Saturday, December 18, 2010

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്







രാജാപുരത്തും ചീമേനിനാട്ടിലും
കാല്‍നൂറ്റാണ്ടു കാലത്തിലേറെയും
വായുവില്‍ പാറും ശകടം; ചറപറ
വാരിവിതറിയ ശകുനം മറക്കുമോ?

മുടിനരച്ചഴുകിയ കൌമാരം കണ്ടിടാം
വ്രണങ്ങള്‍ പേറും കുരുന്നു മക്കളെ തൊടാം
വ്രണിത ഹൃദയങ്ങള്‍ ചതഞ്ഞുറങ്ങുന്ന
കരിപുരണ്ട തെരുവൊക്കെയും ചുറ്റാം

ബദിയടുക്കയിലെ രോദനം കേള്‍ക്കുന്നില്ലേ
മുള്ളിയിലെ ക്ഷയിച്ച മക്കളെ കാണുന്നില്ലേ
കള്ളാറിലെ ക്കാഴ്ചകള്‍ നമ്മുടെ
കണ്ണുകള്‍ കുത്തിപ്പറിച്ചെറിയുന്നില്ലേ

ആയിരങ്ങള്‍ മണ്ണടിഞ്ഞമര്‍ന്നിട്ടും
ആര്‍ത്തനാദങ്ങള്‍ അലയടിച്ചുയര്‍ന്നിട്ടും
വൈകല്യം കോച്ചും 'അംഗങ്ങള്‍' പെരുത്തിട്ടും
വിലസുന്ന'തെന്തോ' സള്‍ഫാന്‍ മാപ്പിള!

മുലപ്പാലിന്‍ ഞരമ്പിലും നിറയും മഹാവിഷം
മണ്ണിലും ജലത്തിലും കറപാറ്റും കൊടുംവിഷം
ആര്‍ത്തി- പ്പരിഷകള്‍ വിളമ്പുന്ന  കൈവിഷം
ആരോഗ്യ ഹത്യയുടെ കൊടി നാട്ടും  നരവിഷം

സമിതിക്കും സമരക്കാര്‍ക്കും കോങ്കണ്ണിന്‍ 'സൂക്കേട്‌'
അന്വേഷിക്കൂട്ടങ്ങള്‍ക്ക് 'ഏമാന്‍റെ' കളിക്കൂട്ട്
ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!




25 comments:

  1. മനുഷ്യന്‍റെ വേദനകളുടെ നേര്‍ചിത്രമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം.
    അന്യഗ്രഹ ജീവികളെപ്പോലെ വിചിത്ര കുഞ്ഞുങ്ങളെ തീര്‍ത്ത ഈ ഭീകരനെ
    അറുപതിലധികം രാഷ്ട്രങ്ങള്‍ നിരോധിച്ചു കഴിഞ്ഞു. നിരോധനം നടപ്പാക്കുന്നതില് ‍കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മുങ്ങിക്കളിക്കുകയാണ്.

    ReplyDelete
  2. കഴിഞ്ഞ ആഴ്ച എന്റെ കിണറ്റില്‍ ഒരു പാറ്റയെ കണ്ടു. ഒരു കുപ്പി എന്ടോസള്‍ഫാന്‍ കിട്ടിയിരുന്നെങ്കില്‍ അതിലൊഴിക്കാമായിരുന്നു. ഈ പാറ്റ ഒരു വലിയ ശല്യമാണേ.. (ആരാടാ എന്ടോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുന്നത്?. എന്റെ കിണറ്റിലെ പാറ്റയെ നീ തിന്നുമോടാ.. )

    ReplyDelete
  3. @ബഷീര്‍ Vallikkunnu,
    ഞാന്‍ ഊതി വീര്‍പ്പിച്ച ബലൂണില്‍ കാറമുള്ള് കൊണ്ട് കുത്തി അല്ലേ
    വള്ളിക്കുന്നിലെ പാറ്റ പറ്റിച്ച പണി
    ഹ ഹ ഹ

    ReplyDelete
  4. രാഷ്ട്രീയക്കാര്‍ പതിവുപോലെ പരസ്പരം പഴിചാരി മാറി നില്‍ക്കുന്നു. ഒരു ജനത നരക തുല്യമായ ജീവിതം നയിക്കുന്നു

    ReplyDelete
  5. സമിതിക്കും സമരക്കാര്‍ക്കും കോങ്കണ്ണിന്‍ 'സൂക്കേട്‌'
    അന്വേഷിക്കൂട്ടങ്ങള്‍ക്ക് ഏമാന്‍റെ കളിക്കൂട്ട്
    ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
    ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!

