Wednesday, April 4, 2012

സൂചന

ചെറിയ മനുഷ്യര്‍
വലിയ നിഴലുകള്‍
തീര്‍ക്കുമ്പോള്‍
ഒന്നുറപ്പിക്കാം...

വെളിച്ചം
അസ്തമിക്കാറായി
ഇരുള്‍ പതുക്കെ
പടികേറി
വരവായി!



73 comments:

  1. പല നിഴലുകള്‍ക്കും വല്ലാത്ത നീളം!
    അതോണ്ട് പറയുവാ...

    ReplyDelete
  2. ഇരുളിനെ കീറിമുറിച്ച് സൂര്യന്‍ പ്രകാശവുമായി വരുമ്പോഴും നിഴലിനു വല്ലാത്ത നീളമായിരിക്കും..

    ReplyDelete
    Replies
    1. പക്ഷെ അത് ചുരുങ്ങി ചുരുങ്ങി വരും Rashid Ji
      ഇവന്‍ നീണ്ടു നീണ്ടു വരും.... അവസാനം ഇരുളില്‍ ഒടുങ്ങുവോളം!

      Delete
  3. beautiful and thought provoking! congrats!!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സൂചന നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു.

    ReplyDelete
  6. എല്ലാം അവസാനിക്കാറായീ എന്ന് ഒര്മ്മപ്പെടുത്തിയല്ലോ യുഗങ്ങള്‍ക്കു മുമ്പ് പുണ്യ പ്രവാചകന്‍..അതിന്റെ നിഴല്ക്കൂത്തുകളാവാം.. എന്നാലും മനാഫ്ക്ക ഒരു സംശയം.. വെളിച്ചം പരക്കുമ്പോഴും നിഴലുകള്‍ക്ക് നീളം കൂടില്ലേ.. അപ്പോ അങ്ങിനെയങ്ങ് ഉറപ്പിക്കാന്‍ പറ്റുമോ? വെറും സംശയാ.. ട്ടോ!

    ReplyDelete
    Replies
    1. പക്ഷെ അത് ചുരുങ്ങി ചുരുങ്ങി വരും Shamzi
      ഇവന്‍ നീണ്ടു നീണ്ടു വരും....
      സ്വയം ഇരുളില്‍ ഒടുങ്ങിയും മറ്റുള്ളവരെ അതില്‍ വീഴ്ത്തിയുമേ അടങ്ങൂ!
      Thats the difference

      Delete
  7. മനോഹരവും അര്‍ത്ഥവത്തവും ആയ വരി

    ReplyDelete
  8. മനോഹരമായ കുറുങ്കവിത! :)

    ReplyDelete
    Replies
    1. മലയാളിയുടെ ഭാഷയല്ലേ...? :D

      Delete
  9. സൂചി മുന പോലത്തെ കൂര്‍ത്ത സൂചന !

    ReplyDelete
  10. PANDU ENTEYOKKE KUTTIKAALATHU VEETTIL UMMAAMA PARAYUNNATHU NHAAN KETTITTUNDU 'ASAR' INTE SAMAYAMAAYI ENNU ....... ( ORU DINAM KOODI THEERAARAYI )IVIDE JEEVITHA MAAKUNNA VELICHAM THEERARAAYI MANUSHYA ENNAANALLE SOOCHANA.....

    ReplyDelete
  11. നല്ല വരികള്‍

    ReplyDelete
  12. രാഷ്ടീയകാരുടെ ,ചതിയുടെ നിഴലുകളാണോ....ആശയത്തിനാശംസകൾ...

    ReplyDelete
  13. അസ്തമിക്കാറായ നിഴൽ! ചിലത് പെട്ടൊന്ന് നീളം കൂടി ഭൂമിയോടൊട്ടുന്നു, ചിലത് സാവധാനത്തിൽ.., ഏതായാലും നിഴൽ എല്ലാവരോടോപ്പമുണ്ട്

    ReplyDelete
  14. അസ്തമിക്കാറായ നിഴൽ! ചിലത് പെട്ടൊന്ന് നീളം കൂടി ഭൂമിയോടൊട്ടുന്നു, ചിലത് സാവധാനത്തിൽ.., ഏതായാലും നിഴൽ എല്ലാവരോടോപ്പമുണ്ട്

    ReplyDelete
  15. Short and simple, direct to the heart!

    ReplyDelete
    Replies
    1. "The simplest things are often the truest.”
      Richard Bach (American Writer)

      Delete
  16. നല്ല വരികള്‍..നല്ലതല്ലാത്ത സൂചനകള്‍ ..

    ReplyDelete
  17. സൂചനകൾ ഇല്ലാതെ യാതൊന്നും സംഭവിക്കാറില്ല; പലപ്പോഴും അതു തിരിച്ചറിയാൻ നമുക്കാവില്ല; അല്ലെങ്കിൽ ശ്രമിക്കാറില്ല...

    great thought !!!

