അസൂയ കാര്‍ന്നു ശോഷിച്ച്
നേരും നെറിയും വറ്റി
മങ്ങിയ ക്ലാവു പിടിച്ച
അഞ്ജതയുടെ അടയാളങ്ങള്‍ വിട്ട്
ഹിജ്റക്കു സമയമായി
അഹന്തയുടെ കൊടുമുടിയിറങ്ങി
പാപങ്ങളുടെ പടുകുഴി കയറി അഹന്തയുടെ കൊടുമുടിയിറങ്ങി
ദൂര്‍ത്തും ദുരയും തീര്‍ത്ത
തുരുത്തും ചുഴിയും വെടിഞ്ഞ്
ഹിജ്റക്കു സമയമായിനേരുകളുടെ തീരം തേടി
പകയും ദ്വേഷവും കൈകോര്‍ക്കുന്ന
അഴുകിയ തട്ടകങ്ങളില്‍ നിന്ന്
മാനം വില്പനക്കു വെച്ച്
പണവും കൊയ്തു കൂട്ടുന്ന
കറുത്ത ഗര്‍ത്തങ്ങളില്‍ നിന്ന്
ഹിജ്റക്കു സമയമായി
ശരിയുടെ കടിഞ്ഞാണ്‍ പിടിച്ച്
ശിരസ്സുയര്‍ത്തി, ദിശയറിഞ്ഞ നടത്തം
ഉള്ളും പുറവും ചൂഴ്ന്നു നില്‍ക്കുന്ന
തമസ്സിന്റെ കൂര്‍ത്ത കൊമ്പുകള്‍ വിട്ട്
നന്മയുടെ തെളിഞ്ഞ വീഥിയിലൂടെ
ബോധം തീണ്ടിയ യാത്ര
പുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
.... ഹിജ്റക്കു സമയമായി...!
പ്രവാചക ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായിരുന്നു മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്റ. നേരിന്‍റെ വഴിയില്‍ ജീവിക്കുവാന്‍ നാടും വീടും ഇഷ്ടങ്ങളും ത്യജിച്ച് പ്രവാചകരും അനുചരന്മാരും നടത്തിയ യാത്ര. മുന്നോട്ടുള്ള ആഞ്ഞു നടത്തമായിരുന്നു അത്. പുതിയ ഹിജ്റ വര്ഷം തുടങ്ങുമ്പോള്‍ അതില്‍ ഒരു മഹാസന്ദേശത്തിന്‍റെ തുടിപ്പുണ്ട്.
ReplyDeleteകേവലം മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഭൌമദുരമാണോ ഹിജ്റ??? തിന്മയുടെയും ആസുരതയുടേയും തുരുത്തുകളില്‍ നിന്നും സ്വന്തം ആത്മാവിനെയും ശരീരത്തെയും, നന്മയുടെ കേദാരങ്ങളിലേയ്ക്ക് സ്വയം സഞ്ചരിപ്പിക്കലാണ് ശരിയായ ഹിജ്റ. ആര്‍ക്കൊക്കെ അതിനു സാധിക്കുന്നുവോ അവരൊക്കെ ഇന്നിന്റെ മുഹാജിറുകളാണ്.ത്യാഗ നിര്‍ഭരമായ ആ വഴിത്താരയാണ് ഹിജ്റയുടെ പാത. അവിടെ ആശ്വാസത്തിന്റെ കുളിര്‍മാടങ്ങളായി ഓരോ വിശ്വാസിയ്ക്കും ഓരോ സൌര്‍ ഗുഹകളുണ്ടാകുമെന്ന പ്രതീക്ഷയില്‍ നമുക്ക് മുഹാജിറുകളാകാം.....അവര്‍ക്കായാണ് അല്ലാഹു സ്വര്‍ഗത്തിന്റെ ഉന്നത പദവികള്‍ കാത്തു വെച്ചിരിക്കുന്നത്......
