Saturday, September 25, 2010

മലയാളത്തനിമ കാക്കുക

ജ്ഞാനപീഠം എന്നു കേട്ടപ്പൊ
കാസര്‍കോഡു ബന്തടുക്കയിലുള്ള
കണാരന്‍മാഷ്‌ പറഞ്ഞു
"ണമ്മളുക്കു വളിയ സന്തോസം ആയി
ഇത് ഒറു ണള്ള ബഹുമധിയാണ്
എന്ന കാര്‍യത്തില്‍ സംസയം ഇള്ള"

കണ്ണൂര്‍ വടകര നാദാപുരം
ഭാഗത്ത് കേളി കൂട്ടായ്മയുടെ
സാംസ്കാരിക യോഗമുണ്ട്
ഏട്യാ ചെല്ലണ്ടീന്ന് അനക്കറീല
ബസ്സില് കൊറേ പേര് മന്നീക്കി
വന്നോരോക്കെ കീഞ്ഞ്‌
പാഞ്ഞ്‌ പോയീക്കി

മലപ്പുറത്തുള്ളോര്‍ക്ക്
എത്താ കാട്ടണ്ടീന്നറീല
എല്ലാരും പരിവാടിക്ക്
റെഡ്യായി മന്ന് ക്ക് ണ്
എപ്പോ തൊടങ്ങൂന്നറീല
എല്ലാരോടും ചോയ്ച്ചി
ഇപ്പൊ തോടങ്ങുംന്നാ തോന്ന് ണത്‌

തൃശ്ശൂരില്‍   ശവി  കന്നാലികള്‍
ചുള്ളന്‍മാരായി വന്നീണ്ട്
സാംസ്കാരിക സായാഹ്നം
രാവിലെ പത്തിന്
വെടിക്കെട്ടോടെ തൊടങ്ങൂത്രെ
മുന്നോടിയായി നേരത്തെ
രണ്ട്‌ അമിട്ടാ പൊട്ടി

കോട്ടയത്തേതു കണ്ടാല്‍
ഇതൊക്കെ എന്നാ പ്രോഗ്രാം
പരിപാടി മൊത്തം അവിടെയല്യോ
ആഡിറ്റാറിയത്തിനു   പുറത്ത്
ഏതാണ്ട്  അമ്പതു മീറ്റര്‍
നീളവൊള്ള കൊടിമരത്തില്
ഇരുപത്തിനാലു മീറ്ററിന്‍റെ
പതാകയല്യോ പാറുന്നെ

തിരോന്തരം നഗരത്തില്‍
മഴകള്‍ പെയ്യുന്നൊണ്ടേലും
കവിയരങ്ങും പൊതു സമ്മേളനോം
ഒടനെ നടക്കാമ്പോണ്
ക്വാഴിയും ബെറോട്ടായുമാ പാര്‍ട്ടി
ചുമ്മാ നിക്കാതെ പിറക്കെ വിട്ടോണം
എന്നാ കഴിചേച്ചു വരാം
കൂടെ ചായകളും കുടിക്കാം

31 comments:

 1. ഈ ജ്ഞാനപീഠത്തിന്റെ നിറവില്‍
  എല്ലാ വൈജാത്യങ്ങളോടും കൂടി
  നമുക്കീ വേരുള്ള ഭാഷയെ അറിയാം

  ReplyDelete
 2. മലയാളത്തിന്റെ പ്രിയ കവി ONV ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 3. മലയാള ഭാഷ ഒരിക്കല്‍കൂടി ധന്യമായി..

  "ഇനിയുമുതിരട്ടെയാതൂലികയില്‍
  നിന്നൊരായിരം ഭാവഗീതകങ്ങള്‍ !"

  സന്തോഷം പങ്കു വെക്കുന്നു!