    ReplyDelete
  18. ആത്മീയ ചൂഷണങ്ങളുടെ കറുത്ത നിഴലുകള്‍ ആള്ദൈവങ്ങളായി മാറി
    നീരാളികളെ പോലെ ദിവ്യ വെളിച്ചത്തിന്റെ കഴുത്തില്‍ ചുറ്റുമ്പോള്‍ നവോത്ഥാനത്തിന്റെ വെളിച്ചം പടികയരുന്നു !

    ReplyDelete
    Replies
    1. അങ്ങിനെയെങ്കില്‍ 'പടിയിറങ്ങും' സലിം ബായ്

      Delete
  19. അതെന്നെ ആശാവഹം അല്ലാ കാര്യങ്ങളുടെ കിടപ്പ് അല്ലെ

    ReplyDelete
  20. തുളഞ്ഞു കയറുന്ന സൂചന

    ReplyDelete
  21. ബ്രില്യന്റ് വരികള്‍ ..ഹട്സ് ഓഫ്‌

    ReplyDelete
  22. പാഴ് വാക്കല്ല, ബ്ലോഗില്‍ ഇത്രനാളത്തെ അനുഭവത്തില്‍ ഇത്ര ആഴമേറിയ അര്‍ത്ഥമുള്ള കുഞ്ഞുവരികള്‍ കണ്ടിട്ടില്ല.

    ReplyDelete
  23. ഇത്തിരി കുഞ്ഞനിലെ ഒത്തിരി വല്യ കാര്യം
    വരികൾ ഗംഭീരം..!

    ReplyDelete
  24. കൂര്‍ത്ത മൂര്‍ത്ത സൂചന.

    ReplyDelete
  25. ചെറിയ വരികള്‍ വലിയ വെട്ടം നല്‍കുന്നു.
    ലളിത സുന്ദരം.

    ReplyDelete
  26. ഹോ...വല്ലാത്ത വരികൾ തന്നെ..!

    ReplyDelete
  27. നല്ലൊരു സൂചന..നേരെ മര്‍മ്മത്തില്‍ തന്നെ കൊണ്ടു.

    ReplyDelete
  28. mm... nice lines... go on...

    ReplyDelete
  29. അല്ലെങ്കിലും നമ്മളൊക്കെ ഇപ്പോള്‍ ഇരുട്ടില്‍ തന്നെയാ...

    ReplyDelete
  30. മനോഹരമായ ഒരു സൂചന.. സൂക്ഷ്മമായ നിരീക്ഷണം..

    ReplyDelete
  31. ഇരുട്ടില്ലായിരുന്നെന്കി -
    ലീലോകമിതിലേറെ ഇരുട്ടിയേനെ

    ReplyDelete
    Replies
    1. വെളിച്ചവും തഥൈവ!

      Delete
  32. അര്‍ത്ഥവത്തായ വരികള്‍ ...

    ReplyDelete
  33. RashidApr Said:
    ഇരുളിനെ കീറിമുറിച്ച് സൂര്യന്‍ പ്രകാശവുമായി വരുമ്പോഴും നിഴലിനു വല്ലാത്ത നീളമായിരിക്കും.

    MT Manaf Said:
    പക്ഷെ അത് ചുരുങ്ങി ചുരുങ്ങി വരും Rashid Ji
    ഇവന്‍ നീണ്ടു നീണ്ടു വരും.... അവസാനം ഇരുളില്‍ ഒടുങ്ങുവോളം!

    ഈ രണ്ട് കമന്റും വായിച്ചു, റാഷിദിന്റെ കമന്റും അതിനുള്ള മറുപടിയും. എന്റെ അഭിപ്രായം യോജിക്കുന്നത് ഇതിൽ റാഷിദ് പറഞ്ഞതിനോടാണ്. ഇതിൽ ഇത്രയും ആൾക്കാർ പറയുന്നു അർത്ഥഗംഭീര വരികൾ, മഹത്തരം എന്നൊക്കെ. പക്ഷെ എനിക്കീ വരികളിൽ, ലോകത്തെ മുഴുവൻ ഇരുട്ടായി കാണുന്ന പേടിക്കുന്ന ഒരു മനസ്സിനേയാണ് കാണാൻ കഴിയുന്നത്. അത് എന്റെ മാനസിക ചിന്തകൾക്കും,ഉയിർത്തെഴുന്നേൽപ്പിനും എതിരാണ്. ഞാനതൊരിക്കലും അംഗീകരിക്കില്ല. സംഗതി അർത്ഥവത്തായ വരികൾ തന്നെ ഇത് എന്നതിൽ തർക്കമില്ല. പക്ഷെ അതിൽ പോസിറ്റീവായി മനസ്സിനെ ആകർഷിക്കാൻ ഒന്നുമില്ല. പിണക്കമരുത്. 'ഇവൻ' നീണ്ട് നീണ്ട് വരും,ഇരുളിൽ ഒടുങ്ങുവോളവും എന്ന് ഇക്ക പറഞ്ഞു. പക്ഷെ അത് തന്നെയാണ് എനിക്കും പറയാനുള്ളത്, പ്രകാശം പതിക്കുവാൻ തുടങ്ങുമ്പോഴും 'ഇവൻ' എന്ന 'അവൻ'നീണ്ട് നീണ്ട് പോകും. ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസന്‍:

      ലോകത്തെ മുഴുവന്‍ ഇരുട്ടായി കാണുകയും പേടിക്കുകയും ചെയ്യുന്ന മനസ്സിനെ വരികളില്‍ കണ്ടത് താങ്കളുടെ വീക്ഷണം മാത്രമാണ്. രചനയില്‍ അത്തരമൊരു ചിന്ത വന്നിട്ടേ ഇല്ല.

