Saturday, July 17, 2010

'പ്ര' വാസം








പ്രവാസിയെന്നും
പ്രശ്നങ്ങളിലാണത്രെ
'പ്രാന്തു' പിടിപ്പിക്കുന്ന
പ്രാരാബ്ധങ്ങളിലും!.
പ്രസ്തുത
പ്രചാരണങ്ങളെ
പ്രാക്തനമെന്നു വിളിച്ചോളൂ
പ്രയാസങ്ങള്‍ തീര്‍ന്നു
പ്രവാസം നിര്‍ത്തല്‍
പ്രായോഗികമല്ല തന്നെ
പ്രഷറും കൂടെ
പ്രമേഹവും ചേര്‍ന്ന്
പ്രണയിക്കുമ്പോഴും
പ്രതാപിയെപ്പോലെ
പ്രത്യുപകാരിയാകുന്നവന്‍.
പ്രതിസന്ധികള്‍ ഒരു
പ്രഹേളികയായി
പ്രഹരിച്ചുകൊണ്ടിരിക്കുമ്പോഴും
പ്രസന്നവദനനായി
പ്രതികരിക്കുന്നവന്‍.
പ്രതിമാസ വരുമാനത്തില്‍
പ്രതീക്ഷയുടെ കൂട്ടങ്ങള്‍
പ്രദക്ഷിണം വെക്കുമ്പോള്‍
പ്രത്യക്ഷപ്പെടാത്ത
പ്രതിനായകനെപ്പോലെ
പ്രതിരോധിക്കാന്‍ കഴിയാത്തവന്‍.
പ്രചണ്ഡമായ ഒത്തിരി
പ്രഘോഷണങ്ങള്‍ കേട്ട്
പ്രജ്ഞയറ്റു കിടക്കുന്നവന്‍
പ്രകടനപരത കളയാം
പ്രശ്നപ്പെരുമ നിര്‍ത്തി
പ്രത്യുല്പന്നമതികളും
പ്രതിജ്ഞാബദ്ധരുമാവാം
പ്രകാശ കിരണത്തിനായി
പ്രതാപശാലിയോടു
പ്രാര്‍ഥിക്കാം
പ്രവാസത്തിലെ
പ്രച്ചന്നവേഷങ്ങള്‍
പ്രഹസനമാകാതിരിക്കട്ടെ;
പ്രക്ഷുബ്ധവും!!

21 comments:

  1. പ്രതിയാക്കാതെ
    പ്രിയരേ...

    ReplyDelete
  2. പ്രയാസപ്പെടേണ്ട
    പ്രതിവിധിയുണ്ട് .
    പ്രതിസന്ധികളില്‍
    പ്രകോപിതരാകാതെ
    പ്രകൃതിനിയമമാണെന്നു നിനച്ച്
    പ്രതികരിച്ചാല്‍
    പ്രശ്നങ്ങളെയെല്ലാം
    പ്രകാശമാനമാം
    പ്രതീതിയാക്കാം
    പ്രാര്‍ഥിക്കുക
    പ്രതിഫലം ലഭിക്കും.

    ReplyDelete
  3. പ്രക്കവിതകള്‍ ഇനിയും വന്നാല്‍
    പ്രശ്നമാവും കെട്ടോ
    പ്രഹരിക്കും ഞങ്ങള്‍
    പ്രതികരിക്കും ഞങ്ങള്‍
    പ്രാന്ത് പിടിപ്പിക്കുന്നതിനും ഒരതിരുണ്ട്‌.

