Sunday, December 26, 2010

പുതുവര്‍ഷം

അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!


37 comments:

 1. കാലം...
  കൂടെ കൂലംകുത്തി നമ്മളും

  ReplyDelete
 2. "ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
  ഒരു വര്‍ഷം അടര്‍ന്നുപോയതും
  മൃത്യുവിന്‍റെ ചതുപ്പിലേക്ക്
  ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!

  " വളരെ അര്‍ഥവത്തായി.... കാലത്തിന്റെ സ്പീഡ് നമ്മള്‍ ഏതു യൂണിറ്റില്‍ അളക്കും!

  പിന്നെ തട്ടിന്‍പുറം എന്നുള്ളതും ഇപ്പൊ ഒരു കാണാന്‍ കിട്ടാത്തതായെന്നു തോന്നുന്നു, അതിനു പകരം മറ്റുപലതുമല്ലേ...

  ReplyDelete
 3. കാലം തന്നെയാണ് സത്യം.
  മനുഷ്യരെല്ലാം നഷ്ടത്തിലാണ്
  വിശ്വസിച്ചവരും സല്‍കര്‍മ്മങ്ങള്‍ ചെയ്തവരും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം സതുപതേശം ചെയ്തവരും ഒഴികെ
  ഖുറാന്‍ : Chapter -103

  ReplyDelete
 4. കലണ്ടറിന്റെ വില പോലും മനുഷ്യബന്ധങ്ങള്‍ക്കില്ലാത്ത ഈ കലികാലത്ത് നാം യോ യോ ചക്രവാളം തേടി പോകുന്നു.
  കഴിഞ്ഞ വര്ഷം ശുഭകരമായിരുന്നുവോ? ഒരു സ്വയം വിശകലനം നല്ലതാണ്.
  ഭാവുകങ്ങള്‍ ..

  ReplyDelete
 5. ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
  ഒരു വര്‍ഷം അടര്‍ന്നുപോയതും
  മൃത്യുവിന്‍റെ ചതുപ്പിലേക്ക്
  ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!

  അര്‍ത്ഥമുള്ള വരികള്‍...
  ആശംസകള്‍

  ReplyDelete
 6. @Naseef U Areacode
  തട്ടിന്‍പുറം ആര്‍ക്കും വേണ്ടാത്തതിന്‍റെ
  ഒരു പ്രതീകാത്മക ഇടം മാത്രം

  @Abdul Lathief
  Yes! u quoted it...

  ReplyDelete
 7. തണുത്ത സ്മരണകള്‍ നുണഞ്ഞ്
  രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
  തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും

  കറക്ട്.

  ReplyDelete
 8. മരണത്തിലേക്കു അടുക്കുകയാണെന്ന് മറന്ന് കൊണ്ട് നാം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു... പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ ഓർക്കാൻ ഇഷ്ട്ടപ്പെടുന്നതും മറക്കാൻ ശ്രമിക്കുന്നതുമായാ ധാരാളം ഓർമ്മകളെ കണക്കിന്റെ ചതുരക്കോളം മനസ്സിൽ നിർമ്മിച്ച് അതിൽ അടയാളപ്പെടുത്തുന്നു ... അടുത്ത ഒരു വർഷം വരെ... പുതു വർഷം നന്മ നിറഞ്ഞതായി തീരട്ടെ........

  ReplyDelete
 9. എല്ലാ വര്‍ഷവും നമ്മള്‍ ഇതൊക്കെത്തന്നെ പറയും. എന്നാലും പറയുന്നു, എല്ലാവര്ക്കും പുതുവത്സരാശംസകള്‍.

  ReplyDelete
 10. WISHING YOU & YOUR FAMILY A "MERRY CHRISTMAS & A PROSPEROUS "BLESSED NEW YEAR 2011

  ReplyDelete
 11. കാലത്തെ ഓര്‍മപ്പെടുത്തുന്ന കവിത. ജീവിതത്തെ അടയാളപ്പെടുത്തുന്ന വരികള്‍. മരണത്തെ ഓര്‍മിപ്പിക്കുന്ന സന്ദേശം. നന്നായി..

