Wednesday, March 2, 2011

തിരിച്ചറിവ്



ടത്തിണ്ണയിലെ പരുത്ത ചാക്കിന്‍ കഷ്ണത്തില്‍
കൂനിക്കൂടുമ്പോള്‍ ആ നിമിഷത്തെ അയാള്‍ വീണ്ടും
ശപിച്ചു. എത്ര അവിചാരിതമായാണ് തന്‍റെ
സ്നേഹക്കൂട്ടങ്ങളും ശാന്ത ജീവിതവും നഷ്ടമായത്.
സുഖലോലുപമല്ലെങ്കിലും ആ ജിവിതത്തിന് വല്ലാത്ത
ഒരു സൌന്ദര്യമുണ്ടായിരുന്നു. അര്‍ത്ഥവും വര്‍ണ്ണങ്ങളും
രുചിയുമുണ്ടായിരുന്നു. സ്നേഹം ചാലിച്ച ഹൃദയങ്ങള്‍
കാവല്‍ നിന്നിരുന്നു.  


ഇപ്പോള്‍ ഈ അന്യ സംസ്ഥാനത്ത്... കൊച്ചു പട്ടണത്തിലെ വരണ്ടുണങ്ങിയ
തെരുവോരത്ത്... കുഷ്ഠരോഗികള്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കുമിടയില്‍
ജഡകുത്തി, തിരിച്ചറിയാപ്പെടാത്ത ഒരാളായി... ഇങ്ങിനെയെത്ര നാള്‍?
ഒന്നുകില്‍ നിയമപാലകര്‍ കണ്ടെത്തും വരെ; അല്ലെങ്കില്‍ ജീവന്‍റെ
വേരറ്റുപോകുവോളം?!

പിടി ഇളകിയ ആ കo)ര അയല്‍പക്കത്തെ ശ്രീധരന്‍റെ ശരീരത്തില്‍ കുത്തിയിറക്കാന്‍
ഏതു കാട്ടുമൃഗമാണ്‌ തന്‍റെ മനസ്സില്‍ തുടി കൊട്ടിയത്?  അതും...അതും....
വേലിയുടെ അതിര്‍ത്തിയില്‍ ചാഞ്ഞു നിന്ന ഒരു തൈ പ്ലാവിന്‍റെ തര്‍ക്കത്തെ ചൊല്ലി!

32 comments:

  1. നിത്യ വാര്‍ത്തകള്‍

    ReplyDelete
  2. പലപ്പോഴും മാനസിക അകല്‍ച്ചകള്‍ ആണ് നിസ്സാര കാര്യങ്ങള്‍ക്ക് കലഹിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക ..അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്പോള്‍ ഒരു പുനര്‍ ചിന്ത ഉണ്ടാകും ..പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരിക്കും ..തിരിച്ചെടുക്കുവാന്‍ കഴിയാത്ത അകലതിലേക്ക് ...

    കഥ ഇഷ്ടമായി മനഫ്ക ..:)

    ReplyDelete
  3. അതെ,തിരിച്ചറിയാന്‍വൈകുന്നു..പലപ്പോഴും!
    നല്ലകഥ.ഇഷ്ടമായി.

    ReplyDelete
  4. നഷ്ട സ്വപ്‌നങ്ങള്‍....
    ഒരു നിമിഷത്തെ വികാരം തകര്‍ക്കുന്ന ജീവിതങ്ങള്‍.
    നന്നായി.

    ReplyDelete
  5. തിരിച്ചുവരവിനു കൊതിക്കുമ്പോള്‍ തിരിച്ചറിവു വൈകിപ്പോയതറിയുന്നു..
    മിനിക്കഥ നന്നായി.

    ReplyDelete
  6. പോലീസ് അന്വേഷിച്ച് എത്തിയിട്ടുണ്ടെന്ന് കേട്ടു... സൂക്ഷിക്കുക.
    കഥ കൊള്ളാം.

