Tuesday, April 12, 2011

നിലപാട്















മഹല്ല് പള്ളിയിലെ നിത്യ സാന്നിധ്യമായിരുന്ന കുഞ്ഞീതുക്ക അത്യാദരപൂര്‍വ്വം മുസ്ലിയാരോട് ചോദിച്ചു

"ഈ ചെയ്താന്‍ എങ്ങിനെയാ മൂല്യേരെ?"

മു: "അതിന്റെ പാദം പിറകോട്ടു തിരിഞ്ഞാ!"

കു: അപ്പൊ വയറോ?

മു: അതും പിറകോട്ടാ!!

കുഞ്ഞീതുക്കാക്ക് ആവേശമായി

ന്റെ അല്ലാഹ് ....അയീന്റെ മുഖമോ?

മു: "അതും പിറകോട്ടാ...."

ഒന്ന് നിശ്വസിച്ചു കുഞ്ഞീതുക്ക പറഞ്ഞു:

ന്നാ പിന്നെ അങ്ങട്ട് തിരിഞ്ഞ് നിക്കാന്ന് പറഞ്ഞാ പോരേ ന്റെ മൂല്യേരെ!?

43 comments:

  1. വ്യഖ്യാനിക്കാം...ദുര്‍ വ്യഖ്യാനിക്കരുത്!

    ReplyDelete
  2. വളച്ചുകെട്ടി കാര്യങ്ങള്‍ പറയുന്നവരുടെ തലയ്ക്കൊരു കിഴുക്കാവുന്നു ഈ ചെറുകുറിപ്പ്!പോസ്റ്റ് രസകരം!

    ReplyDelete
  3. മോല്യാര്‍ക്കിട്ടാ കോയാ ഉറുക്കു കെട്ട്.

    ReplyDelete
  4. ഇത് 'ഞങ്ങളെ' ഉദ്ദേശിച്ച് അല്ലല്ലോ.. . എനിക്ക് അല്പം കരിമണല്‍ വാരാനുണ്ട്. സമയം കിട്ടിയാല്‍ വീണ്ടും വരാം.

    ReplyDelete
  5. ഹ ഹ ഹാ ഈ മോല്യാരും ഒരു മമ്മുണ്ണിയാ ഇതാ ഇവിടത്തെ പോലെ .

    ReplyDelete
  6. ചിറകൊടിഞ്ഞ 'കിനാലൂരിന്റെ' കഥയാണോ ഇത് ?

    ReplyDelete
  7. ഇന്റെ മാഷേ അപ്പോള്‍ ചെയ്താനെ കാണാന്‍ പറ്റുമോ?
    അപ്പോള്‍ മുസ്ലിയാര്‍ ആരെ ആയിരിക്കും കണ്ടിരിക്കുക.....

    ReplyDelete
  8. ഈ മുസ്ലിയാര്‍ക്ക് 124 ഉം 15ഉം കൂട്ടാന്‍ അറിയുമോ മാഷേ?

    ReplyDelete
  9. വരാനിരിക്കുന്ന ഞമ്മളെ പാര്‍ട്ടിക്ക് ചായാനൊരിടം തേടുന്നതിന്റെ ഭാഗമായി ഞമ്മളിത് ഇടത്തോട്ട് ചാരി. ഇരുന്നിട്ട് വേണം, കാല്‍ നീട്ടി നോക്കാന്‍, അല്ലേ, അതുവരെ അച്ചടി ഭാഷയെ ശരണം.
    ദുര്‍വ്യഖ്യാനമായോ ?

    ReplyDelete
  10. ഹ..ഹ.. നേരെ നില്‍ക്കുന്നതിന്റെ പേര് മൊയ്ല്യാരോട് പറഞ്ഞില്ലല്ലോ... ഭാഗ്യം....

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഓന്റെ ശൈയ്താനെ.. അനക്ക് ശൈത്താനെ കാണണോ ,ദേ നേരെ നോക്ക് എന്ന് നേര്‍ക്ക്‌ നേരെ പറഞ്ഞാല്‍ പിന്നെ ശൈതാനും മുസ്ലിയാരും എന്ത് വ്യത്യാസം?

    ReplyDelete
  13. ഹ ഹ ഹ… ഞാനീ 'ദുര്'നെ വ്യഖ്യാനിക്കന്നില്ല.

    ReplyDelete
  14. കൊള്ളാല്ലോ ..ശൈത്താന്‍

    ReplyDelete
  15. പിന്നോട്ട് തിരിയാത്ത എന്തെങ്കിലുമുണ്ടോ ചെയ്ത്താന്..??

    ReplyDelete
  16. ഇതിപ്പോ ഇത്തരക്കാരെ കണ്ടാൽ നമ്മൾ തിരിയേണ്ട ഗതിയാണല്ലോ.. ഈ കഥ വായിച്ച അവരും തിരിഞ്ഞു പോയിട്ടുണ്ടാവും... ആശംസകൾ

    ReplyDelete
  17. ഹ ഹ... അപ്പുറത്ത് പോയി നോക്കിയാലും മതി.

