നാല്‍ക്കവലയില്‍ പൊതുജനം വളഞ്ഞു വെച്ചു കൈകാര്യം ചെയ്യുന്ന ഒരുത്തനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
ജനം കൂടി നില്‍ക്കുന്നു...ചിലര്‍ കയ്യേറ്റം ചെയ്യുന്നുണ്ട്! വേറെ ചിലര്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒച്ചവെക്കുന്നു. എന്തിനാണെന്ന് പോലുമറിയാതെ കൈകരുത്ത് കാണിക്കുന്നവരുമുണ്ട്!
എന്താ പ്രശ്നം?
"നാടു നീളെ നടന്നു പെണ്ണു കേട്ടുന്നവനാ..."
ഓഹോ
വേറെ ചാര്‍ജു വല്ലതും?
"ഉണ്ട്...സഞ്ചിയില്‍ ബോംബു നിര്‍മ്മാണം പഠിപ്പിക്കുന്ന രണ്ടു പുസ്തകങ്ങള്‍..."
പിന്നെ?
"ദിവ്യത്വം പറഞ്ഞ് ആയിരങ്ങളെ കബളിപ്പിച്ചിട്ടുമുണ്ടത്രെ..."
അതു ശരി!
"മാത്രമല്ല...അരയില്‍ നിന്ന് രക്തക്കറ പുരണ്ട ഒരു കത്തിയും പിടിച്ചെടുത്തിട്ടുണ്ട്"
ജനക്കൂട്ടത്തില്‍ നിന്നും അല്പം മാറി മുഖത്ത് സമ്മിശ്ര വികാരങ്ങള്‍
ചാലിച്ച തേജസ്സുറ്റ ഒരു മനുഷ്യന്‍! നാട്ടുകാരനാണെന്ന് തോന്നുന്നു ...
അയാളോടു കൂടി തിരക്കാമെന്നു വെച്ചു.
"ഈ പ്രതിയെ അറിയുമോ?"
ഉവ്വ്!
"എങ്ങിനെ?"
സ്ഥിരമായി എന്‍റെ വിലാസവും ശുഭവസ്ത്രങ്ങളും 'മുഖവും' മോഷ്ടിക്കാറുണ്ട്!!! ഇവന്‍ അതെല്ലാമുപയോഗിച്ച് മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുകയും ചെയ്യുന്നു
"നിങ്ങളിത് ആരോടും പറയാറില്ലേ?"
ഉണ്ട്..പക്ഷെ എന്‍റെ ശബ്ദം പലരും കേള്‍ക്കാറില്ല...എല്ലാവരും ഇവനെ തുണക്കുന്നു...വേണ്ടത്ര അനുയായികളുമുണ്ട്. ആരെയും പണമെറിഞ്ഞു വീഴ്ത്തിയാണ് അവന്‍ കുതിക്കുന്നത്.
അതിനാല്‍ എന്‍റെ വാക്കുകള്‍ നേര്‍ത്ത് പോകാറാണ് പതിവ്...!
"താങ്കളാരാണ്?"
തെറ്റിദ്ദരിപ്പിക്കപ്പെട്ട...
"പേര്?"
മതം!!
ഓ...
"ഇതെല്ലാം കാണുമ്പോള്‍ അങ്ങ് എന്ത് പറയുന്നു?"
എന്തു പറയാന്‍...ഇവന്റെ അനുയായികള്‍ ഇതില്‍ വിദഗ്ദരാണ്. അവര്‍ ഈ നാടകം
തുടരും. കാലത്തെയും ലോകത്തെയും കൊഞ്ഞനം കുത്തി അവര്‍ വാഴും...എന്‍റെ വിലാസത്തില്‍!
ഇപ്പോഴെങ്കിലും നിങ്ങളവനെ തിരിച്ചറിഞ്ഞു പിടിച്ചല്ലോ.സന്തോഷ മുണ്ടെനിക്ക്.
നന്മയുടെയും തിരിച്ചറിവിന്റെയും തുരുത്തുകള്‍ ഇനിയും ബാക്കിയുണ്ട്.
ആര്‍പ്പുവിളികള്‍ക്കിടയില്‍ മതം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

പിന്നെ..., നേര്‍ത്ത പുഞ്ചിരിയോടെ ചമ്രം പടിഞ്ഞിരുന്നു!