    ReplyDelete
  7. മിനിക്കഥയിലൂടെ ആനക്കഥ പറഞ്ഞു ഹൃദയത്തിന്റെ അടിയിലെവിടെയോ തട്ടി മനാഫ് മാഷ്‌ തടിയെടുത്തു.

    കഥ കൊള്ളാം.

    ReplyDelete
  8. ദേഷ്യത്തെ തടുത്തു നിര്‍ത്താന്‍ അസാമാന്യ കഴിവുതന്നെ വേണം.. എല്ലാം കഴിഞ്ഞായിരിക്കും എല്ലാം ഓര്‍മ്മ വരുന്നത്... ചെറുകഥ കൊള്ളാം..ആശംസകള്‍

    ReplyDelete
  9. മല്ലയുദ്ധത്തിലെ വിജയിയല്ല;ക്ഷമിക്കുന്നവനാണ് യഥാര്‍ഥ ശക്തന്‍ എന്നൊരു മഹദ്‌വചനമുണ്ട്.
    ഒറ്റനിമിഷത്തിലെ അക്ഷമ ജീവിതം മുഴുവന്‍ നരകിക്കേണ്ടിവരുമെന്നതിനു നല്ലൊരു സൂചന തന്നെ ഈ മിനിക്കഥ.
    ഇന്നത്തെ യുവത തിരിച്ചറിയാത്തതും അതുതന്നെ!

    ReplyDelete
  10. ഒറ്റ നിമിഷത്തെ അവിവേകം കൊണ്ട് താറുമാറായിപ്പോവുണ എത്ര എത്ര ജീവിതങ്ങള്‍ നമുക്ക് ചുറ്റും ..നന്നായി പറഞ്ഞു ഭായ് ..

    ReplyDelete
  11. അതും...അതും....
    വേലിയുടെ അതിര്‍ത്തിയില്‍ ചാഞ്ഞു നിന്ന
    ഒരു തൈ പ്ലാവിന്‍റെ തര്‍ക്കത്തെ ചൊല്ലി!!




    കഥയില്‍ കഥയുണ്ട്.
    കഥക്കപ്പുറം ചില യാഥാര്‍ത്യങ്ങളും.

    ReplyDelete
  12. "കോപത്തിന്റെ തുടക്കം ഭ്രാന്താണ്; ഒടുക്കം ഖേദവും!" (നബി വചനം)

    ReplyDelete
  13. 'ക്ഷമ ' അത് അതിന്റെ ആദ്യഘട്ടത്തിലാണ് വേണ്ടത് (നബിവചനം )

    ReplyDelete
  14. മലപ്പുറം ജില്ലയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍
    സ്വന്തം സഹോദരനെ അനുജന്‍ കുത്തി വീഴ്ത്തിയത്
    ഈ ആഴ്ചയാണ്.....!!
    തകര്‍ന്നടിയുന്നത് കൊലപാതകി മാത്രമല്ല
    ബന്ധങ്ങളുടെ ചങ്ങലയില്‍ കണ്ണി ചേര്‍ക്കപ്പെട്ട
    ഒരു പാട് ജീവിതങ്ങളും കുടുംബങ്ങളുമാണ്!!

    ReplyDelete
  15. വികാരങ്ങള്‍ക് മുമ്പില്‍ വിവേകം അടിയറവു പറയുന്ന നിമിഷങ്ങള്‍...
    എന്ത് ചെയ്യാം , നന്മയുടെ ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം .. പ്രവര്‍ത്തിക്കാം

    ReplyDelete
  16. തിരിച്ചറിവ് കൂടിയേ തീരൂ
    കോപം വലിയ വിപത്ത് വിളിച്ചു വരുത്തുക തന്നെ ചെയ്യും
    നല്ല സന്ദേശം

