Monday, December 23, 2013

ഒളിച്ചോടുന്നവരോട്

ഓർമ്മകളുടെ ശീതക്കാറ്റടിച്ച്
കണ്ണുകൾ കലങ്ങുമ്പോൾ
മനസ്സിൻറെ  ആഴങ്ങളിൽ
സങ്കടങ്ങളുടെ തിരയുണരും

ചിലപ്പോൾ
തൊണ്ടയുടെ ഉള്ളറകളിൽ
നോവിന്റെ മുള്ളുകൾ
ജനിച്ച് മുട്ടിലിഴയും

കാലുകൾ കുഴഞ്ഞ്
മഷിത്തണ്ടു പോലെ
ദുർബലപ്പെട്ട്
മെല്ലെ ഉലഞ്ഞാടും

ഇടക്കൊക്കെ
പതിവു താളം വിട്ട്
ഹൃദയം സ്വയമൊരു
പെരുമ്പറക്ക് കച്ച മുറുക്കും

മൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം                                        
ഇരമ്പിയൊടുങ്ങും

കണ്ണീരും നോവും
വിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?

കയ്പു ചാലിച്ച
അനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!

 Published @ Pravasi Varthamanam 12.12.13

17 comments:

  1. ചില അനുഭവങ്ങളുടെ ശീതക്കാറ്റു കൊണ്ടപ്പോൾ
    കുറിച്ചത്...

    ReplyDelete

  2. മൗനത്തിന്റെ
    ആഴമേറിയ കയങ്ങളിൽ
    നൊമ്പരങ്ങളുടെ സാഗരം
    ഇരമ്പിയൊടുങ്ങും

    വേറെ ഒന്നും പറയാനില്ല...
    തനിച്ച്, മൗനമായിരുന്നോട്ടെ ഞാനല്പം....!

    ReplyDelete
  3. എന്നും ചിരിക്കാനെന്നെ
    പടിപ്പിചിട്ടെന്തേ-
    ചിരിക്കാന്‍ നീ മറന്നു
    കാറ്റേ....!!!!!

    ശീതക്കാറ് ........... !!!!

    ReplyDelete
  4. ലളിത ഹൃദ്യമായ വരികള്‍..ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങുന്നു...

    ReplyDelete
  5. കണ്ണീരുപ്പും നോവുമാണ് ജീവിതത്തെ രുചിപ്പെടുത്തുന്നത്

    ReplyDelete
  6. കയ്പു ചാലിച്ച
    അനുഭവങ്ങളും
    ഉപ്പേറിയ വാർത്തകളും
    നമ്മെ വിണ്ടു കീറുകയല്ല
    ബലപ്പെടുത്തുകയാണ്!

    നന്നായിരിക്കുന്നു.

    ReplyDelete
  7. (((കണ്ണീരും നോവും
    വിരുന്നെത്താത്ത
    വരണ്ട ജീവിതത്തി-
    നെന്തു രുചി? ))) ഈ ചോദ്യം വര്‍ത്തമാനകാല സമൂഹം ചിന്തിക്കേണ്ടത് തന്നെ !! കവിക്ക് ഭാവുകങ്ങള്‍ !!!

    ReplyDelete
  8. നല്ല അര്‍ത്ഥവത്തായ വരികള്‍...ഉഷാര്‍.

    ReplyDelete
  9. കണ്ണീരും നോവും
    വിരുന്നെത്താത്ത
    വരണ്ട ജീവിതത്തി-
    നെന്തു രുചി?

    ഹൃദ്യമായ വരികള്‍..

    ReplyDelete
  10. അതെ... നമ്മെയല്ല... നമ്മുടെ മനസ്സിനെ...നമ്മുടെ ചിന്തകളെ... സുഖമുള്ള വായന തന്നു. നന്ദി!

    ReplyDelete
  11. നോവുന്ന കാറ്റ് !

    ReplyDelete
  12. നല്ല നിലവാരമുള്ള എഴുത്ത് .....

    ReplyDelete