Sunday, April 25, 2010

ഉമ്മ



 വിട്ടുപിരിഞ്ഞ പ്രിയ മാതാവിന്റെ സ്മരണയിലും,
അവര്‍ക്കുള്ള പ്രാര്ത്ഥനയിലും തുടക്കം.














     
          ഉമ്മ

ഇളം കാറ്റില്‍ മുഴുക്കെ
മുലപ്പാലിന്‍റെ മണം നിറയുന്നു
വിട പറയലിന്‍റെ ഇരമ്പം
ആര്‍ത്തലച്ചു വരുന്നു
ഇരുട്ട് വ്യാപിക്കുന്നു
ശൂന്യത ചുഴി തീര്‍ക്കുന്നു
സ്നേഹ സാഗരം നുരയുന്നു
ഓര്‍മ്മകള്‍ സാന്ദ്രമാകുന്നു

ഖബറില്‍ മറഞ്ഞത്
എനിക്കു വേണ്ടി
നിറഞ്ഞൊഴുകിയ ഹൃദയം
എന്നെ ചേര്‍ത്ത മാറിടം
ഇമ വെട്ടാതെ പാര്‍ത്ത മിഴികള്‍
താരാട്ടിയ ദുര്‍ബല കരങ്ങള്‍
ഞാനെന്ന ഭാരവും പേറി
വേച്ചു വേച്ചു നടന്ന
മെലിഞ്ഞ കാലുകള്‍
എന്‍റെ കൈവിരല്‍
ഊളിയിട്ട മുടിയിഴകള്‍
ഞാന്‍ അധരം ചേര്‍ത്തമര്‍ത്തിയ
നനുത്ത കവിള്‍ത്തടം

നികത്താനാവാത്ത നഷ്ടവും
തന്നു തീരാത്ത സ്നേഹവും
മായാത്ത പുഞ്ചിരിയും
ഒരുപിടി വെളുത്ത വസ്ത്രങ്ങളും
വലിയ ലിപിയുള്ള ഖുര്‍ആനും
ചാരുകസേരയും; അതിലേറെ
നല്ല ഓര്‍മകളും ബാക്കി വെച്ചു
സ്വര്‍ഗ്ഗ വാതില്‍ തേടി
പോയി... അല്ലേ...?

‘ജന്നത്തി’ല്‍ നിന്നൊരു
കവാടം തുറക്കട്ടെ
അണമുറിയാതെ
കാരുണ്യം വര്‍ഷിക്കട്ടെ
ഇരുള്‍ മുറ്റിയ മണ്‍വീട്ടില്‍
പ്രഭാവലയങ്ങള്‍ നിറയട്ടെ
ഉദ്യാന പടവുകള്‍ കയറി
നാഥന്‍റെ ആഥിത്യമറിയട്ടെ
കര്‍മ്മങ്ങളുടെ തണലില്‍
ശാന്തമായ് ഉറങ്ങട്ടെ

കരുണാമയനേ…
പ്രകാശത്തിന്‍റെ വിളക്കുമാടമേ
വാക്ക് പാലിക്കുന്നവനേ
മനസ്സുള്ളം കാണുന്നവനേ
ഹൃത്തടം തണുപ്പിക്കുന്നവനേ
നീ സകല രക്ഷയും നല്‍ക,
ഉയിര്‍ത്തെഴുന്നേറ്റു വരും നാളില്‍
ഇനിയും സന്ധിപ്പിച്ചു തരിക
കൈവെള്ളയില്‍ മുഖമമര്‍ത്തി
വിതുമ്പാന്‍ എന്നെയനുവദിക്ക...!

46 comments:

  1. ഈ ഏപ്രില്‍ 12 നു വിട്ടുപിരിഞ്ഞ പ്രിയ മാതാവിന്റെ സ്മരണയിലും,
    അവര്‍ക്കുള്ള പ്രാര്ത്ഥനയിലും തുടക്കം...

    ReplyDelete
  2. മനാഫ്,
    ഭൂലോകത്തേക്ക് സ്വാഗതം. ചിന്തയുടെ പുതിയ ചക്രവാളങ്ങളിലേക്ക് ജാലകം തുറന്നിടുക, മുന്‍വിധികളില്ലാതെ. ആശംസകള്‍.

