Thursday, January 27, 2011

ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)











ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

24 comments:

  1. ഉണര്‍വിനും
    സൗഹാര്‍ദ്ദത്തിനും
    ഒരുസന്ദേശം!

    ReplyDelete
  2. സൌഹൃദത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ഈ വരികള്‍ തന്നെ ഇന്നിന്റെ ആവശ്യം.
    "ഒരുമയുടെ തെളിവാര്‍ന്ന
    രാഗം മുഴക്കാം
    അകലങ്ങളില്‍ അരുണ
    രശ്മികള്‍ തേടാം"

    ഈ സ്വപ്നം പുലരാന്‍ പ്രവര്‍ത്തിക്കുക. ഈ ഇനത്തിലൊരെണ്ണം ഞാനും ഇന്ന് പോസ്റ്റിയിട്ടുണ്ട്.

    ReplyDelete
  3. നല്ല വരികള്‍, നല്ല ഭാവന, നല്ല സന്ദേശം.

    ReplyDelete
  4. ഒരു ഉത്തേജനമായി തോന്നി.

    ReplyDelete
  5. മറു തീരമണയുവാന്‍
    മനനം തുടങ്ങാം


    നന്നായി ...ആശംസകള്‍

    ReplyDelete
  6. അതെ .. ഒരു യഥാര്‍ത്ഥ ഉത്തേജനം തന്നെ .. ആ വരികള്‍ ....

    ReplyDelete
  7. ഉണര്‍ന്നിരിക്കാം; താളം
    പിഴക്കാതെ നോക്കാം

    ReplyDelete
  8. ഉണരാന്‍ ഉണര്‍ത്താന്‍
    ഉണ്മയെ പറയാം.
    അറിയാന്‍ അറിയിക്കാന്‍
    അലിവിനെ തേടാം.
    ആയിരം ശബ്ദങ്ങളിലെ
    അനിര്‍ണ്ണിതമായ സ്നേഹത്തെ പറയാം.

    ReplyDelete
  9. നല്ല വരികള്‍. എല്ലാ ഭാവുകങ്ങളും.

    ReplyDelete
  10. മനാഫ് മാഷ്‌ എനിക്ക് മെയില്‍ ചെയ്തു തന്നതാണ് ഈ കവിത
    അദ്ദേഹം തന്റെ ബ്ലോഗില്‍ ഇട്ടില്ലെങ്കിലോ എന്ന് കരുതിയാണ്
    ഞാനിത് പോസ്റ്റുന്നത് . മറ്റുള്ളവര്‍ക്കും കൂടി വായിക്കാമല്ലോ .
    "സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ'ഗ്രേഡും നേടിയ ഫാത്തിമ ഷഹനാസിന്റെ കവിത. മലപ്പുറം തിരുക്കാട് എ.എം.എച്ച്.എസ്.വിദ്യാര്‍ഥിനിയാണ്.
    വിഷയം: ഭൂമിയുടെ വിലാപം"

