Monday, September 5, 2011

യുഗാന്തരം

 











വിശ്വാസത്തിന്‍റെ അരികു പറ്റി
ഒന്നാം തരം വേദിയുണ്ട്
പൌരോഹിത്യം നൃത്തം ചവിട്ടും
ചടുലമായ തക്ബീര്‍ ധ്വനിയും
ഓശാനയുടെ നേര്‍ത്ത ഓളങ്ങളും
ഓം കാരത്തിന്‍റെ സായൂജ്യവും
സമം ചാലിച്ചു ചേര്‍ത്ത്‌
കുഞ്ഞാടുകള്‍ താളം പിടിക്കും

ദേവഹിതം വില കൊടുത്ത്
വില്ലു പോലെ വളക്കാം
മുടിയും കുടീരങ്ങളും കാശാക്കാം
പാപ ശുശ്രൂഷ നടത്തി
തലമുറകളെ 'രക്ഷപ്പെടുത്താം'
ഭക്തിയുടെ വെളുത്ത ഭസ്മത്തില്‍
രതിയും ഉന്മാദവും കുഴച്ചു വില്‍ക്കാം
പുതു മന്ത്രങ്ങളുടെ സ്വരം മീട്ടി
'മോക്ഷ'ത്തിന്‍റെ തന്ത്രികള്‍ കെട്ടാം 

വിചാരം ത്രിശൂലത്തില്‍ മരിക്കുമ്പോള്‍
ബോധിവൃക്ഷം ഇല പൊഴിക്കുന്നു
ഗെത്'സമേന തോട്ടം മുട്ടുകുത്തിയ
ഒരു പ്രാര്‍ത്ഥനക്കായി കേഴുന്നു
മദീനയിലേക്കുള്ള വഴിയില്‍
ശിരസ്സു കുനിഞ്ഞ മലകള്‍
പ്രവാചക പാദസ്പര്‍ശത്തിന്‍റെ
സ്മരണ നുണഞ്ഞ് കണ്ണീര്‍ വാര്‍ക്കുന്നു!

34 comments:

  1. തീര്‍ച്ചയായും.. മതഅദ്യാപനങ്ങള്‍ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന അവസ്ഥാന്തരം.. മനോഹരം ഇക്കാ ..

    ReplyDelete
  2. പൌരോഹിത്യത്തിന് വിലയില്ലാത്ത ആദർശം കൊണ്ട് പുരോഹിതന്മാർ അമ്മാനമാട്ടം നടത്തുന്നു.

    ReplyDelete
  3. 'കവിത'യുള്ള ഈ കവിത ഇന്നിന്‍റെ മത വ്യതിയാന വൈരൂപ്യങ്ങളിലേക്ക് നിശിതമായി വിരല്‍ ചൂണ്ടുന്നു.കവിയെ അഭിനന്ദിക്കാന്‍ വാക്കുകളില്ല.എന്നാലും നല്ലൊരു കവിത സമ്മാനിച്ചതിനു പ്രിയ സുഹൃത്തേ,ഒരായിരം നന്ദി....

    ReplyDelete
  4. പുരോഹിതര്‍ പലരും ഇന്ന് അറിവിനെ ഇരുട്ടിലേക് വഴി വെട്ടി സമൂഹത്തെ നയിക്കുന്നവര്‍, അവരിലും നല്ലവര്‍ ഉണ്ട്, ഒരുപാട് നന്മ മനസ്സില്‍ കരുതുന്നവര്‍
    വരികള്‍ എല്ലാം കിടു

    ReplyDelete
  5. @mohammedkutty irimbiliyam
    ഉള്ളു തുറന്ന താങ്കളുടെ അഭിനന്ദനത്തിന്
    മനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന് നന്ദി!

    ReplyDelete
  6. പുതിയ ലോക ക്രമത്തിലെ ഏറ്റവും വലിയ വ്യവസായം ഭക്തിയായി വളര്‍ന്നിരിക്കുന്നു. ആര്‍ക്കും പണക്കാരനാവാനുള്ള എളുപ്പ വഴിയും അത് തന്നെ. പരിതാപകരമായ ഈ അപചയത്തെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പ്രതിരോധിക്കാനുള്ള ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. നല്ല കവിത.