  ReplyDelete
 12. കാലം കാലനെ അയക്കുന്നതുവരെ നമുക്ക് കലണ്ടറുകള്‍ മറിച്ചുകളിക്കാം .
  നല്ല ചിന്ത .

  ReplyDelete
 13. ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
  ഒരു വര്‍ഷം അടര്‍ന്നുപോയതും
  മൃത്യുവിന്‍റെ ചതുപ്പിലേക്ക്
  ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!


  അര്‍ത്ഥവത്തായ വരികളാണ് മരണത്തിലേക്ക് ഒരു വര്‍ഷം കൂടി അടുത്തു എന്നതിനേക്കാള്‍ ഇനി എന്തു വെട്ടിപിടിക്കാം പുതിയ വര്‍ഷത്തില്‍ എന്നാണ് മനുഷ്യന്‍ ചിന്തിക്കുന്നത് ....

  ReplyDelete
 14. ഒരു വർഷം കൂടി ജീവിതത്തിൽ നിന്ന് എടുത്ത് കളഞ്ഞു… ഇനിയെത്ര ദിനങ്ങൾ??? സമയം നമ്മോടൊപ്പം ഓടികൊണ്ടിരിക്കുന്നു, രണ്ടും അതിന്റെ നിർണ്ണയിക്കപെട്ട സമയം വരെ..… വിശ്വാസിയായികൊണ്ടല്ലാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലെ നാഥാ..!!

  ReplyDelete
 15. അതെ
  കാലം കലണ്ടറുകള്‍ മാറ്റുന്നു
  അതിലെ അക്കങ്ങളായി നമ്മളും
  നമ്മുടെ വയസ്സും
  അര്‍ത്ഥമുള്ള വരികള്‍

  ReplyDelete
 16. "ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
  ഒരു വര്‍ഷം അടര്‍ന്നുപോയതും
  മൃത്യുവിന്‍റെ ചതുപ്പിലേക്ക്
  ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!"

  സത്കര്‍മങ്ങളനുഷ്ടിച്ചവരൊഴികെ, മനുഷ്യന്‍ എല്ലാം നഷ്ടത്തിലാണ് എന്ന് പറയുകയും, ധനസമ്പാദനത്തിനു ഏതു ദുഷ്കര്‍മവും ചെയ്യാം എന്ന് സ്വകാര്യമായി വിശ്വസിക്കുകയും ചെയ്യുന്നവരുടെ കാലത്ത് പ്രസക്തമായ കവിത തന്നെ.

  ReplyDelete
 17. കാലത്തിന്‍റെ പരക്കം പാച്ചിലില്‍ ഒരു നല്ല ചിന്ത
  good

  ReplyDelete
 18. കാലം ഒരു പടക്കുതിരയായി അതിവേഗം പായുമ്പോള്‍ ..
  നോക്കിനിന്ന് നെടുവീര്‍പ്പിടാനല്ലാതെ മറ്റെന്തു കഴിയും നമുക്ക് ?
  ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ ..

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. കാലം നമ്മുടെ അത്യാഗ്രഹങ്ങളെ നോക്കി ചിരിക്കുന്നുണ്ടാകും
  അതിന്‍റെ വേഗം നമ്മെ അതിശയിപ്പിക്കുന്നു. അറിഞ്ഞോ അറിയാതെയോ
  നമ്മളും കാലത്തിനു കൂടെ കൂകിപ്പായുന്നു
  നവ വല്സരാശംസകള്‍

  ReplyDelete
 21. പുതുവത്സരാഘോഷം പൊടിപൊടിക്കുമ്പോള്‍ നഷ്ട്ടപെടുന്ന ആയുസ്സിന്റെ പന്ത്രണ്ടു പേജുകള്‍ അട്ടപ്പുറത്തിട്ട്, മരണത്തോട് പന്ത്രണ്ടു പേജുകള്‍ സമീപസ്തനാക്കുന്ന കലണ്ടര്‍ ചുവരില്‍ തൂക്കി,
  ആ പുലരി ആഘോഷിക്കണോ അതോ ദുഖിക്കണോ എന്ന ആകുലത ഞാന് പങ്കു വെക്കുന്നു ...ആശംസകള്‍..!