    ReplyDelete
  3. പ്രിയ മനാഫ് മാസ്റ്റര്‍ - ഇന്നല്ലെങ്കില്‍ നാളെ എന്ന് കരുതിയ നിങ്ങളുടെ ബ്ലോഗിന്റെ തുടക്കം ഇങ്ങനെ ഒരു ശോക മൂകമായ പാശ്ചതലതിലായിരിക്കുമെന്നു നാം കരുതിയിരുന്നില്ല...ഉദ്ദേശിച്ചത് തങ്ങളുടെ മാതാവിന്റെ വിയോഗമാണ്‌. സന്തോഷമായാലും ദുഖമായാലും പറയാനുള്ളത് പറയാനും പങ്കു വെക്കാനും ബ്ലോഗിന്റെ സാധ്യതകള്‍ നിസ്സീമമാണ്‌. നിങ്ങളുടെ സര്‍ഗാത്മതയില്‍ വിരിയാനിരിക്കുന്ന ഒരു പാട് സ്രഷ്ടി കള്‍കായി സാകൂതം കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  4. ‘ജന്നത്തി’ല്‍ നിന്നൊരു
    കവാടം തുറക്കട്ടെ
    അണമുറിയാതെ
    കാരുണ്യം വര്‍ഷിക്കട്ടെ
    ഇരുള്‍ മുറ്റിയ മണ്‍വീട്ടില്‍
    പ്രഭാവലയങ്ങള്‍ നിറയട്ടെ
    ഉദ്യാന പടവുകള്‍ കയറി
    നാഥന്‍റെ ആഥിത്യമറിയട്ടെ
    കര്‍മ്മങ്ങളുടെ തണലില്‍
    ശാന്തമായ് ഉറങ്ങട്ടെ..

    ഉമ്മ..
    സ്നേഹത്തിന്‍ സാന്ത്വനം..
    വിടപറച്ചിലിന്റെ വേദന
    പ്രാര്‍ഥന...

    ഉമ്മ തന്നെ ഒരു കവിതയാവുമ്പോള്‍
    ഉമ്മയെ കുറിച്ച്..
    ഉമ്മയുടെ ഓര്‍മകള്‍..

    ആ തണുപ്പ്...

    മായാത്ത പുഞ്ചിരിയും
    ഒരുപിടി വെളുത്ത വസ്ത്രങ്ങളും
    വലിയ ലിപിയുള്ള ഖുര്‍ആനും
    ചാരുകസേരയും; അതിലേറെ
    നല്ല ഓര്‍മകളും .....

    ReplyDelete
  5. നല്ല തുടക്കം..
    ഭാവുകങ്ങള്‍..

    വരട്ടെ വെടിക്കെട്ടു പോസ്റ്റുകള്‍..

    ReplyDelete
  6. Welcome to blog world..

    This is not a poem...some thing more...Your mom was lucky to have had a son like you!

    Expecting more poems in the coming days!

    Wassalam
    Saleem

    ReplyDelete
  7. Nanmakal Nerunnu... Nammude Matha-Pithakkaleyum Nammeyum Nammude Santhanangaleyum Allahu Jannathul Firdousil Orumichukoottatte...Ameen

    ReplyDelete
  8. നിറകണ്ണുകളോടെ സ്വാഗതം ചെയ്തീടുന്നു…

    ReplyDelete
  9. തുറന്ന മനസ്സുള്ള താങ്ങള്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  10. എഉടെ ങള മറ്റേ കവിതളോക്കേ...........?


    "അല്ല ങള് സത്യത്തില് കല്പകഞ്ചോരി അണോ? അതോ വളവന്നൂരാണോ.......?

    ReplyDelete
  11. A pleasant commencement, superb, amazing!!!! A man has to start with what but MOM? It is you made it true as what YOU are. The lines of prayers to mom, enough to turn the reader to sob. Compelled to say ameen for each lines, let Allah accept the prayers, especially the last para. Had thought of not unveiling my feeling while gone through it, but something compels me to, as to act upon the order of Rasool SAW , ………. 'and Rasool SAW asked "Did you inform him?" So I inform you.

    ReplyDelete
  12. നൊന്തു...
    എങ്കിലും നെഞ്ചുരുകിയ പ്രാർത്ഥനകൾ...
    ഭാഗ്യവതിയായ ഉമ്മയുടെ മകൻ ‘ബൂലോക’ത്തെ ആസ്ഥാന കവിയായി മാറട്ടെ....


