Thursday, August 26, 2010

ലോകം അറിഞ്ഞിരുന്നെങ്കില്‍











ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്‌
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ  
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും

കാരുണ്യവാന്‍റെ വര്‍ഷമുണ്ടായി
മാലാഖമാര്‍ പടനയിക്കാന്‍ പറന്നെത്തി
യുദ്ധക്കളം ഇരമ്പിയുണര്‍ന്നു
ബദറിടിവാരത്തില്‍ ധൂളികളുയര്‍ന്നു
വാനില്‍ സത്യത്തിന്‍ തൂവെള്ളക്കൊടിപാറി
കളങ്കമേശാത്ത വിശ്വാസം
പൊടിപിടിച്ച നിഷേധത്തിന്‍റെ
കറുത്ത തേറ്റകളെ പിഴുതെറിഞ്ഞു

കാലം ചരിത്ര പാഠത്തിനു മുകളില്‍
അതിന്‍റെ മാറാല തീര്‍ത്ത ഇന്ന്
ബദര്‍ ചിലര്‍ക്ക് വെറും രാക്കഥ
കഥാ പ്രസംഗത്തിന്‍റെ ത്രഡ്
വിഭവമൊരുക്കാനുള്ള വിത്ത്
തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
വഴിവിട്ട ജിഹാദി വട്ടങ്ങള്‍
ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
വിരോധാഭാസത്തിന്‍റെ അത്താണി

ലോകം അറിഞ്ഞിരുന്നെങ്കില്‍...
പോരാളികളുടെ ത്യാഗം
ആ പോരാട്ടത്തിന്‍റെ കാമ്പ്
കലര്‍പ്പില്ലാത്ത ആ സന്ദേശം
ഉള്ളില്‍ നേര്‍ക്കു നേരെയുള്ള
സമര്‍പ്പണത്തിന്‍റെ മന്ത്രവുമോതി
അവരുയര്‍ത്തിയ പതാകയുടെ പകിട്ട്!

31 comments:

  1. ബദര്‍ തീവ്രവാദത്തിന്റെ ഏടല്ല
    ജീവിക്കുവാനും സ്രഷ്ടാവിനെ മാത്രം
    ആരാധിക്കുവാനുമുള്ള
    അവകാശ നിഷേധത്തിനെതിരെ തീര്‍ത്ത
    പ്രതിരോധമാണത്

    ReplyDelete
  2. ബദറിനെക്കുറിച്ചെഴുതിയ വരികള്‍ തീഷ്ണവും ശക്തവുമായി..
    കിസ്സപ്പാട്ടുകള്‍ക്കപ്പുറം ബദറിന്റെ ചൗതന്യം,സത്ത,തേജസ്സ് നമുക്കാവാഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.
    ബദറിന്റെ ചില ചിത്രങ്ങള്‍ പോസ്റ്റുന്നുണ്ട്..
    താങ്കളുടെ കവിതയുടെ ഒരു ലിങ്ക് അവിടെ ചേര്‍ക്കുന്നു..സമ്മതമാവുമെന്നു വിശ്വസിക്കുന്നു.

    ReplyDelete
  3. ബദര്‍ - ഒരാശയത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി സഹനത്തിന്റെയും
    ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വീര ഗാഥ. ഈ സമയം
    ബദര്‍ സ്മരണ നന്നായി.

    ReplyDelete
  4. "കാരുണ്യവാന്‍റെ വര്‍ഷമുണ്ടായി
    മലാഖമാര്‍ പടനയിക്കാന്‍ പറന്നെത്തി
    യുദ്ധക്കളം ഇരമ്പിയുണര്‍ന്നു
    ബദറിടിവാരത്തില്‍ ധൂളികളുയര്‍ന്നു
    വാനില്‍ സത്യത്തിന്‍ തൂവെള്ളക്കൊടിപാറി "

    ആശംസകള്‍...നന്നായിരിക്കുന്നു..

    ചില അക്ഷരതെറ്റുകള്‍ കണ്ടു, തിരുത്തുമല്ലോ... "ഒറ്റക്കക്കൂട്ടവും", "മലാകമാര്‍"

    നമ്മുടെ മേലും കാരുണ്യ വര്‍ഷമുണ്ടാവട്ടെ...

