Tuesday, December 10, 2013

കടം തരുമോ?

കരുത്തുള്ള വാക്കുകൾ
കൂട്ടിനു കിട്ടിയാൽ
ഗതകാലം ചികയാം
താഴിട്ടു പൂട്ടിയ
ഓര്മ്മകളുടെ
ചെപ്പു തുറക്കാം
മറവിയുടെ മാറാലകൾ
വകഞ്ഞു മാറ്റി
മനസ്സിൻറെ ഭിത്തികളിൽ
മഞ്ഞു പെയ്യിക്കാം


മാതാവിൻറെ മടിയിൽ
തല ചായ്ക്കാം
കൊച്ചു പെങ്ങളുടെ
വാത്സല്യമറിയാം
അനുഭവങ്ങളുടെ നനുത്ത
പടവുകളിറങ്ങി
ബാല്യമെന്ന
പൊയ്കയിൽ
ചാടിക്കുളിക്കാം
മഴവെള്ളത്തിൽ
കാടലാസു തോണിയിറക്കാം
കുഞ്ഞു കിളികളോട്
കിന്നാരം പറയാം
സ്നേഹത്തിന്റെ
കളിവീടു പണിയാം

ഉപ്പുകൂട്ടി പച്ചമാങ്ങ
പകുക്കാം
കുറ്റിപ്പൊന്തയിലെ
മുള്ളുകൊണ്ട്
ചുള്ളിക്ക പറിക്കാം
മരച്ചില്ലകളിൽ
ഊഞ്ഞാലു കെട്ടാം
പാടവക്കിലിരുന്ന്
മീൻ പിടിക്കാം
കൊയ്തൊഴിഞ്ഞ പാടത്ത്
കാൽപന്തു കളിക്കാം
പൊട്ടിയ ഭരണിയിൽ
നിന്ന് ഉപ്പുമാങ്ങ
മോഷ്ടിക്കാം

മൂന്നാം ക്ലാസ്സിലെ
കാലൊടിഞ്ഞ
ബെഞ്ചിലിരിക്കാം
പുതിയ പുസ്തകങ്ങളുടെ
സ്നേഹ ഗന്ധം
വീണ്ടുമറിയാം
സ്കൂൾ മുറ്റത്ത്
കളിക്കൂട്ടങ്ങളൊരുക്കാം
മാനം കറുക്കുമ്പോൾ
പരിഭവിക്കാം
കണക്കു മാഷുടെ
തല്ലു കൊള്ളാം
മുറിഞ്ഞ പെൻസിൽ
കയ്യിൽ പിടിച്ച്
കണ്ണീരു വാർക്കാം

പറങ്കിമാവും
നെല്ലി മരവും
ഞാവൽ പഴവും
തേടി അലയാം
കുന്നുകൾ താണ്ടാം
കുളങ്ങളിൽ കൂത്താടാം
ഇടവഴികളിലും
മരത്തണലിലും
പുനർജനിക്കാം
ജീവിതത്തിൻറെ
പടിയിറങ്ങിപ്പോയ
കളിക്കൂട്ടുകാരനെയോർത്ത്
വിങ്ങിക്കരയാം
മനസ്സിന്റെ
വരണ്ട മുറിവുകളിൽ
ആ കണ്ണീരു പുരട്ടാം

ഓർമ്മകളുടെ
തുലാവർഷം
തീർക്കുന്ന
മഴ കൊണ്ട്
നനഞ്ഞു കുതിരാം

കരുത്തുള്ള വാക്കുകൾ
കടം തരുമോ?

16 comments:

  1. നല്ല കവിത മാഷെ

    ReplyDelete
  2. ഞാൻ തിരിഞ്ഞോടി ...
    മുന്നിൽ കാലം തീർത്തൊരു മതിൽ .
    അത് തകർത്തപ്പോൾ അതിനപ്പുറം പഴയ കാലം . ബാല്യം .
    പിന്നെ ഓരോന്നായി അനുഭവിച്ചു . ഈ എഴുതിയ വരികളിലെ ഓരോന്നും .
    നന്നായി മനാഫ് ഭായ്

    ReplyDelete
  3. കരുത്തുള്ള വാക്കുകള്‍ കടം തരുമോ ?

