Sunday, March 20, 2011

വോട്ടു സീസന്‍











ബാലറ്റ് പെട്ടികള്‍ വോട്ടിംഗ് യന്ത്രങ്ങളെ
ഗര്‍ഭം ധരിച്ച് ദിനം കാത്ത് കഴിയുന്നു
തെരഞ്ഞെടുപ്പിന്‍റെ കാന്‍വാസിനു ചുറ്റും
ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി
ചാനലുകളുടെ വറവു ചട്ടിയില്‍
ചുടു വിഭവങ്ങള്‍ പൊരിയുന്നുണ്ട്‌

ഡല്‍ഹിയിലേക്കുള്ള തീവണ്ടികളില്‍
സ്ഥാനാര്‍ത്ഥിയാകേണ്ടവരെ കുത്തിനിറച്ച
ചാക്കുകള്‍ അച്ചടക്കത്തോടെ അടുക്കിയിട്ടുണ്ട്
പാളത്തിലെ ഇലക്ട്രിക്‌ പോസ്റ്റില്‍ തൂങ്ങിയാടുന്ന
നേതാവിന്‍റെ പടത്തിനു താഴെ നിന്ന്
ഒരു കൂട്ടം ഉറുമ്പുകള്‍ ഇങ്കുലാബ് വിളിക്കുന്നു

പ്രത്യയശാസ്ത്ര കൊമേഡിയന്‍മാര്‍
കത്തിവേഷത്തില്‍ നിറഞ്ഞാടുമ്പോള്‍
ഫ്രെയിമിനുള്ളിലെ പഴയ ചിത്രങ്ങള്‍
പതുക്കെ ഇറങ്ങി നടക്കുന്നു
നേതാക്കളുടെ നാവു വലിച്ച് ജനം
കൊടിമരത്തില്‍ കേട്ടാതിരുന്നാല്‍ നന്ന്

കാലു വാരലിന്‍റെ സുനാമി ഭീഷണിയും
പാര പണിയുടെ ഭൂകമ്പ ഭീതിയും
പാര്‍ട്ടികളെ ഉലച്ചു 'ശക്തമാക്കുന്നുണ്ട്'
സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
പാടെ വഴിയാധാരമായിപ്പോകും

സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്‍
പ്രകടനക്കാരെ നോക്കി നിശ്വസിച്ചു
ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!

32 comments:

  1. ഇങ്കു ലാബിലും
    സിന്ദ ബാദിലും
    ഇന്ത്യ തോട്ടിലും
    (കുഞ്ഞുണ്ണി)

    ReplyDelete
  2. മാഷേ, ഇത് കൊള്ളാം.തകര്‍ത്തു.എഴുപതു കഴിഞ്ഞ യുവാക്കള്‍...കിടിലന്‍...

    ReplyDelete
  3. "സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
    കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്‍
    പ്രകടനക്കാരെ നോക്കി നിശ്വസിച്ചു
    ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
    മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
    വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!"


    തകര്‍ത്തു. ഞാന്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു .

    ReplyDelete
  4. .....ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
    പാടെ വഴിയാധാരമായിപ്പോകും.

    ഹ ഹ ഹ . നല്ല പ്രയോഗം

    ReplyDelete
  5. ഇതെല്ലം കയിഞ്ഞാലും കോരന് കഞ്ഞി കുമ്പിളില്‍ അല്ലാതെ കുണ്ടം പിഞ്ഞാണത്തില്‍ പോലും ലഭിക്കില്ല

    ReplyDelete
  6. സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
    ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
    ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
    പാടെ വഴിയാധാരമായിപ്പോകും
    കലക്കി ....

    ReplyDelete
  7. ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
    മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
    വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!"

    നല്ല പ്രയോഗങ്ങള്‍ :)

    ReplyDelete
  8. സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
    കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്‍
    പ്രകടനക്കാരെ നോക്കി നിശ്വസിച്ചു...

    രസമായിട്ടുണ്ട് കവിത

    ReplyDelete
  9. ഇതും കലക്കി! ഓരോ വരിക്കും എന്‍റെ വോട്ട്.

    ReplyDelete
  10. കവിതയിലൂടെ രാഷ്ട്രീയം പതഞ്ഞു പൊന്തുന്നു...
    ആ ഒറ്റമൂലി ഒരു ദിനേശ് ബീഡിയും പരിപ്പുവടയുമാണോ...?

    ReplyDelete
  11. കിടിലൻ കിക്കിടിലൻ.. വോട്ടെണ്ണണ്ട.. ഇതിനു വാക്ക് ഓവർ..

    ReplyDelete
  12. നന്നായി കൊള്ളാം
    "ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി
    ചാനലുകളുടെ വറവു ചട്ടിയില്‍"

    ഈ വരികള്‍ എനിക്ക് ഇഷ്ടം ആയില്ല ...:)

    ReplyDelete
  13. @parammal ഇങ്ങിനെ വായിക്കൂ:

    തെരഞ്ഞെടുപ്പിന്‍റെ കാന്‍വാസിനു ചുറ്റും
    ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി

    ചാനലുകളുടെ വറവു ചട്ടിയില്‍
    ചുടു വിഭവങ്ങള്‍ പൊരിയുന്നുണ്ട്‌

    ReplyDelete
  14. പ്രിയപ്പെട്ട വോട്ടര്‍മാരെ,

    നിങ്ങളുടെ ഓരോ വോട്ടും എന്റെ ചില്ലുജാലകത്തിന് നല്‍കി വിജയ്പ്പികണമേയന്നു വിനീതമായി അഭ്യാര്തികുന്നു അപേക്ഷികുന്നു.

