Sunday, July 1, 2012

ഒരാത്മഗതം


ജനല്‍ പാളിയിലൂടെ
പതുക്കെ നോക്കൂ
പ്രാരാബ്ധങ്ങളുടെ
ഇരുണ്ട പുക
പൊങ്ങുന്നത് കാണാം

എന്റെ വിഭവങ്ങളുടെ
ഗണിതവും ശാസ്ത്രവും
കറിയുടെ കട്ടിയും
എന്നിട്ടുമെന്തേ
ശരിക്കും ശരിപ്പെടാതെ?

ചില
ചുടു നിശ്വാസങ്ങളെ
നാം ഏറെ ഭയപ്പെടുക,
കാരണം...
നമ്മെ കരിച്ചു കളയാന്‍
അഗ്നിയെക്കാള്‍
ശക്തിയുണ്ടവക്ക്!24 comments:

 1. ഒരാത്മഗതം
  ഓരോരുത്തര്‍ക്കും ...

  ReplyDelete
 2. അതെ ഇതെല്ലാവര്‍ക്കും ... നന്നായി മാഷെ ഈ ആത്മഗതം

  ReplyDelete
 3. ചുടു നിശ്വാസങ്ങള്‍, നെടുവീര്‍പ്പുകള്‍ അത്മാവറിഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥനകളാണ്. അത് കൊണ്ടാവാം അതിനു അഗ്ന്യെക്കാള്‍ ശൌര്യവും!

  ReplyDelete
 4. ചില
  ചുടു നിശ്വാസങ്ങളെ
  നാം ഏറെ ഭയപ്പെടുക,
  കാരണം...
  നമ്മെ കരിച്ചു കളയാന്‍
  അഗ്നിയെക്കാള്‍
  ശക്തിയുണ്ടവക്ക്!
  ...............എന്തെ കണ്ണുകള്‍ നിറഞ്ഞത് എന്നെനിക്കറിയില്ല.
  കുറ്റ ബോധം കൊണ്ടാണോ ? എന്ന് തീര്‍ച്ചയില്ല ,
  ഓര്‍മ്മയില്‍ തെളിയുന്നു ഒരു പെരുന്നാള്‍ സുദിനം
  നാട്ടില്‍ വന്നു താമസമാക്കിയ ഒരു കുടുംബം,
  ഒരു വല്ലിമ്മയും ഉമ്മയും രണ്ടു പെണ്‍കുട്ടികളും ചെറിയ രണ്ടു ആണ്‍കുട്ടികളും
  അവരെ " നടപ്പ് ദോഷം" കൊണ്ട് നാട്ടിലെ വാടക വീട്ടില്‍ നിന്ന് ഒഴിവാക്കി
  മൂന്നു നാല് കിലോ മീറ്റര്‍ അകലെ മറ്റൊരു വാടക വീട്ടില്‍ താമസം,
  ആരോ പറഞ്ഞു കേട്ടു പതിനഞ്ചു വയസ്സ് കാരനായ ആ ആണ്‍ കുട്ടി അര്‍ബുദ രോഗം ബാധിച്ചിരിക്കുന്നു ..
  പല തവണ ഒന്ന് പോയി കാണാന്‍ ആഗ്രഹിച്ചു .
  "ആളുകളെ"ഭയന്ന് പോയില്ല ,
  ഒടുവില്‍ വലിയ പെരുന്നാളിന്റെ തലേന്ന് ഒരു സുഹൃത്തിനൊപ്പം പ്രായമായ മറ്റൊരു സുഹൃത്തിനെയും കൂട്ടി ആ വീട്ടിലേക്ക്..
  അറഫ നോമ്പ് തുറക്കാന്‍ കട്ടന്‍ ചായയും കയ്യില്‍ പിടിച്ചിരിക്കുന്ന ഉമ്മയും വല്ലിമ്മയും
  പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇത്താതമാരെ കാത്തിരിക്കുന്ന രണ്ടു അനിയന്മ്മാര്‍
  ഇത്താത്ത മാര്‍ ജോലി കഴിഞ്ഞു മടങ്ങി വരുന്ന "അസമയം" കണ്ടവര്‍ ആരും
  സമയത്ത് കഞ്ഞി വെവാത്തത്‌ അറിഞ്ഞില്ല .....ഞാനും ,,

  ReplyDelete
 5. വായിച്ചിരുന്നു അഷ്‌റഫ്‌.. കണ്ണു നനയിച്ച താങ്കളുടെ ആ രചന :(

  ReplyDelete
 6. എന്റെ തകർന്ന ഹൃദയത്തിന്റെ വേദനയെത്രയഗാധമെന്നോ?
  ശോകാകുലവു,മസ്വസ്ഥവും ഭഗ്നവുമാണെന്റെ നിദ്രയും.
  വിശ്വാസമായില്ലെങ്കിൽ നിന്റെ ചിന്തകളെയിവിടെക്കയ്ക്കൂ,
  ഉറക്കം ഞെട്ടി ഞാൻ തേങ്ങുന്നതു നിനക്കു കാണാം

  -ഹാഫിസ്‌ - റുബൈയാത്ത്

  ReplyDelete
  Replies
  1. റുബൈയാത്ത്.....
   Thanks dear Kinaloor

   Delete
 7. ചില
  ചുടു നിശ്വാസങ്ങളെ
  നാം ഏറെ ഭയപ്പെടുക,
  കാരണം...
  നമ്മെ കരിച്ചു കളയാന്‍
  അഗ്നിയെക്കാള്‍
  ശക്തിയുണ്ടവക്ക്!