    ReplyDelete
  5. അല്ലാഹുവില്‍ അജന്ജല വിശ്വാസം ഉണ്ടെങ്കില്‍ എത്ര ചെറിയ കൊച്ചു സങ്കങ്ങള്‍കും എത്ര വലിയ സങ്കത്തെയും കീഴ്പെടുത്താന്‍ കഴിയും എന്നതിന് ബദര്‍ യുദ്ധമാണല്ലോ ഉദാഹരണം പറയാറുള്ളത്. അതെല്ലാം പ്രസങ്ങിക്കാനുള്ള ഒരു വിഷയം എന്നതിലുപരി ജീവിതത്തില്‍ പുലര്‍ത്താന്‍ നാം തയ്യരാകാതത്തിന്റെ ഫലമാണ് നാമെല്ലാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

    ReplyDelete
  6. Exalted verses that brings out the essence of the real sacrifice to the reader

    "തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
    വഴിവിട്ട ജിഹാദി വട്ടങ്ങള്‍
    ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
    അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
    വിരോധാഭാസത്തിന്‍റെ അത്താണി"

    Agree to some extend only. Because, literally speaking, when the U.S or Israel nakedly invade lands that simply don’t belong to them, the displaced victims of those lands have a right to draw strength from the struggle of their forefathers in their fight against the forces of evil empires.

    ReplyDelete
  7. ഉണ്മ വിതറുന്ന ഉല്‍ബോധനം ഉലകം മുഴുവന്‍ അലയടിക്കട്ടെ..

    ReplyDelete
  8. ആ പോരാളികളുടെ ത്യാഗം
    ആ പോരാട്ടത്തിന്‍റെ കാമ്പ്
    കലര്‍പ്പില്ലാത്ത ആ സന്ദേശം
    ഉള്ളില്‍ നേര്‍ക്കു നേരെയുള്ള
    സമര്‍പ്പണത്തിന്‍റെ മന്ത്രവുമോതി
    അവരുയര്‍ത്തിയ പതാകയുടെ പകിട്ട്!



    ബദ്‌ര്‍ ആവേശവും പ്രതീക്ഷയുമാണ്.
    സത്യത്തിന്റെ വിജയം.

    നല്ല കവിത.
    തലക്കെട്ടു മാത്രം ഒരു സുഖം കമ്മി തോന്നി.

    ReplyDelete
  9. "ലോകം അറിഞ്ഞിരുന്നെങ്കില്‍...
    ആ പോരാളികളുടെ ത്യാഗം
    ആ പോരാട്ടത്തിന്‍റെ കാമ്പ്
    കലര്‍പ്പില്ലാത്ത ആ സന്ദേശം"

    കവിത നന്നായി മനാഫ്.

    .

    ReplyDelete
  10. @Naseef U Areacode
    proof reading- നു നന്ദി

    @salam pottengal
    I have already mentioned the mesagge as my first comment.
    "ജീവിക്കുവാനും സ്രഷ്ടാവിനെ മാത്രം
    ആരാധിക്കുവാനുമുള്ള
    അവകാശ നിഷേധത്തിനെതിരെ തീര്‍ത്ത
    പ്രതിരോധമാണത് "

    So, where the basic rights are challenged they have the permission to fight. Badar, no doubbt, has such a message too. But no right for the deviated Jihadi groups to quote the Badar for their anti religious activities. Thats what I pointed out.

    ReplyDelete
  11. »¦മുഖ്‌താര്‍¦udarampoyil¦«
    പ്രൊഫൈലിലെ ഫോട്ടോ കണ്ടു
    ഞാനൊന്ന് ഞെട്ടി
    സംഗതി ജോറായി കോയാ...
    കവിതയുടെ തലക്കെട്ടിനു
    സുഖം കമ്മിയായാലെന്ത്
    മുക്താറിന്റെ 'തലേക്കെട്ട്' സൂപ്പര്‍!

