Sunday, December 25, 2011

ഒരു കലണ്ടര്‍ കൂടി











ഓരോ ഡിസംബറിലും
കുരിശില്‍ പിടയുന്നത്
ആയുസ്സാണ്...
ഓടിയണയുന്നത്‌
'ഭാവി'ക്കു വേണ്ടി  
വിയര്‍ക്കാനുള്ള ദിനങ്ങളും

ചിന്തയെ ഉണര്‍ത്താനും
യഥാര്‍ത്യങ്ങളുടെ
ചവിട്ടുപടി വിട്ട്
ഉന്മാദങ്ങളുടെ
ചിറകേറിപ്പറക്കാനും
ആര്‍ക്കും മണിക്കൂറുകള്‍
തീരെ തികയാതെ...?!

സമയം വില്‍ക്കുന്ന
പുതു കമ്പോളങ്ങളും
ബാക്കിയുള്ള  ബോധത്തെ
കുഴിതോണ്ടി മൂടുന്ന
ശ്മശാനങ്ങളും
പതിവു പോലെ
ഇനിയും നിറയും

ചന്ദ്രനില്‍ നിന്ന്
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച്
ചൊവ്വയിലെ ടാക്സി കേറി
കെപ്ലര്‍ കാണിച്ച
പുത്തന്‍ '20e ഭൂമി'യിലെ
റിസോര്‍ട്ടിലാ ഇന്ന് സ്റ്റേ

നാളെ ഭൂ-തറവാട്ടില്‍
തിരിച്ചെത്തണം
ഒരു ഖബറടക്കമുണ്ട്
പങ്കെടുക്കാതെ പറ്റില്ല
കാരണം...
അത്; എന്റേതാണ്...!

20 comments:

  1. ഒരു കലണ്ടര്‍ കൂടി...

    ReplyDelete
  2. നാളെ ഭൂ-തറവാട്ടില്‍
    തിരിച്ചെത്തണം
    ഒരു ഖബറടക്കമുണ്ട്
    പങ്കെടുക്കാതെ പറ്റില്ല
    കാരണം...
    അത്; എന്റേതാണ്...!
    അതെ, ഒരു പുരോഗതിക്കും കുഴിച്ചു മൂടാനാവാത്ത കുഴിമാടം...!

    ReplyDelete
  3. ഓരോ ഡിസംബറിലും
    കുരിശില്‍ പിടയുന്നത്
    ആയുസ്സാണ്
    ഓടിയണയുന്നത്‌

    'ഭാവി'ക്കു വേണ്ടി
    വിയര്‍ക്കാനുള്ള ദിനങ്ങളും

    ReplyDelete
  4. പ്രകാശത്തേക്കാൾ വേഗതയുള്ള കണിക കണ്ടെത്തിയിരിക്കുന്നു ഇന്ന്.. നിമിഷങ്ങൾക്ക് മുമ്പ് നടന്ന ദൃശ്യം ഒപ്പിയെടുക്കാൻ ഒരു പക്ഷെ നാളെ സാധിച്ചെന്നു വരാം, എന്നാലും നഷ്ടപെട്ട സമയം തിരിച്ചെടുക്കുക അസംഭാവ്യമായതാണ്.
    പോയത് പോക്കൂ... വരുന്നത് വാങ്കൂ....

    നമ്മുടെ സമയത്തെ നല്ല നിലയിൽ ഉപയോഗപെടുത്താനായെങ്കിൽ, ചോദ്യം ചെയ്യപെടുന്ന സമയത്തെ കുറിച്ചൊരൂ ചിന്ത!!

