Sunday, February 20, 2011

പെടാപാട്വിയര്‍ത്തും പുഴുങ്ങിയും
ഞാനൊരു പന്ത്രണ്ടു വരി
കുത്തിക്കുറിച്ചു കൂട്ടി
കവിതയെന്നു പേരുവെച്ചു
ഭാര്യയെക്കാണിച്ചപ്പോള്‍
മിഴിപോലും തരാതെ
വളിഞൊന്നു ചിരിച്ചു
കിടിലന്‍ സര്‍ട്ടിഫിക്കേറ്റ്!
മകന്‍ വന്നൊന്നു കണ്ണോടിച്ചു
വേറെ പണിയില്ലേ?
എന്നര്‍ത്ഥം വെച്ചു
തറപ്പിച്ചു നോക്കി
നാലാള്‍ക്കു മെയില്‍ അയച്ചു
ഫേസ് ബുക്കിന്‍റെ ചുമരില്‍ തൂക്കി
ആര് തിരിഞ്ഞു നോക്കാന്‍
ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
കമന്‍റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില
ഫോണെടുത്തു പലര്‍ക്കും കറക്കി
അവരൊന്നും എന്നെ അറിയില്ല  
മാര്‍ക്കറ്റിങ്ങിന്‍റെ ഏടുകള്‍ പരതി
അവിടെ പിണഞ്ഞു കിടക്കുന്ന  
തിയറികള്‍ എന്നോട് കയര്‍ത്തു

പെടാപാടിന്‍റെ ഒടുക്കം...
രചനകളുടെ ഭാരമുള്ള  
പഴയ സഞ്ചി തോളില്‍ തൂക്കി
ജുബ്ബയണിഞ്ഞു തെക്കോട്ട്‌ നടന്നു
വടക്ക് നിന്ന് വരുന്നവര്‍
അടക്കം പറഞ്ഞു
വഴിവക്കിലുള്ളവര്‍
വാപൊളിച്ചു നോക്കി നിന്നു
പടിഞ്ഞാറോട്ടു പോകുന്നവര്‍
പതിയെ മന്ത്രിച്ചു
മഹാകവിയാ പോകുന്നേ...!!

43 comments:

 1. ഹും, മഹാ കവി തന്നെ...

  ReplyDelete
 2. കാത്തിരിക്കൂ,ആരെങ്കിലും ഒക്കെവരും

  ReplyDelete
 3. മഹാകവിയാ പോ‍കുന്നേ... സൂക്ഷിച്ചോ കവിത എഴുതി കൊന്നുകളയും എന്ന അവസാ‍ന വാചകം മനപ്പൂര്‍വ്വം ഒഴിവാക്കി ആല്ല്ലേ......!ആക്ഷേപ ഹാസ്യം നന്നായി!!!!!!

  ReplyDelete
 4. @ജുബി
  എന്നെ ജുബ്ബ ഇടീക്കരുത്!

  ReplyDelete
 5. ഹി ഹി ഹി
  തീ പിടിച്ച വിലയുള്ള കമന്റുമായി ഞാന്‍ വന്നു. ഇനി മഹാ കവി ഒന്ന് നിന്നെ. ആക്ഷേപ ഹാസ്യം കവിക്ക്‌ തോന്നിയാല്‍ ഇങ്ങിനെ ഇരിക്കും. ശ്ശി ബോധിച്ചു ട്ടോ. ഈ ചില്ല് ജാലകം ഞാന്‍ ഉടക്കും. പറഞ്ഞേക്കാം.

  ReplyDelete
 6. പഴയ കാല കവി സകല്‍പ്പം ആവണം എങ്കില്‍ പട്ടയുടെ മണവും കുറ്റി ബീഡിയും ഒക്കെ വേണ്ടി വരും

  ReplyDelete
 7. മഹാ കവി .......
  ആക്ഷേപ ഹാസ്യം നന്നായി

  ReplyDelete
 8. ഹ ഹ ഇതെനിക്കിഷ്ടായി

  ReplyDelete
 9. ഐ ടി കവികളുടെ പെടാപാട്
  ഹി ഹി ഹി

  ReplyDelete
 10. ഈ പെടാപാട് ഒരു 'പാട്' തന്നെ,,.!!!