    ReplyDelete
  12. മരിക്കുവാനുള്ള ആഹ്വാനമല്ല, നാട്ടില്‍ സമാധാനത്തോടെ കഴിയുവാനുള്ള അവകാശ സമരത്തിന്റെ ഉണര്‍ത്തു പാട്ടാണ് ബദര്‍. ബദര്‍ അപനിര്‍മാണം ചെയ്തപ്പോള്‍ ചിലയാളുകള്‍ക്ക്‌ സംഭവിച്ച ഗുരുതരമായ പിഴവാണ്
    "ബദര്‍ ചിലര്‍ക്ക് വെറും രാക്കഥ
    കഥാ പ്രസംഗത്തിന്‍റെ ത്രഡ്
    വിഭവമൊരുക്കാനുള്ള വിത്ത്
    തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
    വഴിവിട്ട ജിഹാദി വട്ടങ്ങള്‍
    ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
    അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
    വിരോധാഭാസത്തിന്‍റെ അത്താണി" യായി മാറുന്നത്; അങ്ങനെയാണ് നിരപരാധികള്‍ കൊല ചെയ്യപ്പെടുന്നത്!
    മര്‍ദ്ധിതരായ ഒരു ജനതയുടെ അഭിമാനകരമായ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ബദര്‍ ഉണ്ടായത്! അത് മരണം പുല്‍കുവാനുള്ള സമരാഹ്വാനമായി വിലയിരുത്തപ്പെടുന്നത് അല്പത്വത്ത്തിന്റെ ഗണത്തില്‍ പെടുന്ന ആലോചനാ വൈകല്യമാണ്; വിചാരത്തിനു മുകളില്‍ വികാരം വിജയിക്കുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ പിഴവ് തന്നെയാണ്!!

    ReplyDelete
  13. ബദരിന്റെ സന്ദേശം അതിമനോഹരമായി അവതരിപ്പിച്ചു, മനാഫ് സാര്‍. മനോഹരമായ തന്റെ പേനയുടെ ഹൃദ്യമായ കരകൌശലം ദര്ശിക്കുമ്പോള്‍ നയനസുന്ദരമായൊരു പെയിന്റിംഗ് കാണുന്ന സന്തോഷം ഹൃദയത്തെ കീഴ്പ്പെടുത്തും; വാക്കുകള്‍ കണ്ടു പിടുത്തമായി മാറുന്ന കവിതാ ശകലങ്ങള്‍ വായിക്കുമ്പോള്‍ അത് ഹൃദയത്തില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ തന്നെയല്ലേ ഒരു എഴുത്തുകാരനെ ധന്യനാക്കുന്നത്! മനാഫ് സാറിന്റെ വിജയവും ഇവിടെ തന്നെയാണ്. ഞാന്‍ salam pottenal നെ കടം കൊണ്ടോട്ടെ: "മനാഫ് മാഷിന്റെ ഈ ഏകാക്ഷരി കവിതകള്‍ക്കും ഇവിടെ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കഴിയും. "

    മനാഫ് സാറിന്റെ അനേകം കവിതകള്‍ അദ്ദേഹം തന്നെ ഡസ്റ്റ് ബിന്നുകള്‍ക്ക് ആഹരിക്കുവാന്‍ കൊടുത്തത് എനിക്കറിയാം. അല്ലെങ്കില്‍ വായന മേശയിലെ അശ്രദ്ധ കോണുകളെ പ്രണയിച്ചു അവ അലക്ഷ്യമായി നില്‍പുണ്ടാവും. മനസ്സുകളോട് വല്ലാതെ കലഹിച്ച്ച അദ്ദേഹത്തിന്റെ രചനകള്‍ എനിക്ക് വായിച്ചു കേള്‍പിക്കാ റണ്ടായിരുന്നു, അദ്ദേഹം.. അവ പൊടി തട്ടിയെടുത്തു പ്രസിദ്ധീകരിച്ചാല്‍ വായനക്കാരന്റെ ഭാഗ്യമാകും എന്നുറപ്പുണ്ട്‌. തീര്‍ച്ചയായും അദ്ദേഹത്തിന്റെ 'കേള്‍ക്കാത്ത പാട്ടുകള്‍ കൂടുതല്‍ മധുരതരം തന്നെയായിരിക്കും" John Keats എന്റെ രക്ഷക്കെത്തുന്നു:
    Heard melodies are sweet, but those unheard
    Are sweeter; therefore, ye soft pipes, play on;


    ഭാവുകങ്ങള്‍ മനാഫ് മാഷ്‌! Keep it up! :)

    ReplyDelete
  14. THE MESSAGE OF BADAR IS READ & INTERPRETED WRONGLY. YOU CLARIFIED IT IN A POETIC TONE

    ReplyDelete
  15. well said.. inspiring lines..
    നൌഷാദ് കുനിയിലിന്റെ അഭിപ്രായത്തിന് താഴെ എന്റെ ഒരു കയ്യൊപ്പ് കൂടി ചേര്‍ക്കണേ..