    ആശംസകൾ......

    ReplyDelete
  13. ഓഫ് ടോപിക്:
    പോസ്റ്റുകൾക്ക് തലക്കെട്ട് അതിന്റെ യഥാർത്ഥ സ്ഥാനത്തുതന്നെ നൽകുക

    ReplyDelete
  14. ഉമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു
    അന്തിമവിധിനാളിൽ ദൈവസന്നിധിയിൽ ഒന്നിച്ചു ചേർക്കാൻ
    അള്ളഃ അനുഗ്രഹിക്കട്ടെ

    ReplyDelete
  15. ibnkoyakutty പറഞ്ഞു :
    ഉമ്മ നഷ്ടപ്പെട്ട എന്റെ സുഹൃത്തിന്റെ
    കവിതക്ക് മറുകുറിപ്പ് .
    ദുഃഖ സാന്ദ്രമായ ഒരു മനസ്സിന്റെ തേങ്ങല്‍!
    തീരാത്ത വേര്‍പാടിന്റെ വേദന!
    താങ്ങാനാവാത്ത മനസ്സിന് ,
    മുഖം പൊത്തി കരയാന്‍
    അല്ലാഹു വിനോട് ഒരു തേട്ടം.
    തനിചാക്കിയില്ലേ ഈ അരുമ സന്താനത്തെ എന്ന പരിഭവം!
    വീണ്ടും ഒരു സമാഗമത്തിന്റെ ശുഭ പ്രതീക്ഷ!
    അങ്ങിനെ ... അങ്ങിനെ ...
    എന്തെല്ലാം ...
    കണ്ണുകളെ വല്ലാതെ നനയിച്ചു ....
    കവിതയ്ക്ക് നന്ദി ..
    അയച്ചതിനു നന്ദി
    അള്ളാഹു അവരുടെ
    ആഖിരം വെളിച്ചമുള്ളതാക്കി മാറ്റട്ടെ;
    താങ്കള്‍ക്കു ക്ഷമയെ പ്രധാനം ചെയ്യുമാറാകട്ട
    ibnkoyakutty@gmail.com

    ReplyDelete
  16. കവിത വളരെ നന്നായിട്ടുണ്ട്
    ദുഃഖ സാന്ദ്രമായ ഒരു മനസ്സിന്റെ തേങ്ങല്‍
    തീരാത്ത വേര്‍പാടിന്റെ വേദന
    താങ്ങാനാവാത്ത മനസ്സിന്
    മുഖം പൊത്തി കരയാന്‍
    അല്ലാഹു വിനോട് ഒരു തേട്ടം
    തനിചാക്കിയില്ലേ
    ഈ അരുമ സന്താനത്തെ
    എന്ന പരിഭവം
    വീണ്ടും ഒരു സമാഗമത്തിന്റെ ശുഭ പ്രതീക്ഷ

    അങ്ങിനെ ... അങ്ങിനെ ... എന്തെല്ലാം ...


    കണ്ണുകളെ വല്ലാതെ നനയിച്ചു ....


    ഈ കവിതയ്ക്ക് നന്ദി .. അയച്ചതിനു നന്ദി

    അള്ളാഹു അവരുടെ ആഖിരം വെളിച്ചമുള്ളതാക്കി മാറ്റട്ടെ;
    താങ്കള്‍ക്കു ക്ഷമയെ പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍

    സസ്നേഹം

    സമീര്‍

    NB: "തപിക്കും ഹൃദയം" എന്നതില്‍ അക്ഷര പിശക് ഉണ്ടോ എന്ന് സംശയം ഉധ്യെഷിച്ചത് എന്തനെന്നു മനസിലാക്കുന്നു.

    ReplyDelete
  17. തുടക്കം ഉമ്മയില്‍ നിന്നായത് വളരെ നന്നായി ,
    എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
  18. Dear Manaf

    You have done the most beautiful homage to the memory of your beloved mother. Inspired by you let me add this much:

    The moment you were cut
    from the umbilical cord of your mother
    you fell into this earth
    capable of nothing
    except crying aloud
    since then she guided you
    and she guarded you

    Day after day
    you woke up crying
    in the middle of the night
    she were there always
    to put you back to sleep
    honey milk being dripped
    into you tender lips
    from her benevolent bosoms
    your eyes getting closed again in calmness
    by the lullaby she sang for you

    The day you took your first step
    and when you went stumbling down
    the finger that you clutched for support was hers
    she helped you walk,
    the confidence she provided
    made you go ahead, step by step

    Time went by
    your feet got the rhythm
    your body got the balance

    Then you ran in raptures
    your whole being grew up
    you traveled, you met your mates
    your mom saw with pride
    her son fly high, a real man

    Now, here in Saudi Arabia
    living the life as hard as it is
    suddenly you hear that your mom is no more
    stuck with inexplicable intricacies of an expatriate life
    you are not even lucky enough
    to see your mom's face alive
    one more time, once more for the last time
    forever to nurture

    Manaf, i can feel
    the ache you are going through
    I can fathom the dept of emotional void
    you may have fallen into
    I can live myself the child in you

    Because,
    mother has only one existence
    it is universal
    it is the nature itself
    we are all children
    of that nature mother

    Then, above all
    there is God
    in him you bestow your faith

    In him you seek solace
    for all the sorrows you go through

    To him you say your thanks
    for all the happiness in a lifetime.
    always and forever.

    Note: I wanted to write a short appreciation note on your blog post.
    But it seems I wrote a bit too long that it has become worth posting
    again on my own blog as well: http://kalpakenchery.blogspot.com/

    ReplyDelete
  19. ...and my grandmother
    Ya RAHMAN... join us in your Jannah

    ReplyDelete
  20. നല്ല തുടക്കം ..!! ആശംസകള്‍.:)

    പ്രാര്‍ത്ഥനയോടെ.!!

    ReplyDelete
  21. ബൂലോകത്തേയ്ക്ക് സ്വാഗതം. തുടക്കം നന്നായി

    ReplyDelete
  22. ബ്ലോഗ്‌ തുടങ്ങിയത് കാണാന്‍ അല്പം വൈകി. ആദ്യം തുറക്കേണ്ടിയിരുന്നത് ഞാനായിരുന്നു. (ബ്ലോഗ്‌ തുടങ്ങൂ എന്ന് പറഞ്ഞു ഏറെക്കാലമായി ഞാന്‍ ചരട് വലിക്കുന്നു!!) ഒരു കൊച്ചു യാത്രയിലാണ്. ഊട്ടിയുടെ തണുപ്പില്‍ ഇരുന്നാണ് ഇത് വായിക്കുന്നത് എങ്കിലും ശരീരമാകെ ഈ കവിതയുടെ ചൂട് പടര്‍ന്നു കയറുന്നു. ഉമ്മയെ വല്ലാത്ത ഒരു അനുഭവമാക്കി മാറ്റി. ഓരോ വരിയും കണ്ണ് നനയിപ്പിച്ചു.

    ReplyDelete
  23. കവിതയെ ക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ( കവിത എന്നാല്‍ എന്താണ്?) മാതൃത്വത്തെ ക്കുറിച്ച് എന്തെഴുതിയാലും അത് ഹൃദയ സ്പര്ശിയാണ്. മാതാവിന്റെ കാലടിപ്പാടുകള്‍ക്കടിയിലാണ് സ്വര്‍ഗം എന്നത് മാത്രം മതി അവരുടെ വില മനസിലാവാന്‍..
    ഭാവുകങ്ങള്‍!!

    ഇസ്മായില്‍ കുറുമ്പടി
    ദോഹ- ഖത്തര്‍

    ReplyDelete
  24. ചില്ലുജാലകത്തിനരികെ വന്നു നോക്കിയ,
    നല്ല വാക്കുകള്‍ കുറിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.
    വള്ളിക്കുന്നും അക്ബറും അഷ്റഫുമൊക്കെ കുറെ കാലമായി
    ബ്ലോഗ്‌ തുടങ്ങൂ ബ്ലോഗ്‌ തുടങ്ങൂ എന്ന് പറഞ്ഞു
    ഉന്താനും തള്ളാനും തുടങ്ങിയിട്ട്. വീഴാതെ നോക്കാം!
    താങ്ങി നിര്ത്തുമല്ലോ...?

