Monday, August 20, 2012

ജനറേഷന്‍സ്














കാലം ചുളിവുകള്‍ തീര്‍ത്ത
കുന്നിന്‍റെ മുഖത്ത്
ജെ സി ബിയുടെ നഖങ്ങള്‍
അമര്‍ന്നു നിരങ്ങി
ചുവപ്പു കലര്‍ന്ന
അതിന്റെ ഉള്ളം
പറിച്ചു പുറത്തിട്ടു
പിന്നെ നിറം മഞ്ഞയായി...!

കുന്നിന്‍റെ കുടല്‍ മാലയും
രക്തവും മലവും
സ്ഥിരം ഏറ്റുവാങ്ങാന്‍
വിധിക്കപ്പെട്ട ടിപ്പര്‍
പതിവുപോലെ നിശബ്ദനായി
കണ്ണുകള്‍  പാതി ചിമ്മി
മുഖംതിരിച്ചു നിന്നു
പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
ദൂരെ മറഞ്ഞു!

12 comments:

  1. "പഴയ തലമുറയ്ക്ക്
    തലയില്ല
    പുതിയ തലമുറയ്ക്ക്
    മുറയില്ല"

    കുഞ്ഞുണ്ണി

    ReplyDelete
  2. കുന്നിന്‍റെ കുടല്‍ മാലയും
    രക്തവും മലവും
    സ്ഥിരം ഏറ്റുവാങ്ങാന്‍
    വിധിക്കപ്പെട്ട ടിപ്പര്‍
    പതിവുപോലെ നിശബ്ദനായി
    കണ്ണുകള്‍ പാതി ചിമ്മി
    മുഖം തിരിച്ചു നിന്നു
    പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
    ദൂരെ മറഞ്ഞു!

    ReplyDelete
  3. കുന്നിന്‍റെ കുടല്‍ മാലയും
    രക്തവും മലവും
    സ്ഥിരം ഏറ്റുവാങ്ങാന്‍
    വിധിക്കപ്പെട്ട ടിപ്പര്‍
    പതിവുപോലെ നിശബ്ദനായി

    ഏത് സംഭവത്തിനും ഒരു തുടക്കം എന്നതുപോലെ ഒരവസാനം കൂടിയുണ്ടാവുമല്ലോ ? അതാവട്ടെ ഇതും.! ആശംസകൾ.

    ReplyDelete
  4. എല്ലാം എടുത്തുതീര്‍ന്ന് അവസാനമെന്തുചെയ്യും?

    ReplyDelete
  5. ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

    കുന്നു കരഞ്ഞാലും മനുഷ്യന്‍ കരഞ്ഞാലും കേള്‍ക്കാന്‍ ആള് കാണില്ല.
    നന്നായി വരികള്‍
    ഈദ് ആശംസകളോടെ

    ReplyDelete
  6. ഇത്തിരി വരികളില്‍
    ഒത്തിരി കാര്യം :)

    ReplyDelete
  7. >പതിവുപോലെ നിശബ്ദനായി
    കണ്ണുകള്‍ പാതി ചിമ്മി
    മുഖംതിരിച്ചു നിന്നു
    പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
    ദൂരെ മറഞ്ഞു!<

    അങ്ങ് ദൂരെയുള്ള പാടത്തേക്കായിരിക്കും :(

    ReplyDelete
  8. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  9. ടിപ്പര്‍ ലോറികളില്‍ കയറി ഭൂമിയുടെ ആണിക്കല്ലുകള്‍ ഒന്നൊന്നായി നാട് വിടുന്നു.
    പര്‍വ്വതങ്ങള്‍ പറന്നു പോവുന്ന ആ അന്തിമ കാഹളത്തിലേക്ക് അതി വേഗം ബഹുദൂരം

    ReplyDelete