  ReplyDelete
 4. പ്രിയ കവി ONV ക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 5. മലയാളത്തിന്റെ പ്രിയ കവി ONV ക്ക് അഭിനന്ദനങ്ങള്‍
  "മലയാളത്തനിമ കാക്കുന്ന" ഈ പോസ്റ്റിനും

  ReplyDelete
 6. പ്രിയ കവി MT Manaf ന് അഭിനന്ദനങ്ങള്‍..

  ReplyDelete
 7. ഹഹഹ

  ബൂലോക കവി എം ടി മനാഫ് സാറിനും,
  ‘ഫൂ’ലോക കവി ഒ എൻ വി സാറിനും
  സ്നേഹാശംസകൾ!!

  ReplyDelete
 8. ഇതിനെല്ലാം പുറമേ മലയാളം കുരച്ചു കുരച്ചു
  പരയുന്ന പെണ്‍കൊടിമാര്‍ വേറെയും
  നന്നായിട്ടുണ്ട് മാഷേ

  ReplyDelete
 9. ഏട്യാ ചെല്ലണ്ടീന്ന് അനക്കറീല
  ബസ്സില് കൊറേ പേര് മന്നീക്കി
  വന്നോരോക്കെ കീഞ്ഞ്‌
  പാഞ്ഞ്‌ പോയീക്കി

  അനക്ക് ഇതു ഇഷ്ടായികി

  ReplyDelete
 10. പ്രിയ കവി MT Manaf ന്ജ്ഞാനപീഠം
  lebikkan vendi prarthikkunnu

  ReplyDelete
 11. ബൂലോക കവി എം ടി മനാഫ് സാറിനും,
  ‘ഫൂ’ലോക കവി ഒ എൻ വി സാറിനും
  വിബ്ലവാസംസകള്‍!!

  ReplyDelete
 12. ഗാന്ധിജി പറഞ്ഞു. ' എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം'.
  ഒ എന്‍ വി പറഞ്ഞു ' എന്‍റെ കവിതയാണ് എന്‍റെ സന്ദേശം'.
  എം ടി മനാഫ് പറഞ്ഞു.' ------------------------------ '

  ഭാവുകങ്ങള്‍ !!

  ReplyDelete
 13. അതെ..
  മലയാളത്തനിമ കാത്തു സൂക്ഷിക്കുക;
  മലയാള സംസ്കാരവും..
  ആശംസകള്‍!
  [നല്ല ഭാഷ കേള്‍ക്കാന്‍ എന്‍റെ നാട്ടിലേക്ക് വന്നോളൂ..]

  ReplyDelete
 14. ‘എത്താ കാട്ടണ്ടീന്നറീല‘ എന്നതിനു പകരം ‘എത്താ കാട്ടണ്ടീന്ന് ച്ച് ബീരല്ലാ‍...’ എന്നായാല്‍ അസ്സലായി.

  ReplyDelete
 15. ഇതിന പറ്റി ഇമ്മിണിജാസ്തി പറയാണ്ട്ന്റെ കുട്ട്യ.....

  അതേണ്ട് ഞമ്മള് ചുരിക്കി പറേണ് "ഉസാറയിക്ണ് മാസേ... ഉസാറയിക്ണ് മാസേ"