    "ഹോസ്​പിറ്റലില്‍ പുതിയൊ-
    രഡ്മിറ്റുണ്ടത്രേ
    പേര് ഭൂമിയെന്നാണ് പോലും!
    അഡ്രസ്സൊട്ടില്ല താനും.
    ബയോഡാറ്റ അന്വേഷിച്ചപ്പോള്‍
    അവ്യക്തമായ മറുപടിയും
    അമ്മയെന്നോ, ദേവിയെന്നോ, എന്തോ,
    ആരുടെ അമ്മ? ഏത് ദേവി?
    അമ്മമാര്‍ക്ക് വല്ല 'തൊട്ടിലു'മുണ്ടെങ്കില്‍
    അവിടെക്കൊണ്ടാക്കാമായിരുന്നു!
    ഡോക്ടര്‍മാര്‍ക്ക് ചൊറിഞ്ഞ് തുടങ്ങി,
    സിസ്റ്റര്‍മാര്‍ക്കാണ് വേവലാതി
    കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
    രാവിലെ തന്നെ കണ്ടതാണ്.
    മങ്ങിയ പച്ച നിറമുള്ള ചേല
    പഴയ മട്ടിലാണ് ഉടുത്തിരുന്നത്
    ശരീരം മുഴുവന്‍ മുറിവുകളാണ്,
    മുഖത്ത് 'നിള' പോലുള്ള കണ്ണീര്‍പാടും
    ഫ്‌ളാറ്റുപോലെ കൈകാലുകള്‍
    ഇലക്ട്രിക് കമ്പിപോലുള്ള മുടിയും
    ചുമക്കുമ്പോള്‍ കറുത്ത പുക വരുന്നു, പുറത്തേക്ക്
    ചുണ്ടുകള്‍, വരണ്ടുണങ്ങി-
    പാടത്തിന്റെ ചിത്രമായ്
    ഏതോ കമ്പിനി കുപ്പിയിലാക്കിയ
    വെള്ളം, ആരോ കൊടുത്തു
    എന്നിട്ടും, അമിതമായ ഊഷ്മാവില്‍
    അതും ആവിയായിപ്പോയി
    ഭാണ്ഡത്തില്‍ ഐഡന്റിറ്റി കാര്‍ഡിനായ്
    അന്വേഷിച്ചയാള്‍ നിരാശനായി
    'ഇ-വെയ്സ്റ്റുകളല്ലാതെ
    അതിലൊന്നുമില്ല!
    മക്കളുടെ പീഡനം സഹിക്ക
    വയ്യാതെ ഓടിപ്പോന്നതാണത്രേ
    മൈലുകള്‍ താണ്ടുമ്പോള്‍ സ്വപ്നക്കുന്നുകള്‍
    ജെസീബി കണ്ട് പേടിച്ചു!അവസാനം പോലീസിടപെട്ടു,
    സ്‌ട്രെച്ചറില്‍ റൂമിലേക്കാക്കി
    ഭൂമിയുടെ ചികിത്സാ ഫണ്ടിനായി
    ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു
    ഇഞ്ചക്ഷന്‍ കൊടുത്തു മയക്കിയിട്ടു
    ഭൂമി ഏങ്ങലടിച്ചു കരയുന്നു
    ആ വിലാപം, പുറത്തടിച്ചു വീശിയ
    ഒരു കാറ്റില്‍ ലയിച്ചുചേര്‍ന്നു
    ആ കാറ്റാണ്
    എനിക്കിതെത്തിച്ചത്
    സ്വയം റെക്കോര്‍ഡ് ചെയ്ത്,
    നിത്യവും ഞാനിത് കേള്‍ക്കുന്നു...!!!"
    Thank you Maash.പുതു നാമ്പുകളെ പരിചയ പ്പെടുത്തിയതിന് നന്ദി

    ReplyDelete
  11. >>നയനാധരങ്ങളില്‍
    അമൃതു ചാലിക്കാം
    കുതിരവേഗത്തില്‍
    കുതിച്ചാഞ്ഞു പായാം<<

    "ഭൂമിയുടെ വിലാപം" also great.

    ReplyDelete
  12. നന്നായിരിക്കുന്നു. ചൊല്ലാനും കേള്‍ക്കാനും സുഖമുള്ള കവിത.

    ReplyDelete
  13. അതെ
    ലാളിത്യവും താളാത്മകതയുമണ്ട്
    "ഉണര്‍ന്നിരിക്കാം; താളം
    പിഴക്കാതെ നോക്കാം"

    ReplyDelete
  14. nalla avatharanam ente ella aashamsakalum

    ReplyDelete
  15. അതെ , ഉണര്‍ന്നിരിക്കാം ..

    ReplyDelete
  16. മഴതോര്‍ന്ന മാനത്തെ
    നോക്കിച്ചിരിക്കാം
    മഴവില്ലു കൊണ്ടിനി
    അസ്ത്രം തൊടുക്കാം

    nannaayittund nalla varikal bhayi

    ReplyDelete
  17. ഒരുമയുണ്ടെങ്കില്‍ ഉണര്‍ച്ചയുണ്ട് ഊഷ്മളതയുമുണ്ട്

    ReplyDelete
  18. കുതിരവേഗത്തില്‍
    കുതിച്ചാഞ്ഞു പായാം

    വേണ്ട,ആ പാച്ചൽ അത്രനന്നല്ല.കരിങ്കൽചീളും,കാരമുള്ളും നിറഞ്ഞ വഴികളാണിപ്പോൾ എല്ലായിടത്തും. വേറുതേ അറിഞ്ഞുകൊണ്ടെന്തിന്..

    ReplyDelete
  19. "ഇരുളില്‍ നിലാവിന്‍റെ
    പ്രഭവീശി നില്‍ക്കാം"

    എല്ലായ്പ്പോഴും ഉണർന്നിരിക്കേണ്ടതുണ്ട്

    ReplyDelete