    ReplyDelete
  18. ഈ 'മൂല്യരെ' എവിടെയോ കണ്ടിട്ടുണ്ട്..

    ReplyDelete
  19. വിഷുവാശംസകൾ...

    ReplyDelete
  20. കുഞ്ഞീതുക്കാനെ മുഖത്തു നോക്കി ചെയ്ത്താൻ എന്നു വിളിച്ചൊ.. ഉസ്താദിനു സഹിക്കവുന്നതിനും അപ്പുരം ആയിട്ടുണ്ടാകും.. :)

    ReplyDelete
  21. ഒരു തലതിരിഞ്ഞ ചെയ്താന്‍ .അത്ര തന്നെ..അല്ലാണ്ട്പ്പോ എന്താ പറയ്യാ..?

    ReplyDelete
  22. ഇതു 'ഞങ്ങളെ' ഉദ്ദേശിച്ചു പറഞ്ഞതല്ലേ? 'ഞങ്ങളെ' മാത്രം ഉദ്ദേശിച്ച് !!

    ReplyDelete
  23. താഗൂത്ത് എന്നതിന്‍റെ വ്യാഖ്യാനത്തില്‍ ചെകുത്താനും ഉണ്ടത്രേ!! ഒരു കാര്‍ട്ടൂണ്‍ കഥ.. കലക്കി.

    ReplyDelete
  24. തിരിയാത്ത മോല്യാര്ടെ തലതിരിഞ്ഞ നിലപാട്..:)

    ReplyDelete
  25. കൈ വളച്ചു പിടിച്ച് മൂക്ക് പിടിക്കുന്നവര്‍ക്കൊരുദാഹരണം..

    ReplyDelete
  26. ഹി.ഹി.ഹി.നര്‍മ്മത്തില്‍ മര്‍മ്മമുണ്ട്.
    പിന്നെ പിടിച്ചു നില്‍ക്കാന്‍ എന്തും പറയുന്നവരുടെ കയ്യിലാണല്ലോ ലോകം.
    രാഷ്ട്രീയക്കാര്‍ തന്നെ നോക്കൂ..നേരെ നിന്നൊരു ചോദ്യം
    ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയ്യുമോ ആര്‍ക്കെങ്കിലും.

    ReplyDelete
  27. പിന്നിലേക്ക് , പിൻ വാതിലിലൂടെ പിന്തിരിഞ്ഞ് കയറുക എന്നുള്ളത് ചെകുത്താന്റെ (ചിലമനുഷ്യരുടെയും) സ്വഭാവം. ഒന്ന് ചോദിച്ചോട്ടെ , ശൈത്താന്റെ സ്വഭാവം കാട്ടാത്തവരായി ആരുണ്ട് ?

    ReplyDelete
  28. വളരെ കുറഞ്ഞ വാക്കില്‍ വളരേ നല്ല തമാശ ...ശരിക്കും .ആസ്വദിച്ചു

    ReplyDelete
  29. വ്യാഖ്യാനിക്കാന്‍ വകുപ്പുകള്‍ ധാരാളം ഉണ്ട്. നര്‍മ്മത്തില്‍ പൊതിഞ്ഞാണ് പറഞ്ഞതെങ്കിലും, കേവലം ചിരിക്കപ്പുറം ചിലതല്ല പലതുണ്ട്.

    ReplyDelete
  30. എല്ലാ തല തിരിഞ്ഞവര്‍ക്കും ഒരു ശൈത്താന്‍ കൊട്ട് ..ഹ ഹ ഹ ...

    ReplyDelete
  31. ഹി ഹി ഹി ഈ കുഞ്ഞീതുക്ക താങ്കള്‍ തന്നെ അല്ലെ മനാഫ്.
    കുറഞ്ഞ വരികളില്‍ ഒളിഞ്ഞിരിക്കുന്ന നര്‍മ്മം നന്നായ് ആസ്വദിച്ചു.

    ReplyDelete
  32. thiriyunnavanu thiriyum allathonu nattam thirum,

    ReplyDelete
  33. മൂപ്പരും വന്ന സ്ഥിതിക്ക് ഇനി അടുത്ത പോസ്റ്റിടാം...!

    ReplyDelete
  34. ഈ 'നിലപാട് ' ഇതുവരെ മാറ്റനായില്ലേ?

    അങ്ങനെ 40 കമന്റും ആയി ഇനിയെങ്ങിലും ഈ 'നിലപാട് ' ഒന്നുമാറ്റികൂടെ.....?

    ReplyDelete
  35. കൊള്ളാം , രസമായിട്ടുണ്ട്

    ReplyDelete
  36. very interesting fun and values through very few words .... i liked it very much

    ReplyDelete
  37. മനാഫ്ക്കാ....ഞാന്‍ വന്നിട്ടുണ്ട്....കഥ വായിച്ചു.....കവിതകളും....ഇഷ്ടായി....പ്രത്യേകിച്ച് കഥ.........

    ReplyDelete