Wednesday, October 17, 2012

ഉപദേശി

ജനം തടിച്ചു കൂടിയിട്ടുണ്ട്. ശിരസ്സ്‌ വേണ്ടതിലധികം ഉയര്‍ത്തിയാണ് പ്രഭാഷകന്റെ ഇരിപ്പ്. വേദികളില്‍ അദ്ദേഹമൊരു വീര ശൂര പരാക്രമിയാണെന്ന് സ്വാഗത ഭാഷണത്തിലെ വിശദീകരണത്തില്‍ നിന്നു തന്നെ വേണ്ടത്ര മനസ്സിലാകുന്നുണ്ട്. എത്ര ആദരണീയന്‍...ബഹുമാന്യന്‍...എന്തൊരു ജന പിന്തുണ..!

മഹത്തുക്കളുടെ വഴിയെ കുറിച്ചാണ് പറയുന്നത്. സ്നേഹം, അലിവ്, ദയ, കാരുണ്യം, സഹനം, സത്യസന്ധത, അക്രമിച്ചവര്‍ക്ക് പോലും മാപ്പു നല്‍കിയ തുടുത്ത അദ്ധ്യായങ്ങള്‍, മാന്യതയുടെ മാനം മുട്ടുന്ന ഏടുകള്‍, സ്ഫുടം ചെയ്ത അകവും പുറവും അനാവൃതമാകുന്ന ശകലങ്ങള്‍...

പതുക്കെ സംസാരത്തിന്റെ ഗതി മാറി...

വ്യക്തി ഹത്യ, പരദൂഷണം, അതിര്‍ രേഖകള്‍ തുളക്കുന്ന വിമര്‍ശന ശരങ്ങള്‍, പുലഭ്യം...!!! അണികളുടെ ഉള്ളം നിറഞ്ഞു. വേദിയിലുള്ളവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അവസാനം സകല പാപങ്ങല്‍ക്കുമുള്ള പരിഹാര പ്രാര്‍ത്ഥനയില്‍ ജനം മനസ്സുരുകി വിലയം പ്രാപിച്ചു.

വിജയ ഭാവത്തില്‍ വേദിയില്‍ നിന്നിറങ്ങിയ പ്രഭാഷകനെ അവര്‍ ആലിംഗനം ചെയ്തു... ചിലര്‍ ഉമ്മ വെച്ചു... മറ്റു ചിലര്‍ തൊട്ടു നോക്കി, വേറെ ചിലര്‍  ഒട്ടി നിന്ന്‌ നിര്‍വൃതിയടഞ്ഞു!.

അവരുടെ മനസ്സിലെ തായമ്പകയുടെ മുറുക്കത്തില്‍ പല്ലുകള്‍ നൃത്തം ചെയ്തു. പ്രഭാഷകന്‍ ശീതീകരിച്ച വാഹനത്തില്‍ കയറി പിറകോട്ടു ചാഞ്ഞിരുന്നു. കാലവര്‍ഷം കുഴികള്‍ തീര്‍ത്ത റോഡിലൂടെ ചാടിയും കുലുങ്ങിയും  അടുത്ത വേദിയിലേക്ക് നീങ്ങി.

27 comments:

  1. brief, bold, buoyant and beautiful! bravo!!
    "അവരുടെ മനസ്സിലെ തായമ്പക യുടെ മുറുക്കത്തില്‍ പല്ലുകള്‍ നൃത്തം ചെയ്തു.."

    ReplyDelete
  2. ഘോഷ്ടി കൊണ്ട് അന്ധന്മാരെയും വാക്കുകൊണ്ട് പൊട്ടന്മാരെയും അനുഭാവികളായി സൃഷ്ടിക്കപെടുന്നു.

    പക്ഷപാതികളായി കാഴ്ച്ചയും കേൾവിയും നഷ്ടപെട്ട രോഗികളായിരുന്നു ആ സദസ്സിൽ...

    ReplyDelete
  3. ചില പ്രഭാഷകരുടെമുഖം മനസിലൂടെ ഓടിക്കളിക്കുന്നു!!

    ReplyDelete
  4. ചില ഘഘോര പ്രാഭാഷകരുടെ ബഡായി കേട്ട് ജീവിതത്തിന്റെ നനവും നന്മയും നഷ്ടപ്പെടുത്തുന്ന അന്തം കമ്മികള്‍ക്കായി ഇതു ഡെഡിക്കേറ്റ് ചെയ്യൂ സാബ്...