    ReplyDelete
  4. വിമാനത്താവള വാതില്‍ക്കല്‍
    പ്രകാശം വിടര്‍ത്തുന്ന
    വാല്‍ നക്ഷത്രമാകുന്നു
    പ്രവാസി

    പ്രശ്നത്തിന്‍ മുള്ളുകള്‍
    ജീവിതം മുഴുവനും
    ചവിട്ടിയരക്കുന്നു
    പ്രവാസി

    കാര്യത്തില്‍ പൊട്ടാനും
    കര്‍മ്മത്തില്‍ ദാസനും
    ധര്‍മ്മത്തില്‍ ഷിബു ചക്രവര്‍ത്തിയും
    പ്രവാസി

    രൂപത്തില്‍ കുതിരയും
    സത്യത്തില്‍ കഴുതയും
    മൊത്തത്തില്‍ വിഡ്ഢിയും
    പ്രവാസി

    ReplyDelete
  5. പ്രാ കവിത വായിച്ച്
    പ്രാന്തായ ജനങ്ങള്‍
    പ്രതികരിക്കാന്‍ നിന്നാല്‍
    പ്രവാസ ജീവിതം നിര്‍ത്തി
    പ്രശ്നം തീര്‍ക്കാന്‍ പോവണ്ടി വരും
    പ്രവാസീ.. അല്ല
    പ്രയാസീ..!!

    ReplyDelete
  6. എന്റെമ്മോ...മലയാള ഭാഷയില്‍ ഇത്രയധികം 'പ്ര'യോഗങ്ങളോ?
    മനാഫ് മസ്റെര്‍ക്ക് വല്ല 'പ്രാ'യും പിടിച്ചുവോ .. .
    ആരെങ്കിലും പിടിച്ചു കെട്ടൂ...ബഷീറിനും അക്ബര്‍ക്കുമെല്ലാം വാക്സിന്‍ കൊടുക്കൂ....

    ReplyDelete
  7. പ്രയാസത്തോടെയാണ് വായിച്ചതെങ്കിലും
    പ്രകാശം പരത്തും വരികള്‍ തന്നെ

    ReplyDelete
  8. 'പ്ര'വാസിയുടെ കാര്യം
    'പ്ര'യാസം തന്നെ!

    ReplyDelete
  9. പ്രിയസുഹൃത്തെ
    പറയാനുള്ളതെല്ലാം
    പ്രിയസുഹൃത്തുകള്‍
    പറഞ്ഞു
    പാവം ഞാന്‍
    പറയാന്‍ വാക്കില്ലാതെ
    പകച്ചു നില്‍കുകയാണി
    പടിവാതിക്കല്‍.

    ReplyDelete
  10. ശ്രമം നന്നായി. പക്ഷെ, പ്രാസമൊപ്പിക്കാനുള്ള വ്യഗ്രതക്കിടയില്‍ ചില പ്രയോഗങ്ങള്‍ക്ക് നിലവാരത്തകര്‍ച്ചയുണ്ടായി..

    ReplyDelete
  11. @ ഇസ്മായില്‍
    കടുവയെ കിടുവാ പിടിച്ചല്ലോ കുറുമ്പടീ

    @വള്ളിക്കുന്നു
    നിര്‍ത്തി...നിര്‍ത്തി
    ഇനി 'പ്രി' വെച്ച് എഴുതിക്കോളാം

    @അക്ബര്‍
    "രൂപത്തില്‍ കുതിരയും
    സത്യത്തില്‍ കഴുതയും
    മൊത്തത്തില്‍ വിഡ്ഢിയും
    പ്രവാസി"
    പൂ .....ഹോ യ്

    @ ഹംസ
    പ്രാന്താവണ്ട
    ആ ഫോട്ടോ ഒന്ന് മാറ്റിയേര്
    ഇല്ലെങ്കി.....

    @സലിം
    നിങ്ങളുടെ ബ്ലോഗിലിടാന്‍
    കമന്റായിക്കുറിച്ച വരികളാ 'പ്രാ' യുടെ തുടക്കം

    @സലാം
    ഇത്തവണ ഞാന്‍ പ്രൊട്ടേങ്ങല്‍
    എന്നാ വായിച്ചത്

    @മുഖ്താര്‍
    'പ്ര'യാസം തന്നെ!
    കോയാ...

    @ജിഷാദ്
    പകച്ചു നില്‍കണ്ട
    പഹയാ
    പറഞ്ഞോളൂ
    'പ' ഉണ്ടല്ലോ
    പനംകുല പോലെ

    @റഫീഖ്
    ഞാന്‍ വിചാരിച്ചത്
    മൊത്തം കൊളമാണെന്നാ
    അഭിപ്രായത്തിനു
    നന്‍ണ്ട്രി

    ReplyDelete
  12. kalakki maaashe...
    vaayikkaan budhimuttiyengilum,, nalloru attempt..