ReplyDeleteഒരു ഓര്‍മപ്പെടുത്തല്‍ നല്‍കിയ മനാഫ് മാഷിനു നന്ദിയും ഒപ്പം ആശംസകളും
ഓര്‍മപ്പെടുത്തല്‍ നല്‍കിയ മനാഫ് മാഷിനു നന്ദിയും ഒപ്പം ആശംസകളും
ReplyDelete"ശരിയുടെ കടിഞ്ഞാണ്‍ പിടിച്ച്
ReplyDeleteശിരസ്സുയര്‍ത്തി, ദിശയറിഞ്ഞുള്ള നടത്തം
അകം-പുറം ചൂഴ്ന്നു നില്‍ക്കുന്ന
തമസ്സിന്റെ കൂര്‍ത്ത കൊമ്പുകള്‍ വിട്ട്
നന്മയുടെ തെളിഞ്ഞ വീഥിയിലൂടെ
ബോധം തീണ്ടിയ യാത്ര ".................sathyamaanu mashe....nandi....
കാലം ആവശ്യപ്പെടുന്ന
ReplyDeleteപുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
പ്രിയപ്പെട്ട മാഷെ ..
ഹൃദിസ്ഥമാക്കി ഈ വരികള്‍ ..
ഒരു പാട് തവണ ഉരുവിട്ടു ഈ വരികള്‍
ഇനിയും അവശേഷിക്കുന്നു ഹൃദയത്തില്‍ അഹ ത്തിന്റെ പൂപ്പലുകള്‍
ആര്‍ത്തിയുടെ കറകള്‍..
അള്ളാഹു കാത്തു രക്ഷിക്കട്ടെ
പ്രാര്‍ത്ഥനയോടെ
നല്ല വരികള്‍ക്ക്, ഇത്തിരി മുല്ലപ്പൂ.
ReplyDeleteമുഹമ്മദ് അഷ്‌റഫ് സല്‍വ:
ReplyDelete>>ഇനിയും അവശേഷിക്കുന്നു ഹൃദയത്തില്‍ അഹ ത്തിന്റെ പൂപ്പലുകള്‍
ആര്‍ത്തിയുടെ കറകള്‍..<<
കൃത്യമായ വാക്കുകള്‍
നദി
സ്വാര്‍ഥത നിറഞ്ഞ മനസ്സിന്റെ മുന്‍പില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി തെളിഞ്ഞു നില്‍ക്കുന്നു മനാഫ്ക്ക ഈ വരികളോരോന്നും.. നിറഞ്ഞ പ്രാര്‍ത്ഥനകളോടെ...
ReplyDeleteകാലം ആവശ്യപ്പെടുന്ന
ReplyDeleteപുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
.... ഹിജ്റക്കു സമയമായി...!
അഹം എന്ന ഭാവം അതായത് അഹംഭാവം. അതിനെ കുറിച്ചുള്ള തിരിച്ചറിവ് ഇന്ന് അത്യാവശ്യമായിരിക്കുന്നു. പക്ഷെ ആരുണ്ട് അത് തിരിച്ചറിയാന്‍. ഈ കുളത്തില്‍ എല്ലാവരും നഗ്നരാണ്. സമൂഹത്തെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കേണ്ട മത പണ്ഡിതന്മാര്‍ വരെ. കഴുക്കോല്‍ വളഞ്ഞാല്‍ മോന്തായവും വളയുമെന്നാണല്ലോ പറയല്‍. നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യകളും സ്വഭാവങ്ങളും പറയാന്‍ എളുപ്പമാണല്ലോ. ആരുണ്ട് അത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. സയ്യിദുല്‍ ഖൌമി ഖാധിമഹും എന്ന പ്രവാചക വചനം അഹംഭാവമെന്ന ദുസ്വഭാവത്തിന്റെ എല്ലാ വേരുകളും അറുക്കുന്നതാനല്ലോ. ഇടക്കിടക്കുള്ള ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ്. നന്ദി.
ReplyDeleteശരിയുടെ കടിഞ്ഞാണ്‍ പിടിച്ച്
ReplyDeleteശിരസ്സുയര്‍ത്തി, ദിശയറിഞ്ഞുള്ള നടത്തം
അകം-പുറം ചൂഴ്ന്നു നില്‍ക്കുന്ന
തമസ്സിന്റെ കൂര്‍ത്ത കൊമ്പുകള്‍ വിട്ട്
നന്മയുടെ തെളിഞ്ഞ വീഥിയിലൂടെ
ബോധം തീണ്ടിയ യാത്ര..
