Thursday, April 11, 2013

ഉത്തരാധുനിക പട്ടിണി!

തിരികെട്ട് പുകയുന്ന 
മരിച്ച വിളക്കിനടുത്ത്‌
കൂനിക്കൂടി വിറങ്ങലിച്ച
ദൈന്യതയുടെ
അസ്ഥിക്കഷ്ണങ്ങളില്‍
തീപ്പൊരി പോലെ
മിന്നി  നിൽക്കുന്നുണ്ട് 
പഴയ  പട്ടിണി

വറവു  ചട്ടിയിൽ 
ഞെളിപിരി കൊണ്ടും 
രുചി ഭേദങ്ങളുടെ 
പുത്തൻ കൂട്ടുകൾ 
വാരിപ്പുണർന്നും 
നാസാരന്ദ്രങ്ങളെയും 
നാവിനെയും കുഴക്കുന്ന 
ഇഷ്ട വിഭവങ്ങൾ 
ഇന്ന്  വായക്കു പഥ്യം 

വെണ്ടക്ക വെട്ടിയതും 
കൈപ്പക്ക  പിഴിഞ്ഞതും 
കുമ്പളം കലക്കിയതും 
പച്ചിലയും ചവർപ്പും
ഒരു പിടി ഗുളികകളും 
ആധുനികന്റെ 
തീന്മേശ കയ്യടക്കിയതാണ് 
ഉത്തരാധുനിക പട്ടിണി!
(Pravasi Varthamanam- 11.04.13)

18 comments:

  1. ഉത്തരാധുനിക പട്ടിണി!

    ReplyDelete
  2. വെണ്ടക്ക വെട്ടിയതും
    കൈപ്പക്ക പിഴിഞ്ഞതും
    കുമ്പളം കലക്കിയതും
    പച്ചിലയും ചവർപ്പും
    ഒരു പിടി ഗുളികകളും
    ആധുനികന്റെ
    തീന്മേശ കയ്യടക്കിയതാണ്
    ഉത്തരാധുനിക പട്ടിണി!

    എല്ലാം കൂടി ആറ്റികുറുക്കിയത് ഈ അവസാന വരികളിൽ ഉണ്ട് .
    "ഉത്തരാധുനിക പട്ടിണി" ഒരു കവിതയല്ല, സത്യമാണ് .

    ReplyDelete
  3. ഉത്തരാധുനിക പട്ടിണിയിൽ ഉൾപെടാതിരിക്കാൻ എന്താ മാർഗം? പച്ചകറികളിൽ വിഷപദാർത്ഥങ്ങളുണ്ടെന്നതിനാൽ വിശ്വസിക്കാൻ വയ്യ, ഇതുവരെ വിശ്വസിച്ചുപയോഗിചിരുന്ന മത്സ്യങ്ങളിൽ ഇപ്പൊ കേടുവരാതിരിക്കാൻ കുത്തിവെക്കുന്നത് ശവം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ. മാംസ്യാഹാരത്തിൽ നിന്നും കഴുകിയിട്ടും കളറും രക്തവും പോകുന്നില്ല, രക്തത്തിന്റെ കാശ് അതികം കൊടുത്താലും വേണ്ടിയിരുന്നില്ല, പക്ഷെ... പണ്ടാരൊ പറഞ്ഞത് പോലെ പച്ചവെള്ളത്തെ പോലും വിശ്വസിച്ച് കുടികാനാവാത്ത കാലത്ത് ഉത്തരാധുനിക പട്ടിണി എവിടെയും സൃഷ്ടിക്കപെടുന്നു!

    ReplyDelete
  4. ഉത്തരാധുനിക പട്ടിണിയില്‍ നിന്നും ഒരുത്തനും രക്ഷപ്പെടാന്‍ കഴിയാത്ത വിധം അത് പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലല്ലോ
    കവിത നന്നായി.