പക്ഷെ എന്‍റെ ശബ്ദം ആരും കേള്‍ക്കാറില്ല...!
ReplyDeleteഎന്‍റെ ശബ്ദം പലരും കേള്‍ക്കാറില്ല
ReplyDelete"കാലിക പ്രസക്തം ഈ വാക്കുകള്‍... അഭിനന്ദനങ്ങള്‍"
ReplyDelete:D
Deleteപേരില്ലാത്തവ്ർ, അല്ലെങ്കിൽ പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്നവർ, എന്നിട്ടും സദാചാരത്തിനൊരു കുറവുമില്ല
ReplyDeleteഒന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍
ReplyDeleteസ്റ്റൈല്‍ ആയി പറഞ്ഞു. ഇഷ്ട്ടപ്പെട്ടു.
ReplyDeleteഎങ്കിലും സന്തോഷം...ഇപ്പോഴെങ്കിലും നിങ്ങളവനെ
ReplyDeleteതിരിച്ചറിഞ്ഞു പിടിച്ചല്ലോ..
വ്യക്തികള്‍ അവരവരുടെ സ്വകാര്യ താല്പര്യങ്ങള്‍ക്ക് എടുത്തണിയാനുള്ള മുഖം മൂടിയായി മതത്തെ മാറ്റിയിരിക്കുന്നു........
ReplyDeleteമനാഫ് മാഷിന്റെ ഭാവന ഒത്തിരി ഇഷ്ടമായി
സദാചാരം പറയുന്നവന്‍ മതാചാരം ചാരമാക്കത്തവരാകട്ടെ
ReplyDeleteപ്രിയപ്പെട്ട മനഫ്,
ReplyDeleteസമകാലീക പ്രശനം വളരെ നന്നായി എഴുതി...!
ഇന്നത്തെ ലോകം ഇങ്ങിനെയൊക്കെ...!
ഈ അവതരണത്തിനു അഭിനന്ദനങ്ങള്‍...!
സസ്നേഹം,
അനു
മുഖം മൂടിയൊക്കെ കണ്ടാൽ തിരിച്ചറിയാൻ പ്രായമാവാത്തതുകൊണ്ടായിരിക്കും പല തെറ്റിദ്ധാരണകളും മുളയിലേ നുള്ളതിരിക്കുന്നത് അല്ലേ?
ReplyDeleteനമുക്കീ വിദ്വാനെ ““തെറ്റിദ്ധരിപ്പിക്കുന്നവൻ”” എന്ന് വിളിച്ചാലോ?
This comment has been removed by the author.
ReplyDeleteമുഖം പോലും നഷ്ടപ്പെട്ട മതത്തെ തിരിച്ചറിയാന്‍ കുറച്ചാളുകള്‍ക്കെങ്കിലും കഴിയുന്നല്ലോ,ആശ്വാസം!
ReplyDeleteസമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തം.
മനാഫ് മാഷേ, സഭാഷ്!
"അവര്‍ ഈ നാടകം തുടരും. കാലത്തെയും ലോകത്തെയും കൊഞ്ഞനം കുത്തി അവര്‍ വാഴും...എന്‍റെ വിലാസത്തില്‍!"
ReplyDeleteനല്ല വരികളുള്ള കഥ
മാന്ഫ് ഇക്ക കലക്കി ന്നു പറഞ്ഞാല്‍ കല കലക്കി ഇന്നത്തെ നമ്മുടെ ചുറ്റുപാടിനെ ശരിക്കും വരഞ്ഞു കാണിച്ചു ആഭിനദനങ്ങള്‍
ReplyDeleteപതിവു രീതികളെ പൊളിച്ചടുക്കിയുള്ള അവതരണം വായനയിലും ജീവിത വിനിമയത്തിലും കൂടുതല്‍ കരുതല്‍ തേടുന്നു.
ReplyDeleteഏതു മുഖം മൂടിയും ഒരു നാള്‍ വെളിവാക്കപ്പെടുക തന്നെ ചെയ്യും. ഈ സനാതന സത്യം ഓര്‍മിപ്പിക്കുന്ന ഈ രചന
സാര്‍ത്ഥവാഹകര്‍ക്ക് അന്ധകാരത്തിലും വരാനിരിക്കുന്ന വെളിച്ചത്തെ കാണിക്കുന്നുണ്ട്.