  ReplyDelete
 16. ഒ എന്‍ വി- യുടെ ജ്ഞാനപീഠം അവാര്‍ഡ് ലബ്ധി മലയാളക്കരക്ക് അഭിമാനം നല്‍കുന്നു
  അതോടൊപ്പം മലയാളം മറക്കുന്ന മലയാളിയെ ക്കുറിച്ച് കൂടി ആലോചിക്കേണ്ട
  സമയമാണിത്. പ്രാദേശിക ശൈലികളിലേക്ക് നമ്മെ ക്ഷ ണിക്കൂന്നതിലൂടെ മനാഫ് മാസ്റ്റര്‍
  ചെയ്യുന്നത് ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് . നമ്മില്‍ പലര്ക്കും പ്രാദേശിക ഭാഷയില്‍
  സംസാരിക്കുന്നതു ഒരു ലജ്ജാകരമായ കാര്യം പോലെയാണ് . പറയുന്നവരെ കളിയാക്കാന്‍
  പലരും മിടുക്കരാണ് . കൃത്രിമ മലയാളം ഉപയോഗിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത് സ്വന്തം
  പാരമ്പര്യത്തെ തന്ന്നെ നിഷേധിക്കലാണ് . മലപ്പുറത്ത്‌കാരനായ ഞാന്‍ എന്റെ ശൈലിയില്‍
  സംസാരിക്കുമ്പോള്‍ കേള്കുന്നവന് മനസിലാകുന്നു, ഞാന്‍ ഏതു ജില്ല ക്കരനാണെന്ന്ഉം കുറച്ചു
  കൂടി ശ്രദ്ധിച്ചാല്‍ ജില്ലയുടെ ഏതു ഭാഗത്താണെന്നും. ആ തിരിച്ചറിവ് പുറംനാട്ടില്‍ വെച്ച്
  ഒരാള്‍ക്ക് എത്രത്തോളം ഉപകാരമുള്ളതായി രിക്കും?

  ReplyDelete
 17. ശീര്‍ഷകത്തോടൊരിക്കലും നീതി പുലര്‍ത്തുന്നതല്ല, പ്രാദേശിക ഭാഷാവാങ്ങ്മൊഴികളെ പരിഹസിച്ചു കൊണ്ടുള്ള വരികള്‍. ഇതിനോട് വിയോജിക്കുന്നു.

  ReplyDelete
 18. പല കൈവഴികള്‍ പലരൂപത്തില്‍ ഒഴുകിയൊലിച്ചു അമ്മ മലയാളത്തില്‍ ലയിക്കുന്നു . പിന്നെ അത് മലയാളത്തനിമയാകുന്നു. ആ തനിമയെ എം.റ്റി.മനാഫ് വൈവിധ്യതയോടെ ബൂലോകര്‍ക്ക് വിളമ്പുന്നു .

  ReplyDelete
 19. Dear All,
  പ്രാദേശിക വൈജാത്യങ്ങള്‍ നമ്മുടെ തനതു ഭാവങ്ങളാണ്
  അതിനിടയിലും നാം മലയാളത്തനിമ കാത്തേ തീരൂ
  വരികളിലൂടെ ഞാന്‍ ഉദ്ദ്യേശിച്ചത് അത്ര മാത്രം
  അഞ്ചു ജ്ഞാനപീഠളിലാണ് നമ്മുടെ ഭാഷ ഇപ്പോള്‍ കയറി നില്കുന്നത്
  അതിന്റെ ആഹ്ലാദവും പങ്കിടാമെന്ന് വെച്ചു.അത്രേ ഉള്ളൂ...!

  ReplyDelete
 20. മാഷേ..
  അവാര്‍ഡ് കുറെ കിട്ടിയെങ്കിലും ക്ലാസിക് പദവിയിലേക്ക് ഇനിയും നമ്മുടെ ഭാഷ എത്തിയിട്ടില്ല..
  തൊട്ടടുത്തുള്ള സംസ്ഥാനം അത് നേടിയെടുത്തു . അവര്‍ തമിള്‍ തനിമ അഭിമാനത്തോടെ
  നില നിര്‍ത്തുമ്പോള്‍ നമ്മള്‍ നമ്മുടെ ഭാഷയെ പുറം കാലുകൊണ്ട്‌ തട്ടുന്നു.

