്‍ കൂടുതല്‍ തീഷ്ണമാവുന്നു
  എല്ലാ മഹാ കവികളെയും പോലെ...

  ReplyDelete
 8. കണ്ണിരും പ്രാര്‍ത്ഥനയും.!!

  ReplyDelete
 9. നിസ്സഹായതയുടെ വിളംബരം
  നിസ്സാരതയുടെ പ്രതിബിംബം
  ഓര്‍മയില്‍ കത്തിയാളുന്ന
  ജീവന്‍ മണക്കും അദ്ധ്യായം
  പാവം കുടുംബങ്ങളുടെ
  ദീനവിലാപം ചേര്‍ത്ത കഥനം
  ആഴത്തില്‍ ചിന്തിക്കാന്‍
  ബാക്കിയായ നമുക്കൊരു പാഠം

  നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
  കാത്തു രക്ഷിക്കണേ...നാഥാ.

  നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
  കാത്തു രക്ഷിക്കണേ...നാഥാ.

  ReplyDelete
 10. കണ്ണീരിന്‍റെ കനം കൂട്ടുന്ന കാവ്യം

  ReplyDelete
 11. വിളിക്കാതെ വരുന്ന അതിഥിയാണു മരണം അതെപ്പോളും നമ്മുടെ കൂടെയുണ്ട് എന്ന നമുക്കോർമ്മ വരിക ഒരു ദുരന്തം മുന്നിൽ കാണുംപോൾ ആയിരിക്കും സാവധാനത്തിൽ അതിൽ നിന്നും മനസു മാറുമ്പോൾ അടുത്ത ദുരന്തം വീണ്ടും കാണുന്നു എന്നിട്ടും നാം പാഠം ഉൾക്കൊള്ളുന്നില്ല.. വരികൾ പെട്ടെന്നുണ്ടായതെങ്കിലും വളരെ നന്നായിരിക്കുന്നു നമ്മിൽ നിന്നും വേർപിരിഞ്ഞവർക്കു വേണ്ടി നമുക്ക് പ്രാർഥിക്കാം..

  ReplyDelete
 12. അടുത്തവരുടെ മരണവും പെട്ടന്നുള്ള അപകട മരണങ്ങളും ഇനി മരിക്കാനുള്ള നമുക്കെല്ലാം ഒരു പാടമാകുന്നുണ്ടോ . നമ്മുടെ മരണം നമ്മുടെ ചെരുപ്പിന്റെ വാര്‍ പോലെ നമ്മോടോട്ടി നില്കുന്നു എന്ന് നാം എപോഴെങ്കിലും ഓര്‍കാരുണ്ടോ . അനശ്വരമായ ഒരു ലോകത്തേക്കുള്ള സഞ്ചാരതിലാണ് നാം എന്ന് എപോഴെങ്കിലും ഒര്കരുണ്ടോ.....അല്ലാഹുമ്മ ആഹയിനാ അലല്‍ കിതാബി വസ്സുന്നഹ് വഅമിത്ന മഹല്‍ ഈമാനി വാതൌബ.

  ReplyDelete
 13. ദുരന്തം എത്ര അടുത്ത്!

  ReplyDelete
 14. കരയിക്കുന്ന അത് പോലെ തന്നെ ചിന്തിപ്പിക്കുന്ന കവിത

  മനുഷ്യ സാധ്യമായതെല്ലാം ചെയ്തിട്ടും മരണം , അതിന്റെ ഭീകര മുഖം കാണിച്ചു തരുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ഏറെയുണ്ട് .
  മരണപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രയാസങ്ങളും ,വിഷമങ്ങളും സര്‍വ്വ ശക്തന്‍ മാറ്റിക്കൊടുക്കട്ടെ ...

  ReplyDelete
 15. മനസസ്റിഞ്ഞൊരു പ്രാര്‍ത്ഥന..

  ReplyDelete
 16. അപകട ദിവസം ഗൂഗിള്‍ ചാറ്റില്‍ സുഹൃത്ത് മുജീബ് എടവണ്ണ പറഞ്ഞു "ഇവ്വിഷയത്തില്‍ ഒരു കവിത വരട്ടെ"
  അങ്ങിനെ ഈ നൊമ്പരം ഇത്രയും വരികളായി...

  ദു:ഖവും ചിന്താ ശകലങ്ങളും പങ്കുവെക്കാനെത്തിയ
  എല്ലാ വര്‍ക്കും നന്ദി

  ജീവിതം എത്രമേല്‍ നിസ്സാരം!

  ReplyDelete
 17. ഈ മതിലിനിപ്പുറമുള്ള
  ഞങ്ങളോട് കൈവീശാതെ
  തിരിച്ചുപോയ പ്രിയരേ...

  മറഞ്ഞു പോകാന്‍
  അഗ്നിച്ചിറകിലേറി
  നിങ്ങളെന്തിനു വന്നു?


  വളരെ നന്നായിരിക്കുന്നു മനാഫ് മാഷേ ...
  പ്രാര്‍ത്ഥനയോടെ...

  ReplyDelete
 18. നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു..
  പ്രാര്‍ത്ഥിക്കുന്നു..
  (വരികള്‍ നന്നായിട്ടുണ്ട് മാഷേ!)

  ReplyDelete