    'pra' yaanam thudaratte ennaashamsikkunnu

    ReplyDelete
  13. മനുഷ്യനെ ഒരു മാതിരി 'പ്ര' ആക്കാതെ മാഷേ
    പ്രൂ.................................

    ReplyDelete
  14. മൊത്തത്തില്‍ ഒരു 'പ്ര' ആയോ
    എന്ന് എനിക്കും സംശയം
    ഇല്ലാതില്ലാതില്ലല്ലോ

    ReplyDelete
  15. oh!
    oru pra mayam
    prayogangal nadakkatte

    ReplyDelete
  16. ഈ കവിതയുടെ ആദ്യ വരികള്‍ എന്‍റെ "പറക്കാത്ത വിമാനങ്ങള്‍ എന്ന കഥക്ക് താങ്കള്‍ കമ്മന്റ് ആയി എഴുതിയത് സ്മരിക്കട്ടെ...നന്ദി!

    ReplyDelete
  17. ഹഹഹഹ് ഇത് കലക്കി ഈ മാഫ് ഇക്ക ഒരു തമാശ കുരു തന്നെ

    കുരുവിനുള്ളില്‍ പരിഇപും ഉണ്ട് കേട്ടോ

    ReplyDelete
  18. പ്രവാസി ബ്ലോഗര്‍ മനാഫ് മാസ്റ്ററ്
    ‍പ്രാ കൊണ്ടുള്ളൊരു പോസ്റ്റിട്ടപ്പോള്‍‍
    പ്രാ യില്‍ തൂങ്ങിയ കേമന്മാരോ
    പ്രവാസി ലോകത്തെ പ്രധാന പയ്യന്‍സ്

    പ്രായുടെ പൊരുളും തേടിയ ഞാനും
    പ്രവാസി ബ്ലൊഗില്‍ കേറിത്തപ്പി.
    പ്രവാസി ബ്ലൊഗില്‍ കണ്ടതു പിന്നെ
    പ്രായുടെ പ്രളയം പ്രളയം പ്രളയം!!!

    ReplyDelete
  19. പ്രവാസികളുടെ
    പ്രയാസം മനസ്സിലാക്കിയ
    പ്രിയ സുഹൃത്തേ
    പ്രണാമം

    പ്രത്യക്ഷമായ
    പ്രശ്നങ്ങള്‍ക്ക്
    പ്രത്യേകിച്ച്
    പ്രാധാന്യമില്ലെങ്കില്‍
    പ്രശ്നമില്ല ......അല്ലാതെ...
    പ്രകോപനപരമായി
    പ്രതികരിച്ചാല്‍
    പ്രതികൂലമായി
    പ്രക്ഷോഭ പരിപാടികളുടെ
    പ്രവാഹം തന്നെയുണ്ടാകും ....

    (പ്രഷറും പ്രമേഹവും പ്രശ്നമാക്കണ്ട,പ്രണയഭരിതമായി പ്രതീക്ഷയോടെ പ്രപഞ്ചത്തിന്‍ പ്രതാപത്തെ പ്രകീര്‍ത്തിക്കുവിന്‍)
    പ്രാര്‍ത്ഥനയോടെ ...

    ReplyDelete
  20. പ്രത്യേകതയുള്ള പ്രകടനം.. “പ്രകാരം” മനാഫ്ക്ക എന്നു പ്രകീർത്തിക്കേണ്ടി വരുമോ..

    ReplyDelete
  21. "പ്രാ "യിലാണെങ്കിലും
    പ്രവാസിയുടെ പ്രയാസങ്ങള്‍ പകടിപ്പിച്ചു പ്രദര്‍ശിപ്പിച്ച പ്രത്യേകതയുള്ള പ്രകടനം പ്രവാസിയായഞാനും പ്രകീര്‍ത്തിക്കുന്നു .

    ReplyDelete