  ReplyDelete
 11. എന്തിനാണ് കുറെ പേര്‍ പദ്യം രചിക്കാന്‍ തന്നെ പെടാപാട് പെടുന്നത് എന്നു മനസിലാകുന്നില്ല. എനിക്ക് പദ്യവും വഴങ്ങും എന്ന ദുരഭിമാനം മാലോകരെ അറിയിക്കാനോ ...?അറിയാത്ത ജോലി ചെയ്തെ മതിയാകൂ എന്ന വാശി ഒട്ടും ശരിയല്ല .എത്ര തോറ്റാലും ശരി എഴുതി കവിയായിട്ടു തന്നെ കാര്യം എന്ന വാശിയെ അഭിനന്ദിക്കുക തന്നെ വേണം . പക്ഷെ അതിനു വെറും പല്ലും നാക്കും മാത്രം പോര. മിനിമം നല്ല നാലു കവിതകള്‍ വായിക്കാന്‍ മനസെങ്കിലും കാണിക്കണം.

  ReplyDelete
 12. വില പറഞ്ഞ സ്ഥിതിയിൽ കണക്ക് കൂട്ടി തന്നീട്ടുള്ള ഒരോ കമന്റിനുമുള്ളത് എണ്ണി തന്നേക്കണം.

  ReplyDelete
 13. ഇതിനാണ് പറയുന്നത് ജീവിതമാകുന്ന ഉലയില്‍ വെച്ച് പഴുപ്പിച്ചെടുത്ത കവിത എന്ന്...

  ഇത് എറിഞ്ഞത് ആര്‍ക്കിട്ടാണെങ്കിലും പറഞ്ഞ രീതി ഇഷ്ടമായി മാഷെ .......

  ReplyDelete
 14. ഇങ്ങനെയൊക്കെത്തന്നെയാ പലരും കവി ആയതും, ആകുന്നതും.
  നന്നായിട്ടുണ്ട്.അടിപൊളി.

  ReplyDelete
 15. ഇന്റര്‍ നെറ്റിന് അതിന്റെ ഗുണങ്ങളോടൊപ്പം ഏറെ ദോഷങ്ങള്‍ ഉണ്ടെന്നാണല്ലോ പറയുക. അതിന്റെ എല്ലാ വശങ്ങളിലേക്കും നമ്മള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു. ഗുണമെന്നു കരുതുന്നത് പലതും ദോഷമാവാം. അതിന്റെ Collateral damages നമ്മള്‍ ഷെയര്‍ ചെയ്യുന്നു.
  ഈ ആക്ഷേപഹാസ്യം ഞാനും ആസ്വദിച്ചു, നന്നായി.

  ReplyDelete
 16. ബ്ലോഗിനോടുള്ള കുടുംബത്തിന്റെ സമീപനമെങ്ങിനെ എന്ന് ചാറ്റിങ്ങിനിടയില്‍ ഞാന്‍ മനാഫിനോട് ചോദിച്ചു. നിമിഷങ്ങള്‍ക്കകം അതാ വരുന്നു കവിത. ഉടന്‍ ബ്ലോഗില്‍ പോസ്റ്റാന്‍ പറഞ്ഞു.. ലതാണ് ലിത്.. നിമിഷ കവീ കീ ജായ്‌...

  ReplyDelete
 17. @ബഷീര്‍ Vallikkunnu
  അതെ,
  ലതാണ്.. ലിത്..

  ReplyDelete
 18. കമന്റിനൊക്കെ എന്താ വില...!

  ReplyDelete
 19. ഹഹ്ഹാ...
  കലക്കി മനാഫ്ക്കാ...
  ഇങ്ങളു മഹാ കവി മാത്രമല്ല...
  ഒരു മഹാ സംഭവം കൂടിയാ...

