(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)

ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം
മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം
ചുമരിന് മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്റെ
പ്രഭവീശി നില്ക്കാം
നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം
മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട നാട്യങ്ങളിനി
മണ്ണില്‍ മറക്കാം മറു തീരമണയുവാന്‍
മനനം തുടങ്ങാം
ചുമരിന് മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്റെ
പ്രഭവീശി നില്ക്കാം
നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം