ജീവനു ജലകണ
നനവു വേണം
വായു വന്നൊന്നു
തുടിപ്പേകണം
കാലൂന്നി നില്‍ക്കുവാന്‍
ഭൂതലം കനിയണം
കാലത്തിന്‍ ചക്രം
തിരിഞ്ഞീടണം
പിടിവിട്ടു പോകില്‍ ജല-
മലറിടും രാക്ഷസി
വടം പൊട്ടിയാല്‍
വായു വന്‍നാശിനി
ഒന്നു കിടുങ്ങിയാല്‍
ഭൂമി പ്രേതാലയം
കാലം കയം പോല്‍
ഇരുണ്ട മൂകാലയം മിന്നി മറയുന്ന
കാഴ്ചകള്‍ നമ്മിലെ
ചിന്തയെ ദ്യോദിച്ചു
നിര്‍ത്തുകില്ലേ
പ്രാണന്‍റെ
തറ തീര്‍ക്കുമി-
ക്കൂട്ടമത്രയും
ഇവ്വിധമാകത്തില്‍
ജലം- വായു- ഭൂമി
ReplyDeleteപ്രാണന്‍ നിലനിര്‍ത്താനും
പ്രാണനെടുക്കാനും ഇവക്കാവും!
അതെ, ഇന്നലെ കണ്ടു, ജല ശക്തിയെയും ജനകീയ ശക്തിയേയും… എല്ലാം ഹൈടൈഡുകള്. അതിനിടക്ക് പുട്ട്കച്ചവടം നടത്തുന്നവരെയും കണ്ടു. ആ പുട്ട്കച്ചവടത്തെ കുറിച്ചെഴുതണമെന്നുണ്ട്. നോക്കട്ടെ.. :)
ReplyDeleteമിന്നി മറയുന്ന
ReplyDeleteകാഴ്ചകള്‍ നമ്മിലെ
ചിന്തയെ ദ്യോദിച്ചു
നിര്‍ത്തുകില്ലേ
ella kazchakalum chinthayil 2 divasam mathram.
ഇതു ശരിക്കും ഒരു red alert തന്നെ മനാഫ്ക..വിപ്ളവാശംസകൾ..
ReplyDeleteഭൂമി അതിന്റെ 'സാങ്കല്പിക' അച്ചുതണ്ടില്‍ നിന്ന് നാല് ഇഞ്ചോളം മാറിയിരിക്കുന്നു എന്ന് വാര്‍ത്ത!
ReplyDeleteലോകം മുഴുവന്‍ കീഴടക്കിയ മനുഷ്യന് ഭൂമിയെ 'നിലക്ക് നിര്‍ത്താനോ' നിയന്ത്രിക്കാനോ കഴിയുന്നില്ല.
മനുഷ്യന്റെ വിവരസാങ്കേതികവിദ്യക്ക് സാങ്കേതികവും വിദ്യയും മാത്രമേ ഉള്ളൂ.. വിവരം കുറവാണ് .
എത്ര തല്ലിപ്പഠിപ്പിച്ചാലും മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ!
ReplyDeleteനേരാണ്....!
ReplyDeleteوَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ
ReplyDeleteമനുഷന്‍ നേടി എന്ന് പറയുന്നതല്ല യെതാര്‍ത്ത നേട്ടം
ReplyDeleteസ്വയരക്ഷക്ക് വേണ്ടി
ReplyDeleteഅലറിക്കരയാനെ മനുഷ്യനാകൂ
അഹങ്കരിച്ചവര്‍ക്കും വെല്ലുവിളിച്ചവര്‍ക്കുമുള്ള ശിക്ഷയിറക്കിയപ്പോള്‍ കൂടെ മണ്ണോടമര്‍ന്നു ഒരുകൂട്ടം ഒന്നുമറിയാത്ത പാവങ്ങള്‍...
ReplyDeleteപിടിവിട്ടു പോകില്‍ ജല-
ReplyDeleteമലറിടും രാക്ഷസി
വടം പൊട്ടിയാല്‍
വായു വന്‍നാശിനി
ഒന്നു കിടുങ്ങിയാല്‍
ഭൂമി പ്രേതാലയം
കാലം കയം പോല്‍
ഇരുണ്ട മൂകാലയം
ഈ വരികളിലുണ്ട് എല്ലാം.
മനുഷ്യന്‍ എത്ര പുരോഗമിച്ചാലും
ReplyDeleteഅവന്‍ നിസ്സഹായന്‍ തന്നെയാണ്.
ജീവന് വെല്ലുവിളിയുണ്ടാകുമ്പോള്‍
ഏതു വലിയവനും കൊച്ചുകുഞ്ഞിനെ പോലെ
വാവിട്ടു നിലവിളിക്കും . വിവിധ കൊണുകളിലെ
ദുരന്തങ്ങള്‍ നമ്മുടെ കണ്ണുതുറപ്പിക്കട്ടെ!
ചിന്തിക്കുന്നവര്‍ക്ക് എല്ലാത്തിലും ദൃഷ്ടാന്തങ്ങളുണ്ട്
ReplyDeleteആകാശങ്ങളുടെ സ്രഷ്ടിപ്പിലും, രാപ്പകലുകളുടെമാറ്റത്തിലും, മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്നും അല്ലാഹു മഴ ചൊരിഞ്ഞ് തന്നിട്ട് നിർജ്ജീവാവസ്ഥയ്ക്ക് ശേഷം ഭുമിക്ക് അതുമുഖേന ജീവൻ നൽകിയതിലും, ഭുമിയിൽ എല്ലാതരം ജന്തുവർഗ്ഗങ്ങള്ളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും,ആകാശ ഭുമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തികുന്ന ജനങ്ങക്ക് പല ദ്രഷ്ടാന്തങ്ങളുമുണ്ട്; തീർച്ച. (വി:ഖു: അൽ ബകറ : 164)
ReplyDeleteഈ വരികളിലൂടെ ആ പാഠത്തെക്കുറിച്ച് വീണ്ടും ഉണര്ത്തിക്കുന്നു,
ReplyDeleteപാഠമാകണം.
ReplyDeleteനല്ല വരികള്‍
പറഞ്ഞതെത്രയും സത്യം ..!
ReplyDeleteഒന്നു കിടുങ്ങിയാല്‍
ReplyDeleteഭൂമി പ്രേതാലയം
കാലം കയം പോല്‍
ഇരുണ്ട മൂകാലയം..
ഭയാനകം ഈ കാഴ്ചകള്‍ ...
ഇനി എങ്ങോട്ട് ?
):
ReplyDelete"മിന്നി മറയുന്ന
ReplyDeleteകാഴ്ചകള്‍ നമ്മിലെ
ചിന്തയെ ദ്യോദിച്ചു
നിര്‍ത്തുകില്ലേ ...."
പക്ഷെ നമുക്കു ഇതൊക്കെ രണ്ടു ദിവത്തെ ന്യൂസിനു മാത്രമല്ലേയുള്ളു...
ആശംസകള്‍