    ReplyDelete
  17. സമ്പത്തിനു വേണ്ടി കൊല ചെയ്യുന്ന കൊലപാതകിക്കു ആ സമ്പത്ത് ഒരിക്കലും അനുഭവിക്കാന്‍ കഴിയാറില്ല. പുഴുക്കളെ പോലെ തെരുവില്‍ ചീഞ്ഞു നാറി ചാവുക എന്നതാവും അയാളുടെ വിധി. ഇനി പിടിക്കപ്പെട്ടില്ലെങ്കിലും താന്‍ ചെയ്ത പാതകം ഒരു ശാപമായി അയാളെ എന്നും പിന്തുടര്‍ന്ന് കൊണ്ടിരിക്കും. സമാധാനം ഇല്ലെങ്കില് പിന്നെ എന്തിനു സമ്പത്തു. നല്ല സന്ദേശം ഉള്ള മിനിക്കഥ.

    ReplyDelete
  18. തൈ പ്ലാവിന്‍റെ പേരിലും, ബാക്കി കിട്ടാനുള്ള 50 പൈസയുടെ പേരിലും ജീവനെടുക്കാന്‍ പോന്ന ആധുനിക ജനത... തിരിച്ചറിവ് വരുംബോഴേക്കും തിരുത്തപെടാന്‍ സമയമില്ലാതയി വന്നേക്കാം.. നല്ല കഥ.. അഭിനന്ദനങ്ങള്‍...

    ReplyDelete
  19. തായ്‌ പ്ലാവ്, അതിര്‍ വരമ്പ്,വെള്ള ച്ചാലുകള്‍, തെങ്ങിന്‍ തലപ്പ്‌, വേലി.....
    ഇതെല്ലാമാണല്ലോ ജീവന്‍റെ വില!

    ReplyDelete
  20. നല്ലകഥ.ഇഷ്ടമായി.

    ReplyDelete
  21. തിരിച്ചറിവ് തിരിച്ചെറിയും.നല്ല കൊച്ചു കഥ.

    ReplyDelete
  22. മനുഷ്യൻ വികാരജീവിയാകുമ്പോ ഇങ്ങിനെയാ…

    ReplyDelete
  23. നല്ല അനുഭവ കഥ....ഒരു നിമിഷത്തിന്റെ വൈകാരികതയില്‍ സംഭാവിച്ചതിന്നെ ഒരു ആയുസ്സിന്റെ ദീര്‍ഖതയില്‍ ചിന്തിക്കേണ്ടി വരിക..അല്ലെ?..

    ReplyDelete
  24. എനിക്കും എന്റെ എല്ലാവർക്കും (ബ്ലോഗറന്മാർക്കും) പടച്ചതമ്പുരാൻ “ക്ഷമ” എന്ന അനുഗ്രഹകവചം തന്ന് അനുഗ്രഹിക്കട്ടെ……………………..

    ReplyDelete
  25. കഥപറഞ്ഞ രീതിയാണ് ഏറെയിഷ്ടപ്പെട്ടത്‌.
    മനുഷ്യനെ ആദ്യവും അവസാനം മനസ്സുമാണല്ലോ എല്ലാവരും കണ്ടെത്തുന്നത്.

    ReplyDelete
  26. വൈകി വരുന്ന വിവേകം. കഥ നന്നായി

    ReplyDelete
  27. ചില നിമിഷങ്ങൾ അങ്ങിനേയാ ... ഇത്തിരി വാക്കുകളിൽ ഒത്തിരി കാര്യമുണ്ടെ കഥ പറഞ്ഞ രീതി വളരെ ഇഷ്ട്ടായി.. കോപം വരുമ്പോൾ ക്ഷമിക്കുന്നവാണു വിജയി.. എന്ന നബി വചനം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടായെങ്കിൽ അത് പ്രാവർത്തികമാക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ..ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete
  28. നല്ല സന്ദേശം ...
    കഥ ഇഷ്ട്ടായി ...

    ReplyDelete