  പിന്നെയും പിന്നെയും വായിച്ചു.

  ReplyDelete
  Replies
  1. Thanks for your support dear Yahya

   Delete
 8. ജീവിതം പരീക്ഷണങ്ങളുടെതാണ് . പ്രാരാബ്ദങ്ങളുടെ പുക ഉയരാതിരിക്കട്ടെ.

  ReplyDelete
 9. തിരിഞ്ഞു നോട്ടമായിരിക്കാം ചിലതിലൂടെ നമ്മെ നടത്തുന്നത്, തീർച്ചയായും വേണ്ടതും

  ReplyDelete
 10. ഒരു മുന്നറിയിപ്പ് പോലെ മനാഫ്ക്ക ഈ വാക്കുകളോരോന്നും..

  ReplyDelete
 11. അര്‍ഹത ഇല്ലാത്തവര്‍ ആര്‍ഭാടങ്ങളുടെ പുറകെ പോകുമ്പോള്‍ ഭയപെടാതെയിരിക്കുവാന്‍ നിര്‍വാഹമില്ല .സമ്പന്നതയുടെ മടിത്തട്ടില്‍ ജനിക്കുന്നവര്‍ വിരളം .ചുറ്റുപാട് ഒന്നു നോക്കുക ആര്‍ഭാടങ്ങള്‍ തേടി പോകുന്നവരുടെ നീണ്ട നിര കാണാം

  ReplyDelete
 12. ശരിയാണ്..നമ്മെ കരിച്ചു കളയാന്‍
  അഗ്നിയെക്കാള്‍
  ശക്തിയുണ്ടവക്ക്!

  ReplyDelete
 13. നിശ്വാസങ്ങള്‍ മാത്രമല്ല,
  ദയനീയമായ ചില നോട്ടങ്ങള്‍ പോലും നാം പേടിക്കേണ്ടതുണ്ട്..
  മനസില്‍ തട്ടുന്ന വരികള്‍
  മനാഫ്, അഭിനന്ദനങ്ങള്‍ ..

  ReplyDelete
 14. ചുടു നിശ്വാസങ്ങളെ
  നാം ഏറെ ഭയപ്പെടുക,
  കാരണം...
  നമ്മെ കരിച്ചു കളയാന്‍
  അഗ്നിയെക്കാള്‍
  ശക്തിയുണ്ടവക്ക്!

  അതു ദൈവം സാക്ഷ്യം പറഞ്ഞതും
  കാലം ഏറ്റു പാടിയതുമാണ്.
  നേരും ശക്തിയുമുണ്ട് വരികള്‍ക്ക്

  ReplyDelete
 15. ഈ ആത്മഗതം നേരെ ചെല്ലട്ടേ ഇനി അനുഭവം എന്ന പേജിലേക്ക്.....

  ReplyDelete
 16. ഈ ചുടു നിശ്വാസം പക്ഷെ,
  സ്രഷ്ട്ടാവില്‍നിന്നുള്ള
  പരീക്ഷണമാണെന്നാകയാല്‍
  പാപങ്ങള്‍ പൊറുത്തീടുവാനിത്
  ഹേതുവാകുമെന്നതില്‍
  മുഉമിനുകള്‍ക്കിതൊരു
  ആശ്വാസമായി ഭവിച്ചിടും!

  ReplyDelete
 17. പേടിപ്പിച്ചു കൊല്ലാതെ മാഷേ ......!!

  ReplyDelete
 18. നിങ്ങള്‍ക്ക് താഴെയുള്ളവരിലേക്ക് നോക്കുക, ദൈവം നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് അത് നിങ്ങളെ ബോധ്യപ്പെടുത്തും. മര്‍ദ്ദിതന്‍റെ പ്രാര്‍ഥനയെ ഭയപ്പെടുക; അവനും പടച്ചവനും ഇടയില്‍ മറയില്ല തുടങ്ങിയ ആശയമുള്ള പ്രവാചകവചനങ്ങളുടെ അതിമനോഹരമായ, ഹൃദയസ്പര്‍ശിയായ വിശദീകരണമായി വായിക്കുവാന്‍ തോന്നുന്നു ഈ അക്ഷരങ്ങള്‍. പതിവുപോലെ ഹൃദ്യമായ രചന.

  ReplyDelete
  Replies
  1. Dear Kuniyil,
   You said it..one more is there
   കറി അല്പം വെള്ളം ചേര്‍ത്തു നീട്ടിയെങ്കിലും അയല്‍പക്കത്തെ സാധുവിന് പങ്കു വെക്കൂ :)

   Delete
 19. പ്രാരാബ്ധങ്ങളുടെ ഇരുണ്ട പുക ച്ചുടുനിശ്വാസങ്ങളെ പ്രാര്‍ത്ഥന കൊണ്ട് അകറ്റാം കാതലുള്ള കവിത ലളിതവും ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 20. വായിച്ചു ഇഷ്ടായി എന്ന് മാത്രമേ പറയാന്‍ പറ്റുന്നുള്ളൂ.
  ആശംസകള്‍ മനാഫ് ഭായ്

  ReplyDelete