Tuesday, May 15, 2012

ഉഖ്‌ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ...

സൗദി അറേബ്യയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയിലുള്ള നജ്റാന്‍ പട്ടണത്തില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് കാണാം. അതിനപ്പുറം നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തീര്‍ക്കുന്നു. നജ്റാന്‍ സിറ്റിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ തെക്കു മാറി കാലത്തിന്റെ കണ്ണീരു വീണ ഒരു പ്രാചീന നഗരമുണ്ട്‌. ഉഖ്‌ദൂദ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആഗമനത്തിനു ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് യൂസുഫ് ദു-നുവാസ് എന്ന യഹൂദ രാജാവിന്റെ ഭരണ കേന്ദ്രമായിരുന്നു ഉഖ്‌ദൂദ്  നഗരം. 1937 വരെ നജ്റാന്‍ യമന്റെ ഭാഗമായിരുന്നു. ഉഖ്‌ദൂദിലെ കോട്ടയും ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി നമ്മോടു സംസാരിക്കാന്‍ കാത്തിരിക്കുന്നുണ്ടിവിടെ!.

കച്ചവട കേന്ദ്രമായിരുന്നു ഉഖ്‌ദൂദ് നഗരം. നജ്റാന്‍ ഇന്നും അറിയപ്പെടുന്നത് കാര്‍ഷിക ഗ്രാമം എന്നാണ്. ചുറ്റും പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്നതിനാല്‍ വര്‍ഷപാതം മൂലമുള്ള ജലം നജ്റാനിന്റെ കാര്‍ഷിക സമൃദ്ധിക്ക് എക്കാലത്തും നല്ല സംഭാവനയാണ്. കര മാര്‍ഗ്ഗവും കടല്‍ വഴിയും ലോകത്തിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളുമായി അതി പ്രാചീന കച്ചവട ബന്ധവും നജ്റാനുണ്ട്. മുഹമ്മദ്‌ നബിക്ക് തൊട്ടു മുന്‍പുള്ള പ്രവാചകനായ ഇസാ നബി (യേശു) യുടെ യതാര്‍ത്ഥ അധ്യാപനങ്ങളില്‍ വിശ്വസിച്ചിരുന്ന നിഷ്കളങ്കരായ നിരവധി വിശ്വാസികള്‍ അവിടെ ജീവിച്ചിരുന്നു. യഹൂദ മതവിശ്വാസിയായ രാജാവ് ദു-നുവാസ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതായിസം സ്വീകരിക്കാനും നിര്‍ബന്ധം ചെലുത്തുകയും അല്ലാത്ത പക്ഷം വധിച്ചു കളയുമെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വാസം ഉപേക്ഷിക്കുകയോ മരണം വരിക്കുകയോ മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍. തികഞ്ഞ ഏക ദൈവാരാധകരായ അവര്‍ ഉറച്ച വിശ്വാസം വെടിഞ്ഞു യഹൂദികളാകാന്‍ ‍വിസമ്മതിച്ചു. തന്റെ കോട്ടയ്ക്കു സമീപം അഗ്നിയുടെ വലിയ കിടങ്ങുകള്‍ തീര്‍ത്ത്‌ വിശ്വാസികളെ മുഴുവന്‍ ചുട്ടെരിച്ച അതി ക്രൂരമായ രാജ നടപടിക്ക് ഉ‌ഖ്‌ദൂദ് നഗരം സാക്ഷിയായി. കണ്ണു നനയിച്ച ആ കാഴ്ചയില്‍ ഇന്നും വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉഖ്‌ദൂദെന്ന പ്രാചീന നഗരം. ഇരുപതിനായിരത്തോളം വിശ്വാസികളെയാണത്രെ ദു-നുവാസ് അഗ്നിനാളങ്ങള്‍ക്ക് വിഴുങ്ങാന്‍ കൊടുത്തത്. രാജാവും  കിങ്കരപ്പടയും അതു കണ്ട് ആര്‍ത്തു ചിരിച്ചുവെന്ന് ചരിത്രം!

വിശുദ്ധ ഖുര്‍ആന് ഈ സംഭവം (അസ്ഹാബുല്‍ ഉഖ്‌ദൂദ്) അനുസ്മരിച്ചു ഇപ്രകാരം പറയുന്നു:

"ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിനടുത്ത് ഇരിക്കുന്നവരായിരുന്നു. സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശ ഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ മേലുള്ള കുറ്റം" (വി. ഖുര്‍ആന് 85: 4-9)

എത്യോപ്യ (അബ്സീനിയ)  ഭരിച്ചിരുന്ന നീതിമാനായ നജ്ജാശി (നേഗസ്) രാജാവ് ദു-നുവാസിന് ശേഷം ഉഖ്‌ദൂദ് ജയിച്ചടക്കുന്നുണ്ട്. തന്റെ പ്രധിനിധിയായി അദ്ദേഹം അബ്റഹതിനെ അവിടെ നിശ്ചയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 105- ല്‍ പരാമര്‍ശിച്ച ആനക്കലഹ സംഭവത്തിലെ നായകന്‍ ഈ അബ്റഹതാണ്. പ്രവാചക തിരുമേനിയുടെ ആഗമനത്തോടെ ഉഖ്‌ദൂദ് നിവാസികള്‍ ഇസ്ലാമിന് കീഴ്പെട്ടു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പ്രവാചക സദസ്സില്‍ പലപ്പോഴും വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയുടെ കല്‍ത്തറയും അവശിഷ്ടങ്ങളും ഇന്നും കാണാം. ഇന്നത്തെ നജ്റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്‌ദൂദ് പ്രദേശം. തൊട്ടടുത്തെല്ലാം ജനവാസമുണ്ട്. ചിത്രത്തില്‍ ഉഖ്‌ദൂദ് താഴ്‌വരയുടെ വിദൂരതയില്‍ കാണുന്ന മല കടന്നാല്‍ യമനായി. ഉഖ്‌ദൂദ് ഒരു Archeologically Protected Area കൂടിയാണ്. കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത് വായിക്കുമ്പോള് ‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്‌ദൂദ്!.

നജ്റാന്‍ ‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രിയ സുഹൃത്തുമായ ശഫീഖിനും കുടുംബത്തോടുമൊപ്പം ഉഖ്‌ദൂദിലേക്കൊരു യാത്ര (11.05.2012)

 Entrance to the Archeological Site of  Ukhdood

 
ഉഖ്‌ദൂദിലേക്ക് ...
(WIth Prof. Shafeeq and Noonu Mol)
ഉഖ്‌ദൂദ്  താഴ്‌‌വര
ഉഖ്‌ദൂദ്  നഗരത്തിലേക്ക്

നഗര ശേഷിപ്പുകളിലൂടെ

കൊത്തിവെക്കപ്പെട്ട ലിപികള്‍

ദു-നുവാസിന്റെ കോട്ടയുടെ ഭാഗം

ചുട്ടെരിക്കപ്പെട്ടവരുടെ അസ്ഥികള്‍
(നിരവധി സ്ഥലങ്ങളില്‍ ‍ ഇങ്ങിനെ കാണാം)

ഉഖ്‌ദൂദ് നഗരം- മറ്റൊരു വീക്ഷണം

ഉഖ്‌ദൂദിലെ ആദ്യ പള്ളിയുടെ ശേഷിപ്പുകള്‍

Najran Museum

ഉഖ്‌ദൂദിലെ ലിപികള്
(@ Mesuem)
ഉഖ്‌ദൂദിലെ കലപ്പയും കപ്പിയും
(@ Mesuem)

ഉഖ്‌ദൂദ് നിവാസികള്‍ ഉപയോഗിച്ചിരുന്ന
പാത്രങ്ങള്‍ (@ Mesuem)

പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍
ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...


61 comments:

 1. വിജ്ഞാനപ്രദമായ പോസ്റ്റ്‌ ...

  ReplyDelete
 2. പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍ ഹോമിക്കേണ്ടി വന്ന ഉഖ്ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...

  ReplyDelete
 3. വളരെ നല്ല പോസ്റ്റ്‌, മനാഫ് മാഷിന് നന്ദി ...... യാത്ര തുടരൂ.........

  ReplyDelete
 4. "അല്ല, നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും “ദൈവ സഹായം എപ്പോഴാണുണ്ടാവുക"യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും. "
  (Holy Quaran-2:214)

  ReplyDelete
 5. ചരിത്രം, വിശ്വാസം, യാത്ര, ഇതെല്ലാം വായനക്കാരനോട് ആത്മാര്‍ഥമായി സംവദിച്ച നല്ലൊരു പോസ്റ്റ്‌!
  നന്മകള്‍ നേരുന്നു.

  ReplyDelete
 6. Very informative. We wish to visit the place, Insha All will arrange a tour soon.

  Jazakallahu Khair.
  CP

  ReplyDelete
 7. കാലമെത്രകഴിഞ്ഞാലും ചരിത്രത്തിൽ നിന്ന് പിൻ‌ഗാമികൾക്ക് പഠിക്കാൻ എമ്പാടുമുണ്ട് എന്ന് ചരിത്രശേഷിപ്പുകളിലൂടെ സഞ്ചരിച്ച്, സചിത്ര വിവരണം നൽകിയ മനാഫ് മാഷിനോട് എങ്ങിനെ നന്ദി പറയും?!

  പഠനാർഹമായ പോസ്റ്റിനു നന്ദി!

  ReplyDelete
  Replies
  1. കാലമെത്രകഴിഞ്ഞാലും ചരിത്രത്തിൽ നിന്ന് പിൻ‌ഗാമികൾക്ക് പഠിക്കാൻ എമ്പാടുമുണ്ട്
   Yes Malayali

   Delete
 8. ചരിത്രങ്ങള്‍ പെറുക്കിയെടുത്തു കൊണ്ടുള്ള യാത്രകള്‍..നല്ല പോസ്റ്റ് നല്ല പടങ്ങള്‍ കാണിച്ചതിനു നന്ദി...

  ReplyDelete
 9. നല്ല ശ്രമം,
  നന്ദി ആദ്യമേ അറിയിക്കട്ടെ,

  സൗദിയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടും ഒന്നുമാരിയത്തവര്‍ നമ്മുടെ ഇടയില്‍ ഒരു പാട് ഉണ്ട്. ഇത്തരം പല അറിവുകളും തേടുക എന്നത് കുറച്ചു ശ്രമകരവുമാണ്

  നജ്റാനിലെ വിശേഷങ്ങള്‍ ഞാന്‍ ഒരിക്കല്‍ എഴുതിയത് ഇവിടെ പങ്കു വയ്ക്കുന്നു
  http://jaisalsadique.blogspot.com/2011/11/najran-qasr-al-emara.html

  ReplyDelete
 10. ചരിത്ര ഭൂമിയിലെ അടയാളങ്ങളും അറിവുകളും പങ്കുവെച്ച നല്ല യാത്രാ വിവരണം.

  ReplyDelete
 11. ഉഖ്ദൂദ് നിവാസികളുടെ ചരിത്രവും മറ്റും വിവരിച്ചു തന്ന മനാഫ് മാഷിന്
  അകൈദവമായ നന്ദി അറിയിക്കുന്നു.ഈ ചരിത്ര സ്ഥലം സന്ദര്‍ശിക്കാന്‍ വല്ല
  പെര്‍മിഷനും വാങ്ങണമെങ്കില്‍ അറിയിക്കുമല്ലോ .

  ReplyDelete
  Replies
  1. No special permission or fee required.
   Timing is moning 8 to 12 and Evening 3 to 6
   Sun,Wed,Thu & Fri evenings are only for families

   Delete
 12. പഠനാർഹമായ പോസ്റ്റിനു നന്ദി!