    ReplyDelete
  7. ഭക്തി വ്യവസായം പൊടിപൊടിക്കുന്ന ഇന്നത്തെ സമയത്തിന് യോജിച്ച വരികള്‍!
    'അടി'മുതല്‍ 'മുടി' വരെ ഇന്ന് കച്ചവട സാധനങ്ങളാണ്.

    ReplyDelete
  8. ആപല്‍ക്കരമായ ആത്മീയ ചൂഷണങ്ങള്‍!

    ReplyDelete
  9. പൌരോഹിത്യത്തിന്റെ ചൂഷണത്തില്‍ മാത്രം നല്ല മതേതരത്വം കാണാം!
    യുഗാന്തരം പൌരോഹിത്യത്തിന്റെ നെറും തലക്കുള്ള ഒരടിയാണ് .

    ReplyDelete
  10. ഇസ്മായില്‍ കുറുമ്പടി (തണല്‍)
    'അടി'മുതല്‍ 'മുടി' വരെ ഇന്ന് കച്ചവട സാധനങ്ങളാണ്.
    Correct!

    ReplyDelete
  11. ഈ യുഗാന്തരം
    കൊള്ളേണ്ടവര്‍ക്ക് കൊള്ളും!

    ReplyDelete
  12. അതെ..അന്ധ വിശ്വാസങ്ങളിലെ കൂട്ടായ്മ... തലമുറകളായി കൈമാറി വരുന്നു... ഒരു സിനിമാക്കാരന്‍ പറഞ്ഞത് കലയിലാണ് മതേതരത്വം എന്നാണു. അതായത് സിനിമാ കൊട്ടകയില്‍. മദ്യ ശാലയും മതേതര വേദി തന്നെ!! ഉറപ്പായും ജീര്‍ണ്ണതയിലാണ് ഇന്ന് ഐക്യം കൂടുതല്‍ ശക്തമായുള്ളത്. ഇത് കൊള്ളേണ്ടടുത്ത് കൊണ്ടാലും കേളന്‍ കുലുങ്ങില്ലല്ലോ.

    ReplyDelete
  13. പൌരോഹിത്യം നൃത്തം ചവിട്ടും
    ചടുലമായ തക്ബീര്‍ ധ്വനിയും

    ഈ വരിയുടെ അര്‍ഥം എന്താണാവോ ?

    ReplyDelete
  14. പുരോഹിതർ വരിഞ്ഞ് മുറുക്കിയ കെട്ടുകൾ പൊട്ടിച്ചെറിയാൻ തുടങ്ങുമ്പോൾ,

    ദംഷ്ട്രകൾ കാട്ടി ആക്രോശിക്കുന്ന നീളൻ കുപ്പായവും തലേക്കെട്ടും സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു ഞാൻ!

    ഉറക്കത്തിൽ പോലും ഇവരെന്നെ വെറുതെ വിടുന്നില്ലല്ലോ!!

    ReplyDelete
  15. @റശീദ് പുന്നശ്ശേരി:
    വിശ്വാസവും മതവും ദുരുപയോഗം ചെയ്യുന്ന പുരോഹിതന്മാര്‍ക്ക് വേണ്ടി ഉച്ചത്തില്‍ തക്ബീര്‍ വിളിക്കുന്ന പാവങ്ങള്‍. അത് മതത്തിന്‍റെ തക്ബീര്‍ ധ്വനിയല്ല. പൌരോഹിത്യത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഉശിരേകുന്ന വെറും താളാത്മക ശബ്ദം മാത്രം. ഇസ്ലാമില്‍
    പൌരോഹിത്യമില്ല(ഉണ്ടാവരുത്);പണ്ഡിതന്മാരല്ലേ ഉള്ളൂ..!

    ReplyDelete
  16. ikka oru samakalika prashnam vishayamakkiyadinu
    athu kavithayiloode velicham kandethiyadinu nanni

    ReplyDelete
  17. അഭിനവ പുരോഗമനക്കാര്‍ക്ക് തക്ബീര്‍ ധ്വനിയും പൗരോഹിത്യത്തിന്റെ പാതയിലാണ്‌.. :(

    ReplyDelete
  18. ബഷീര്‍ പി.ബി.വെള്ളറക്കാട്‌
    തക്ബീര്‍ ധ്വനി സൃഷ്ടാവിനെ വാഴ്താനുള്ളതാണ്‌.
    അല്ലാതെ മതം പഠിപ്പിക്കാത്ത പേക്കൂത്തുകള്‍ക്കുള്ള ചേരുവയല്ല...
    അതാണ്‌ ഇവിടെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
    സത്യം വിളിച്ചു പറയുന്നത് 'അഭിനവ പുരോഗമന'മായി തോന്നുന്നത്
    താങ്കളുടെ വീക്ഷണ വൈകല്യം മാത്രം!

