Monday, August 1, 2011

വ്രതം


വ്രതം
ജഹന്നമില്‍* നിന്നൊരു പരിച
റയ്യാന്‍* തുറക്കുന്ന താക്കോല്‍  
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചു കളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍

ആത്മ വിചാരപ്പെടാം, നമുക്ക്
സ്വയം വിമര്‍ശകരാവാം
തെറ്റിന്റെ വക്കുകള്‍ വിട്ട്
നന്മയുടെ തീരമണയാം
ജഡികമോഹങ്ങള്‍ക്കു വിട നല്‍കി
പുതു തീര്‍ത്ഥയാത്ര തുടങ്ങാം
നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്‌
നിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം
കൈകളുയര്‍ത്തിക്കരഞ്ഞ്
ഖല്ബിനെ-ക്കഴുകാം
തൌബ കൊണ്ട് മിനുക്കി
ഉള്ളം സ്ഫടിക തുല്യമാക്കാം
ഞെരുങ്ങുന്ന സാധുവിന്
കരുണയുടെ നനവു പകരാം
വിചാരം തുറന്നു വെച്ച്
വികാരങ്ങളെ- യൊതുക്കാം
രാപ്പകലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന
നന്മയുടെ നാമ്പുകള്‍
കൊയ്‌തെടുക്കാം

വ്രതം
ജഹന്നമില്‍ നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചുകളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍
-------------------------------
ജഹന്നം*- നരകം  
റയ്യാന്‍*- നോമ്പുകാര്‍ക്കുള്ള സ്വര്‍ഗ്ഗ കവാടം
-------------------------------




20 comments:

  1. റമളാന്‍ നല്‍കുന്ന കരുത്തു കൊണ്ട്
    തിന്മയുടെ തുരുത്തുകളില്‍ നിന്ന്
    നന്മയുടെ തീരത്തേക്കുള്ള പലായനം ചെയ്യാം

    ReplyDelete
  2. >>>ജഹന്നമില്‍ നിന്നൊരു പരിച
    റയ്യാന്‍ തുറക്കുന്ന താക്കോല്‍
    ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍<<<

    ReplyDelete
  3. അര്‍ത്ഥ സമ്പുഷ്ഠമായ കവിത മനാഫ് ഭായ്...
    ഒപ്പം റമസാന്‍ ആശംസകളും!

    ReplyDelete
  4. ആത്മ വിചാരപ്പെടാം, നമുക്ക്
    സ്വയം വിമര്‍ശകരാവാം
    തെറ്റിന്റെ വക്കുകള്‍ വിട്ട്
    നന്മയുടെ തീരമണയാം
    ജഡികമോഹങ്ങള്‍ക്കു വിട നല്‍കി
    പുതു തീര്‍ത്ഥയാത്ര തുടങ്ങാം
    നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്‌
    നിത്യശാന്തിയുടെ കവാടം തിരയാം
    ദുരാഗ്രഹങ്ങളുടെ ഇരുണ്ട
    തടവറയില്‍ നിന്ന് മാറി
    ബോധത്തിന്റെ അരികു പറ്റാം
    കൈകളുയര്‍ത്തിക്കരഞ്ഞ്
    ഖല്ബിനെ-ക്കഴുകാം
    തൌബ കൊണ്ട് മിനുക്കി
    ഉള്ളം സ്ഫടിക തുല്യമാക്കാം




    അര്‍ത്ഥ സമ്പുഷ്ഠമായ കവിത

    ReplyDelete
  5. രാമദാനിന്റെ ഐശ്വര്യം മുഴുവന്‍ തുടിക്കുന്ന വരികള്‍.. മനാഫ്ക്ക റമദാന്‍ മുബാറക്..

    ReplyDelete
  6. സ്വയം ശുദ്ധീകരിക്കാനും സംസ്കരിക്കാനുമുള്ള വരാന്‍ പോകുന്ന അസുലഭ നിമിഷങ്ങളെ അതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.. (ആമീന്‍)

    ReplyDelete
  7. "വ്രതം
    ജഹന്നമില്‍ നിന്നൊരു പരിച
    റയ്യാന്‍ തുറക്കുന്ന താക്കോല്‍
    ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
    മനസ്സില്‍ അള്ളിയ
    കറ തേച്ചുകളയാന്‍
    നന്മയുടെ തെളിനീരുമായ് വരുന്ന
    വിശ്വാസിയുടെ വിശുദ്ധ തോഴന്‍ ".......

    ReplyDelete
  8. പുതു തീര്‍ത്ഥയാത്ര തുടങ്ങാം ...
    ആശംസകൾ..

    ReplyDelete
  9. ആത്മ സംസ്കരണത്തിന് ഊര്‍ജ്ജം പകരുന്ന, സന്മാര്‍ഗ്ഗചിന്തയുടെ വിളിച്ചം പൊഴിക്കുന്ന വരികള്‍.

    ReplyDelete
  10. റമദാനെ കുറിച്ചുള്ള കവിത ഇഷ്ടപ്പെട്ടു.പുണ്യങ്ങളുടെ ഈ പൂക്കാലത്തെ ഓരോ മാത്രകളും വിശുദ്ധമാക്കപ്പെടണം,തൌബയുടെ കണ്ണീര്‍ ധാരകളില്‍...
    കവിക്ക്‌ ആശംസകള്‍ !!

    ReplyDelete
  11. റമദാന്റെ പ്രാധാന്യം വരികളില്‍ നിറഞ്ഞിരിക്കുന്നു.
    റമദാന്‍ ആശംസകള്‍.

    ReplyDelete
  12. രാപ്പകലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന
    നന്മയുടെ നാമ്പുകള്‍
    കൊയ്‌തെടുക്കാം
    --------------
    റമദാന്‍ വ്രതം പാപങ്ങളെ കഴുകിക്കളഞ്ഞു ആത്മ വിശുദ്ധി നല്‍കട്ടെ. പ്രാര്‍ഥനയോടെ.

    ReplyDelete
  13. ഈ ഒരു മാസം എല്ലാ പാപങ്ങളും കഴുകി കളയാം
    റമദാന്‍ കരീം

    ReplyDelete
  14. appreciate the purity & calmness of fasting people

    ReplyDelete
  15. "...നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്‌
    നിത്യശാന്തിയുടെ കവാടം തിരയാം
    ദുരാഗ്രഹങ്ങളുടെ ഇരുണ്ട
    തടവറയില്‍ നിന്ന് മാറി
    ബോധത്തിന്റെ അരികു പറ്റാം..."

    ReplyDelete
  16. ആത്മാവില്‍ തൊടുന്ന വരികള്‍ .

    ReplyDelete
  17. "വ്രതം
    ജഹന്നമില്‍ നിന്നൊരു പരിച
    റയ്യാന്‍ തുറക്കുന്ന താക്കോല്‍"

    നമുക്കെല്ലാം ഇതൊരു ഉറപ്പുള്ള പരിചയും സ്വർഗ്ഗത്തിലേക്കുള്ള താക്കോലുമായിത്തീരട്ടെ...

    എല്ലാ ആശംസകളൂ

    ReplyDelete
  18. റമദാനിന്റെ ആത്മീയാനുഭൂതി പകര്‍ന്നു തരുന്ന നല്ലൊരു കവിത.

    ReplyDelete