    ReplyDelete
  5. എത്ര സത്യം !! ഒന്നല്ല ഒരായിരം ആളുകളുമായി സാമ്യം തോന്നുന്നു.

    ReplyDelete
  6. കാലീന പ്രസംഗം അക്ഷരങ്ങളില്‍ തുറന്നു കാണിച്ചു അവര്‍ പായട്ടെ വേദികളില്‍ നിന്ന് വേദികളിലേക്ക് .എല്ല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. ചുറ്റിലുമുള്ള ചില പ്രഭാഷകരുടെ മുഖങ്ങള്‍ മനസ്സിലൂടെ മിന്നി മായുന്നു.സംഭവം ഉഷാറായി ...

    ReplyDelete
  8. മുദ്രാവാക്യക്കഥ...

    ReplyDelete
  9. ചുറ്റിലും ഒന്ന് നോക്കിയാല്‍ കാണാവുന്ന മുഖങ്ങള്‍ ..

    ReplyDelete
  10. വിജയ ഭാവത്തില്‍ വേദിയില്‍ നിന്നിറങ്ങിയ പ്രഭാഷകനെ അവര്‍ ആലിംഗനം ചെയ്തു... ചിലര്‍ ഉമ്മ വെച്ചു... മറ്റു ചിലര്‍ തൊട്ടു നോക്കി, വേറെ ചിലര്‍ ഒട്ടി നിന്ന്‌ നിര്‍വൃതിയടഞ്ഞു!.

    അവരുടെ മനസ്സിലെ തായമ്പകയുടെ മുറുക്കത്തില്‍ പല്ലുകള്‍ നൃത്തം ചെയ്തു. പ്രഭാഷകന്‍ ശീതീകരിച്ച വാഹനത്തില്‍ കയറി പിറകോട്ടു ചാഞ്ഞിരുന്നു. കാലവര്‍ഷം കുഴികള്‍ തീര്‍ത്ത റോഡിലൂടെ ചാടിയും കുലുങ്ങിയും അടുത്ത വേദിയിലേക്ക് നീങ്ങി.

    ഇത്ര കുഞ്ഞു വാക്കുകളിൽക്കൂടി കാലികമായ ഒരു കിരാത സത്യത്തെ എഴുതിക്കാണിച്ച ചേച്ചിക്കഭിനന്ദനം.! നല്ല തീവ്രതയും തീക്ഷ്ണതയുമുണ്ടാ വരികൾക്ക്. ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസ് ആയതു കൊണ്ട് ചേച്ചിയെന്ന് വിളിച്ചതിന് പഴി പറയാനും വയ്യ! :D

      Delete
    2. സോറി, അനിയത്തിയായിരുന്നല്ലേ.. ;(

      Delete
    3. ഹഹ സാരമില്ല "മണ്ടൂസ്" അല്ലെ തല്‍ക്കാലം വിട്ടേക്കാം !!

      Delete
  11. സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകള്‍ പെരുകിക്കൊണ്ടിരിക്കുന്നു
    വരികള്‍ സ്പഷ്ടമാണ്
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ തണല്‍. പെരുകണമെന്നില്ല..ശല്യം ചെയ്യാന്‍ കുറച്ചായാലും മതി!

      Delete
  12. പതുക്കെ സംസാരത്തിന്റെ ഗതി മാറി...

    വ്യക്തി ഹത്യ, പരദൂഷണം, അതിര്‍ രേഖകള്‍ തുളക്കുന്ന വിമര്‍ശന ശരങ്ങള്‍, പുലഭ്യം...!!! അണികളുടെ ഉള്ളം നിറഞ്ഞു. വേദിയിലുള്ളവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അവസാനം സകല പാപങ്ങല്‍ക്കുമുള്ള പരിഹാര പ്രാര്‍ത്ഥനയില്‍ ജനം മനസ്സുരുകി വിലയം പ്രാപിച്ചു.
    !!!!

    ReplyDelete
  13. ഇതിൽ മുന്നിലുള്ള മൈക്കകളേ... മറ്റുള്ളവരേ പൊട്ടന്മാരേ എന്നൊക്കെ വിളിക്കൽ പൊടുമോ സർ ;)

    ReplyDelete
  14. വളരെ പ്രസക്തം. അറിയാതെ വഴിയിലൂടെ നടക്കുമ്പോള്‍ ചില പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ട് (അത് കേള്‍ക്കാന്‍ വേണ്ടി പോകല്‍ നിര്‍ത്തി വര്‍ഷങ്ങളായി) വെല്ലുവിളികളും പരിഹാസവും നിറഞ്ഞ പ്രസംഗങ്ങളും അവസാനം 'എല്ലാവരുടെയും നന്മക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും' . വെറുപ്പല്ല ഒരു തരം അറപ്പാണ് തോന്നാറ്. കുറഞ്ഞ വരികളില്‍ ഈ അപഹാസത്തിനെതിരെ പ്രതികരിച്ചത് വളരെ നന്നായി

    ReplyDelete
  15. കപടലോകത്തിന്റെ പ്രഭാഷകന്മാര്‍

    ReplyDelete
  16. Part 1:-

    പിന്തുണ..!

