Sunday, March 4, 2012

സാഫല്യം









നിന്റെ ജന്മം
സഫലമായില്ലേ ?

ചേമ്പിലയില്‍ വീണ
മഴത്തുള്ളി ചോദിച്ചു

ചേമ്പില
കുണുങ്ങി തലയാട്ടി

മഴത്തുള്ളി...
മണ്ണില്‍ വീണ്‌
അപ്രത്യക്ഷമായി!

19 comments:

  1. ചില വികാരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടവയാണ്; പ്രകടിപ്പിക്കരുത്! :)

    ReplyDelete
  2. സൌഭാഗ്യങ്ങള്‍ വന്നാണഞ്ഞു എന്ന് കരുതി നില മറക്കരുത്
    നല്ലൊരു ഉപദേശം

    ReplyDelete
  3. ചേമ്പിലയില്‍ ഒരു മഴത്തുള്ളിയായിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍

    ReplyDelete
  4. പളുങ്കിന്റെ തെളിച്ചമാണ്
    ചേമ്പിലയിലെ തുള്ളിക്ക്...
    പിന്നെ....
    ഇളക്കം വന്നതാര്‍ക്കാണ്??
    ഇലക്കോ, തുള്ളിക്കോ..

    ReplyDelete
  5. ഇളക്കം വന്നതാര്‍ക്കാണ്?
    :(

    ReplyDelete
  6. നിന്നെ കണ്ണാടിയാക്കി സ്വന്തം സൌന്ദര്യത്തില്‍ മതി മറന്നിരുന്ന Narcissus ശരിക്കും സുന്ദരനായിരുന്നില്ലേ തടാകമേ?
    തടാകം: "അറിയില്ല. അവന്‍റെ മുഖത്ത് പ്രതിഫലിച്ചു കണ്ട എന്‍റെ സൌന്ദര്യത്തിലായിരുന്നു എന്‍റെ മനസ്സ് മുഴുവനും"

    ReplyDelete
    Replies
    1. ദി ആള്കെമിസ്ട്ടിന്റെ മുഖവുരയിലെ മനോഹരമായ ആ കഥ തന്നെ താങ്കള്‍ ഉദ്ധരിച്ചല്ലോ, സലാംജി. 'സാഫല്യ'ത്തിനു അനുബന്ധമാവാന്‍ ഇതിനേക്കാള്‍ നല്ലൊരു കഥയെവിടെ? :)

      Delete
  7. കുഞ്ഞുവരികളില്‍ ഒരു നല്ല ചിന്ത .,,
    ----------------------------
    ആ ചേമ്പില വല്ലാത്തൊരു നോസ്റ്റ്‌ള്‍ജിയ തരുന്നു ..

    ReplyDelete
  8. മഴത്തുള്ളിയില്‍ ആശയ സാഗരം

    ReplyDelete
  9. പ്രിയപ്പെട്ട സുഹൃത്തേ,
    മഴതുള്ളി തിളങ്ങി നില്‍ക്കുന്ന ഈ ചേമ്പില കാണുമ്പോള്‍, മനസ്സിന് കുളിര്‍മ !
    ഇത്ര ലളിതമായ വരികളില്‍ മനോഹരമായ ഒരാശയം!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  10. തല മറന്ന് എണ്ണ തേക്കരുത്. നല്ല വരികൾ.ആശംസകൾ.

    ReplyDelete
  11. എല്ലാം മോഹങ്ങളാണ് മണ്ണിൽ വീണ് അലിയാനുള്ളവ .മനുഷ്യനെപ്പോലെ.ആശംസകൾ...

    ReplyDelete
    Replies
    1. >എല്ലാം മോഹങ്ങളാണ് മണ്ണിൽ വീണ് അലിയാനുള്ളവ<

      Delete