ഈ ഓർമ്മകുറിപ്പുകൾക്ക് നന്ദി
വരികള്‍ ഇഷ്ടായി, എന്നാല്‍ ആ പനിന്നീര്‍ പൊയ്കയിലേക് പോകാം
ReplyDeleteകവിതയാണെങ്കില്‍ ആ വഴിക്ക് പോകാത്ത ആളാണ് ഞാന്‍. എന്നാലും മനാഫ് മാഷുടെ കവിതയാകുമ്പോള്‍ ഒന്ന് വായിക്കും. എന്തെങ്കിലും ഒരു സന്ദേശം അതിലുണ്ടാകും. ഇതിലുമുണ്ട്.. നന്നായി.
ReplyDeleteThis comment has been removed by the author.
ReplyDeleteവീണ്ടും ഒരു വര്ഷം കൂടി നമ്മില്‍ നിന്നും കൊഴിഞ്ഞു വീണു
ReplyDeleteഓരോ വര്ഷം കഴിയുംതോറും, നാം മരണത്തോട് അടുക്കുകയാണ്
ആ ഒരു ബോധം നമ്മിലേക്ക് വരാത്തത് എന്തു കൊണ്ടാണ്
ചുറ്റിലും ജീര്‍ണതകള്‍, വഴി നടക്കാന്‍ പറ്റാത്ത അവസ്ഥകള്‍, ഈ ഒരവസ്ഥയില്‍ നിന്നു മുക്തി നേടാന്‍
ഹിജ്റ പോകാന്‍ പറ്റിയ സ്ഥലം എവിടെ എന്നു അന്വേശിക്കുന്നതിന് പകരം .....
ഇക്കാലത്തെ ഏറ്റവും വലിയ ഹിജ്റ എന്താണന്നു മനാഫ് നമുക്ക് പറഞ്ഞു തരുന്നു
അത് കൊണ്ട് തന്നെ മനഫിന്റെ കവിത ഇവിടെ ശ്രദ്ധേയമാണ്
ഇപ്പോള്‍ ഹിജ്റ പോകാന്‍ ഒരുങ്ങെടത്ത് വേറെ ഏതങ്കിലും ദേശത്തേക്കല്ല, ഓരോരുത്തരും അവരുടെ മനസാക്ഷിയിലൂടെയാണ്, ദാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുക എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ ഹിജ്റ, അതിനു മനസ്സിനെ പാകപ്പെടുത്താന്‍ കഴിയണം അഹം എന്ന ഭാവം ഉണ്ടാവാന്‍ പാടില്ല, അനീതിക്കെതിരെ ശബ്ദിക്കാന്‍ കഴിയണം, സ്വന്തം മജ്ജയും മാംസവുമായ സമൂഹം ശൈഥില്യത്തിന്റെ പാതയില്‍ ഗമിക്കുന്നത് നാം കാണുന്നു,എത്ര പ്രയാസങ്ങള്‍ സാഹിച്ചാലും അവരെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ കഴിയണം അതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റവും വലിയ ഹിജ്റ , അതിനു പ്രജോദനം ആവട്ടെ മനഫിന്റെ ഈ കൊച്ചു കവിത
"കാലം ആവശ്യപ്പെടുന്ന
പുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ് "
പ്രിയ സുഹൃത്തേ,ഈ 'ഹിജ്‌റ'യുടെ അക്ഷര ത്തിളക്കം കാണാന്‍ അല്പം വൈകി.ക്ഷമിക്കണേ.ഹിജ്‌റ യുടെ പശ്ചാത്തലത്തില്‍ കുറിച്ചിട്ട വരികള്‍ ഉചിതമായി.'ഞാന്‍ ' എന്നതില്‍ നിന്നും 'ഞാനി'ലേക്കുള്ള ഹിജ്‌റ മനോഹരമായി...അഭിനന്ദനങ്ങള്‍ എന്ന കേവല ഉപചാരങ്ങള്‍ക്കപ്പുറമാണ് ഈ കവിതയുടെ അര്‍ത്ഥതലം.അല്ലാഹു അനുഗ്രഹിക്കട്ടെ.
