Monday, May 17, 2010

പ്രളയ മുക്തി














ഈ കൊടും പ്രളയത്തില്‍
നമ്മെ തുണക്കാന്‍
ഇനി നോഹയുടെ പെട്ടകമില്ല
ഊഷരതയില്‍ ജീവജലമേകാന്‍
മോശെയുടെ വടിയില്ല
കനത്ത പ്രഹരം തടുക്കാന്‍
ദാവീദു പണിത പടച്ചട്ടയില്ല
നമുക്ക് സൗധങ്ങള്‍ തീര്‍ക്കാന്‍
സുലൈമാന്‍റെ സൈന്യമില്ല
നമ്മുടെ സ്വപ്നങ്ങളെ
വ്യാഖ്യാനിച്ചു ചിറകു നല്‍കാന്‍
യൂസുഫിന്‍ സുന്ദര മുഖമില്ല
അഗ്നിയില്‍ നിന്നെഴുന്നേറ്റു വരാന്‍
ധീരന്‍ ഇബ്റാഹീമില്ല

പക്ഷെ...
യുഗങ്ങളുടെ വേഷപ്പകര്‍ച്ചകള്‍
തീര്‍ത്ത അജയ്യ ശക്തിയുണ്ട്
അവന്‍റെ തിരുനോട്ടമുണ്ട്
മലകളുടെ നാട്ടില്‍ പിറന്ന
മഹാമതിന്‍ മന്ത്രമുണ്ട്‌
മന:കോട്ടകളില്‍ നിറഞ്ഞാടുന്ന
നാംറൂദും ഖാറൂനും
ഹാമാനും ഫറോവമാരും
തകര്‍ന്നടിയാന്‍ തുടങ്ങട്ടെ
മനസ്സിന്‍റെ തീരങ്ങളില്‍
ഒലിവിലകളുമായി
വെള്ളരിപ്രാവുകളണയട്ടെ!

20 comments:

  1. ഈ കൊടും പ്രളയത്തില്‍...

    ReplyDelete
  2. കവിതയുടെ
    ഗാംഭീര്യം!

    അര്‍ഥപൂര്‍ണം.

    വാക്കുകള്‍
    അടുക്കിയൊതുക്കിവെച്ച്..
    ചരിത്രത്തെ മുഴുവന്‍ ഒരു കള്ളിയിലൊതുക്കുന്നു..

    കഥകള്‍ക്കും ചരിത്രത്തിനുമപ്പുറം കവിത
    ഒലിച്ചിറങ്ങുന്നു..

    ഇസ്ലാമിക ചരിത്രങ്ങളെയും
    പ്രതീകങ്ങളെയും എഴുത്തിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍
    വളരെ കുറച്ചേ നടന്നിട്ടുള്ളൂ..
    താങ്ങളിവിടെ വിജയകരമായി അതു നിറവേറ്റിയിരിക്കുന്നു..

    ഭാവുകങ്ങള്‍..

    ReplyDelete
  3. കൊടും പ്രളയത്തിലും കവിതയുടെ ഈ ചില്ലുജാലകം കാണുന്നതിനാല്‍ ആഞ്ഞു നീന്താനുള്ള ആവേശമുണ്ട്

    ReplyDelete
  4. സഹസ്രാബ്ധങ്ങളെ ഒരു ചരടില്‍ കോര്ത്തിരിക്കുന്നു
    അര്‍ത്ഥ പൂര്‍ണം, ഗംഭീരം!!
    ഇനിയും വരട്ടെ

    ReplyDelete
  5. ഈ കാവ്യ പ്രളയം എനിക്കിഷ്ടായി...
    വിരലില്‍ നിന്നും വീര്യമുള്ള വരികള്‍ വീണ്ടും വിരിയട്ടെ..


    മുജീബ്റഹ്മാന്‍

    ReplyDelete
  6. നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന കവിത. ധിക്കാരികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവും. അവരുടെ സ്ഥിതിയും നാം പഠിച്ചതാണ്. പക്ഷെ ആധുനിക ധിക്കാരികള്‍ എന്നിട്ടും പഠിക്കുന്നില്ല.അവരെ കണ്ടു നാം പലതും പഠിക്കുക.

    ReplyDelete
  7. Let me quote the famous British poet Thomas Gray
    "Poetry is thoughts that breath, and words that burn". what more?

    ReplyDelete
  8. "TO HAVE GREAT POETS THERE MUST BE GREAT AUDIENCE TOO".....WALT WHITMAN

    ReplyDelete
  9. കാവ്യ ബിംബങ്ങളായി നില്‍ക്കുന്ന ദിവ്യ ദൃഷ്ടടാന്തങ്ങളുടെ ദൃഷ്ടടികള്‍ ഭാവിയിലേക്കും എത്തിനോക്കുന്നു. അല്‍പം കൂടി ആളിക്കത്തിക്കൂ താങ്കളുടെ വാഗ്സ്ഫുലിംഗങ്ങള്‍!

