Saturday, May 8, 2010

വീണ്ടും രാവണം














കണ്ണു കാണാത്തോര-
ന്ധന്റെ രോദനം
വിണ്ണിന്‍ ശോകം
വിലാപ കാവ്യം
കൈകാലു ശോഷിച്ചോ
രുണ്ണിയുടെ ദൈന്യത
മണ്ണിലെ കൂട്ടര്‍ക്ക്
പാഠ ഭാഗം

ശത്രു വന്നിന്നു
പുറം തോലുരിക്കുന്നു
മിത്രമോ കമ്പിളി
കവര്‍ന്നു മാറ്റീടുന്നു
വിപ്രതിപത്തിയാം
ചില്ലിട്ട നേത്രങ്ങള്‍
ഗനധര്‍വ്വനെയും
പിശാചായ് കാണുന്നു

ഉത്തരം ചോരുന്നു
തായമാര്‍ നീറുന്നു
നടവരമ്പിന്‍ വക്കിലൊരു
വൃദ്ധ കേഴുന്നു
കുടിലില്‍ നിന്നൊരു
ദീര്‍ഘ നിശ്വാസമുയരുന്നു
കടമേറ്റ കര്‍ഷകന്‍
കയറുമായ് നീങ്ങുന്നു

ഇരുപതിന്‍ പടികടന്നു-
ഴലുന്ന പൊന്‍മോള്‍ക്ക്
ഇടറുന്ന പാദങ്ങള്‍
ചെറുതോണി തിരയുന്നു
കനിവുറവ വറ്റി
മനം വിണ്ടുകീറിയ
രാവണന്‍മാരിവിടെ
രാജരായ് വാഴുന്നു

10 comments:

  1. 'വീണ്ടും രാവണം'

    ReplyDelete
  2. 'ഇരുപതിന്‍ പടികടന്നു-
    ഴലുന്ന പൊന്‍മോള്‍ക്ക്
    ഇടറുന്ന പാദങ്ങള്‍
    ചെറുതോണി തിരയുന്നു'

    നല്ല വരികള്‍..

    അതെ,
    വീണ്ടും രാവണം!

    ഭാവുകങ്ങള്‍..

    ഇനിയും കവിതകള്‍
    കുറുകിയൊലിക്കട്ടെ..

    ഒപ്പം
    ചില്ലുജാലകത്തിലൂടെ
    മറ്റു കാഴ്ചകളും...

    ReplyDelete
  3. 'വീണ്ടും രാവണം'

    വീണ്ടും വരണം
    എന്നാ ആദ്യം വായിച്ചത്..

    ഉം..
    വീണ്ടും വരാം..
    പൂയ്!

    ReplyDelete
  4. എന്നും പത്രം വായിച്ചാല്‍ കാണുന്ന വാര്തകലാണോ കവിതകളാക്കേണ്ടത്

    വായനക്കാര്‍ക്ക് പ്രത്യാശ നല്‍കുന്ന കവിതകള്‍ കൂടി എഴുതുമല്ലോ :) ഈ കവിത വായിച്ചിട്ട് ഇനി ജീവിച്ചിട്ടു എന്ത് കാര്യം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ ??? ചുമ്മാ ചോദിച്ചു എന്നേ ഉള്ളൂ .. തുടരുക , ഭാവുകങ്ങള്‍ :)

    ReplyDelete
  5. കൈകാലു ശോഷിച്ചോ
    രുണ്ണിയുടെ ദൈന്യത
    മണ്ണിലെ കൂട്ടര്‍ക്ക്
    പാഠ ഭാഗം

    എവിടുന്നു കിട്ടി ഈ കൈകാലു ശോഷിച്ചോ രുണ്ണിയെ -
    വേണമെങ്കില്‍....
    ഉണ്ണികള്‍ നാം കണ്ണിലുണ്ണികള്‍
    മണ്ണിലെ കൂട്ടര്‍ക്ക് പാഠ ഭാഗം
    ഇങ്ങനെയും ആകാം കേട്ടോ..
    എന്തായാലും കവിത ഗംഭീരം

    ReplyDelete
  6. ശത്രു വന്നിന്നു
    പുറം തോലുരിക്കുന്നു
    മിത്രമോ കമ്പിളി
    കവര്‍ന്നു മാറ്റീടുന്നു


    മനാഫ് നന്നായിരുന്നു കവിത ഹ്രധയതിന്റ്റെ താളവും വേദനയുടെ വിളിയാളവുമണ്‍

    ReplyDelete
  7. പോസ്റ്റില്‍ കൊടുത്ത ചിത്രം കവിതയുടെ കാമ്പിനു ചേര്‍ന്നു
    നന്നായി

    ReplyDelete
  8. നേരിന്‍റെ കൈപുകളെ
    വാക്കുകളുടെ പൊന്‍നൂലില്‍
    കോര്‍ത്തെടുത്തൊരീ വരികള്‍
    പിന്നെയും പിന്നെയുമെന്‍ നിദ്ര കവരുന്നു
    Manaf. keep the pen moving.

    Your words made me remember these famous lines:
    "I had the blues because I had no shoes,
    Until upon the street, I met a man who had no feet"

    Which in more simple words can be read as:
    I cried because I had no shoes,
    Until upon the street, I met a man who had no feet

    ReplyDelete
  9. പ്രിയ മുഖ്താര്‍,
    എത്തിനോട്ടത്തിനും താങ്ങിനും നന്ദി

    നൌഷാദ്-നിത്യ വാര്‍ത്തകള്‍ കവിതയാകണം എന്നാണു എന്‍റെ പക്ഷം
    പ്രതീക്ഷയുണര്ത്തുന്നവ വഴിയെ വരുത്താം...
    നിര്‍ദേശത്തിനു നന്ദി

    അഷ്‌റഫ്‌ ബായ്,
    ഒരുണ്ണിക്കല്ലേ മറ്റൊരുണ്ണിയുടെ
    വിഷമമറിയൂ... ഹ ഹ ഹ

    വരവിനു നന്ദി പ്രിയ പള്ളിയത്തകയില്‍

    നന്ദി ഫാസില്, ‍ചിത്രത്തെ വിലയിരുത്തിയതിനു

    നന്ദി സലാം, മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു

    ReplyDelete
  10. കവിത നന്നായിട്ടുണ്ട്!

    ReplyDelete