      വരികളെ പല കോണില്‍ വ്യഖാനിക്കാന്‍ കഴിയുന്നു എന്നത് അതിന്റെ ആഴമായി തന്നെ കരുതുന്നു. അപ്രസക്തരും അപ്രസകത വിഷയങ്ങളും ജീവിതത്തിന്റെയും ചിന്തയുടെയും തെളിച്ച്ചവും വെളിച്ചവും കെടുത്തിക്കളയുവോളം വലുപ്പത്തില്‍ വളരുന്നതും അവരെ വളര്‍ത്തുന്നതും നല്ലതല്ലല്ലോ... അല്ലേ?

      Delete
    2. ലോകത്തെ മുഴുവന്‍ ഇരുട്ടായി കാണുകയും പേടിക്കുകയും ചെയ്യുന്ന മനസ്സിനെ വരികളില്‍ കണ്ടത് താങ്കളുടെ വീക്ഷണം മാത്രമാണ്. രചനയില്‍ അത്തരമൊരു ചിന്ത വന്നിട്ടേ ഇല്ല.
      ശരിയാ അത് എന്റെ മാത്രം ചിന്തയായി ഞാൻ ഉൾക്കൊള്ളുന്നു. ആശയം വ്യക്തമാക്കിഅയതിന് നന്ദി ഇക്കാ.

      നമ്മുടെ നല്ല ചിന്തയുടെ വെളിച്ചവും വലിപ്പവും കെടുത്തിക്കഴിവോളം അപ്രസക്ത വിഷയങ്ങൾ വളരുന്നത് നല്ലതല്ല. അതാണീ നിരീക്ഷണം.

      Delete
    3. Yes
      അതാണീ നിരീക്ഷണം

      Delete
  34. Nizhaline AHANKARAMAYI (ellaavarilum ullathu,koodiyum kuaranjum) pariganikkumbhol ee varikalkku kootuthal arthavyapthi kaivarunnu.. good one.keep it up!rajan vengara

    ReplyDelete
  35. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എത്തിയത് വലിയ വാക്കുകളുമായി ! ജോറായി..

    ReplyDelete
  36. വലിയ നിഴലുകളെ ഇരുള്‍ വിഴുങ്ങുമ്പോഴും
    വെളിച്ചം നിഴലിനെ ഇല്ലാതാക്കുമ്പോഴും ഒന്നുതന്നെയാണ്..

    ReplyDelete
  37. അര്‍ത്ഥമുള്ള കുഞ്ഞുവരികള്‍....!
    നല്ലൊരു സൂചന..!!

    ReplyDelete
  38. നല്ല വരികൾക്കെന്റെ നമസ്കാരം

    ReplyDelete
  39. മുനീബ് രണ്ടത്താണിApril 5, 2012 at 1:59 PM

    നീളുന്ന നിഴലിനെ നിശ്ശേഷം മായ്ക്കുന്നൊരിരുളാണ് വില്ലനെന്നോര്‍മ്മിക്ക നമ്മള്‍

    ReplyDelete
  40. നല്ല വരികൾ..

    ReplyDelete
  41. വളരെ ചിന്തനീയയമായ വരികൾ.. എല്ലാ പോസ്റ്റിലും. അഭിനന്ദനങ്ങൾ!

    ReplyDelete
  42. നിഴല്‍ മങ്ങുമിടം, ഒരു തുടക്കമാണ്..

    ReplyDelete
  43. കടലോളം ആഴത്തിലെ ചിന്ത അര്‍ഹിക്കുന്ന വരികള്‍..ഹൌ...ആശംസകള്‍..

    ReplyDelete
  44. എനിക്ക് വളരെയധികം ഇഷ്ടമായി!

    ReplyDelete
  45. എന്തിനാ അധികം എഴുതുന്നത്? ഇത്രയും മതി.

    വളരെ ഇഷ്ടമായി ഈ വരികൾ

    ReplyDelete
  46. ഈ വരികളില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍ വായനക്കാര്‍ കുറിക്കുകയാണെങ്കില്‍ ദുര്‍ബല വായനക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരപ്പെടുമായിരുന്നു..ഒരു കാര്യം മനസ്സിലായി..നിഴല്‍ വല്ലാത്ത ഒരു നിഴല്‍ തന്നെയാണ്‌

    ReplyDelete
  47. THAKS FOR ALL WHO VISITED MY BLOG AND COMMENTED HERE

    ReplyDelete