    ReplyDelete
  19. Daivathiekkulla vazhi thettikkunna daiva naamathil ulla aadhunika 'sign boards'!!!!!
    Nalla vishayam ikka. Nannai paranjirikkunnu.... Aashamsakal...

    ReplyDelete
  20. അനുഗ്രഹങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ക്കും അല്ലാഹുവിനെ വാഴ്ത്തുക എന്നതും ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുന്നു..

    ReplyDelete
  21. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌,

    അനുഗ്രഹങ്ങളിലും സന്തോഷങ്ങളിലും തക്ബീര്‍ മുഴക്കുന്നതില്‍ വിശ്വാസികള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ തക്ബീര്‍ കച്ചവടമാക്കുന്നതിലും ഗോഷ്ടിയാക്കുന്നതിലും യോജിക്കാന്‍ കഴിയില്ല. മത ചിഹ്നങ്ങളുടെ മറപിടിച്ചുള്ള ചൂഷണങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. ഒരു കാര്യം ചോദിച്ചിട്ടേ; ഇതൊന്നും ആരും ദുരുപയോഗം ചെയ്യുന്നില്ല എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?

    ReplyDelete
  22. തക്‌ബീറു കൊണ്ട് ഗോഷ്ടിയോ ? അതെനിക്കറിയില്ല..
    ദുരുപയോഗം ചെയ്യുകയൊ ? തക്‌ബീറോ ?

    ചൂഷണവും കച്ചവടവും മറ്റും ചെയ്യുന്നതാരാണേന്ന് ചര്‍ച്ച ക്ചെയ്യാം..

    താങ്കള്‍ തൗഹീദ് /ശിര്‍ക്ക് . ഇതിനുളള നിങളുടേ നിര്‍‌വചനം ഒന്ന് അറിയിക്കൂ

    ReplyDelete
  23. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    This is not a space for such discussions.
    you can send your queries/ comments/ criticisms to my mail (mtmanaf@gmail.com). We will discuss there. Thank you.

    ReplyDelete
  24. മതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കുള്ള ഒരു താക്കീത് ,നട്ടെല്ല് പണയം വെക്കാത്ത കവിത ...

    ReplyDelete
  25. മതം ഉന്‍മാദമാക്കിയുള്ള വാണിഭത്തിലൂടെ
    മെയ്യനങ്ങാതെ moneyയുണ്ടാക്കം.
    ഇന്ത്യയിലേക്ക് വരുന്ന പരദേശികളോട്
    beware of gods എന്ന് ഖുശ്`വന്ത്
    സിംഗ് പണ്ടേ പറഞ്ഞത് അത്കൊണ്ടായിരുന്നു.
    ഇന്ത്യക്കാരോട് പറഞ്ഞിട്ട് പ്രയോജനമില്ല എന്ന്
    അദ്ദേഹം ആദ്യമേ മനസ്സിലാക്കിയിരിക്കണം.

    സമകാലികാവസ്ഥയില്‍ ആറ്റിക്കുറുക്കിയെടുത്ത
    കവിത.

    ReplyDelete
  26. good one!!!!!!
    welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  27. നല്ല ആശയം അഭിനന്ദനങ്ങള്‍ ..

    ReplyDelete
  28. അർത്ഥവത്തായ വരികൾ

    "മുടിയും കുടീരങ്ങളും കാശാക്കാം
    പാപ ശുശ്രൂഷ നടത്തി
    തലമുറകളെ 'രക്ഷപ്പെടുത്താം'
    ഭക്തിയുടെ വെളുത്ത ഭസ്മത്തില്‍
    രതിയും ഉന്മാദവും കുഴച്ചു വില്‍ക്കാം"

    ആശംസകൾ

    ReplyDelete
  29. എല്ലാം വില്പനയ്ക്ക്....വിറ്റ് കാശാക്കുക മാത്രം സാമര്‍ത്ഥ്യത്തിന്റെ അളവുകോലാകുന്ന വല്ലാത്ത കാലം

    ReplyDelete
  30. കലികാല കോലങ്ങള്‍

    ReplyDelete