  ReplyDelete
 21. @ mujeebedavanna
  ഭാഷാ സ്നേഹം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല
  അത് കറിയില്‍ ഉപ്പുപോലെ നിലകൊള്ളണം
  തരം കിട്ടിയാല്‍ രണ്ടു വാക്ക് ഇംഗ്ലീഷു കാച്ചി
  നെളിയുന്ന മലയാളിയുടെ ജാടയും ഭാഷയെ
  കൊല്ലാകൊല ചെയ്യുന്ന തരുണികളുടെ മുഖാവരണവും
  അടിച്ചുടക്കേണ്ട സമയം എന്നോ അതിക്രമിച്ചു
  നമ്മള്‍ ഇകഴ്ത്തിയാലും തമിഴനു സ്വത്വ ബോധമുണ്ട്
  കവചമിട്ട മലയാളി അത് കണ്ടു പഠിക്കുക്ക

  ReplyDelete
 22. കാസര്‍കോട് - തിരോന്തരം 'സൂപ്പര്‍ ഭാഷാ എക്സ്പ്രസ്' മലപ്പുറം Slang പോലെ ഹൃദ്യവും, തൃശൂര്‍ ശൈലി പോലെ സംഗീതാത്മകവും, കടത്തനാടന്‍ സംസാര രീതിപോലെ വശ്യവുമാണ്. മലയാളി മറക്കുകയോ, മറയ്ക്കുകയോ ചെയ്യുന്ന സ്വന്തം സംസാര ശൈലി വീണ്ടെടുക്കുന്നത് സ്വത്വ ബോധം അതിവേഗം വിനഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‍റെ ഉണ്മക്ക് ഉണര്‍വേകാന്‍ സഹായകമാകും.

  കൃത്രിമ ഭാഷാ ശൈലിയിലൂടെ വികൃതമാക്കപ്പെട്ട 'മലയാല' ഭാഷയുടെ പുതിയ ലോകത്ത്, പ്രാദേശികമായ ഭാഷണ രീതിയുടെ മനോഹരമായ വൈജാത്യം ഒരൊറ്റ കാന്‍വാസില്‍ വരച്ചിട്ട മനാഫ് മാഷിനു അഭിനന്ദനങ്ങള്‍. ഉള്ളത്, ഉള്ളതുപോലെ പറഞ്ഞപ്പോള്‍ പ്രാദേശിക ഭാഷ ശൈലികളെ പരിഹസിക്കുന്നത് എന്ന കുറ്റം ചുമത്തുവാന്‍ ആര്‍ക്കുമാവില്ല. മാതാവ് സംസാരിക്കുന്ന ഭാഷ മാതൃഭാഷയാകുമ്പോള്‍ തങ്ങളുടെ ഭാഷ ശൈലിയില്‍ അഭിമാനിക്കുകയാണ് വേണ്ടത്.

  സപ്തംബര്‍ ഇരുപത്തിയാറിലെ 'മലയാളം ന്യൂസ്' പത്രത്തിലെ 'സര്‍ഗവീഥി'യില്‍ പ്രസിദ്ധീകരിച്ച മാഷിന്‍റെ കവിത ആരംഭിക്കുന്നത് ഇങ്ങനെ:
  "മനസ്സ് മന്ത്രിച്ചു
  ഇനിയും ഒരായിരം
  ചിത്രങ്ങള്‍ തീര്‍ക്കണം
  വാനോളമുയരത്തില്‍
  കവിതക്കൊടി പാറിക്കണം..."
  കവിതയുടെ ലോകത്ത് വെന്നിക്കൊടി പാറിക്കുവാന്‍ താങ്കള്‍ക്കു സാധിക്കട്ടെ.

  അനിതര സാധാരണമായ ആ പ്രതിഭാ വിലാസത്തിനു മുന്നില്‍ കൂപ്പു കൈ! ഭദ്രമായി കെട്ടി സൂക്ഷിക്കപ്പെട്ട ആ തൂലികയെ സ്വതന്ത്രമാക്കുവാന്‍ സഹായിച്ച ബ്ലോഗിനു നന്ദി.