    ReplyDelete
  25. ദുഖത്തില്‍ പങ്കുചേരുന്നു.
    കാലപ്രവാഹം ഒന്നും കളയുന്നുണ്ടാവില്ല
    കഴുകിയെടുത്തുവയ്ക്കുന്നുണ്ടാവും പുതുക്കി

    ReplyDelete
  26. പ്രാര്‍ത്ഥനകള്‍

    ReplyDelete
  27. കവിത സാധാരണ ഞാന്‍ നോക്കാറേ ഇല്ല.എനിക്ക് ഒന്നും മനസ്സിലാവില്ല എന്നത് തന്നെ കാരണം.പക്ഷേ ഇവിടെ എന്റെ കഷണ്ടി തോറ്റു, കവിത ജയിച്ചു.ബൂലോകത്തേക്ക് ഹൃദ്യമായ സ്വാഗതം.

    ReplyDelete
  28. കവിത
    കവിത കുരിയതാകാം
    കുരിയതാകാം
    ആന്നാവാം, പെന്നാവാം
    ആരുമാവാം.
    ജാതിയോ, മതമോ
    രാശ്രങ്ങ്ലോയില്ല
    ഒന്നുരപാന്‍
    കുറുപ്പിന്റെ ഉറപ്പല്ല
    ഓര്‍ക്കാനുള്ള കുരിപ്പാന്ന്ന്‍
    ബൈ - മനോജ്‌ കുമാര്‍ ഡി

    പ്രിയപ്പെട്ടെ മാഷ്‌~
    ഉള്ളിന്റെ ആഴങ്ങളില്‍ ഉരുവം
    കൊള്ളുന്ന ആര്‍ദ്രതയുടെ
    തിരമാലകളെ
    തടഞ്ഞു നിര്‍ത്താന്‍ ചിലപ്പോള്‍
    നാം കവിതയെ ആശ്രയിക്കുന്നു
    മറ്റു ചിലപ്പോള്‍ കഥകള്‍

    മാഷേ കവിതയ്ക്ക് ഒരു പാട് നന്ദി
    സസ്നേഹം
    ഷാജിദ്

    ReplyDelete
  29. Dear MT,
    Very good sir. Sorry for the late comment. Missing you a lot in our activities and that gap is still unable to fill.
    All the best in your whole life,
    your brother, Noushad

    ReplyDelete
  30. ഓര്‍മ്മയായെന്‍ പൊന്നുമ്മ
    മുലപ്പാലിന്‍ നറുമണം.
    കോക്കാനില്‍ നിന്നെന്നെ കാത്ത
    രക്ഷാകവചമായ മടിത്തട്ട്.
    മാറിലെ ചൂടും
    താരാട്ട് പാട്ടും.

    ഹസ്ബീ റബ്ബീ ജല്ലാല്ലാ...
    മാഫീ ഖല്ബീ ഖൈറുല്ലാ...
    നൂറ് മുഹമ്മദ് സല്ലലാ...
    ഹഖ് ലാഇലാഹാ ഇല്ലല്ലാ...

    വേദനയില്‍ പങ്ക് ചേരുന്നിക്കാ.
    പ്രിയമാതാവിന്‍റെ തെറ്റുകള്‍ നാഥന്‍
    പൊറുത്ത് കൊടുക്കട്ടെ.നാളെ ജന്നാത്തുല്‍
    ഫിര്‍ദൗസില്‍ വെച്ച് സന്ധിക്കാനുള്ള
    തൗഫീഖ് അവന്‍ നല്‍‌കി അനുഗ്രഹിക്കട്ടെ.

    മനാഫിക്കാക്ക് ബൂലോകത്തേക്ക് ഹൃദ്യമായ സ്വാഗതം.