    കവിത നന്നായിരിക്കുന്നു. ഈ ബ്ലോഗിലെ മികച്ച രചനകളില്‍ ഒന്നാണ് ഇതെന്ന് ഞാന്‍ പറയുന്നു. ഒരു കൊടും വിപത്തിന്റെ ദുരിതം പേറി കുറെ മനുഷ്യന്‍ നമുക്കിടയില്‍ ജീവിക്കുമ്പോഴും മനുഷ്യരെ പരീക്ഷണ വസ്തുക്കളാക്കി പുതിയ ചൂഷണങ്ങള്‍ക്ക്, പരീക്ഷണങ്ങള്‍ക്ക് പിന്നെയും ബലി കൊടുക്കാന്‍ മടിയില്ലാത്ത അധികാരി വര്‍ഗ്ഗത്തെ കവിത തുറന്നു പരിഹസിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. Endosulfan is the deformity of life for the human beings,
    but Endosulfan is the endless source of fund for the leaders.

    In between Endosulfan is the end of nature and a sign of dying earth.

    The murderers they all are,
    The perpetrators we all are.

    ReplyDelete
  8. ചിലര്കിത് വോടാണ്, ചിലര്കിത് വരുമാനമാണ്, ചിലര്കിത് വിഷമാണ്, ചിലര്കിതില്ലെങ്കില്‍ വിഷമമാണ്.
    പക്ഷെ ഇതൊരു സാമൂഹ്യ തിന്മ തന്നെയാണ്!. തളിക്കുന്ന തൊഴിലാളിക്കും, തളിക്കുവാന്‍ പറയുന്ന മുതലാളിക്കും, ഈ തലമുറക്കും, വരും തലമുറക്കും, എല്ലാവര്ക്കും ദോഷം മാത്രം.
    ലാഭശതമാനം കൂട്ടാന്‍ വേണ്ടി മുതലാളിമാരും അതിനോത്താശ ചെയ്യുന്ന ഭരണകൂടവും 'കൂട്ടികൊടുക്കുന്നത്' ഈ ഭൂമിയെയാണ്.

    ഈ പീഡിത വര്‍ഗത്തിന് നീതികിട്ടുന്ന ഒരു നല്ല നാളെ വരാനുണ്ട്, അതിനായി നമുക്ക് കാത്തിരിക്കാം, അതുവരെ ബ്ലോഗ്‌ എഴുതാം, പ്രാര്‍ഥിക്കാം!

    ReplyDelete
  9. സമിതിക്കും സമരക്കാര്‍ക്കും കോങ്കണ്ണിന്‍ 'സൂക്കേട്‌'
    അന്വേഷിക്കൂട്ടങ്ങള്‍ക്ക് 'ഏമാന്‍റെ' കളിക്കൂട്ട്
    ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
    ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!

    അതെ അതു തന്നെ സൂക്കേട്.... മനുഷ്യ ജീവനെന്താ വിലയുള്ളത് ...
    ദീപസ്തംഭം മഹാശ്ചര്യം ...

    കവിത നന്നായി ...

    ReplyDelete
  10. ചതഞ്ഞ ജന്‍മങ്ങളുടെ നേര്‍രേഖ
    good

    ReplyDelete
  11. ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
    ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!

    സത്യം ...
    ആശംസകള്‍

    ReplyDelete
  12. ഇനി രണ്ടു പാര്‍ട്ടിക്കാര്‍ക്കും അന്വേഷണവും പഠനവും എന്ന് പറഞ്ഞു ഇത്തിരി കാശ് കട്ട് തിന്നാം....അത്ര തന്നെ മെച്ചം...

    ReplyDelete
  13. മനുഷ്യന്‍റെ കൈ കടത്തലുകള്‍ കരയിലും കടലിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു എന്ന ഖുര്‍ആന്‍ വചനത്തിന്റെ തെളിവുകളില്‍ ഒന്നാണിത് .... കവിതയിലൂടെ കാലികമായ ഈ പ്രശ്നത്തിന്റെ വിവിധ മേഘലകളെ സപ്ര്‍ശിച്ച മനാഫ് മാഷിന് അഭിനന്ദനങള്‍

    ReplyDelete
  14. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുകയും ആജീവനാന്ത സംരക്ഷണം ഏറ്റെടുക്കുകയും വേണം. ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം. വയനാട് പോലുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാനു പുറമേ തിമിറ്റ്, ഫ്യൂറഡാന്‍ എന്നീ മാരകങ്ങളായ കീടനാശിനികള്‍ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉത്പാദനവും വിതരണവും നിരോധിക്കണം.

    ReplyDelete
  15. ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
    എന്ടോ സള്‍ഫാന്‍ ഇരകളെ കണ്ടു മടുത്തു
    മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം
    കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കണ്ടു മടുത്തു

    ഇതിനു അറുതി വരുത്തുക തന്നെ വേണം

    മാഷുടെ കവിത നന്നായി പിടിച്ചുട്ടോ .

    ReplyDelete
  16. @Ashraf Unneen
    അതെ,
    കണ്ണടകള്‍ വേണം..കണ്ണടകള്‍ വേണം...