    ReplyDelete
  10. ഈ കൊടും ചൂടില്‍ നമ്മെ തുണക്കാന്‍ കാറ്റാടി മരങ്ങളില്ല
    തന്നലെകാന്‍ വൃക്ഷ തണലില്ല
    കുളിരേകാന്‍ ഈമാതിരി വാക്കുകളില്ല
    ഇനിയും കുളിരെകൂ

    ReplyDelete
  11. പ്രളയത്തിലൂടെ തുഴഞ്ഞെത്തി
    നല്ലവാക്കുകള്‍ കോറിയിട്ട
    മുഖ്താര്‍
    വള്ളിക്കുന്ന്
    യാസിന്‍
    മുജീബ്
    ഇസ്‌മയില്‍
    ഷബീര്‍
    ഫാസില്‍
    റഫീഖ്
    ആയിരത്തി ഒന്നാം രാവ്‌
    ജബ്ബാര്‍ ബായ്
    നന്ദി
    ഈ പിന്തുണയാണ് എഴുത്തിനുള്ള മഷി

    സന്ദര്‍ശനംകൊണ്ട് സാന്നിധ്യമറിയിച്ചവര്‍ക്കും
    നന്ദി

    ReplyDelete
  12. മത ചിഹ്ന്നളെ മനോഹരമായി വിന്ന്യസിപ്പിച്ചു നെയ്തെടുത്ത ധര്‍മസമരത്തിന്‍റെ ഉണര്‍ത്തുപാട്ട്.

    യഥാര്‍ത്ഥ സര്‍ഗപ്രതിഭയുടെ പ്രകാശനത്തിനും പ്രത്യയശാസ്ത്ര പ്രോപഗണ്ടയുടെ പതിവ് പ്രലോഭാനങ്ങള്‍ക്കും ഇടയിലെ അതിര്‍ത്തിരേഖ
    ഏറെ നേരിയതാണ്.അത് എളുപ്പത്തില്‍ ലംഘിക്കപ്പെടാം.

    മാര്‍ക്സിസ്റ്റ് പ്രോപഗണ്ടാ സാഹിത്യ പ്രേരണയുടെ പ്രചോദത്തിലാണ് ഒ.വി വിജയന്‍ "ഖസാക്കിന്‍റെ ഇതിഹാസം" എഴുതിത്തുടങ്ങിയത്. അതിന്‍റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭ പ്രത്യയശാസ്ത്രവേലികള്‍ മറികടന്നു സ്വതന്ത്രമായി ചിറകടിച്ചപ്പോഴാണ് നമുക്ക് മലയാളത്തില്‍ ആ ഉന്നത രചന പിറവി കൊണ്ടത്.

    ReplyDelete
  13. അവിചാരിതമായി ഇവിടെ എത്തി കവിത കണ്ടപ്പോൾനേരത്തെ വരേണ്ടതായിരുന്നു എന്നു തോനുന്നു എന്തെഴുതണം എന്നറിയില്ല വളരെ നന്നയി അവതരിപ്പിച്ചിരിക്കുന്നു ... ഭാവന നന്നായിരിക്കുന്നു

    ഹ്ര് ദയതന്ത്രികളിൽ കുളിർ പെയ്യിച്ച കവിത ...ആശംസകൾ

    ReplyDelete
  14. നവ കവിതയുടെ സുഗന്ധം..
    വരികളില്‍ നിരതേടുന്ന ചരിത്രം..
    ശ്രമിക്കുക.. വിജയിക്കുക..
    പുതിയ ശബ്ദത്തെ കാലം കാതോര്‍ക്കുന്നുണ്ട്..!

    ReplyDelete
  15. superb, amazing....
    i hope more poems from you

    ReplyDelete
  16. Thank you
    Mr. Salam
    Ms. Ummu Ammara
    Mr. Noushad Akambadam
    Mr. Shareef
    for your vist & comments...

    ReplyDelete
  17. brief and beautiful!
    bringing in historic memories and contemporary struggles.
    many pharaohs have already fallen, while some are still hesitant.
    ഒലിവിലകളുമായി
    വെള്ളരിപ്രാവുകളണയട്ടെ!

    ReplyDelete
  18. ഒരു കാല്‍നടക്കാരന്‍July 8, 2012 at 10:14 AM

    ഒരുപാടു തൂക്കമുള്ള കുഞ്ഞു വരികള്‍..
    ഇനിയും വിരിയട്ടെ ഇത്തരം പൂക്കള്‍.
    നൂഹു നബി മുതല്‍ ഈ അറ്റത്തെ പോരാട്ടങ്ങള്‍ വരെയുള്ള വരികള്‍.
    ഇത്തരം ഒരു ഓര്‍മ്മപ്പെടുതല്‍ നാം ഇടക്ക് വായിക്കുന്നത് നല്ലതാണ്,
    ഇത്തരം ചെറിയ വരികളിലൂടെയെങ്കിലും..
    അവരൊക്കെ പണിത പാതയിലൂടെ സുഖിച്ചുകൊണ്ട് പോകുമ്പോള്‍ ഓര്‍ക്കാന്‍ നല്ലൊരു കുറിപ്പാണ്.
    'യുഗങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ തീര്‍ത്ത അജയ്യന്‍' അനുഗ്രഹിക്കട്ടെ

    ReplyDelete