  ReplyDelete
 20. ന്റെ മാഷേ , ങ്ങളെക്കൊണ്ട് തോറ്റു
  ഒരു രഹസ്യവും പറയാന്‍
  പറ്റാതായി !!

  ReplyDelete
 21. മഹാകവിയാ പോകുന്നേ...!!
  കൊള്ളാം

  ReplyDelete
 22. മസ്തിഷ്ക പ്രക്ഷാളനം നടത്തിയ മഹാകവി
  ചിന്തയുടെ ഉത്തുങ്ങതയില്‍ ഉന്മത്തനായ കവി
  കഠിന കഠോര ഭാവനകള്‍ കണ്ട ബുദ്ധിജീവി
  മര്കട മുഷ്ടികളാം വായനക്കാര്‍ക്ക് എന്തറിയാം!
  സഞ്ചിയിലെ കവിതകള്‍ കൂമ്ബാരമായ്
  തോളിനും സഞ്ഞിക്കുമതൊരു ഭാരമായി
  സമൂഹത്തിലെ മഹാ വിസ്ഫോടനതിനായ്
  പടക്ക കംപനിക്കത് കവി തൂക്കി വിറ്റു
  ചുടു ചിന്തകള്‍ ചിതറിയ കവിതകള്‍ ഇനി പൊട്ടിത്തെറിക്കും
  സമൂഹത്തിലതൊരു വലിയ ശബ്ദമാകും!!

  ReplyDelete
 23. @Sambhavam
  ഓലപ്പടക്കമോ മാലപ്പടക്കമോ ?

  ReplyDelete
 24. കവികള്‍ അലയുന്നു എന്നല്ലേ വേദ വാക്യം
  പിന്നെന്തേ വിഷമിക്കാനിരിക്കുന്നു
  ഈ അലച്ചിലിനുമൊരു രസമുണ്ട് കേട്ടോ

  ReplyDelete
 25. >>>>മാര്‍ക്കറ്റിങ്ങിന്‍റെ ഏടുകള്‍ പരതി
  അവിടെ പിണഞ്ഞു കിടക്കുന്ന
  തിയറികള്‍ എന്നോട് കയര്‍ത്തു <<<<

  ആര് പറഞ്ഞു മാര്‍ക്കറ്റിന്‍ഗ് അറിയില്ലെന്ന് ...? അതിനു സഹായകമായ എല്ലാ സംവിധാനങ്ങളും ബ്ലോഗ്ഗര്‍ നമുക്ക് നല്‍കുന്നുണ്ട് ..നമ്മളോ അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാതെ അറിയില്ലെന്ന് പറയുന്നു ...ഒന്ന് ശരിക്കും നോക്കിക്കേ ബ്ലോഗില്‍ ...ഇവിടെ ഷെയര്‍ ചെയ്യുവാന്‍ എത്ര വഴികള്‍ ഉണ്ട് എന്ന് നോക്കിക്കേ ..എണ്ണിക്കോ..

  ReplyDelete
 26. ഞാന്‍ എണ്ണി.... ഒരു വഴി പോലും ഇല്ല പങ്കു വെക്കാന്‍ ..നവ ബാറില്‍ ഉള്ള share അല്ലാതെ ... ഷെയര്‍ ചെയ്യുവാന്‍ കുറച്ചു സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കു... മനാഫ്ജി ...

  ReplyDelete
 27. ഇങ്ങിനയും കവിത എഴുതാം ...................

  ReplyDelete
 28. അപ്പൊ വലിയ പെടാപാടൊന്നുമില്ലാതെ തന്നെ മഹാകവിയാവാമല്ലെ...


  ആശംസകള്‍

  ReplyDelete
 29. ഒരു മഹാകവിയുടെ പെടാപാട്......
  വിഷമിക്കണ്ട യഥാര്‍ത്ഥ കാലാകാരന്മാരെ
  സമൂഹം അവഗണിച പാരംബര്യമല്ലേ നമ്മുടേത്....