    ReplyDelete
  17. ഇപ്പോള്‍ ടീ വി കാണുമ്പോള്‍ പെട്ടെന്ന് തന്നെ പല ചാന്നലുകളും മാറ്റി പോവുന്നു ..മറ്റൊന്നുമല്ല കാരണം ...നേരില്‍ കാണാത്ത ഇരകളെ കാണുമ്പോള്‍ നമ്മുടെ മക്കളെ കുറിച്ച് ഓര്‍ത്തു പോകുന്നു ...ഒരു തലമുറയോടെയെന്കിലും ഈ ദുരന്തം അവസാനിചെന്കില്‍ ...അല്ലാഹുവേ ഈ ദുരന്തതിനിരയായവരുടെ നേര്‍ നിന്റെ കാരുണ്യം ചൊരിയണെ ...ഞങ്ങളെ നീ ഇത്തരം ദുരന്തങ്ങളില്‍ നിന്നും കാക്കണേ ...എന്ന് പ്രാര്‍ത്ഥിക്കുന്നു ....

    ReplyDelete
  18. ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
    ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്
    ---------
    അതെ, അതാണ്‌ സത്യം..!

    ReplyDelete
  19. ഇരകളെ ആര്‍ക്കു വേണം..ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍..അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് അല്ലാതെ ഈ രാഷ്ട്രീയക്കാര്‍ ജനങ്ങളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ?..ഇനിയും സമിതികളെ വെച്ച് അന്വേഷിക്കുന്നതിലും ഭേദം..മന്ത്രിമാര്‍ രാത്രി കുടിക്കുന്ന പാലില്‍ അല്പം എന്‍ഡോ സള്‍ഫാന്‍ കൂടി ഒഴിച്ച് ..കുറേശ്ശെ കുറേശ്ശെ ആയി കുടിക്കൂ..നേരിട്ട് അറിയാം അല്ലോ അതിന്‍റെ ഭവിഷ്യത്തുകള്‍ ..എന്തേ?

    ReplyDelete
  20. സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
    മാഡംബരത്തോടെ തീറ്റി കഴുകനും
    നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
    നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ......

    തെളിയുമോ-രക്ഷയുടെ വെട്ടം,
    മായുമോ-മരണത്തിന്റെ ഇരുട്ട്.?

    കവിതയില്‍ സൂചിപ്പിച്ച 'ജീവതങ്ങള്‍" ഒന്നും തന്നെ കേവല ഭാവനയോ കലാപനികതയോ അല്ല
    പച്ചമാംസം മണക്കുന്ന നേര്‍ക്കാഴ്ച്ചകാലാണ്. ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവന്‍റെ കരളലിയിപ്പിക്കുന്ന സത്യങ്ങള്‍...

    ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടം തന്നെയും ഈ കിതാതത്വത്തിന് ചൂട്ടു പിടിക്കുമ്പോള്‍ ഇവിടെ... കരിയുന്നത് കേവല തേയില കൊതുകുകള്‍ അല്ല...

    രാജ്യത്തിന്‍റെ തലയെടുപ്പാണ് കൊഴിയുന്നതും കരിയുന്നതും... ഇനിയും ഈ നീതി നിഷേധം അനുവദിക്കപ്പെടാന്‍ പാടില്ലാ... ജനതയുടെ സ്വത്തിനും ജീവനും സംരക്ഷണം എകേണ്ട ഭരകൂട സ്ഥാപനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അവിടം ചത്തതിനോക്കുമോ ജീവിച്ചിരിക്കലും എന്ന കണക്കിന് മരിച്ചു ജീവിക്കുന്നവരെ കാണാതെ പോകുന്നത് ഒരു ജനകീയ സംവിധാനത്തിനും സ്വീകാര്യമാല്ലാ............... !

    ഇത്രയം കാലം പഠിച്ചിട്ടും തിര്ന്നില്ലേ കേവലം രണ്ടു ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നം ?

    അനീതിക്കെതിരെ മൌനം പാലിക്കുന്നവര്‍, അവരിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരു പോലെയാണ്"

    ReplyDelete
  21. കേരളത്തിന്റെ ചില ഭാഗങ്ങളിൽ മനുഷ്യസമൂഹം മൊത്തം അനുഭവിച്ച്കൊണ്ടിരിക്കുന്ന ദുരിതം പഠിച്ചിട്ടും പഠിച്ചിട്ടും തിരുന്നില്ല... മനുഷികത്വത്തിന്റെ കണ്ണട വെക്കുന്നത് വരെ അവരൊന്നും കാണാൻ പോകുന്നില്ല.

    ReplyDelete
  22. http://kpsukumaran.blogspot.com/2010/11/blog-post_10.html

    Please read it also....

    ReplyDelete
  23. പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
    ചുരുങ്ങിയ വാക്കുകള്‍ കൊണ്ടെങ്കിലും
    ദുരിതമനുഭവിക്കുന്നവരുടെ പക്ഷം ചേരാന്‍
    നമുക്കായല്ലോ!

    ReplyDelete
  24. @Noushad Koodaranhi

    Read the post u mentioned
    The comment facility is disabled there

    ReplyDelete