    ReplyDelete
  5. പട്ടിണിയിൽ ഭേദം 'പഴയ പട്ടിണി' തന്നെ.
    അതിനൊരു ഒറിജിനാലിറ്റിയും പരിഹാരവും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വകയില്ലാത്തവന്റെ സ്വാഭാവികമായ അവസ്ഥയായിരുന്നു അതു. ഭക്ഷണം കഴിക്കുന്നതോടെ അവസാനിച്ചിരുന്ന ഒരു താല്കാലിക പ്രതിഭാസം.

    ഇന്നാകട്ടെ, ഉള്ളവന്റെ രോഗത്തിന് ഇല്ലാത്തവന്റെ പട്ടിണിയാണ് വൈദ്യം മരുന്നായി കൽപ്പിക്കുന്നതു. വൈദ്യം തോറ്റ് ലജ്ജിച്ച് പട്ടിണിയെന്ന പ്രശ്നത്തെ പരിഹാരമായി കല്പ്പിക്കുന്നത്ര ഭീകരമാണത് !

    ReplyDelete
  6. സത്യം. ഇതാണ് ശരിക്കുള്ള പട്ടിണി. പണക്കാരന്റെ പട്ടിണി
    Ansar
    BRIGHT

    ReplyDelete
  7. നവയുഗത്തിലെ പട്ടിണിയുടെ നിര`വചനം എന്താണെന്ന് കവി വ്യക്തമാക്കിയിരിക്കുന്നു . ഈ പട്ടിണി സാമ്പത്തിക പരാധീനത ഉള്ളവര്‍ക്ക് മാത്രമല്ല ഉണ്ടാകുക .

    ReplyDelete
  8. കവിത വളരെ നന്നായിരിക്കുന്നു. ഇത് മനഫ്മാസ്ടരുടെ ബ്ലോഗിലെ "കവിതാ" കോളത്തില്‍ നിന്നും "അനുഭവ" കോളതിലേക്ക് മാറാതിരിക്കെട്ടെ. നമ്മുടെയും.

    ReplyDelete
  9. ഇത് വരെ ടെസ്റ്റ്‌ ചെയ്തിട്ടില്ല
    അത് കൊണ്ട് ഇവിടെ പട്ടിണി തുടങ്ങിയിട്ടില്ല

    ReplyDelete

  10. എന്നാണാവോ പണി കിട്ടുന്നത് എന്നറിയില്ല അതുകൊണ്ട് ഇപ്പോള്‍ വായിച്ചു രസിച്ചു.
    പേരും വരികളും ഇഷ്ടമായി.

    ReplyDelete
  11. മാഷേ ,കവിതയിൽ പുതിയ ബിംബങ്ങൾ കൊണ്ട് നവീകരിക്കാൻ ശ്രമിക്കൂ ,മുന്പ് വായിച്ചത് തന്നെ വീണ്ടും വായിക്കാൻ വായനക്കാരെ ക്ഷണിക്കുന്നതിനിൽ അർത്ഥമില്ല

    ReplyDelete
    Replies
    1. പ്രസിദ്ധീകരിച്ച ശേഷം ബ്ലോഗിൽ പോസ്റ്റുന്നത് ഈ മേഖലയിൽ ആദ്യ സംഭവം ഒന്നും അല്ലല്ലോ mydreams. വിട്ടുകള...

      ബിംബങ്ങൾ നമുക്കിനിയും നോക്കാം

      Delete
  12. ഉത്തരാധുനിക പട്ടിണി

    ReplyDelete
  13. കവിതയെ കുറിച്ച് ഒരു ഇഞ്ചിയും (അതുണങ്ങിയാണല്ലോ ചുക്കാകുന്നത്) എനിക്കറിയില്ല. എന്നിട്ടും അവാസാനത്തെ വരികൾ ഒരുപാട് ഗൗരവപ്പെട്ട പലതിലേക്കും ചിന്തയെ ക്ഷണിക്കുന്നു എന്നത് ആസ്വാദനം നല്കുന്നു.

    ReplyDelete
  14. അപ്പൊ ഷുഗര്‍ ,പ്രഷര്‍ കൊളസ്ട്രോള്‍ എല്ലാം കൂടി പട്ടിണി ആക്കി അല്ലേ

    ReplyDelete
  15. This comment has been removed by the author.

    ReplyDelete