  ReplyDelete
 23. @Noushad Kuniyil
  ഭാഷ മാത്രമല്ല നമുക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്നത്.
  ഭദ്രമെന്നു നാം കരുതുന്ന പലതിലും കാലത്തിന്‍റെ ക്ലാവ്
  പടരുന്നുണ്ട് . കുടുംബ ബന്ധങ്ങളുടെ ഇഴയുടയുന്നു...
  സൌഹൃദങ്ങളുടെ ശക്തമായ കെട്ടുകള്‍ പൊട്ടി ഇല്ലാതാകുന്നു...
  നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുവാന്‍ മാത്രം ശക്തമായ
  ഈ കുത്തൊഴുക്കില്‍ കരപറ്റാന്‍ കഴിയുന്നില്ലെങ്കില്‍
  നാം എത്ര പരാചിതര്‍...... അല്ലെ?

  ReplyDelete
 24. “If language is not correct, then what is said is not what is meant; if what is said is not what is meant, then what must be done remains undone; if this remains undone, morals and art will deteriorate; if justice goes astray, the people will stand about in helpless confusion. Hence there must be no arbitrariness in what is said. This matters above everything.”
  Confucius (China's most famous teacher, philosopher, and political theorist, 551-479 BC)

  ReplyDelete
 25. ഫൂ’ലോക കവി ഒ എൻ വി സാറിനും
  പ്രവാസി കവി മനാഫ് മാഷിന്നും ആശംസകള്‍

  ReplyDelete
 26. രണ്ടു കവികള്‍ക്കും ഹൃദ്യമായ ആശംസകള്‍

  ReplyDelete
 27. 'മലയാള തനിമ' ഒരു തരം 'നാനാത്വത്തിലെ ഏകത്വം ' പോലെയാണ്. അതങ്ങനെ തന്നെ പോവട്ടെ മാഷന്മാരെ..പസ്പരം കുതിര കയരാതിരുന്നാല്‍ മതി... മലപ്പുറത്തുകാരന്‍ 'മല്പ്പോര്‍ത്തെ' മലയാളവും തിരുവനന്തപുരത്തുകാരന്‍ 'തിരോന്തരം' മലയാളവും പറഞ്ഞാല്‍ മതി. പരസ്പരം കൃതിമത്വം ഇല്ലാതെ, കളിയാക്കാതെ തനതു ഭാഷ സംസാരിക്കാന്‍ അവസരം ഉണ്ടായാല്‍ കാര്യം എളുപ്പമാണ്. ഇല്ലെങ്കില്‍ 'നാവുളുക്കും'.
  നിക്ക്...നിക്ക്...വേറെയും കുറെ ഭാഷകളില്ലേ..?
  'മാതൃഭാഷ' മാതാവിന്‍റെ നാവിന്‍ തുമ്പില്‍ നിന്നും കേട്ട് പഠിച്ചു.
  'പ്രസംഗ ഭാഷ' കവല പ്രസംഗകരില്‍ നിന്നും പഠിച്ചു
  'സാഹിത്യ ഭാഷ' വായനയിലൂടെ ഹൃദ്യസ്ഥമാക്കി .
  'തെറി ഭാഷ' കൂട്ടുകാരില്‍ നിന്നും പഠിച്ചു
  ഇനിയും കുറെ ഭാഷകള്‍ ഇല്ലേ...കോടതി ഭാഷ, കോഡ് ഭാഷ, ആധാരം എഴുത്ത് ഭാഷ, പള്ളീലച്ചന്‍ ഭാഷ, മൌല്യാര്‍ ഭാഷ, കുറത്തി ഭാഷ....
  എന്റെമ്മേ...ച്ചി ബെജ്ജന്ണീ....ബെള്ളം കുടിച്ചി ബക്കാം ബരാ...

  **********************************
  ഓ എന്‍ വീക്ക് അവസാനം അംഗീകാരം കിട്ടിയതില്‍ സന്തോഷിക്കാം..മനാഫ് മാഷിനും കിടക്കെട്ടെ ഒരാശംസ..!

  ReplyDelete
 28. "ഏട്യാ ചെല്ലണ്ടീന്ന് അനക്കറീല" ശ്ശി പിടിച്ചു, ഇഷ്ടായി ട്ടോ

  ReplyDelete