  ReplyDelete
 13. നിങ്ങളുടെ ബ്ലോഗിലെ വേറിട്ട ഒരു പോസ്റ്റ്‌. അല്പം കൂടെ വിവരണം ആകാമായിരുന്നു എന്ന് തോന്നി.

  ReplyDelete
  Replies
  1. ചുരുക്കി എഴുത്താണ് എനിക്കിഷ്ടം ബഷീര്‍ ജി :)

   Delete
 14. ".......നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് കാണുക”(6:11).
  ചരിത്രമുറങ്ങുന്ന ഭൂമിയുടെ ഒരു യാത്ര, നല്ല വിവരണം നന്നായിരിക്കുന്നു...

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. ഉഖ്ദുദിലെ ജനങ്ങൾ വിശ്വാസികളാവാനുള്ള കാരണം ഇങ്ങിനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിത്യവും ഒരു സാഹിറിന്റെ അരികിൽ പോയിരുന്ന ബാലൻ ഒരു പണ്ഡിതനെ കാണാനിടയായി പണ്ഡിതന്റെ ഉപദേശം സ്വീകരിച്ച് ബാലൻ വിശ്വാസിയായി.പല സിദ്ധികളും കാണിക്കുന്ന ബാലനോട് രാജാവ് ചോദിച്ചു എവിടെ നിന്ന് കിട്ടി നിനക്കിതൊക്കെ?ബാലൻ പറഞ്ഞു എന്റെ രക്ഷിതാവ് അല്ലാഹു നൽകിയതാണ് എന്ന് .ഇതു കേട്ട രാജാവ് കോപാകുലനായി. ബാലനെ കൊല്ലാൻ ഉത്തരവിട്ടു.ബാലനെ കൊല്ലാൻ ഒരുനിലക്കും കഴിയാതെ വന്നപ്പോൾ ഈ ബാലൽ തന്നെ രാജാവിനോട് ഇങ്ങിനെ പറഞ്ഞു .. ഈ നാട്ടിലെ മുഴുവൻ ആളുകളേയും വിളിച്ചു കൂട്ടുക! എന്റെ ആവനാഴിൽ നിന്നും അമ്പെടുത്ത് "ബിസ്മില്ലഹി റബ്ബിൽ ഗുലാം"(ബാലന്റെ റബ്ബിന്റെ നാമത്തിൽ) എന്ന് പറഞ്ഞ് അമ്പെയ്യുക .കുട്ടി പറഞ്ഞപോലെ ചെയ്തു ബാലൻ മരണമടഞ്ഞു. ഇതു കണ്ട ജനങ്ങൾ മുഴുവനും അല്ലാഹുവിൽ വിശ്വസിച്ചു.ഈ ജനങ്ങളെയാണ് രാജാവ് ചുട്ടു കൊന്നത്. എന്ന് ചരിത്രം!!

  ReplyDelete
  Replies
  1. അതെ; ഖുര്‍ആന്‍ തഫ്സീറുകളില്‍ ഈ സംഭവം കാണാം. സൂറത്തുല്‍ ബുറൂജിന്റെ വ്യാഖ്യാനത്തില്‍ മുഹമ്മദ്‌ അമാനി മൌലവിയും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

   Delete
 17. നല്ല പോസ്റ്റ്‌ താങ്ക്സ്

  ReplyDelete
 18. നല്ല പോസ്റ്റ്‌, കുറച്ചു കൂടി വിവരണം നല്‍കിയാല്‍ നന്നായിരുന്നു,അവിടുത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, ആളുകള്‍ താമസമുണ്ടോ? റസൂലിന്റെ കാല ശേഷം അവിടെയുണ്ടായ മാറ്റങ്ങള്‍ - (രാഷ്ട്രീയവും വിശ്വാസപരവും) ??

  ReplyDelete
  Replies
  1. ഇന്നത്തെ നജ്റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശം. തൊട്ടടുത്തെല്ലാം ജനവാസമുണ്ട്. ചിത്രത്തില്‍ ഉഖ്ദൂദ് താഴ് വരയുടെ വിദൂരതയില്‍
   കാണുന്ന മല കടന്നാല്‍ യമനായി. ഉഖ്ദൂദ് ഒരു Archeologically protected area ആണെന്ന് മാത്രം. മറ്റു കാര്യങ്ങള്‍ സൌദിയിലെ ഇതൊരു പ്രദേശവും പോലെ തന്നെ.

   Delete
 19. നല്ല പോസ്റ്റ്, ഒരു പാട് അറിവ് നൽക്കുന്നതും കൂടുതൽ അറിയാൻ ആഗ്രഹവുമുളവാക്കിയ ഒരു നല്ല പോസ്റ്റിന്ന് നന്ദി

  ReplyDelete
 20. ഓരോ യാത്രയും നമുക്ക് അനുഭവങ്ങളും അറിവുകളും ആണ് . തികച്ചും വ്യത്യസ്തമായ ഒരു യാത്ര വിവരിച്ചതിന് നന്ദി - ഒരു പാട് അറിയാനും മനസ്സിലാക്കാനും ഇനിയും ബാക്കി എന്നാ തിരിച്ചറിവും ഈ വിവരണം നല്‍കുന്നു ....

  ( ഓഫ്# ഹും ...ഞമ്മളോട് ഒരു വിവരം പറയാതെ.............നിങ്ങള്‍ സ്വന്തം :) )

  ReplyDelete
  Replies
  1. പ്രിയ വട്ടപ്പൊയില്‍,
   നജ്റാനില്‍ ഒരു Program ഉണ്ടായിരുന്നു. ചരിത്രത്തെ തൊടാന്‍ അവിചാരിതമായി കൈവന്നതാ ഈ അവസരം.

   Delete
 21. പ്രിയപ്പെട്ട മനാഫ് ജി ചരിത്ര വിശദീകരണത്തോടെ അവതരിപ്പിച്ച ഈ യാത്ര വിവരണനം മനോഹരവും പുതിയ ഒരു അറിവും ആയി ശുക്രന്‍

  ReplyDelete
 22. ഈ ചരിത്ര വിവരണം ഹൃദ്യമായി

  ReplyDelete
 23. "ഭൂമിയില്‍ സഞ്ചരിച്ചു മുന്‍ഗാമികളുടെ പരിണാമം ഇങ്ങനെ ആയിരുന്നു എന്ന്‌ കണ്ടു മനസ്സിലാക്കൂ..."{ഖുറാന്‍} വിശ്വാസികള്‍ക്ക് ഹൃദയവീര്യം നല്‍കും ഇത്തരം യാത്രകള്‍..

  ReplyDelete
 24. വിജ്ഞാനപ്രദമായൊരു യാത്രാവിവരണം...! ചരിത്രത്തിന്‍റെ തിരുശേഷിപ്പിലേക്കൊരു തിരിഞ്ഞുനടത്തം...! നന്ദി, മാഷേ.

  ReplyDelete
 25. വിജ്ഞാനപ്രദം, ഹൃദ്യമായ വിവരണം. തുടരട്ടെ ഈ യാത്ര.

  ReplyDelete
 26. യാത്രാ വിവരണം പുതിയ അറിവ് പകര്‍ന്നു ..:)

  ReplyDelete
  Replies
  1. Thanx for this visit Mr. Aroor ji

   Delete
 27. "കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത്
  വായിക്കുമ്പോള്‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്ദൂദ്!"

  താങ്കള്‍ അവിടെ കണ്ടത് ഹൃദ്യമായ കൊച്ചു വിവരണത്തിലുടെയും ഭംഗിയുളള ഫോടോകളിലുമായി പകര്‍ന്നു നല്‍കിയപ്പോള്‍ ‍ ആ ചരിത്ര സ്ഥലം കണ്ടു വന്ന പോലുള്ള പ്രതീതി... മെനി താങ്ക്സ് ഫോര്‍ ഷെയറിംഗ്..