>>ഏതു മുഖം മൂടിയും ഒരു നാള്‍ വെളിവാക്കപ്പെടുക തന്നെ ചെയ്യും<<
Deleteകുറഞ്ഞ വാക്കുകളില്‍ വരച്ചിട്ട ആശയം , സന്ദേശം
ReplyDeleteനന്നായി മനാഫ് ഭായ്
മിഥ്യകള്‍.. ധാരണകള്‍..
ReplyDeleteഉഗ്രന്‍ അത്യുഗ്രന്‍.... വിശദീകരിച്ചു ഒരഭിപ്രായം പറയാനുള്ള യോഗ്യത എനിക്കില്ല
ReplyDeleteസത്യം ..!!! ഈ കൊട്ട് കൊള്ളേണ്ടിടത്തു തന്നെ കൊള്ളും ...!!!
ReplyDeleteoh!
Deleteഓ..!
ReplyDeleteഇതൊക്കെ ആനപ്പുറത്ത് കൊതുകു കടിക്കുന്ന പോലെയേ ഉള്ളൂ!
നിങ്ങളുടെ ഈ ചില്ലുജാലകം എറിഞ്ഞുടയ്ക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്! :-)
കൊതുകു കടി
Delete:)
ചില്ല് ജാലകത്തിനിപ്പുറം ഇരുന്നു "എന്നെ " കല്ലെറിയല്ലേ ??????!!!!
ReplyDeleteനന്നായിടുണ്ട്...:)
ReplyDeletepalarum kelkkaarilla...mukham adakkam mosttikkuka allaathe nalla..rachana
ReplyDeleteആര് ആരെ ജയിക്കുന്ന കാര്യമാ ഈ പറയുന്നത്.
ReplyDeleteമനുഷ്യനെ തോത്പ്പിക്കാതിരിക്കാനാകുമോ എന്നാലോചിക്കാം നമുക്ക്.
മതം അത് മാന്വികമാവട്ടെ..!
"നിങ്ങളിത് ആരോടും പറയാറില്ലേ?"
ReplyDeleteഉണ്ട്..പക്ഷെ എന്‍റെ ശബ്ദം പലരും കേള്‍ക്കാറില്ല...എല്ലാവരും ഇവനെ തുണക്കുന്നു...വേണ്ടത്ര അനുയായികളുമുണ്ട്. ആരെയും പണമെറിഞ്ഞു വീഴ്ത്തിയാണ് അവന്‍ കുതിക്കുന്നത്.
അതിനാല്‍ എന്‍റെ വാക്കുകള്‍ നേര്‍ത്ത് പോകാറാണ് പതിവ്...!
"താങ്കളാരാണ്?"
തെറ്റിദ്ദരിപ്പിക്കപ്പെട്ട...
"പേര്?"
മതം!!
രസകരം,അർത്ഥഗംഭീരം ഈ കുറഞ്ഞ വാക്കുകളിലൂടെയുള്ള വലിയ സംഭവം. ആശംസകൾ.
മതതിനുവേണ്ടിയും രാഷ്ടീയത്തിനു വേണ്ടിയും തലതല്ലുന്നവരെ നേരായ് നടത്താൻ ആരെകൊണ്ടാവും.ആശംസകൾ...
ReplyDeleteഎന്തു പറയാന്‍...ഇവന്റെ അനുയായികള്‍ ഇതില്‍ വിദഗ്ദരാണ്. അവര്‍ ഈ നാടകം
ReplyDeleteതുടരും. കാലത്തെയും ലോകത്തെയും കൊഞ്ഞനം കുത്തി അവര്‍ വാഴും...എന്‍റെ വിലാസത്തില്‍!
ആരാണ് മതത്തിനുള്ളില്‍ മതില്കെട്ടുകള്‍ സൃഷ്ടിച്ചു മറ്റുള്ളവര്‍ക്ക് അപ്രാപ്യമാക്കിയത്? മതങ്ങള്‍ വിശ്വാസികളുടെ മാത്രം സ്വന്തമാണോ? സങ്കുചിത ചിന്താഗതിക്കാര്‍ അരങ്ങു വാഴുന്ന സമൂഹത്തില്‍ മതങ്ങളുടെ പേരിലുള്ള കലാപങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.
ReplyDelete