ReplyDeleteഅഹം എന്ന ഭാവത്തില്‍ നിന്ന്
ReplyDeleteതിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
.... ഹിജ്റക്കു സമയമായി...!
നല്ല സന്ദേശം. നന്മയുടെ പക്ഷത്തു നില്‍ക്കുന്ന ചിന്തകള്‍
വീണ്ടും ഒരു ഹിജ്റക്ക് സമയമായി. അഹംഭാവത്തില്‍ നിന്നും തിരിച്ചറിവിലേക്ക്.
ReplyDeleteനല്ല കവിത.
നാഥന്‍ അനുഗ്രഹിക്കട്ടെ..!
ReplyDeleteഅവനെ അറിഞ്ഞവനായി അവനെ അറിയിക്കുന്നവനായി...
അഹന്തയുടെ കൊടുമുടിയിറങ്ങി
ReplyDeleteപാപങ്ങളുടെ പടുകുഴി കരേറി
ദൂര്‍ത്തും ദുരയും തീര്‍ത്ത
തുരുത്തും ചുഴിയും വെടിഞ്ഞ്
നേരുകളുടെ തീരം തേടി
ഹിജ്റക്കു സമയമായി.....നല്ല വരികള്‍ ഇക്കാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
കാലം ആവശ്യപ്പെടുന്ന
ReplyDeleteപുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ് ...
നല്ല വരികള്‍ ആളുകള്‍ സ്വീകരിചെന്കില്‍...
"കാലം ആവശ്യപ്പെടുന്ന
ReplyDeleteപുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്... "
നല്ല അര്‍ത്ഥ സമ്പൂര്‍ണ്ണമായ വരികള്‍ അഭിനന്ദനങ്ങള്‍
ചരിത്രപുസ്തകത്താളുകളില്‍ നിന്ന് ഹൃദിസ്ഥമാക്കിയ അധ്യായമായിരുന്നു, ഹിജ്റ. മതപ്രഭാഷകരുടെ നാവില്‍നിന്നും കേട്ട്, കേട്ട് ക്ലീഷേ വന്ന ചരിത്ര ശകലം! പക്ഷെ, ഹിജ്റയുടെ പുതിയ അര്‍ത്ഥതലം ചിന്തയുടെ, തിരിച്ചറിവിന്റെ, ഓര്‍മ്മപ്പെടുത്തലിന്റെ പുതിയ വാതായനങ്ങള്‍ തുറന്നുതന്നു. പലായനത്തിന്റെ ആശയലോകത്തിന് കേവലം ഭൂമിശാസ്ത്രപരമായ അതിരുകള്‍ നല്കപ്പെട്ടപ്പോള്‍ വിശാലവും, നിസ്തുലവുമായൊരു സങ്കല്‍പ്പത്തിന് സാധ്യത കുറയുകയായിരുന്നു. പ്രവാചകന്റെ കാലത്തെ ഹിജ്റയെ സംഭവകാലത്ത് വായിക്കുന്ന രീതി മനോഹരവും, വിശിഷ്ഠമായ ചിന്തയുടെ നല്ലൊരു ഉല്പന്നവുമാണ്. ആശംസകള്‍ പ്രിയപ്പെട്ട മാഷേ.
ReplyDeleteഅഹം എന്ന ഭാവത്തില്‍ നിന്ന്
ReplyDeleteതിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ് ,,,,,''
നന്നായി വരികൾ... ആശംസകൾ
aashamsakal............ PLS VISIT MY BLOG AND UPPORT A SERIOUS ISSUE................
ReplyDeleteഓര്‍മപ്പെടുത്തല്‍ നല്‍കിയ മനാഫ് മാഷിനു നന്ദി.. ഒപ്പം ഒരായിരം ആശംസകളും ...
ReplyDeleteഅവസാന വരികളില്‍ എഴുതിയത് ഒരു കഥയിലെ ക്ലൈമാക്സ് പോലെ അതി മനോഹരം !!!
ReplyDeleteKARUTHA GARTHANGALIL NINNU NANMAYUDE SHADWALA THEERATHEKKU HIJRA CHEYYAN AHWANAM NADATHUNNA
ReplyDeleteKAVIYUDE VARIKALKKU KURE POOKKAL SAMARPPIKKUNNU.