  ReplyDelete
  Replies
  1. നന്ദി പൂക്കോട്ടൂരുകാരാ...

   Delete
 28. yaa allah...........vallathoru anubhavam...........qaroonte kottaram bhoomil thaznna sthalam kandaoopzum....ithe anubhavamayirunnu...................allahuvil sharanam.....avananu nammude rakshithavu,,,,,,

  ReplyDelete
 29. അറിയാത്ത എത്ര ചരിത്രസത്യങ്ങള്‍ അല്ലേ..? നന്ദി മനാഫ്

  ReplyDelete
 30. പുതിയ ഒരറിവ് ....... ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട് പക്ഷെ വിവരണം അറിയില്ലായിരുന്നു .......ചിത്രങ്ങള്‍ക്കുംകൂടി ... നന്ദി മനാഫ്‌ മാഷ്‌

  ReplyDelete
 31. Very good post Manaf mash. Informative and touching.
  Continue your journey and posts.
  All the best.

  ReplyDelete
 32. നജ്റാനിലെ ക്രിസ്ത്യാനികള്‍ മദീനയില്‍ വന്നതും പ്രവാചകന്‍ അവര്‍ക്ക്‌ മദീന പള്ളിയില്‍ തന്നെ ആരാധനക്കുള്ള സൗകര്യം ഒരുക്കിയതും അറിയാം. നജ്റാന്‍ നഗരത്തോട് ഓരം ചേര്‍ന്ന് കൊണ്ട് ഒരു പുരാതന നാഗരികത നിലനിന്നിരുന്നു എന്നത് പുതിയ ഒരറിവാണ്.

  യാത്രകള്‍ അവസാനിക്കുന്നില്ല....!

  ReplyDelete
 33. അതെ സലിം സാബ്,
  ഇസ്ലാം ആശ്ലേ ശിക്കുന്നതിനുമുന്പ് നജ്റാനില്‍ നിന്നുള്ള ക്രൈസ്തവ പുരോഹിതന്മാര്‍ ഉള്‍കൊള്ളുന്ന സംഘം പ്രവാചകനെ കാണാനെത്തിയതും അവര്‍ക്ക് ആരാധന നിര്‍വ്വഹിക്കാന്‍ സൌകര്യമൊരുക്കി പ്രവാചകന്‍ അവരെ ആദരിച്ചതും ചരിത്രത്തില്‍ മനസ്സ് കുളിര്‍പ്പിക്കുന്ന താളുകളാണ്.

  ReplyDelete
 34. ഞാനും അവിടെ സന്ദര്‍ശിച്ചിട്ടുണ്ട് , കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി

  ReplyDelete
 35. good one
  informative & touching
  thanks

  ReplyDelete
 36. പിറവിക്കു പിറകില്‍ ഈ ഭുവനത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നറിയാത്ത ഒരു നിതാന്ത ശിശു ആവാതിരിക്കാന്‍ ചരിത്രത്തിലേക്കുള്ള യാത്രകള്‍ തുടര്ച്ചകളാക്കുക.
  ഏതു തരം യാത്രകള്‍ എന്ന് മാഷ്‌ വെളിച്ചം കാണിക്കുന്നു.

  ReplyDelete
 37. ഇവിടുന്നു മുന്നൂറ്റി അമ്പത്‌ കിലോമീറ്റര്‍ മാത്രമേ ഉള്ളൂ നജ്രാനിലേക്ക് ,,ഇത്ര അടുത്ത് ഇങ്ങനെയൊരു ചരിതം ഉറങ്ങികിടക്കുന്ന സ്ഥലം ഉള്ള കാര്യം മാഷിന്‍റെ പോസ്റ്റില്‍ കൂടിയാണ് അറിഞത്..അപ്പോള്‍ ഇനി അടുത്ത യാത്ര അങ്ങോട്ട്‌ തന്നെയാവട്ടെ ..മാഷെ നന്ദി..
  ---------------------------------
  എന്നാലും ഇത് വഴി പോയപ്പോള്‍ ഒന്ന് വിളിച്ചില്ലല്ലോ ....!!!