  ReplyDelete
 30. ഒരു കവിയുടെ പെടാപാട്!

  ReplyDelete
 31. പെണ്ണിന്ന്റെ പേര് വച്ചൊരു ബ്ലോഗ്‌ തുടങ്ങണം ഭായ്
  അപ്പൊ കാണാം ചക്കര കട്ടയില്‍ ..........
  :)

  ReplyDelete
 32. കൂട്ടത്തില്‍ വില കുറഞ്ഞ ഒരു കമന്റ്‌ ഞാന്‍ തന്നെ തന്നേക്കാം. ഫ്രീ.. ഓഫര്‍ ഇപ്പോള്‍ തീരും.

  ReplyDelete
 33. ഏറ്റവും എളുപ്പമുള്ള ജോലി കവിത എഴുതുകയാണ്
  ഏറ്റവും വിഷമം അതൊന്നു നേരാം വണ്ണം പാരായണം ചെയ്യുകയാണ്.
  അതിനാല്‍ ഇതും ഒരു 'അത്യന്താധുനികകവിത' തന്നെ!!
  (കൂടുതല്‍ വിവരങ്ങള്‍ അക്ബര്‍ സാഹിബ് മുന്‍പ്‌ എഴുതിയിട്ടുണ്ട്)

  ReplyDelete
 34. കമന്‍റുകള്‍ക്കൊക്കെ
  തീപിടിച്ച വന്‍ വില ..


  ....
  എല്ലാം ഫ്രീ ആണ് കേട്ടോ

  ReplyDelete
 35. സമൂഹത്തില്‍ പ്രബലമായിരിക്കുന്ന ചില ധാരണകളും, മൈന്‍ഡ് സെറ്റും വിവിധ 'തസ്തിക'കള്‍ക്ക് ചില യൂണിഫോമുകള്‍ അണിയിച്ചിട്ടുണ്ട്. അങ്ങിനെയാണ് കവികള്‍ ജുബ്ബ ധരിക്കേണ്ടതും, സ്വാമിമാര്‍ കാഷായം ധരിക്കേണ്ടി വരുന്നതും. പാന്റ്സിട്ടു ഖുതുബ പറയുമ്പോള്‍ നീരസം പ്രകടിപ്പിക്കുന്ന ആളുകളെക്കുറിച്ച് മുന്‍പൊരിക്കല്‍ മനാഫ് മാഷ്‌ പറഞ്ഞതോര്‍ക്കുന്നു. പഴയ സഞ്ചി തോളില്‍ തൂക്കാതെ, ജുബ്ബയണിഞ്ഞു നടക്കാത്തതിനാലാവണം പ്രശസ്തിയുടെ ഉയര്‍ന്ന ഘട്ടത്തില്‍ നില്‍ക്കുന്ന വേളയില്‍ പോലും കോഴിക്കോട്ടെ ഉയര്‍ന്നൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച ജോണ്‍ അബ്രഹാമിനെ ആശുപത്രിയില്‍ വെച്ച് ആരും തിരിച്ചറിയാതെ പോയത്; സുരാസുവിന്റെയും, എ. അയ്യപ്പന്റെയും ശവശരീരങ്ങള്‍ വൈകി മാത്രം തിരിച്ചറിയപ്പെട്ടത്.

  ReplyDelete
 36. മഹാകവി ... പെടപാടില്‍ ഇടപെട്ട ചിന്ന കമന്റ്‌... നന്നായിട്ടുണ്ട്

  ReplyDelete
 37. "ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
  കമന്‍റുകള്‍ക്കൊക്കെ
  തീപിടിച്ച വന്‍ വില.."

  well said..

  ReplyDelete
 38. ഒരു കമന്റ് പറയാന്‍ ഞാന്‍ പെട്ടപാട്......നന്നായിരിക്കുന്നു.

  ReplyDelete