    മഹത്തുക്കളുടെ വഴിയെ കുറിച്ചാണ് പറയുന്നത്. സ്നേഹം, അലിവ്, ദയ, കാരുണ്യം, സഹനം, സത്യസന്ധത, അക്രമിച്ചവര്‍ക്ക് പോലും മാപ്പു നല്‍കിയ തുടുത്ത അദ്ധ്യായങ്ങള്‍, മാന്യതയുടെ മാനം മുട്ടുന്ന ഏടുകള്‍, സ്ഫുടം ചെയ്ത അകവും പുറവും അനാവൃതമാകുന്ന ശകലങ്ങള്‍...

    Part 2:-
    പതുക്കെ സംസാരത്തിന്റെ ഗതി മാറി...

    വ്യക്തി ഹത്യ, പരദൂഷണം, അതിര്‍ രേഖകള്‍ തുളക്കുന്ന വിമര്‍ശന ശരങ്ങള്‍, പുലഭ്യം...!!! അണികളുടെ ഉള്ളം നിറഞ്ഞു. വേദിയിലുള്ളവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അവസാനം സകല പാപങ്ങല്‍ക്കുമുള്ള പരിഹാര പ്രാര്‍ത്ഥനയില്‍ ജനം മനസ്സുരുകി വിലയം പ്രാപിച്ചു.

    Part 3:-

    വിജയ ഭാവത്തില്‍ വേദിയില്‍ നിന്നിറങ്ങിയ പ്രഭാഷകനെ അവര്‍ ആലിംഗനം ചെയ്തു... ചിലര്‍ ഉമ്മ വെച്ചു... മറ്റു ചിലര്‍ തൊട്ടു നോക്കി, വേറെ ചിലര്‍ ഒട്ടി നിന്ന്‌ നിര്‍വൃതിയടഞ്ഞു!.

    മുകളില്‍ പറഞ്ഞതില്‍ പാര്‍ട്ട്‌ 2 വാണ് മിക്കവാറും കേള്ക്കാര്‍. കേട്ട പാതി കേള്‍കാത്ത പാതി ബാക്കി കേള്‍കാന്‍ ചെവി കൊടുക്കാറില്ല.. വളരെ നന്നായിടുണ്ട് മനാഫ് മാസ്റ്റര്‍

    ReplyDelete
  17. അതിരുകള്‍ തുളക്കുന്ന ഇതേ വിമര്‍ശന ശരങ്ങള്‍ക്ക് ഇന്നതു തിരിച്ചറിയുന്നവര്‍ കയ്യടിച്ച ഒരു കാലവും ഉണ്ട്. അന്നതിന്റെ ഇരകള്‍ വേറെ കള്ളികളില്‍ പെടുന്നവരായത് കൊണ്ട് മാത്രം.പക്ഷെ തിരിച്ചറിവുകള്‍ വൈകിയാണെങ്കിലും വിവേകം തിരികെ കൊണ്ട് വരുന്നു.

    ReplyDelete
    Replies
    1. വിമര്‍ശനം ക്രിയാത്മകമാകുമ്പോള്‍ അതിനെ അന്ഗീകരിക്കുന്നത് ബോധത്തിന്റെ ലക്ഷണമാണ്. അതിരുകള്‍ വിട്ട അന്ന് മുതല്‍ കയ്യടി നിര്‍ത്തിയതാണ് തന്റേടം എന്നും പറയാം അല്ലേ സലാം സാബ്?

      Delete
  18. ഇവരുടെ വാക്ക് വിശ്വസിക്കുന്ന പാവം വല്ലിമ്മമാരുടെ കാര്യമാണ് മഹാകഷ്ടം... മോക്ഷ പ്രാർത്ഥനക്കൊടുവില് ആ പാവങ്ങളുടെ ചിറ്റും കമ്മലും അഴിചെടുപ്പിക്കലാണല്ലോ ഇവരുടെ മാസ്റ്റർ പീസ് നാട്യ ഇനം!

    ReplyDelete