  ReplyDelete
 22. കാലത്തിന്റെ അമൂല്യത ... ജീവിത പരക്കം പാച്ചിലുകള്‍ ... മരണത്തിന്റെ ആകുലത

  only the calendar changes ... the rest in our life may remain unchanged, but we are optimistic, hoping for the best

  ReplyDelete
 23. ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം!

  പുതുവത്സരാശംസകള്‍

  ReplyDelete
 24. നല്ലെഴുത്ത്.


  പുതുവല്‍സരാശംസ വേരണോ..
  നന്നായിത്തീരട്ടെ ഇനിയുള്ള ദിവസങ്ങളും.
  സമാധാനവും ശാന്തിയുമുണ്ടാവട്ടെ
  ജീവിതത്തില്‍..

  ReplyDelete
 25. പുതുവര്‍ഷ ചിന്തകള്‍ കൊള്ളാം പുതുവത്സരാശംസകള്‍.

  ReplyDelete
 26. പുതുവത്സരാശംസകള്‍...

  ReplyDelete
 27. May the coming year bless us with
  goodness and prosperity
  Greetings

  ReplyDelete
 28. വരും കാലത്തേക്കുള്ള
  കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
  ആരവം കേള്‍ക്കാം
  ഹൈ-ടെക് കുതികാല്‍ വെട്ടും
  ഓണ്‍ലൈന്‍ തരികിടകളും
  അപെക്സ് അള്‍ട്ടിമ പൂശി
  മോഞ്ചു കൂട്ടുന്നതിന്‍റെ
  നെട്ടോട്ടവും തിരക്കും കാണാം


  ഇതൊക്കെ എന്നേ റെഡിയായിരിക്കും.
  ഇനി പരീക്ഷണകാലമല്ലേ
  വെള്ളെലികലായ് നമ്മളും ;)

  ആശംസകള്‍, കാലികമായ രചനയ്ക്ക്
  കൂടെ നല്ലൊരു പുതുവത്സരവും നേരുന്നു.

  ReplyDelete
 29. ആരെയും കാത്തു നില്‍ക്കാതെ
  2011ഉം കടന്നു വന്നിരിക്കുന്നു
  നന്‍മയുടെ വിത്തുകള്‍ പാകാന്‍ നമുക്കു
  സമയം കാണാം. ദുരാഗ്രഹങ്ങള്‍ക്കും
  ദുഷ്കര്‍മ്മങ്ങള്‍ക്കും വിട ചൊല്ലാം !!
  വന്നുപോയ എല്ലാവര്ക്കും നന്ദി...

  ReplyDelete
 30. മരണമാം സ്ഥായിക്ക് നിന്നിലേക്ക്‌ എത്താനുള്ള ദൂരം വീണ്ടും കുറഞ്ഞിരിക്കുന്നു നെരുന്നില്ല ഞാന്‍ നിനക്ക് മരണമണിയുടെ ആശംശ ശ്യങ്ങള്‍

  ReplyDelete
 31. പുതുവത്സരാശംസകള്‍ ...........

  ReplyDelete
 32. പുതുവത്സരാശംസകള്‍...........

  ReplyDelete
 33. പുതുവത്സരരസങ്ങള്‍ക്കിടയിലൊരു മറുചിന്ത നല്‍കുന്നുണ്ട് കവിതയില്‍..
  ‘രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
  തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
  ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
  നിറങ്ങള്‍ പുരട്ടിയ ഗതകാലം
  സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
  പല്ലിളിച്ചു പ്രത്യക്ഷപ്പെടും ‘
  വള്രെ ശരി തന്നെ..

  ReplyDelete
 34. മലയാളിയുടെ പുതു വര്‍ഷവും
  മദ്യം വിളമ്പലിന്‍റെ പ്രതീകമായി മാറിയിരിക്കുന്നു
  കഷ്ടം!

  ReplyDelete
 35. ഇന്നാണ് വായിക്കുവാന്‍ സാധിച്ചത്. നല്ല വരികള്‍...ഹൃദയം നിറഞ്ഞ ആശംസകള്‍ ‍. ചില്ലു മേടയിലിരുന്ന് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ കല്ലേറ് കൊള്ളാത്ത ഒരു വര്‍ഷമാകട്ടെ 2011....

  ReplyDelete