    ReplyDelete
  15. ഇങ്കുലാബ് സിന്ദബാദ്
    ഇങ്കുലാബ് സിന്ദബാദ്

    നമ്മുടെ ചിഹ്നം ചെരിച്ച് വെച്ചകോണി

    ReplyDelete
  16. ആക്ഷേപം നന്നായി . Hand wash liquid കൂടുതല്‍ ചിലവാകുന്ന സമയമാണ് ഇപ്പോള്‍.

    ( യാതൊരു 'നില'യോ 'വാര'മോ ഇല്ലാത്ത പാരഡിപാട്ടുകളും നാം സഹിക്കേണ്ടി വരുമല്ലോ കുറച്ചു നാളെങ്കിലും)

    ReplyDelete
  17. രസമായിട്ടുണ്ട് കവിത

    ReplyDelete
  18. സമ്മതിച്ചിരിക്കുന്നു,അടിപൊളി.

    ReplyDelete
  19. ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
    മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
    വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!

    അത് പറയൂലാ...

    ReplyDelete
  20. എല്ലാം കഴിഞ്ഞാലും ഒന്നും കഴിയാത്തവരെപ്പൊലും വീണ്ടും വരും പല്ലിളിച്ചുകൊണ്ടീവര്‍ഗ്ഗം.....

    ReplyDelete
  21. രാഷ്ട്രീയത്തില്‍ പൊയ്മുഖങ്ങള്‍ വൃത്തിയായി കോറിയിട്ടിരിക്കുന്നു. വരികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്വമായ ഒരു രചനയും ആക്ഷേപവുമായി തോന്നി.

    ReplyDelete
  22. "സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
    ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
    ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
    പാടെ വഴിയാധാരമായിപ്പോകും"

    political satire in its mature form. summed up everything in few lines. congratulations.

    ReplyDelete
  23. അപ്പൊ നമ്മളൊക്കെ പിന്നീം പിന്നീം ചെറുപ്പമാവുകയാണല്ലേ.!

    ReplyDelete
  24. സൂപ്പര്‍..
    ഓരോ വരികളിലുമുണ്ട്‌ ചിരിക്കാനും ചിന്തിക്കാനുമുള്ള വകുപ്പുകള്‍..
    ആശംസകള്‍.

    ReplyDelete
  25. മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
    വാങ്ങാന്‍ കിട്ടുമെന്നാ



    :)

    ReplyDelete
  26. നന്നായി ഇഷ്ടപ്പെട്ടു. കൊള്ളേണ്ടവര്‍കെല്ലാം കൊണ്ട്. മത്സരിക്കാന്‍ ടിക്കറ്റ്‌ കിട്ടാത്തതിനാല്‍ രിബലായും, റിബലിനെ പിന്താങ്ങാന്‍ മറ്റു ചിലരും വരുന്നത് കാണുമ്പോള്‍ ജനങ്ങളെ സേവിക്കാന്‍ എന്ത് മാത്രം താല്പര്യമാണ് ഇവര്‍ക്കെന്നോര്‍ത്ത് കോരിത്തരിക്കുന്നു.

    ReplyDelete
  27. എല്ലാവരും ഭയങ്കര തിരക്കിലല്ലേ. ഡല്‍ഹിയിലെത്താന്‍ താമസിച്ചവര്‍ സീറ്റ് കിട്ടാതെ തിരിച്ചു പോന്നവര്‍ പാര്‍ട്ടി വിട്ടു തുടങ്ങി. ഇനി എന്തെല്ലാം കാണണം.

    ReplyDelete
  28. രാഷ്ട്ട്രീയം ;;;;;;;;;;;;;;;;;;;;;;; ????????????? ഹ്ഹ…ഹ്ഹ്ഹ് ഹീഹീഹീ ബ്പൂ……

    ReplyDelete
  29. ഹ ഹാ കൊള്ളാം... ഈ മരുന്ന് നമുക്കും ഒന്നു നോക്കണമായിരുന്നു
    "ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
    മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
    വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്! "

    ReplyDelete
  30. ഇതൊരു ആക്ഷേപത്തില്‍ പൊതിഞ്ഞ
    കവിതയാണ് പോലും! .ഭരത് അവാര്‍ഡ്
    നേടിയ നടന്മാരെ വെല്ലുന്ന സ്ഥാനാര്‍ഥി
    കളുടെ സ്റ്റേജ് കോപ്രായങ്ങളും
    കൂടി ഉള്പെടുതാമായിരുന്നു
    ഇത് മലപ്പുറക്കാരന്റെ അഭിപ്രായമല്ല
    റൂംമേറ്റ്‌ ഹനീഫ് ഇക്കാന്റെയാ

    ReplyDelete