Monday, July 22, 2013

നോമ്പ്












അകം വിങ്ങുന്ന 
പശ്ചാതാപം 
മനസ്സിലെ 
കളകൾ 
പിഴുതെറിയണം 

ഉള്ളു നിറഞ്ഞ
പ്രാർത്ഥന
ജീവിതത്തെ
നനച്ച്
ഹരിതാഭമാക്കണം

എങ്കിൽ
നോമ്പുകാരന്റെ
ദിനരാത്രങ്ങൾ
സാർത്ഥകമായി!

5 comments:

  1. "ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെമഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. " (ഖുർ‌ആൻ 2:185)

    ReplyDelete
  2. വിശുദ്ധിയില്‍ നിന്ന് വിശുദ്ധിയിലേയ്ക്ക്!!

    ReplyDelete
  3. YES,
    ഉള്ളു നിറഞ്ഞ
    പ്രാർത്ഥന
    ജീവിതത്തെ
    നനച്ച്
    ഹരിതാഭമാക്കണം

    ReplyDelete
  4. സാര്‍ത്ഥകമായ റമദാന്‍..
    നാഥന്റെ അടുക്കല്‍ പ്രതിഫലമേകാന്‍...
    പ്രാത്ഥനകളോടെ...

    ReplyDelete