    ReplyDelete
  16. ബദറില്‍ നിന്ന് ആരും പാഠം ഉള്‍ കൊണ്ടിട്ടില്ലന്നതാണ്
    ബദര്‍ നല്‍കുന്ന പാഠം.
    പടപ്പാട്ട് പോലെ ഈ ബദര്‍ സന്ദേശവും ഹൃദ്യം.

    ReplyDelete
  17. @ Noushad Kuniyil

    ഇത്ര മനോഹരമായി കമ്മന്റ്സ് എഴുതുന്ന നൌഷാദിന്‍റെ പേരിനു മേല്‍ ക്ലിക്ക് ചെയ്തു പലപ്പോഴും അദേഹത്തിന്‍റെ ബ്ലോഗില്‍ പോയി നോക്കി, കൂടുതല്‍ വായിക്കാന്‍ വേണ്ടി. പക്ഷെ അവിടെ ബ്ലാങ്ക് ആയി കിടക്കുകയാണ്. താങ്കളോടുള്ള അഭ്യര്‍ത്ഥന, ആ പേനയെ കൂടുതല്‍ സചേതനമാക്കി മുന്നോട്ടു വരണമെന്നാണ്.

    ReplyDelete
  18. ബദറിന്റെ ശരിയായ വായന കുറഞ്ഞ വരികളില്‍ കൃത്യമായി ഒതുക്കിയിരിക്കുന്നു. വിചാരം മുന്നിടേണ്ട ബദര്‍ വെറും വികാരപ്രകടനമായി മാറാന്‍ പാടില്ല. സൃഷ്ടികര്‍ത്താവിനെ മാത്രം പ്രാര്‍ഥിക്കപ്പെടാന്‍ പോരാടി വീരമൃത്യു വരിച്ചവര് ‍വിളിച്ചുപ്രാര്‍ത്ഥിക്കപ്പെടുന്ന സമകാലിക ലോകം ബദറിനെ യഥാവിധി തിരിച്ചറിഞ്ഞിരുന്നെങ്കില്‍

    ReplyDelete
  19. ഭാവുകങ്ങള്‍ മനാഫ് മാഷ്‌.

    ReplyDelete
  20. ഞാന്‍ ഇവിടെ വീണ്ടും വന്നു.
    ചില്ല് ജാലകത്തില്‍ പുതിയ കവിതകള്‍ വിരിയട്ടെ. ആശംസകളോടെ.

    ReplyDelete
  21. @Akbar
    ഞാന്‍ ചാലിയാറിനു മുകളിലൂടെ പൊങ്ങിയ എയര്‍ ഇന്ത്യയില്‍ കയറി.
    അതിനി പെരുന്നാളു കഴിഞ്ഞേ താഴെ ഇറക്കൂ എന്നാ പറയുന്നേ
    എന്തരോ..... ഏത്!

    ReplyDelete
  22. മായ്ച്ചാലും മായാത്ത ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത എക്കാലങ്ങളുടെയും ചുവരെഴുത്താണ് ബദര്‍. ഐതിഹാസികമായ ആ മഹാസംഭവത്തിന്റെ വീരോചിത സ്മരണകളുണര്‍ത്തിയ കാലോചിതവും ,സന്ദര്‍ഭോചിതവുമായ കവിത ഇരുളടഞ്ഞ മേഖലകളിലേക്ക് വെളിച്ചം വീശുന്നു .

    ReplyDelete
  23. ചില്ല് ജാലകത്തില്‍ ഇനിയും നന്മയുടെ പൂക്കള്‍ വിരിയട്ടെ

    ReplyDelete
  24. സത്യമേ നില നില്ക്കൂ എന്നുറക്കെ പ്രഖ്യാപിച്ച ദിനം. മാഷാ അല്ലാഹ്.. സുന്ദരമായ കവിത മനാഫ്ക്ക.

    ReplyDelete
  25. ഇപ്പോഴും ബദറും രക്തസാക്ഷികളും ഉണ്ടാകുന്നുണ്ടെന്ന കാര്യം ഈജിപ്റ്റ്‌ ലേക്ക് നോക്കുമ്പോൾ അറിയാം

    ReplyDelete