    ReplyDelete
  4. കടമായിട്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍......!!

    ReplyDelete
  5. കടമായിട്ടു മതി അല്ലെ....

    ReplyDelete
  6. മനാഫ്‌ ഭായി.... ഈ കവിതയുടെ ലിങ്ക് കിട്ടുന്നത് ഓഫീസില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു.... അതിനു തൊട്ട് മുന്‍പ്‌ ഞാന്‍ വെറുതെ മീശയില്‍ കൈ വച്ച് തലോടിയപ്പോള്‍ മൂക്കിലെ രോമം അല്‍പ്പം നീണ്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു.... അത് കളയണമല്ലോ എന്നോര്‍ത്തപ്പോള്‍ വെറുതെ ആലോചിച്ചു എന്ത് നല്ല കാലമായിരുന്നു ആ ബാല്യകാലം, തൊട്ടാല്‍ ശരീരത്ത് നെയ്യിന്റെ മാര്‍ദ്ദവം ഉള്ള ആ കാലത്തേക്ക് തിരിച്ച് പോയിരുന്നു എങ്കില്‍ വെറുതെ ആഗ്രഹിച്ചു.... അപ്പോള്‍ ആണ് ഭായിയുടെ കവിത വായിക്കേണ്ടി വന്നത്.... ഇതിലെ ഭാഷ അതിന്റെ ഉപയോഗം അതൊന്നും അല്ല എന്നെ ആകര്‍ഷിച്ചത്‌, ഞാന്‍ അത് വായിച്ച സമയത്തിനാണ് പ്രധാനം.... ഭാവുകങ്ങള്‍....

    ReplyDelete
  7. @@
    കരുത്തുള്ള വാക്കൊന്നും ഇല്ല. വേണേല് ഒരു കമന്റ് കടമായി തരാം..

    ലുഗ്രന്‍ കവിത.

    (ഫോട്ടോ എഡിറ്റ്‌ ചെയ്യൂ. വരികള്‍ ഫോട്ടോക്ക് കീഴെയാക്കൂ)

    **

    ReplyDelete
  8. കരുത്തുള്ള വാക്കുകൾ
    കൂട്ടിനു കിട്ടിയാൽ...

    ReplyDelete
  9. very attractive and remembrance of the childhood days.

    ReplyDelete
  10. ഓർമകളുടെ തീരത്ത് ഗതകാലത്തെ ഓർത്തെടുക്കുമ്പോൾ മധുരമുള്ള എത്ര ഓർമ്മകൾ ആണ് ഓടിയെത്തുന്നത്. ആ ഓർമകളെ കുറിച്ച് വെക്കുവാൻ മാത്രം കരുത്തുള്ള വാക്കുകൾ ഞാനും അന്വേഷിച്ചു തുടങ്ങി. ഭാഷകൾ ഏറെ ഉള്ള ലോകത്ത് അവ കുറിക്കുവാൻ മാത്രം കരുത്തുള്ള വാക്കുകളെ കണ്ടെത്തുവാൻ ആയില്ല.

    ReplyDelete
  11. ഓര്മകളുടെ ഒഴുക്കിൽ പെട്ട്
    ഞാനും ഒന്ന് പോയി വന്നു,
    കളികളുടെ ധാരാളിത്തം നിറഞ്ഞാടിയ
    ബാല്യകാലത്തേക്ക് !

    ReplyDelete
  12. ഓർമ്മകൾ മിന്നിമറയുന്ന ആ ബാല്യമെന്ന പൊയ്ക ഇനിയും നമ്മളിലേക്ക് തിരുകെ വര്ല്ലനോർക്കുമ്പോൾ ..
    ആ ഓര്മ്മകള്ക്ക് മധുരമുണ്ട് .. ആ ഓർമ്മയിൽ നനഞ്ഞു കുതിരാം .. പാട വക്കിലിരുന്നു.. നല്ല ഓർമ്മ പെടുത്തലുകൾ ..

    ReplyDelete
  13. ഉഷാറായി മാഷേ ...കുട്ടിക്കാലത്തെക്കു പോയി ...
    റഹീം

    ReplyDelete
  14. Thanks for all comments, dears...

    ReplyDelete