  ReplyDelete
  Replies
  1. അത് വഴിയല്ല പോയത് ഫൈസല്‍ ബാബു. യാമ്പു-ജിദ്ദ-നജ്റാന്‍ ഫ്ലൈറ്റ് ആയിരുന്നു.

   Delete
 38. വളരെ വിജ്ഞാനപ്രദമായ ലേഖനം.ചരിത്രഭൂമിയുടെ അറിവുകൾ പങ്കുവെച്ചതിനു നന്ദി.

  ReplyDelete
 39. ഉഖ്ദൂദിനെ കുറിച്ചുള്ള നല്ലൊരൂ വിവരണം. വഴിയടയാളങ്ങൾ തേടിയുള്ള യാത്ര തുടരുക.. നന്ദി.

  ReplyDelete
 40. ചരിത്രസത്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കും..യാത്രാ വിവരണത്തിലൂടെ ഞങ്ങള്‍ക്കും അത് മനസ്സിലാക്കാനുള്ള അവസരം കിട്ടുന്നു. എല്ലാ ആശംസകളും

  ReplyDelete
 41. ആദ്യമായാണീ വഴി, എന്‌റെ പോസ്റ്റിനുള്ള കമെന്‌റ്‌ കണ്‌ട്‌ കൂടെ വന്നതാണ്‌ :) ഉഖ്ദൂദ്‌ എന്ന ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന സ്ഥലത്തെ കുറിച്ച്‌ ഇതുവരെ വല്യ അറിവൊന്നുമുണ്‌ടായിരുന്നില്ല. എത്രമാത്രം ചരിത്രത്തിന്‌റെ കയ്യൊപ്പ്‌ പതിഞ്ഞവയാണെന്ന് ഇവ വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌. ഖുറാനില്‍ എടുത്ത്‌ പറപ്പെട്ട ഈ സംഭവവും അതിന്‌ നിതാനമായ ഈ പ്രദേശവും പരിചയപ്പെടുത്തി തന്നതിന്‌ നന്ദി,, ഫോട്ടോകള്‍ക്കും.. ഇനിയും വരാം... ഇന്‍ശാ അല്ലാഹ്‌

  ReplyDelete
  Replies
  1. Thanks for your visit Mr. Mohiyudheen MP

   Delete
 42. പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍
  ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...  charithrathilekkulla yaathrayil
  kanneerinte nanavu baakki kidappund.
  aa pollalukal ippozhum avide baakki kidakkunnund.


  nandi. ormappeduthalinu...

  ReplyDelete
 43. നല്ല പോസ്റ്റ്‌. ചരിത്രങ്ങള്‍ പലതും തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ചൂണ്ടു പലകയാണ്. കൃത്യമായി അത് ഇവിടെ പറയുകയും ചെയ്തു. അഭിനന്ദനങ്ങള്‍ മനാഫ്ക..

  ReplyDelete
 44. മനാഫ് മാഷിന്റെ യാത്ര ഇഷ്ടപ്പെട്ടു, പറ്റുമെങ്കിൽ പോകാൻ ഒരു സ്ഥലം കൂടിയായി...
  നല്ല ചിത്രങ്ങൾ. ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തെ കുറിച്ചുള്ള വിവരണത്തിനു നന്ദി ....
  എല്ലാ ആശംസകളും

  ReplyDelete
 45. This comment has been removed by the author.

  ReplyDelete
 46. ഉഖ്ദൂദ്‌ എന്നാ ചരിത്ര പ്രധ്യാന്യമുള്ള സ്ഥലത്തെക്കുറിച്ച് നല്ലൊരു വിവരണം. ആശംസകള്‍..

  ReplyDelete
 47. വിജ്ഞാനപ്രദം

  ReplyDelete