    ReplyDelete
  31. നന്ന്. ഓര്‍ക്കുന്നുവോ നമ്മള്‍ കുറേ നാളുകള്‍ ഒന്നിച്ച് രപ്പകലുകള്‍ പങ്കിട്ടത്. പല കുസ്ര്‌തികല്‍ ഒപ്പിച്ചത്?.... മറഞ്ഞുപോയ് മധുരമാം കാലം! ബ്ലോഗ് നന്നായി നിലനിര്‍ത്തൂ. സാങ്കേതികത എത്ര വളര്‍ന്നാലും എന്നാലും അച്ചടിമാധ്യമത്തിലൂടെയുള്ള എഴുത്തിനും വായനക്കും കിട്ടുന്ന ഗൌരവവും നിലനില്‍പ്പും ആത്മപ്പൊരുത്തവും ഇതിനില്ല. വേഗം മടുക്കും. ഞാന്‍ അഞ്ചാറുമാസം വരെ വളരെ സജീവമായിരുന്നു. കുറെകാലത്തേക്ക് സ്വയം നിഷ്കാസിതനായതും ഇനി പഴയ സജീവത വേണ്ട എന്നു കരുതിയതും ഈ മേഖലയിലെ ഒരു സത്യസന്ധതയുമില്ലാത്ത വാഴ്ത്തുപാട്ടു കേട്ടാണ്. എന്തെഴുതിയാലും ‘കലക്കി’, ‘അടിപൊളി’, ‘ഉഗ്രന്‍’...എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍!ആഴത്തിലുള്ള പരിശോധനകളും ചിന്തകളും വിരളം. ജനപ്രിയ മസാലകള്‍ ചേര്‍ത്താല്‍ ഈ രംഗത്ത് ശ്രദ്ധിക്കപ്പെടാം. അല്ലെങ്കില്‍ വളരെ തീക്ഷ്ണവിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ഗൌരവമുള്ള വായനക്കാരെ തേടാം. ഇതൊന്നുമല്ലെങ്കില്‍ ഒരാവേശമായി തുടങ്ങി പതുക്കെ കെട്ടടങ്ങാം. ഇതൊന്നുമല്ലെങ്കില്‍ ഇതിന്റെ പരിമിതി തിരിച്ചറിഞ്ഞ് മിതത്വം പാലിച്ച് നില്‍ക്കാം. എന്റെ ആദ്യ നോവല്‍ ആഗസ്റ്റില്‍ ദേശാഭിമാനി വാരിക പ്രസിദ്ധീകരിക്കുന്നു.ക്നിട്നട്ക്കുമെങ്കില്‍ വായിക്കണം. നിനക്കും കുടുംബത്തിനും നന്മകള്‍, ഫൈസല്‍

    ReplyDelete
  32. കണ്ണീരില്കുതിര്ന്ന ഓര്മകളില് എനിക്കുമുണ്ടോരുസ്നേഹനിധിയായ ഉമ്മ.

    കവിത വായിച്ചപ്പോള് കണ്ണുകളില് കണ്ണുനീര് തുളുമ്പി

    ReplyDelete
  33. my grandmother... may she rest in peace... still cant forget the ways in which she cared for me when i was young.. she made everything about me a big deal. her laugh.. her care.. missin her too much.. we, grandchildren, were sure lucky to have her in our life... may allah bless her...

    and manafka - all the best for your blog...

    ReplyDelete
  34. ഇപ്പോൾ വന്നു, വായിച്ചു..ഇഷ്ടപ്പെട്ടൂ....പ്രർഥിക്കുന്നു

    ReplyDelete
  35. ഉമ്മ! വായിക്കുന്തോറും പ്രസക്തികൂടുന്നു...

    ReplyDelete
  36. ഇത് വായിച്ചുതീരും മുമ്പേ കണ്ണ് നിറയാത്തവര്‍ ആരെങ്കിലും ഉണ്ടോ?

    ReplyDelete
  37. നാലു വർഷത്തിനിപ്പുറം ഞാനീ കവിത വായിക്കുമ്പോഴും ഉമ്മ എന്ന വികാരം അതെഴുതിയ സമയത്ത് മനസ്സിൽ കോറിയിട്ട വിരഹത്തിന്റെ സങ്കടം അതേ പോലെ ഉണ്ടാവുന്നു എന്ന് മനസ്സാൽ കാണുന്നു...

    നാഥാ ! പരലോകം പ്രകാശ പൂരിതവും സാമാധാന പൂർണ്ണവുമാക്കണേ റബ്ബേ ..

    ReplyDelete
  38. ഞാനാലോചിക്കുകയായിരുന്നു
    എനിക്കിത്ര ഫീൽ ചെയ്തെൻകിൽ ഇതെഴുതിയ മനാഫ്ക എത്ര കരഞ്ഞിട്ടുൺടാകണം

    അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ..... ആമീൻ

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഓർമ്മ വന്ന ഒരു പിടി വരി



    ഓർക്കുന്നു ഞാനെന്നും ഉമ്മ തന്ന്ന സ്നേഹം........ പകരം എന്തുണ്ടീ ദുനിയാവിൽ..... നൊന്തു പെറ്റ മാതാവിൻ കടം തീർക്കുവാൻ

    ReplyDelete