Monday, July 26, 2010

ബന്ധമെന്ന കുന്തം














രണ്ടു നാള്‍ കേള്‍ക്കാതായപ്പോള്‍
സുഹൃത്തറിയാന്‍
ഇങ്ങിനെ കുറിച്ചയച്ചു:

"ചില ബന്ധങ്ങള്‍ വളരും
വേറെ ചിലത് വരളും
വളര്‍ന്നാല്‍ പന്തലിക്കും
വരണ്ടാല്‍ തളരും
പിന്നെ തകര്‍ന്നടിയും
വേച്ചു വളര്‍ന്ന ബന്ധങ്ങള്‍
വാടിയുണങ്ങാതിരിക്കാന്‍ 
വേഗത്തിലുണരാം; ഉയരാം  "

ഇതില്‍ നിന്നു
'പ്രചോദന'മുള്‍ക്കൊണ്ടാവാം
അയാള്‍ ബന്ധത്തിന്‍റെ
ചരടു പൊട്ടിച്ചെറിഞ്ഞു !
പിന്നെ, ഓര്‍മയുടെ
മങ്ങിയ താഴ്വരയില്‍
അമര്‍ന്നസ്തമിച്ചു
മറവിയുടെ മഞ്ഞുവീഴ്ച
അതിനു മുകളില്‍
പുതിയ പാളികള്‍ തീര്‍ക്കുന്നുണ്ട്
ഓര്‍ത്തെടുക്കാനവാത്ത വിധം
ഘനം വെക്കുന്നുമുണ്ട് !!

17 comments:

  1. കുന്തം!?



    ചില ബന്ധങ്ങളങ്ങനെയാണ്,
    എത്ര നിവര്‍ത്തിയാലും നിവരാതെ
    അടര്‍ന്നുതിര്‍ന്ന്....

    മറ്റു ചിലതോ
    അടര്‍ന്നുതിരാതെ
    മനസ്സിനകത്ത്....

    ReplyDelete
  2. അവസാനത്തെ നാലു വരികള്‍ അതുവരെയുള്ള എല്ലാ വരികളെയും ''ബന്ധ''സ്ഥരാക്കി. കഷ്ടം!

    ReplyDelete
  3. ഉള്ള ബന്ധങ്ങളുടെ കെട്ടഴിച്ചു വിടാനല്ലാതെ ബന്ധങ്ങള്‍ പുതുക്കാന്‍ ഇഷ്ടപ്പെടാത്തവരുടെ ലോകം. മൊബൈല്‍ ഫോണില്‍ ഫീഡ് ചെയ്ത നമ്പരുകളില്‍ മാത്രം ബന്ധങ്ങള്‍ കോര്‍ത്തു വെക്കുന്നു. ഒരു സിം കാര്‍ഡ് മാറിയാല്‍ കുറെ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുന്നു. അതാണ്‌ ഇപ്പോഴത്തെ ബന്ധം എന്ന കുന്തം.

    ReplyDelete
  4. ബന്തങ്ങളെല്ലാം കുന്തങ്ങളായെങ്കില്‍
    കുന്തങ്ങളെല്ലാം നമുക്ക് സ്വന്തം..
    ഞാനീ കുന്തത്തില്‍ ഇന്ന് മെമ്പറായി..

    ReplyDelete
  5. ഹാവൂ ഇനി ഇത്തിരി കുന്തം(ബന്ധം) പുതുക്കണം

    ReplyDelete
  6. എന്നെങ്കുലും വല്ല ആഗോള താപനം മൂലം ഘനം വെച്ച മഞ്ഞുപാളികള്‍ ഉരുകുമെന്ന് കരുതാം..

    അല്ലെങ്കില്‍ അവന്‍ ഉറക്കമുണര്‍ന്ന് മഞ്ഞുപാളികള്‍ പൊളിച്ചു മാറ്റുമെന്നു കരുതാം..

    അതുമല്ലെങ്കില്‍ നമ്മുടെ സ്നേഹച്ചൂടു കൊണ്ട് മഞ്ഞുപാളികളെ ധൂളികളാക്കാം, അവനെ ഉദിച്ചുണര്‍ത്താം...