    ReplyDelete
  5. നാളെ ഭൂ-തറവാട്ടില്‍
    തിരിച്ചെത്തണം
    ഒരു ഖബറടക്കമുണ്ട്
    പങ്കെടുക്കാതെ പറ്റില്ല
    കാരണം...
    അത്; എന്റേതാണ്...
    മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളെയും ആര്ത്തികളും അവസ്സാനത്തെ മൂന്നുകണ്ടം തുണി വലിച്ചുമുറുക്കി കെട്ടും.
    എല്ലാ സുഖ സൌകര്യങ്ങളും ഭൂമിയില്‍ നിലനിര്‍ത്തി അവസാനം അവന്‍ ഒരു പിടി മണ്ണാവും. ദൈവം വീണ്ടും മണ്ണിനെ മാംസം കൊണ്ട് പൊതിയുന്നതുവരെ. .

    ReplyDelete
  6. പൊതിച്ചോറൊരുക്കാന്‍ മറന്നുപോയി... തിരികെ പോയെടുക്കാന്‍ പിന്നെ അനുവദിക്കുകില്ല തമ്പുരാന്‍...ഒടുക്കമീ മടക്കമൊരു കൈവീശി യാത്രയായ്......

    ReplyDelete
  7. really outstanding one....congratz manaf mash...pma gafur

    ReplyDelete
  8. ഓടിക്കിതക്കുന്ന ജീവിതവും, അന്തിയുറങ്ങുന്ന കുഴിമാടവും നേര്ചിത്രമാകുന്ന വരികള്‍. മനാഫ്ക്കാ.. brilliant

    ReplyDelete
  9. ആകാശ വീഥികളില്‍ പറന്നുല്ലസിച്ചാലും ഒടുക്കം മടക്കം ഖബറിടത്തിലേക്ക് തന്നെ. good. enjoyed well.

    ReplyDelete
  10. പുതുവത്സര ചിന്തകള്‍
    നന്നായിരിക്കുന്നു
    എവിടെ പോയാലും
    ഒരിക്കല്‍ എല്ലാം അവസാനിക്കും
    ഒന്നു മാത്രം ബാക്കിയാവും
    മടക്കം ആ ഒന്നിലേക്കാണ്
    ആശംസകള്‍

    ReplyDelete
  11. ആസംഷയുടെ സന്ദേശങ്ങള്‍ പാറിപരക്കുമ്പോള്‍
    കൊഴിഞ്ഞു പോയ ഒരാണ്ടില്‍ നഷ്ട്ടത്തെ കുറിച്ച് ആരും ഒര്കുന്നില
    മരണത്തിന്റെ വിളിയാളം ആണ് മുന്നിലെത്തി നില്‍ക്കുന്നത്
    എന്ന ഒര്മിപ്പിക്കള്‍ ആവട്ടെ ഒരു പുതുവത്സരവും

    ReplyDelete
  12. ഓരോ ആണ്ടിലും നമ്മള്‍ പുതു വര്‍ഷത്തെ ആഹ്ലാദ പൂര്‍വ്വം സ്വാഗതം ചെയ്യാറുണ്ട്. ഓരോ പുതു വര്‍ഷവും ആയുസ്സില്‍ നിന്നും ഒരു വര്ഷം കുറക്കുകയാണെന്ന് ചിന്തിക്കാറില്ല. കവിത അതു ഓര്‍മ്മിപ്പിക്കുന്നു

    ReplyDelete
  13. ചന്ദ്രനില്‍ നിന്ന്
    ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച്
    ചൊവ്വയിലെ ടാക്സി കേറി
    കെപ്ലര്‍ കാണിച്ച
    പുത്തന്‍ '20e ഭൂമി'യിലെ
    റിസോര്‍ട്ടിലാ ഇന്ന് സ്റ്റേ

    കൊള്ളാം..

    ReplyDelete
  14. വളരെ വേഗത കൂടിയ ഈ ജീവിതത്തില്‍
    നീ നെട്ടോട്ടം ഓടുന്നത് എന്തിന് വേണ്ടി
    പലപ്പോഴും നാം മറക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് മരണം
    അത് മാത്രമാണ് സത്യം മരണം എവിടെയാണോ അവിടെ നാം എത്തിയേ തീരൂ ...
    ഈ നല്ല രചനക്ക് ആശംസകള്‍

    ReplyDelete