    ആശംസകള്‍ മനാഫ് മാഷെ...

    ReplyDelete
  7. ബന്ധമെന്നത് കുന്തമെന്നാണോ പറഞ്ഞു വരുന്നത്.. അതോ കുന്തമെന്നത് ബന്ധമെന്നോ.? എനിക്കൊരു കുന്തവും പിടി കിട്ടിയില്ല. എന്റെയൊരു കാര്യം.

    ReplyDelete
  8. @ബഷീര്‍ Vallikkunnu:

    ബഷീര്‍ക്കാ, സംഗതി എന്താന്നോ.,
    മാനെഫ്ക്ക ഒരാള്‍ക്ക്‌ കാഷ്‌ കടം കൊടുത്തു
    മാനെഫ്ക്കാന്റെ സ്വഭാവം അറിയുന്ന പുള്ളിക്കാരന്‍ ഒറ്റ മുങ്ങല്‍.
    പാവം മാനെഫ്ക്ക. ഇപ്പം കടം കൊടുത്ത കാശ് കിട്ടാതെ കവിതയും പാടി നടക്കുവാ. (കുറച്ചു കാശ് പോയാലെന്താ, ബൂലോകത്തൊരു കവിത പിറന്നല്ലോ)

    ReplyDelete
  9. ഇ മെയിലിന്‍റെയും, എസ് എം എസ് ന്‍റെയും സൈബര്‍ വീഥിയില്‍
    എവിടെയോ ബന്ധങ്ങളുടെ ജീവന്‍ പൊലിഞ്ഞു പോയി
    മോര്‍ച്ചറിയില്‍ കിടത്തിയ ഈ അനാഥ പ്രേതത്തിനു
    അവകാശികളാരും ഇല്ലാതെ പോയി
    അതുകൊണ്ട് നമുക്കിനി അതെല്ലാം മറക്കാം
    പകരം, ഷെയര്‍ മാര്‍ക്കെറ്റിലെ ഓഹരി സൂചികയില്‍
    നമ്മുടെ മനസ്സുറപ്പിച്ചു, നേട്ടം കൊയ്തെടുക്കാം

    ReplyDelete
  10. അക്ബര്‍ പറഞ്ഞത് വളരെ സത്യം.. അതാണിപ്പോഴത്തെ ബന്ധങ്ങള്‍ .

    ReplyDelete
  11. @saleem
    "ബന്തങ്ങളെല്ലാം കുന്തങ്ങളായെങ്കില്‍
    കുന്തങ്ങളെല്ലാം നമുക്ക് സ്വന്തം..
    ഞാനീ കുന്തത്തില്‍ ഇന്ന് മെമ്പറായി"

    അത് കലക്കി
    എന്‍റെ വക ഒരു 101 മാര്‍ക്ക്

    ReplyDelete
  12. ബന്തങ്ങളെല്ലാം കുന്തങ്ങളായെങ്കില്‍
    കുന്തങ്ങളെല്ലാം നമുക്ക് സ്വന്തം..

    ബേഷ്... ബലേഭേഷ്.

    ReplyDelete
  13. നമ്മുടെ ഈ തുടക്കം നല്ലൊരു തുടക്കമാകട്ടെ…. ഊഷ്മളമായ സ്നേഹബണ്ഡമായി പരിണമിക്കട്ടെ…. അതിന്റെ പുറത്ത് മറവിയുടെ മഞ്ഞ്പാളികൾ പതിക്കാതിരിക്കട്ടെ.
    ആശംസകൾ…….

    ReplyDelete
  14. ബന്ധങ്ങള്‍ കാറ്റില്‍ പറന്നു പോയിക്കൂടാ
    മഴയത്ത് ഉതിര്‍ന്നു തീരാനും മഞ്ഞു മൂടാനും പാടില്ല
    ജീവിതം കാറ്റും കോളും നിറഞ്ഞതാണെങ്കിലും

    ReplyDelete
  15. നല്ല കുന്തങ്ങളുണ്ടാകട്ടെ

    ReplyDelete
  16. @sm sadiq
    ശരി,
    കുന്തം ഉറപ്പിച്ചു നാട്ടാം
    നാറ്റാതെ നോക്കാം

    ReplyDelete